I
നിരന്തരായം നതവാഞ്ഛിതാര്ത്ഥം
തരന്തരംപോലെ തരുന്ന ദേവൻ
നിരന്തരം ബാലഹിതം കഥിപ്പാൻ
വരന്തരേണം വരവാരണാസ്യൻ.
നിനയ്ക്കെ ടോ ബാലക! നീയിദാനീം
നിനക്കു വേണ്ടുന്നതിലെന്തറിഞ്ഞു?
കനക്കുമീ മൂഢതയാമിരുട്ട-
ത്തിനിക്കഴിയ്ക്കൊല്ല മിനിട്ടുപോലും.
മുഖത്തു നാം കാണ്മതു രണ്ടുമല്ലാ-
തകത്തു വേറിട്ടൊരു ദൃഷ്ടിയുണ്ട്;
വികത്ഥനം ചൊല്ലുകയല്ല; നാനാ-
ജഗത്തുമൊന്നിച്ചതുകൊണ്ടു കാണാം.
മടിച്ചിരിയ്ക്കുന്നവനുള്ളിലെക്ക-
ണ്ണടച്ചിരിയ്ക്കും മരണംവരേയ്ക്കും;
പൊടിയ്ക്കുമുത്സാഹമൊടാരു ശാസ്ത്രം
പഠിയ്ക്കുമുൾക്കുണ്ണവനേ തുറക്കൂ.
ചെറുപ്പമങ്ങാടിയിലില്ല, കാട്ടിൽ-
പഠിപ്പതിന്നും തരമുള്ളതല്ല,
വെറുപ്പുവിട്ടിപ്പൊഴുതുള്ള ബാല്യം
നിറപ്പെടുത്തീടുക ശിക്ഷയാലേ
കുരുന്നുകാലേ ഗുരുസന്നിധൌ ചെ-
ന്നിരുന്നു സിദ്ധിച്ചൊരു വിദ്യനെന്നും
ശരന്നിശാനാഥനുദിച്ചുയര്ന്നു
വരുന്നവണ്ണം വിലസീടുമേറ്റം.
കായന്തിനോടൊത്തു വളർന്ന കോപ്പും,
കായൽക്കരെകിട്ടിയ തെങ്ങുതോപ്പും,
ആയുസ്സുപോകുംവരെയും സമസ്ത-
ശ്രേയസ്സുമേകും മനുജന്നു നിത്യം.
മിടുക്കനാകും ഗുരുവിന്റെ കൈയിൽ
ക്കൊടുക്ക തന്നെന്നെപ്പരമാദരേണ;
അടിയ്ക്കു, മാട്ടും, യമദൂതനാട്യം
നടിയ്ക്കു മായാളതനുഗ്രഹം തേ.
ചെറുപ്പകാലങ്ങളിലഭ്യസിയ്ക്കാ-
തുറപ്പു വിദ്യയ്ക്കു ഭവിയ്ക്കയില്ല;
മുറയ്ക്കു ചെയ്യും ശിശുശിക്ഷ കൂട-
പിറപ്പിനെപ്പോലെ വശത്തു നില്ക്കും.
അരക്ഷണം വിദ്യയിലുദ്യമിയ്ക്കാ-
തിരിയ്ക്കൊലാ ബാലക! ലീലയാലെ;
ഒരിയ്ക്കുലും മര്‍ത്ത്യനു പോയ കാലം
തിരിച്ചു വന്നീടുകയില്ലയല്ലോ.
അനാമയം വിദ്യകളേഴുമേഴും
മനോമയപ്പെട്ടിയിലാകുവോളം,
ഘനാദരം സദ്ഗുരുവിന്റെ ചാര-
ത്തനാരതം പാര്‍ക്കുക ദീര്ഘജീവിന്!
ഓത്തുണ്ടു നാല,ങ്ഗമൊരാറു, ധമ്മ-
ശാസ്ത്രം, പുരാണം, ദ്വിജകര്മ്മശാസ്ത്രം,
കീര്‍ത്തിപ്പെടും ന്യായമഹാഗമം-ഞാൻ
കീർത്തിച്ചു തേ വിദ്യകളേഴമേഴും.
ഇനിക്കലാവിദ്യകളുണ്ടു വേദ-
ത്തിനൊക്കെ വേറെപ്പതിനാറുവീതം;
മനസ്സിലാക്കീലതിലൊന്നുമെന്നാൽ
മനുഷ്യനായിലവനൊന്നുകൊണ്ടും.
ബലം, ബഹുപ്രാഭവ,മാര്യമാകും
കുലം, കുടുംബത്തിലെ മൂപ്പു, വിത്തം
അലം വിമൂഢന്നിവ വംശഹാലാ-
ഫലങ്ങളാകുന്നു ഫലങ്ങളാലേ.
രാഗം തുടങ്ങിസ്സഹജങ്ങളാകും
രോഗങ്ങളാറുണ്ടൊരു ജന്തുവായാൽ;
പ്രാഗല്ഭ്യമില്ലായവയെജ്ജയിപ്പാൻ
യോഗിയ്ക്കു;-മെന്തോ കഥ മൂഢനോര്ത്താൽ.
ധനം, കുലശ്ലാഘ്യത, ദേവതാരാ-
ധനം, കനം, വിദ്യ, പുരാണപുണ്യം,
മനഃപ്രസാദം, വിനയം, വിവേകം
വിനഷ്ടമാമീവക രാഗിയായാൽ.
കളത്രപുത്രാദികൾമൂലമായി-
ത്തളിര്ത്തിടുന്നൂ പുരുഷന്നു രാഗം;
വളര്ത്തിയാലായതു രൌരവാഖ്യ-
ക്കുളത്തിലിട്ടായവനെക്കുഴക്കും.
കനത്ത രാഗച്ചുമടുള്ള ലോകര്‍-
ക്കനര്ത്ഥമല്ലാതൊരു ദിക്കിലില്ല;
നിനയ്ക്കിലീ രോഗമൊഴിയ്ക്കകൂടി-
ത്തനിയ്ക്കു ഹോ! സമ്മതമാകയില്ല.
ശരീരനാശംവരെയും വിപത്തീ-
സ്സരാഗരിൽക്കാണ്മതു നമ്മളല്ലേ
പുരാണശാസ്ത്രങ്ങളിലുള്ളതൊന്നും
നിരാകരിയ്ക്കൊല്ല; നിരര്‍ത്ഥമല്ല.
ക്രോധാഖ്യരോഗം നിജമാനസത്തിൽ-
ബ്ബാധിച്ചുപോയാലതിറങ്ങുവോളം
ബോധംവെടിഞ്ഞായവനമ്മയേയു-
മാധിപ്പെടുത്തും പ്രഹരാദിയാലെ.
പിടിച്ചുകേറും നിജശുണ്ഠിമൂലം
പിടിച്ചുകീറും വിലയുള്ള പട്ടും,
അടിച്ചിടും കണ്ടവരെ,ക്കരത്തിൽ-
ക്കിടച്ച പാത്രങ്ങളെറിഞ്ഞുടയ്ക്കും.
ശത്രുക്കളേറും ദിവസങ്ങൾതോറും,
മിത്രങ്ങളും ശത്രുവശത്തിലാകും;
അത്യന്തകോപിഷ്ഠനു തങ്കൽനിന്നും
പ്രത്യക്ഷമല്ലോ ഭുവി ശത്രുപീഡ.
ഒരുഗ്രരോഗത്തെ മനസ്സറിഞ്ഞു
പരിഗ്രഹിയ്ക്കുന്നു സദാ ജനങ്ങൾ;
ധരിയ്ക്കു ലോഭാഖ്യമതുള്ള മർത്യ-
ന്നൊരിയ്ക്കലും വേദന പോകയില്ല.
ദരിദ്രനല്ലിന്നു ദരിദ്രനോര്ത്താൽ,
ധരിത്രിതന്നിൽക്കൃപണൻ ദരിദ്രൻ;
ദരിദ്രനര്ത്ഥാൽദ്ധനിയായിടുന്നൂ,
മരിയ്ക്കുവോളം കൃപണൻ ദരിദ്രൻ.
ലോഭം പെരുത്തുള്ള ജനത്തിനര്ത്ഥ-
ലാഭങ്ങളിൽതൃപ്തി ഭവിയ്ക്കുയില്ല;
സ്വാഭാവികം ലുബ്ധനഹോ! പിശാച-
സ്തോഭം മുഖത്തിൽക്കുടികൊണ്ടിരിയ്ക്കും.
ജനങ്ങളെക്കാണുകിലായവന്റെ
മനം കലങ്ങീടുമഹോ! നിതാന്തം,
ദിനാന്തകാലത്തു തനിച്ചു ഘോര-
വനാന്തരേ പെട്ടവനെന്നപോലെ.
അരാതി വന്നീടുകിലത്രയില്ല
വിരോധമാബ്ബന്ധു വരുന്നപോലെ;
നിരാധിയായ് വാഴ്വതിനായവന്നു
പുരാധികാരം വിധി നല്‍കിയില്ല.
കൊടുക്കയില്ലാത്മഗൃഹത്തിലുള്ളോര്-
ക്കടുക്കുവാനായവനുണ്ണുവാനും
അടുക്കളക്കാരൊടു 'ചന്ദ്രഹാസ-
മെടുക്കു'മാക്കഞ്ഞിയിൽ വറ്റു കണ്ടാൽ.
അലം ഗൃഹച്ഛിദ്രമതൊന്നുമാത്രം
ഫലം പണം കെട്ടിയകത്തു വെച്ചാൽ;
ജലം വിളര്‍ക്കും ഗതിരോധമൂലം
ബലാൽത്തടത്തെപ്പുലപാടൊലിയ്ക്കും.
ധനത്തിനായാത്മസുതാവരോധ-
ജനത്തെയും വിറ്റവനൊറ്റയാകും;
കനക്കണം പെട്ടികളെന്നിതൊന്നേ
മനക്കുരുന്നിൽക്കൃപണൻ നിനയ്ക്കൂ.
കുടിയ്ക്കുവാൻ കിഞ്ചന പച്ചവെള്ളം
കൊടുക്കയില്ലേതവനും പിശുക്കൻ;
പിടച്ചുകേറും വഴിപോക്കരെന്നോര്-
ത്തടച്ചിരിയ്ക്കും പടിവാതിലെന്നും.
നൃപാലയത്തിൽ ഖജനാവു കാക്കും
ശിപായിയെപ്പോലെ വിനിദ്രനായി
ക്ഷപാദിനം തന്നറയുമ്മറംപു-
ക്കപായഭീത്യാ മരുവും പിശുക്കൻ.
ജായാപിതൃഭാര്യസുതാദികൾക്കും
പ്രായേണ ഭുക്തിയ്ക്കുതകാത്തവന്റെ
ദായാദനായിപ്പുലരുന്നതിന്നെൻ-
മായാമയേ! സംഗതിയാക്കിടൊല്ലേ!
കൊടുക്കയില്ലാ, ത്മശരീരരക്ഷ-
യ്ക്കെടുക്കയില്ല,ങ്ങിനെ കെട്ടിവെയ്ക്കും
മിടുക്കെഴും തസ്കരരെപ്പുലർത്തു-
മൊടുക്കുമാ സ്വത്തുകളാൽപ്പിശുക്കൻ.
ചോരാഹൃതോച്ഛിഷ്ടമനന്തരാണാം
മാരാമയാദ്യൌഷധമായ് ഭവിയ്ക്കും
പാരം ജരാജീര്ണ്ണതയാ തടുപ്പാൻ
പോരാതെയാം താനവരെത്തദാനീം.
പിശുക്കരാ വഞ്ചകരെന്ന നാമ-
വിശിഷ്ടരായ് ലുബ്ധർ തിരിഞ്ഞിടുന്നൂ;
വിശാലപാപിഷ്ഠപരേതവര്ഗ്ഗം
പിശാചരക്ഷസ്സുകളാംപ്രകാരം.
വിധാതൃസര്ഗ്ഗത്തിലഹോ! സമാസാ-
ദ്ദ്വിധാ ഭവിക്കുന്നിതു ലോഭവാന്മാർ;
പ്രധാനരിച്ചൊന്നവരന്യരെത്തേ
വിധാരണാര്ത്ഥം വിവരിച്ചിടുന്നേൻ.
പരന്റെ ഭൂധാന്യധനാദി തന്റെ
കരസ്ഥമാക്കുന്നതിനായജസ്രം
പരം തരംനോക്കി നടന്നിടുന്നു
ധരാന്തരാളങ്ങളിലാ ദ്വിതീയൻ.
മുഞ്ചൊന്ന ലുബ്ധന്റെ ധനം ഹരിപ്പാൻ
തഞ്ചം ദ്വിതീയന്നു ഭവിച്ചിടുന്നു,
അഞ്ചാതെ കാറേന്തിയ നീരൊഴിപ്പാൻ
ചഞ്ചന്മഹാമാരുതനെന്നപോലെ.
പരന്റെയാണാദ്യനു തന്റെ വിത്തം,
പരന്റെയാണന്യനു തന്റെ വിത്തം;
നിരന്തരന്മാരവരോതിടുമ്പോൾ
ദുരന്തഭേദം ക്രിയകൊണ്ടുമാത്രം.
കൊടുക്കുമായാൾ കടമാര്ക്കു; മെന്നാ-
ലൊടക്കുളിയ്ക്കൊക്കുമവന്റെ വിത്തം
ഒടുക്കമാ വാങ്ങിയവന്റെ പണ്ട-
മെടുക്കുമെല്ലാം മുതലോടുകൂടി.
ഈക്ഷിച്ചു വിഡ്ഡ്യാനെയറിഞ്ഞു കര്‍ണ്ണേ
സൂക്ഷിച്ചു ദുർമ്മന്ത്രമയം ജപിച്ചു്,
ദീക്ഷിച്ചിരിയ്ക്കുന്നു സദാപി കള്ള-
സ്സാക്ഷിയ്ക്കു ലുബ്ധൻ ബഹുദക്ഷിണാര്ത്ഥം.
പൊന്മോഷണസ്ത്രീവധബാലഘാത-
ബ്രഹ്മോപഘാതാദികപാപജാലം,
ദുര്മ്മാനുഷാഗ്രേസരനാമവന്നു
സന്മാർഗ്ഗസാധാരണമായിടുന്നു.
അവൻ മഹാപാതകപഞ്ചകത്തിൻ
നിവാസഭൂമണ്ഡലമാണിദാനീം;
അവാദമാ വൈതരണീദ്രവത്തിൽ
പ്രവാസമായാൾക്കു വരാ മരിച്ചാൽ.
കൈക്കൂലി വാങ്ങും നൃപപൂരുര്ഷക്കു
കയ്ക്കാതവൻ കണ്മധുരം കൊടുക്കും;
മുഷ്കാളുമാത്തെക്കർ വരുന്നനേരം
നില്‍ക്കാതെ വീഴും നിരയത്തിൽ നൂനം.
വിമോഹമെന്നുണ്ടൊരു ചിത്തദോഷ-
സമൂഹചൂഡാമണിയാം വികാരം
അമേയശക്ത്യാ വിലസുന്നു, ഘോര-
ശ്രമാര്ത്തി ലോകര്ക്കതു നൽകിടുന്നു.
മോഹാര്ത്തി ചേരാത്തവനേതുമാത്മ-
സ്നേഹം ശരീരത്തിലുദിയ്ക്കയില്ല;
ദേഹം നഭോവായു ജലാഗ്നിഭൂമി-
വ്യൂഹം തനിയ്ക്കായതു മാര്ഗ്ഗസത്രം.
വിശുദ്ധമാദ്യന്തവിഹീനമാത്മാ,-
വശുദ്ധമത്യസ്ഥിരമീശ്ശരീരം,
ഭൃശം സമോഹൻ തനുവിങ്കലാത്മ-
പ്രശംസചെയ്യുന്നു സദാന്ധനായി.
മരിയ്ക്ക സാധാരണമാമയത്താ,-
ലൊരിക്കലും രോഗി ജനിക്കയില്ല;
ധരിക്ക മോഹാര്ത്തനു രോഗനാശം-
വരേയ്ക്കുമല്ലോ മൃതിയും പിറപ്പും.
കോപാദി പത്തൊമ്പതു രോഗവും വ-
ന്നാപാദചൂഡം നിറയും വിമോഹാൽ
പ്രാപഞ്ചികന്മാരിലഹോ! വിമോഹം
പ്രാപിച്ചിടാതുള്ളവരില്ലതാനും.
മദം മഹാരോഗ,മതുള്ളവങ്കൽ-
ഗ്ഗദങ്ങൾ മറ്റഞ്ചുമുടൻ ഭവിയ്ക്കും;
സദാ മഹീശൻ മരുവുന്ന ദിക്കിൽ
തദീയരാം മന്ത്രികളെന്നപോലെ.
ജനാധിപത്യം, ബല,മാഭിജാത്യം
ധനം, ധരാനായകസേവകത്വം,
അനാതുരത്വം-മനുജന്നിതെല്ലാം
മനോമദത്തിന്റെ വളങ്ങളല്ലോ.
ഗുണങ്ങളന്യന്നൊരു കുന്നിനേക്കാ-
ളിണങ്ങിയാലും കുരുടൻ മദാര്ത്തൻ,
തുണച്ചിടും ബന്ധുഹിതം പറഞ്ഞാൽ
ഗണിക്കയില്ലാ ചെകിടൻ മദാര്ത്തൻ.
നിറഞ്ഞു കോൾകൊണ്ട മദാംബുരാശൌ
മറിഞ്ഞുവീണോരു മനുഷ്യനോര്ത്താൽ
അറിഞ്ഞിടാ തന്നെയുമന്യനേയും,
പറഞ്ഞു കേൾപ്പിക്കിലുമില്ല കാര്യം.
തനിക്കു തോന്നുന്നതു ചെയ്യു,മോതും,
നിനയ്ക്കുമേറ്റംമദരോഗിയായാൽ,
കനക്കവേ വന്നൊരു സന്നിപാത-
പ്പനിക്കുമില്ലീവിധദോഷകോപം.
നോക്കില്ല നോക്കേണ്ടതു, ചൊല്ലിയാലും
ക്കേൾക്കില്ല കേൾക്കേണ്ടതു, തീരുമാനം
ഓര്ക്കേണ്ടതോര്ക്കില്ല, വിനീതരോതും
വാക്കോ മദക്കാരുടെ നാട്ടിലില്ല.
കുതര്ക്കമോതും ബഹു സജ്ജനത്തോ-
ടെതിര്ക്കു, മീശാദികളെദ്ദുഷിക്കും,
അതിര്ക്കകം വിട്ടു നടക്കുമേറ്റ-
മിതൊക്കെയല്ലോ മദമത്തചിഹ്നം.
വ്രജിച്ചിടും പോകരുതാത്ത ദിക്കിൽ -
ബ്ഭുജിച്ചിടും തിന്നരുതാത്തതെല്ലാം,
ഭജിച്ചിടും ദുഷ്ടജനങ്ങളെത്താൻ,
ത്യജിച്ചിടും ജാതിമതാശ്രമങ്ങൾ.
ധരിക്ക മാത്സര്യമഹാഗദത്തെ-
ബ്ഭരിക്കുകിൽബ്ഭാരമതല്പമല്ല;
ഒരിക്കലും നാസ്തി സുഖപ്രസംഗം,
മരിക്കിലും മാനസതാപമാറാ.
ഗുണങ്ങളോരോന്നിഹ മത്സരത്തിൻ
കണങ്ങളാണോര്ക്കിലപണ്ഡിതാനാം;
ഉണങ്ങിടാ മത്സരമാകുമന്തർ-
വ്രണം മഹാതിക്തകസേവകൊണ്ടും.
പരം ബലംചേര്ന്നവനും മഹാമ-
ത്സരം തനിക്കുന്നതിഹാനിബീജം;
കുരങ്ങിനോടാന പിണങ്ങിയെന്നാൽ
വരം മടക്കം വിജയത്തിനേക്കാൾ.
ആസ്താം മിഥോമത്സരികൾക്കു നാശം
പാര്ത്താലതന്യര്ക്കു വരുന്നുവല്ലോ;
ആസ്ത്രീയസേർവ്യാനൃപമത്സരേണ
ഹാ! സ്ത്രീജനം നിഷ്ഫലമായസംഖ്യം.
വരാകനെന്നോര്ത്തൊരു മര്ത്ത്യനേയും
നിരാകരിയ്ക്കൊല്ല നിജസ്ഥിതിജ്ഞൻ;
സുരാധിപന്നും പല നാളുമോരോ
പരാജയം വന്നതു കേൾവിയില്ലേ?
ഒരുത്തനേറ്റം ബലമെങ്കിൽ വേറേ
കരുത്തനുണ്ടായവനെജ്ജയിപ്പാൻ,
പെരുത്ത വമ്പാലവനെജ്ജയിപ്പാൻ
തരത്തിലും യോഗ്യർ വസിച്ചിടുന്നു.
ഇടഞ്ഞു രണ്ടാളുകൾ മത്സരിച്ചു-
തുടങ്ങിയാൽപ്പക്ഷയുഗം പിടിച്ച്
ചടങ്ങുകാട്ടുന്നതിനും ക്രിയയ്ക്കും
മുടങ്ങിടാതാളുകൾ കൂടിടുന്നു.
തനിക്കു നാശം, നിജമിത്രനാശം,
ധനത്തിനും മുത്തിനുമേറെ നാശം
കനത്തിടും മത്സരമൂലമെന്തോ
മനുഷ്യരിൽത്തൂമകെടാതെയുള്ളൂ.
പടുത്വമേറുന്നൊരു പണ്ഡിതര്‍ക്കും
വിടുര്ത്തുകൂടാത്ത വികാരമാറും
തടുത്തു ശീലിക്കുക ബാല്യകാലേ
കടുത്തുപോയാലതുടച്ചുകൂടാ.
II
നിത്യം പ്രഭാതസമയത്തുണരേണ,മായു-
സ്മൃത്യര്ത്ഥവൃദ്ധികരമാം പരമാപ്രയോഗം;
അത്യന്തമായുരവനം കരണീയമാര്ക്കും:
മർത്യന്നു സർവ്വപുരുഷാര്ത്ഥമതിന്നധീനം.
യാമദ്വയത്തിലതിയായ സുഷുപ്തിചിത്താ-
യാമത്തിനേറ്റമഹിതം, കഥപൂരണത്താൽ,
ശ്രീമത്ത്വവും ഗ്രഹണധാരണവേലയിങ്കൽ-
സാമര്‍ത്ഥ്യവും കുറയുമുൾക്കഫമേറിയെന്നാൽ.
വല്ലാതെ ദുര്ജ്ജനമെഴുന്നൊരു നാട്ടിലെങ്ങും
ചെല്ലായ്ക ദുഷ്ടതകൾ സാംക്രമികാമയങ്ങൾ;
എല്ലാ ഗുണങ്ങളെയുമായവ ദര്‍ശനത്താൽ-
ക്കൊല്ലാതിരിക്കു കുറവാണു, വിഷൂചിപോലെ
കൊല്ലായ്ക നീ കൊതുവിനേയു,മൊരുത്തനോടും
ചൊല്ലായ്ക കൊൽവനഹ,മെന്നതു ചിന്തിയായ്ക,
വെല്ലായ്ക താനസുവിയോഗസഹായനായി
നില്ലായ്ക ജന്തുവിലഹിംസകനായിരിപ്പാൻ.
ജാത്യാ പരസ്പരവിരോധികളെന്നു ലോകേ
കീർത്യാ പെടും സകലജന്തുകുലങ്ങൾപോലും
പ്രീത്യാ സദാ മിളിതരായ്ജ്ജനനീകുമാര-
രീത്യാ ചരിച്ചിടുമഹിംസകനുള്ള ദിക്കിൽ.
പൊയ്യോതിടാത്തവനനുഗ്രഹനിഗ്രഹങ്ങൾ
ചെയ്യാം ക്ഷണേന നിജവായിലെ നാവിനാലെ
ഇയ്യാര്യമായ രാസനാധനമാശു പൊയ്യാൽ-
ക്കയ്യാളിയായ്ക ദുരിതം പെരുതാകുവാൻ നീ.
നേരോതിടുന്നതിനു ദുര്‍ഘടമില്ല തെല്ലും;
ഹാരോപലങ്ങളുടെ ചേര്‍ച്ച വചസ്സിനുണ്ടാം;
ഓരോ ഖലപ്പൊളിമരങ്ങൾ ജളേ ഫലിക്കും;
വേരോടെ വീഴുമവ പണ്ഡിതർ തൊട്ട കാററാൽ.
മന്ത്രങ്ങളും ഗണകലക്ഷണവും മരുന്നും
യന്ത്രങ്ങളും ഭുവി വിചിത്രഫലപ്രദങ്ങൾ
എന്തെങ്കിലും പൊളിയുരച്ചവനിപ്രയോഗ-
തന്ത്രങ്ങളാപ്പതിർവിതയ്ക്കു സമം ഭവിക്കും.
അത്യന്തഘോരനരകത്തിലസംഖ്യകാലം
ഗത്യന്തരത്തെ മനസാപി ലഭിച്ചിടാതെ
സത്യം ത്യജിച്ചവനുഴന്നു ചിരേണ പോന്നീ-
ക്ഷിത്യന്തരേ തരുമൃഗാദികളായ് ഭവിയ്ക്കും.
മായം വഹിച്ചു പരവിത്തമെടുക്ക സാക്ഷാൽ
സ്തേയം; നിനയ്ക്കിലതു പാതകമൌലിരത്നം;
തായം പിഴയ്ക്കിലതു തന്റെ ധനം കൊടുത്തും,
കായം കടുപ്രചുരചീഡനപാത്രമാക്കും.
കക്കായ്ക മുൻമുതലിൽ വല്ലതുമുള്ളതെല്ലാം,
കക്കായ്ക ജേലർ പറയും പണിചെയ്തിരിപ്പാൻ;
മുക്കാലിടങ്ങഴിയരിക്കു വഴിപ്പണിക്കു
വിക്കായ്ക കല്പതരുവായ മനുഷ്യജന്മം.
മോഷ്ടിച്ചെടുത്തൊരു ധനം മദനത്തിനോടു
കൂട്ടിക്കഥിപ്പതിനു നന്ന;-തകത്തു ചെന്നാൽ
ചോട്ടിൽക്കിടപ്പതു പുറത്തു വരുംവരെയ്ക്കും
തേട്ടിച്ചൊടുക്കമതുമിങ്ങു പുറത്തു ചാടും.
തെക്കൻ വഴിക്കു ഗതി വൈതരണീപ്രവാഹേ
ചക്രംതിരിച്ചിലഥ ശാല്മലിതാഡനങ്ങൾ
നൽക്കാമരക്രകചക്രന്തനമെന്നിതെല്ലാ-
മക്കള്ളനേറ്റു നരകേ പുനരാപതിക്കും.
ആര്‍ക്കെങ്കിലും മുതലുപോയൊരു വർത്തമാനം
കേൾക്കും വിധൌ കവരുവോര്ക്കു ഭയം ഭവിക്കും;
നോക്കേണമന്യൻ ധനം നശിയാതെ തന്നെ-
ക്കാക്കേണമെങ്കിലിഹ കള്ളനു നല്ല ജോലി.
അസ്തേനമായ കരണത്രയമുള്ളവന്റെ
ഹസ്തേ വരും വിവിധദിവ്യമണീസമൂഹം;
വിത്തേശനാകുവതിനീ വ്രതമൊന്നു പോരും;
ചിത്തേ ഭയം കളക യാചകമോഷകാദൌ
ദ്രോഹം നിനയ്ക്കുരുതു ശത്രുവിലും; വിരൂക്ഷ
വ്യാഹാരവും പരിഹരിക്ക പരന്റെ നേരേ;
മോഹം പരസ്വവനിതാദിയിലേതുമാകാ;
സാഹായ്യമാതുരജനങ്ങളിലാചരിക്ക.
ഏറെക്കഥിക്കരുതു; വാരമിരുന്നിടുന്ന-
മാറുച്ചരിക്ക കരുതിക്കുറവും വരാതെ,
മാറിക്കഥിക്കരുതൊരിക്കലുരച്ചതശ്മം
കീറിക്കുറിച്ച ലിപിയെന്നവിധം വരേണം.
ചെയ്യാതിരിക്കിലഘമുള്ളതു ചെയ്ക കാലേ,
ചെയ്യായ്ക ചെയ്തിലഘമുള്ള കഠോരകര്മ്മം,
അയ്യോ കുമാര! തവ പറ്റരുതേതുമേന-
സംയോഗ,മായതു രുജാകരമേതവന്നും.
പാപത്തിനോടലമകന്നു നടന്നിടേണം;
ശാപത്തിനും വഴിവരുത്തരുതേതവന്നും;
സ്വാപത്തിലും ദുരിതനിഷ്കൃതിചെയ്ക; തെല്ലും
താപത്തിനേകരുതു തന്നുടെ മാനസത്തെ.
തന്നേ സുഖിക്കരുതു; തൻറെയവസ്ഥപോലെ-
തന്നേ നടക്കണ,മതിൽക്കുറവേറ്റമാകാ;
അന്യായമോതരുതു, ചെയ്യരുതേതു;- മെന്ന-
ല്ലന്യന്റെ കാര്യമതു തന്നുടെ പോലെയോര്ക്ക
പെണ്ണുങ്ങളോടുമയൽവാസികളായ മർത്യ-
ഷണ്ഡങ്ങളോടുമധികം ബലശാലിയോടും
പുണ്യം പുലർന്നവരൊടും ദ്വിജരോടുമുള്ളിൽ-
ദ്ദണ്ഡം വരും മൊഴി കഥിക്കുകകൂടിയാകാ
ശാസ്ത്രത്തിലുള്ള വിധിവിട്ടൊരു ചോടു വെപ്പാൻ
മാത്രം നിനയ്ക്കരുത,പായ മതിന്നസംഖ്യം;
ഗാത്രത്തിനാമയമലക്ഷ്മി, മരിച്ചു കാല-
സൂത്രത്തിലെപ്പൊറുതിയെന്നിവ വന്നുകൂടും.
ആപത്തു കാണ്കിലതിനെന്തിനു കേണിടുന്നൂ?
താപദ്രുമത്തിനതകൃത്രിമശസ്ത്രമല്ലോ;
വേപിക്ക ബാല! നിജസമ്പദി തത്ര നാശം
പ്രാപിച്ചിടുന്നു സുകൃതങ്ങളറിഞ്ഞിടാതെ.
കയ്യാളിയായ്ത സുകൃതം സുഖമാസ്വദിച്ചെൻ-
പയ്യാ! നിനക്കു വിഭവാദികൾ കൂടിയാലും;
മര്യാദപോലവനിപാലകരം കഴിച്ച-
ങ്ങയ്യാലൊരംശമുദിതം ദ്രവിണം സുഖാര്‍ത്ഥം.
ആപത്തിലല്ലധികമാടലിനുള്ള കാലം
താപത്തിനന്നു ചിലവാണതുകാരണത്താൽ
താപം വരേണ്ടതഭിവൃദ്ധിയിലാണു; നാശം
പ്രാപിപ്പതന്നു നിജപുണ്യഗണത്തിനല്ലോ.
ധര്മ്മത്തിനൊന്നു, നൃപനൊന്നു, യശസ്സിനൊന്നു,
ശര്മ്മത്തിനൊന്നു, നിജമിത്രഗണത്തിനൊന്നു്,
ഇമ്മട്ടിലാത്മധനമഞ്ചുവകയ്ക്കിണക്കി-
ത്തിന്മപ്പെടാതെ പരിപാലയ ഷഷ്ഠഭാഗം.
പാപങ്ങളെന്തു, പരിഹാരമതെന്തു, ശുദ്ധ-
വ്യാപാരമെന്ത,വയിലെന്തൊരു താരതമ്യം,
ആപാദചൂഡമറിയേണ്ടവയാണിതെല്ലാം;
ഹാ! പാമരന്റെ കഥയെന്തു? പരുങ്ങലല്ലേ?
"വായപ്പ' വാങ്ങരുത;-തങ്ങിനെ വേണ്ടിവന്നാൽ
ന്യായപ്രകാരമതിനീടു കൊടുത്തിടേണം;
പ്രായേണ മോഷണമതിന്നെഴുമോമനപ്പേ-
രായേ വരൂ പണയവര്ജ്ജിതമാധമർണ്യം.
വേലയ്ക്കു കൂലി ശരിയായുതകേണ,മല്ലെ-
ന്നാലക്കടം പലിശകൂടിയസംഖ്യമാകും;
കാലക്രമാലൊരു ഫലദ്രുമമായവന്റെ
വേലിക്കകത്തമരണം കടമുള്ള കാലം.
ചൂതം, പിലാവു, പുളി, തെങ്ങും കവുങ്ങിതെല്ലാം
നീതന്നെ കാണൂ വെയിലേറ്റു ഫലങ്ങൾ തൂകി,
സ്വാതന്ത്രഹീനമൊരുവന്റെ വളപ്പിൽനിന്നീ-
യാതങ്കമേല്പതിനു ഹേതു പുരാതനര്ണ്ണം.
കാട്ടിൽത്തിമര്ത്തു വിഹരിപ്പൊരു ദന്തിരാജൻ
നാട്ടിൽപ്പെരുന്തടി വലിച്ചു വലഞ്ഞിടുന്നു;
പൂട്ടിത്തെളിപ്പതിനു കാളയിൽ മര്‍ത്ത്യർ ചെയ്യും
ഗോഷ്ടിത്തമെന്തു പറയാം കടുകര്മ്മപാപം.
അല്ലെന്നപോലെ കലി വന്നു പരക്കയാൽത്താ-
നല്ലെന്നുതന്നെ മഹനീയരുമോർത്തിടുന്നൂ,
പുല്ലെന്നു ദേവതരുവെക്കരുതുന്നു, വേശ്യാ-
ച്ചൊല്ലെന്നു വേദമൊഴിയേയുമറിഞ്ഞിടുന്നു.
നല്ലോരു മാര്ഗ്ഗമറിവാനയി ബാല! നിത്യം
സല്ലോകമൊത്തു പെരുമാറുക പേടിയാതെ;
അല്ലോ ജഗത്തിലതിഘോര,മതിന്നു തേജ-
സ്സല്ലോ നമുക്കു തുണ മുള്ളിലണഞ്ഞിടായ്മാൻ
ധീമാനു ലോകമഖിലക്രിയകൾക്കുമാശാ-
നാ മാന്യവാഹടനിയണ്ണമുരച്ചു സത്യം!
സാമാന്യലോകഗതി കണ്ടു നടന്നുകൊൾകെ-
ന്നാമര്ത്ഥമോര്ക്കി,ലുപദേശമിതിൽക്കഴിഞ്ഞു.
കണ്ണും കുരണ്ടു, കഠിനാമയമാണ്ടു, മെയ്യിൽ-
പുണ്ണും പുരണ്ടു, പുരുപൂയനിണങ്ങളാണ്ടു,
മണ്ണും പുരണ്ടു, പഥി പാന്ഥർ കൊടുപ്പതും ചേര്-
ത്തുണ്ണുന്നു കര്മ്മഫലമേക, നയാളുമാശാൻ.
കാക്കാതെകണ്ടാരുവനെക്കളവിൽ പിടിച്ചു
സര്‍ക്കാരിതാ തെളിവെടുത്തു വിലങ്ങു പോട്ടാൻ;
സൽക്കാരമേറ്റ പുകഴുന്നു കവര്‍ന്ന ചോരൻ;
ദുഷ്കർമ്മമന്യനുടെയാണു പഴുത്തിതപ്പോൾ.
തരുമൃഗഖഗമര്ത്ത്യക്കൂട്ടവും നോട്ടമേറു-
ന്നൊരു പുരുഷനു കൃത്യം പേശിടും ദേശികന്മാർ;
നിരുപമസുഖദുഃഖാലോകനം പുണ്യപാപാ-
ചരണവിധിനിഷേധം പുഷ്ടദൃഷ്ടാന്തശിഷ്ടം.
വിദ്യാവല്ലിയ്ക്കു ബീജം ഗുരുതരഗുരുശു-
ശ്രൂഷണം, യുക്തമായോ-
രുദ്യാനം വിപ്രവംശം, പടരുമൊരു മരം
ധീരനാം പൂരുഷേന്ദ്രൻ,
ഉദ്യോഗം ദോഹളം, നൽക്ഷമയതു സലിലം,
കീർത്തി പുഷ്പം, ഫലം താ-
നുദ്ദേശിയ്ക്കുന്നതെല്ലാം, വിനയമിഹ നികാ-
മോല്ലസൽപ്പല്ലവൌഘം
III
ആചാര്യനാദ്യമുരചെയ്തൊരുമാതിരിയ്ക്ക-
ങ്ങാചാമശൌചമുഖകര്മ്മമതാചരിയ്ക്ക;
നീചാശയാചരണമാതിരി കണ്ടു കണ്ടു
നീ ചാപലങ്ങൾ തുടരൊല്ലിനിയൊട്ടു ചെന്നാൽ.
സന്ധ്യാത്രയേ വെടിയണം ദ്വിജനൂണു,റക്കം,
ചിന്തിയ്ക്ക പാഠ,മിതരത്തൊഴിലെന്നിതെല്ലാം;
മന്ത്രോക്തകര്മ്മവിധിയാൽ ദ്വിജനെ ത്രിസന്ധ്യം
ബന്ധിച്ചിരിപ്പതിഹ കാണു ഗളേ ത്രിസൂത്രം.
നീചര്ക്കെഴുന്ന നിഴലേല്ക്കരുതേ,ല്ക്കിലപ്പോൾ
നീ ചെന്നു മുങ്ങുക, തദീക്ഷണമാചരിച്ചാൽ
ഹേ ചാരുശീല! മടിയാതെ പദം നനച്ചി-
ട്ടാചാമമാചര പരസ്പരമോതിയാലും.
പാപക്കണക്കിനവരായകലൂ; സമീപം
പ്രാപിയ്ക്കുകിൽക്കുളിയനീചനു താരതമ്യാൽ;
ഭൂപാലശാസനകളിന്നു കുറഞ്ഞമൂലം
മാചാപഭീതനു ഗൃഹസ്ഥിതിയും ഞെരുക്കം.
വൃക്ഷാദിയിൽക്കയറിടായ്ക; ചെരിപ്പു, പല്ല-
ക്കു,ക്ഷാവു, വാജി, ഗജമെന്നിവയിൽത്തഥൈവ;
സgക്ഷാളിതാംഘ്രികരനായുടനാജ്യയുക്തം
ഭിക്ഷാന്നമുണ്ടിടുക മേദ്ധ്യമയാതയാമം.
മാദ്ധ്യാഹ്നികം വിധി കഴിച്ചുപഭോജിതസ്വോ-
പാദ്ധ്യായസമ്മതി ലഭിച്ചു ഭുജിച്ചുകൊൾകൊള്ക;
സ്വാദ്ധ്യായമായ സമയം ഗുരുവിങ്കൽനിന്നും
ബോദ്ധ്യം സമസ്ത നിഗമാഗമമപ്രകാരം.
അംബഷ്ഠ,മുള്ളി,യമരയ്ക്ക, ചുരയ്ക്ക, കായം,
കമ്മട്ടി, കാപ്പി, കശുവാമ്രഫലം, കുകുത്ഥം,
അമ്മട്ടുഴുന്നു,ലുവ, ചായ, യമാന്തകന്റെ
നിമ്മാല്യമെന്നിവ ഭുജിയ്ക്കരുതുണ്ണിവര്ണ്ണീ.
നാരായണത്രിപുരശാസനമൂലമന്ത്ര-
പാരായണം രചയ ഷൾച്ചെവി പൂകിടാതെ;
പോരാ ഗണേശഗിരിജാര്യമഭദ്രകാളീ-
വാരാശിജാഭജനവും കഴിവുള്ളപോലെ.
സ്വാചാരനിഷ്ഠ വെടിയായ്കയൊരിമ്മിപോലും
വാചാലനീചജനഭർത്സനമുത്സരിപ്പാൻ;
വാചാ സരസ്വതിയെ വെന്ന ദയാബ്ധി ശങ്ക-
മാചാര്യരിട്ട വഴി വിട്ടവർ കുണ്ടിൽ വീഴും.
വാനത്തിലേയ്ക്കു വഴി നല്കിടുമാത്മപുണ്യം
ദാനത്തെ വാങ്ങിയുടനന്യനു വിറ്റിടൊല്ലേ;
സ്നാനത്തിനേഴുരുള മണ്ണു കുളത്തിൽനിന്നു
താനത്ര വാങ്ങുക, പരന്റെ തടാകമെന്നാൽ.
മൂര്ത്തിത്രയാദിനിഖിലത്രിദശപ്രസാദ-
പൂര്‍ത്തിക്കു നന്നു പുനരാചമനം ദ്വിജാനാം;
കാത്തീടിലായതു മലായനനിര്മ്മലത്വം
ചേര്ത്തീടുമുൾത്തെളിവുമുച്ചതരം വരുത്തും.
സ്നാനം സമന്ത്രമുദിയാതെഴുമര്ക്കനര്ഘ്യ-
ദാനം സുരര്ഷിപിതൃതര്പ്പണമെന്നിതെല്ലാം
മൌനം വിടാതെ വിരചിച്ചു ജപിച്ചിനോപ-
സ്ഥാനം കഴിച്ചു സമിദാഹുതി ചെയ്ക നിത്യം.
നക്രാദിയാമയനമാഗമപാഠകാലം,
കര്ക്ക്യാദിവേദസമയം തടയാത്തതെല്ലാം;
പക്കത്തിലഷ്ടമി ചതുർദ്ദശി വാവു പിന്നെ-
ച്ചൊല്ക്കൊണ്ടിടും പ്രഥമയെന്നിവ വർജ്ജിതങ്ങൾ.
ഓതിയ്ക്കവന്റെ വരുതിയ്ക്കു വസിച്ചു വേദ-
മോതിപ്പഠിക്ക സകലാഗമസാരയുക്തം;
നേദിച്ചതുണ്ണരുതു;റക്കമഹസ്സിലാകാ:
ജ്യോതിസ്മൃതിപ്രതിഭ കക്കുമകാലനിദ്ര.
ഉല്ക്കാചലാപ്രചലനം പടിപുര;-മെന്ന-
ല്ലര്ക്കാദികഗ്രഹണമെന്നിവ വന്നുവെന്നാൽ
അക്കാലമന്നുമുതൽ മൂന്നുദിനം പഠിപ്പാ-
നൊക്കാ; വിശിഷ്ടജനമാഗതനാകിലന്നും.
നിസ്തന്ദ്രനായഖിലവിദ്യകളും ഗ്രഹിച്ചാൽ
വസ്ത്രം, പണം, കനകഭൂഷണമെന്നിതെല്ലാം
ചിത്താദരം ഗുരുവിനേകി നമിച്ചുടൻ ത
ന്മുത്താലനുഗ്രഹവുമശ്രുവുമേല്ക, മൂര്‍ദ്ധ്നി.
നിശ്ശേഷദേവമയനാം ഗുരുവിൻ്റെ പാദ-
ശുശ്രൂഷയാൽസ്സസുഖമാത്മതമസ്സൊഴിച്ചു്
വിശ്വം ദിവാ കരതലാമലകംകണക്കെ
നിശ്ശേഷനായവിരതം ഹൃദി കണ്ടുകൊൾക.
ചിത്തത്തിനെക്കഥമപി സ്ഥിരമാക്കിടേണം,
മത്തദ്വിപത്തെ വരഹസ്തിപനെന്നപോലെ
നിർത്തുന്ന ദിക്കിലതു നില്ക്കണ,മല്ലയെന്നാൽ
സിദ്ധിയ്ക്കയില്ല ഗുണമേതു ബൃഹസ്പതിയ്ക്കും
മേച്ഛന്റെ ചിഹ്നമഴകെന്നു വഹിച്ചിടുന്നൂ
സ്വേച്ഛാപ്രകാരമവനീസുരസഞ്ചയങ്ങൾ;
വേഴ്ചയ്ക്കു മോഹമവരൊത്തു ചിലര്‍ക്കു, പോരാ
ചാര്‍ച്ചയ്ക്കു മോഹമതിലപ്പുറമെന്തു വേണ്ടൂ?
വത്സാഹമോതിയ ചതുർദ്ദശവിദ്യകൾക്കു-
മുത്സാഹമുള്ള ശിശുവാണധികാരശാലി
നിസ്സാരമായ നിജഭാഷ പഠിയ്ക്കകൂടി-
ദുസ്സാധമാണലസനെന്തഥ ശാസ്ത്രപാഠം?
പൂച്ചൂടും പൂമുടിയ്ക്കും പുതുമണമുളവാ-
ക്കുന്നു, കത്തിജ്ജ്വലിയ്ക്കും
തീച്ചൂടേറ്റുള്ള വെള്ളം തൊടുമവനുടെ മെ-
യ്യാശു പൊള്ളിച്ചിടുന്നു,
പേച്ചും മാറുന്നു ദേശാന്തരപൊറുതിവശാൽ
മര്ത്ത്യനാത്മസ്വഭാവം
മാച്ചും സംസര്ഗ്ഗശീലം വരുമിഹ കുരു ഹേ
വത്സ! സത്സംഗമം നീ.
നിരന്തരായം നതവാഞ്ഛിതാര്ത്ഥം
തരന്തരംപോലെ തരുന്ന ദേവൻ
നിരന്തരം ബാലഹിതം കഥിപ്പാൻ
വരന്തരേണം വരവാരണാസ്യൻ.
നിനയ്ക്കെ ടോ ബാലക! നീയിദാനീം
നിനക്കു വേണ്ടുന്നതിലെന്തറിഞ്ഞു?
കനക്കുമീ മൂഢതയാമിരുട്ട-
ത്തിനിക്കഴിയ്ക്കൊല്ല മിനിട്ടുപോലും.
മുഖത്തു നാം കാണ്മതു രണ്ടുമല്ലാ-
തകത്തു വേറിട്ടൊരു ദൃഷ്ടിയുണ്ട്;
വികത്ഥനം ചൊല്ലുകയല്ല; നാനാ-
ജഗത്തുമൊന്നിച്ചതുകൊണ്ടു കാണാം.
മടിച്ചിരിയ്ക്കുന്നവനുള്ളിലെക്ക-
ണ്ണടച്ചിരിയ്ക്കും മരണംവരേയ്ക്കും;
പൊടിയ്ക്കുമുത്സാഹമൊടാരു ശാസ്ത്രം
പഠിയ്ക്കുമുൾക്കുണ്ണവനേ തുറക്കൂ.
ചെറുപ്പമങ്ങാടിയിലില്ല, കാട്ടിൽ-
പഠിപ്പതിന്നും തരമുള്ളതല്ല,
വെറുപ്പുവിട്ടിപ്പൊഴുതുള്ള ബാല്യം
നിറപ്പെടുത്തീടുക ശിക്ഷയാലേ
കുരുന്നുകാലേ ഗുരുസന്നിധൌ ചെ-
ന്നിരുന്നു സിദ്ധിച്ചൊരു വിദ്യനെന്നും
ശരന്നിശാനാഥനുദിച്ചുയര്ന്നു
വരുന്നവണ്ണം വിലസീടുമേറ്റം.
കായന്തിനോടൊത്തു വളർന്ന കോപ്പും,
കായൽക്കരെകിട്ടിയ തെങ്ങുതോപ്പും,
ആയുസ്സുപോകുംവരെയും സമസ്ത-
ശ്രേയസ്സുമേകും മനുജന്നു നിത്യം.
മിടുക്കനാകും ഗുരുവിന്റെ കൈയിൽ
ക്കൊടുക്ക തന്നെന്നെപ്പരമാദരേണ;
അടിയ്ക്കു, മാട്ടും, യമദൂതനാട്യം
നടിയ്ക്കു മായാളതനുഗ്രഹം തേ.
ചെറുപ്പകാലങ്ങളിലഭ്യസിയ്ക്കാ-
തുറപ്പു വിദ്യയ്ക്കു ഭവിയ്ക്കയില്ല;
മുറയ്ക്കു ചെയ്യും ശിശുശിക്ഷ കൂട-
പിറപ്പിനെപ്പോലെ വശത്തു നില്ക്കും.
അരക്ഷണം വിദ്യയിലുദ്യമിയ്ക്കാ-
തിരിയ്ക്കൊലാ ബാലക! ലീലയാലെ;
ഒരിയ്ക്കുലും മര്‍ത്ത്യനു പോയ കാലം
തിരിച്ചു വന്നീടുകയില്ലയല്ലോ.
അനാമയം വിദ്യകളേഴുമേഴും
മനോമയപ്പെട്ടിയിലാകുവോളം,
ഘനാദരം സദ്ഗുരുവിന്റെ ചാര-
ത്തനാരതം പാര്‍ക്കുക ദീര്ഘജീവിന്!
ഓത്തുണ്ടു നാല,ങ്ഗമൊരാറു, ധമ്മ-
ശാസ്ത്രം, പുരാണം, ദ്വിജകര്മ്മശാസ്ത്രം,
കീര്‍ത്തിപ്പെടും ന്യായമഹാഗമം-ഞാൻ
കീർത്തിച്ചു തേ വിദ്യകളേഴമേഴും.
ഇനിക്കലാവിദ്യകളുണ്ടു വേദ-
ത്തിനൊക്കെ വേറെപ്പതിനാറുവീതം;
മനസ്സിലാക്കീലതിലൊന്നുമെന്നാൽ
മനുഷ്യനായിലവനൊന്നുകൊണ്ടും.
ബലം, ബഹുപ്രാഭവ,മാര്യമാകും
കുലം, കുടുംബത്തിലെ മൂപ്പു, വിത്തം
അലം വിമൂഢന്നിവ വംശഹാലാ-
ഫലങ്ങളാകുന്നു ഫലങ്ങളാലേ.
രാഗം തുടങ്ങിസ്സഹജങ്ങളാകും
രോഗങ്ങളാറുണ്ടൊരു ജന്തുവായാൽ;
പ്രാഗല്ഭ്യമില്ലായവയെജ്ജയിപ്പാൻ
യോഗിയ്ക്കു;-മെന്തോ കഥ മൂഢനോര്ത്താൽ.
ധനം, കുലശ്ലാഘ്യത, ദേവതാരാ-
ധനം, കനം, വിദ്യ, പുരാണപുണ്യം,
മനഃപ്രസാദം, വിനയം, വിവേകം
വിനഷ്ടമാമീവക രാഗിയായാൽ.
കളത്രപുത്രാദികൾമൂലമായി-
ത്തളിര്ത്തിടുന്നൂ പുരുഷന്നു രാഗം;
വളര്ത്തിയാലായതു രൌരവാഖ്യ-
ക്കുളത്തിലിട്ടായവനെക്കുഴക്കും.
കനത്ത രാഗച്ചുമടുള്ള ലോകര്‍-
ക്കനര്ത്ഥമല്ലാതൊരു ദിക്കിലില്ല;
നിനയ്ക്കിലീ രോഗമൊഴിയ്ക്കകൂടി-
ത്തനിയ്ക്കു ഹോ! സമ്മതമാകയില്ല.
ശരീരനാശംവരെയും വിപത്തീ-
സ്സരാഗരിൽക്കാണ്മതു നമ്മളല്ലേ
പുരാണശാസ്ത്രങ്ങളിലുള്ളതൊന്നും
നിരാകരിയ്ക്കൊല്ല; നിരര്‍ത്ഥമല്ല.
ക്രോധാഖ്യരോഗം നിജമാനസത്തിൽ-
ബ്ബാധിച്ചുപോയാലതിറങ്ങുവോളം
ബോധംവെടിഞ്ഞായവനമ്മയേയു-
മാധിപ്പെടുത്തും പ്രഹരാദിയാലെ.
പിടിച്ചുകേറും നിജശുണ്ഠിമൂലം
പിടിച്ചുകീറും വിലയുള്ള പട്ടും,
അടിച്ചിടും കണ്ടവരെ,ക്കരത്തിൽ-
ക്കിടച്ച പാത്രങ്ങളെറിഞ്ഞുടയ്ക്കും.
ശത്രുക്കളേറും ദിവസങ്ങൾതോറും,
മിത്രങ്ങളും ശത്രുവശത്തിലാകും;
അത്യന്തകോപിഷ്ഠനു തങ്കൽനിന്നും
പ്രത്യക്ഷമല്ലോ ഭുവി ശത്രുപീഡ.
ഒരുഗ്രരോഗത്തെ മനസ്സറിഞ്ഞു
പരിഗ്രഹിയ്ക്കുന്നു സദാ ജനങ്ങൾ;
ധരിയ്ക്കു ലോഭാഖ്യമതുള്ള മർത്യ-
ന്നൊരിയ്ക്കലും വേദന പോകയില്ല.
ദരിദ്രനല്ലിന്നു ദരിദ്രനോര്ത്താൽ,
ധരിത്രിതന്നിൽക്കൃപണൻ ദരിദ്രൻ;
ദരിദ്രനര്ത്ഥാൽദ്ധനിയായിടുന്നൂ,
മരിയ്ക്കുവോളം കൃപണൻ ദരിദ്രൻ.
ലോഭം പെരുത്തുള്ള ജനത്തിനര്ത്ഥ-
ലാഭങ്ങളിൽതൃപ്തി ഭവിയ്ക്കുയില്ല;
സ്വാഭാവികം ലുബ്ധനഹോ! പിശാച-
സ്തോഭം മുഖത്തിൽക്കുടികൊണ്ടിരിയ്ക്കും.
ജനങ്ങളെക്കാണുകിലായവന്റെ
മനം കലങ്ങീടുമഹോ! നിതാന്തം,
ദിനാന്തകാലത്തു തനിച്ചു ഘോര-
വനാന്തരേ പെട്ടവനെന്നപോലെ.
അരാതി വന്നീടുകിലത്രയില്ല
വിരോധമാബ്ബന്ധു വരുന്നപോലെ;
നിരാധിയായ് വാഴ്വതിനായവന്നു
പുരാധികാരം വിധി നല്‍കിയില്ല.
കൊടുക്കയില്ലാത്മഗൃഹത്തിലുള്ളോര്-
ക്കടുക്കുവാനായവനുണ്ണുവാനും
അടുക്കളക്കാരൊടു 'ചന്ദ്രഹാസ-
മെടുക്കു'മാക്കഞ്ഞിയിൽ വറ്റു കണ്ടാൽ.
അലം ഗൃഹച്ഛിദ്രമതൊന്നുമാത്രം
ഫലം പണം കെട്ടിയകത്തു വെച്ചാൽ;
ജലം വിളര്‍ക്കും ഗതിരോധമൂലം
ബലാൽത്തടത്തെപ്പുലപാടൊലിയ്ക്കും.
ധനത്തിനായാത്മസുതാവരോധ-
ജനത്തെയും വിറ്റവനൊറ്റയാകും;
കനക്കണം പെട്ടികളെന്നിതൊന്നേ
മനക്കുരുന്നിൽക്കൃപണൻ നിനയ്ക്കൂ.
കുടിയ്ക്കുവാൻ കിഞ്ചന പച്ചവെള്ളം
കൊടുക്കയില്ലേതവനും പിശുക്കൻ;
പിടച്ചുകേറും വഴിപോക്കരെന്നോര്-
ത്തടച്ചിരിയ്ക്കും പടിവാതിലെന്നും.
നൃപാലയത്തിൽ ഖജനാവു കാക്കും
ശിപായിയെപ്പോലെ വിനിദ്രനായി
ക്ഷപാദിനം തന്നറയുമ്മറംപു-
ക്കപായഭീത്യാ മരുവും പിശുക്കൻ.
ജായാപിതൃഭാര്യസുതാദികൾക്കും
പ്രായേണ ഭുക്തിയ്ക്കുതകാത്തവന്റെ
ദായാദനായിപ്പുലരുന്നതിന്നെൻ-
മായാമയേ! സംഗതിയാക്കിടൊല്ലേ!
കൊടുക്കയില്ലാ, ത്മശരീരരക്ഷ-
യ്ക്കെടുക്കയില്ല,ങ്ങിനെ കെട്ടിവെയ്ക്കും
മിടുക്കെഴും തസ്കരരെപ്പുലർത്തു-
മൊടുക്കുമാ സ്വത്തുകളാൽപ്പിശുക്കൻ.
ചോരാഹൃതോച്ഛിഷ്ടമനന്തരാണാം
മാരാമയാദ്യൌഷധമായ് ഭവിയ്ക്കും
പാരം ജരാജീര്ണ്ണതയാ തടുപ്പാൻ
പോരാതെയാം താനവരെത്തദാനീം.
പിശുക്കരാ വഞ്ചകരെന്ന നാമ-
വിശിഷ്ടരായ് ലുബ്ധർ തിരിഞ്ഞിടുന്നൂ;
വിശാലപാപിഷ്ഠപരേതവര്ഗ്ഗം
പിശാചരക്ഷസ്സുകളാംപ്രകാരം.
വിധാതൃസര്ഗ്ഗത്തിലഹോ! സമാസാ-
ദ്ദ്വിധാ ഭവിക്കുന്നിതു ലോഭവാന്മാർ;
പ്രധാനരിച്ചൊന്നവരന്യരെത്തേ
വിധാരണാര്ത്ഥം വിവരിച്ചിടുന്നേൻ.
പരന്റെ ഭൂധാന്യധനാദി തന്റെ
കരസ്ഥമാക്കുന്നതിനായജസ്രം
പരം തരംനോക്കി നടന്നിടുന്നു
ധരാന്തരാളങ്ങളിലാ ദ്വിതീയൻ.
മുഞ്ചൊന്ന ലുബ്ധന്റെ ധനം ഹരിപ്പാൻ
തഞ്ചം ദ്വിതീയന്നു ഭവിച്ചിടുന്നു,
അഞ്ചാതെ കാറേന്തിയ നീരൊഴിപ്പാൻ
ചഞ്ചന്മഹാമാരുതനെന്നപോലെ.
പരന്റെയാണാദ്യനു തന്റെ വിത്തം,
പരന്റെയാണന്യനു തന്റെ വിത്തം;
നിരന്തരന്മാരവരോതിടുമ്പോൾ
ദുരന്തഭേദം ക്രിയകൊണ്ടുമാത്രം.
കൊടുക്കുമായാൾ കടമാര്ക്കു; മെന്നാ-
ലൊടക്കുളിയ്ക്കൊക്കുമവന്റെ വിത്തം
ഒടുക്കമാ വാങ്ങിയവന്റെ പണ്ട-
മെടുക്കുമെല്ലാം മുതലോടുകൂടി.
ഈക്ഷിച്ചു വിഡ്ഡ്യാനെയറിഞ്ഞു കര്‍ണ്ണേ
സൂക്ഷിച്ചു ദുർമ്മന്ത്രമയം ജപിച്ചു്,
ദീക്ഷിച്ചിരിയ്ക്കുന്നു സദാപി കള്ള-
സ്സാക്ഷിയ്ക്കു ലുബ്ധൻ ബഹുദക്ഷിണാര്ത്ഥം.
പൊന്മോഷണസ്ത്രീവധബാലഘാത-
ബ്രഹ്മോപഘാതാദികപാപജാലം,
ദുര്മ്മാനുഷാഗ്രേസരനാമവന്നു
സന്മാർഗ്ഗസാധാരണമായിടുന്നു.
അവൻ മഹാപാതകപഞ്ചകത്തിൻ
നിവാസഭൂമണ്ഡലമാണിദാനീം;
അവാദമാ വൈതരണീദ്രവത്തിൽ
പ്രവാസമായാൾക്കു വരാ മരിച്ചാൽ.
കൈക്കൂലി വാങ്ങും നൃപപൂരുര്ഷക്കു
കയ്ക്കാതവൻ കണ്മധുരം കൊടുക്കും;
മുഷ്കാളുമാത്തെക്കർ വരുന്നനേരം
നില്‍ക്കാതെ വീഴും നിരയത്തിൽ നൂനം.
വിമോഹമെന്നുണ്ടൊരു ചിത്തദോഷ-
സമൂഹചൂഡാമണിയാം വികാരം
അമേയശക്ത്യാ വിലസുന്നു, ഘോര-
ശ്രമാര്ത്തി ലോകര്ക്കതു നൽകിടുന്നു.
മോഹാര്ത്തി ചേരാത്തവനേതുമാത്മ-
സ്നേഹം ശരീരത്തിലുദിയ്ക്കയില്ല;
ദേഹം നഭോവായു ജലാഗ്നിഭൂമി-
വ്യൂഹം തനിയ്ക്കായതു മാര്ഗ്ഗസത്രം.
വിശുദ്ധമാദ്യന്തവിഹീനമാത്മാ,-
വശുദ്ധമത്യസ്ഥിരമീശ്ശരീരം,
ഭൃശം സമോഹൻ തനുവിങ്കലാത്മ-
പ്രശംസചെയ്യുന്നു സദാന്ധനായി.
മരിയ്ക്ക സാധാരണമാമയത്താ,-
ലൊരിക്കലും രോഗി ജനിക്കയില്ല;
ധരിക്ക മോഹാര്ത്തനു രോഗനാശം-
വരേയ്ക്കുമല്ലോ മൃതിയും പിറപ്പും.
കോപാദി പത്തൊമ്പതു രോഗവും വ-
ന്നാപാദചൂഡം നിറയും വിമോഹാൽ
പ്രാപഞ്ചികന്മാരിലഹോ! വിമോഹം
പ്രാപിച്ചിടാതുള്ളവരില്ലതാനും.
മദം മഹാരോഗ,മതുള്ളവങ്കൽ-
ഗ്ഗദങ്ങൾ മറ്റഞ്ചുമുടൻ ഭവിയ്ക്കും;
സദാ മഹീശൻ മരുവുന്ന ദിക്കിൽ
തദീയരാം മന്ത്രികളെന്നപോലെ.
ജനാധിപത്യം, ബല,മാഭിജാത്യം
ധനം, ധരാനായകസേവകത്വം,
അനാതുരത്വം-മനുജന്നിതെല്ലാം
മനോമദത്തിന്റെ വളങ്ങളല്ലോ.
ഗുണങ്ങളന്യന്നൊരു കുന്നിനേക്കാ-
ളിണങ്ങിയാലും കുരുടൻ മദാര്ത്തൻ,
തുണച്ചിടും ബന്ധുഹിതം പറഞ്ഞാൽ
ഗണിക്കയില്ലാ ചെകിടൻ മദാര്ത്തൻ.
നിറഞ്ഞു കോൾകൊണ്ട മദാംബുരാശൌ
മറിഞ്ഞുവീണോരു മനുഷ്യനോര്ത്താൽ
അറിഞ്ഞിടാ തന്നെയുമന്യനേയും,
പറഞ്ഞു കേൾപ്പിക്കിലുമില്ല കാര്യം.
തനിക്കു തോന്നുന്നതു ചെയ്യു,മോതും,
നിനയ്ക്കുമേറ്റംമദരോഗിയായാൽ,
കനക്കവേ വന്നൊരു സന്നിപാത-
പ്പനിക്കുമില്ലീവിധദോഷകോപം.
നോക്കില്ല നോക്കേണ്ടതു, ചൊല്ലിയാലും
ക്കേൾക്കില്ല കേൾക്കേണ്ടതു, തീരുമാനം
ഓര്ക്കേണ്ടതോര്ക്കില്ല, വിനീതരോതും
വാക്കോ മദക്കാരുടെ നാട്ടിലില്ല.
കുതര്ക്കമോതും ബഹു സജ്ജനത്തോ-
ടെതിര്ക്കു, മീശാദികളെദ്ദുഷിക്കും,
അതിര്ക്കകം വിട്ടു നടക്കുമേറ്റ-
മിതൊക്കെയല്ലോ മദമത്തചിഹ്നം.
വ്രജിച്ചിടും പോകരുതാത്ത ദിക്കിൽ -
ബ്ഭുജിച്ചിടും തിന്നരുതാത്തതെല്ലാം,
ഭജിച്ചിടും ദുഷ്ടജനങ്ങളെത്താൻ,
ത്യജിച്ചിടും ജാതിമതാശ്രമങ്ങൾ.
ധരിക്ക മാത്സര്യമഹാഗദത്തെ-
ബ്ഭരിക്കുകിൽബ്ഭാരമതല്പമല്ല;
ഒരിക്കലും നാസ്തി സുഖപ്രസംഗം,
മരിക്കിലും മാനസതാപമാറാ.
ഗുണങ്ങളോരോന്നിഹ മത്സരത്തിൻ
കണങ്ങളാണോര്ക്കിലപണ്ഡിതാനാം;
ഉണങ്ങിടാ മത്സരമാകുമന്തർ-
വ്രണം മഹാതിക്തകസേവകൊണ്ടും.
പരം ബലംചേര്ന്നവനും മഹാമ-
ത്സരം തനിക്കുന്നതിഹാനിബീജം;
കുരങ്ങിനോടാന പിണങ്ങിയെന്നാൽ
വരം മടക്കം വിജയത്തിനേക്കാൾ.
ആസ്താം മിഥോമത്സരികൾക്കു നാശം
പാര്ത്താലതന്യര്ക്കു വരുന്നുവല്ലോ;
ആസ്ത്രീയസേർവ്യാനൃപമത്സരേണ
ഹാ! സ്ത്രീജനം നിഷ്ഫലമായസംഖ്യം.
വരാകനെന്നോര്ത്തൊരു മര്ത്ത്യനേയും
നിരാകരിയ്ക്കൊല്ല നിജസ്ഥിതിജ്ഞൻ;
സുരാധിപന്നും പല നാളുമോരോ
പരാജയം വന്നതു കേൾവിയില്ലേ?
ഒരുത്തനേറ്റം ബലമെങ്കിൽ വേറേ
കരുത്തനുണ്ടായവനെജ്ജയിപ്പാൻ,
പെരുത്ത വമ്പാലവനെജ്ജയിപ്പാൻ
തരത്തിലും യോഗ്യർ വസിച്ചിടുന്നു.
ഇടഞ്ഞു രണ്ടാളുകൾ മത്സരിച്ചു-
തുടങ്ങിയാൽപ്പക്ഷയുഗം പിടിച്ച്
ചടങ്ങുകാട്ടുന്നതിനും ക്രിയയ്ക്കും
മുടങ്ങിടാതാളുകൾ കൂടിടുന്നു.
തനിക്കു നാശം, നിജമിത്രനാശം,
ധനത്തിനും മുത്തിനുമേറെ നാശം
കനത്തിടും മത്സരമൂലമെന്തോ
മനുഷ്യരിൽത്തൂമകെടാതെയുള്ളൂ.
പടുത്വമേറുന്നൊരു പണ്ഡിതര്‍ക്കും
വിടുര്ത്തുകൂടാത്ത വികാരമാറും
തടുത്തു ശീലിക്കുക ബാല്യകാലേ
കടുത്തുപോയാലതുടച്ചുകൂടാ.
II
നിത്യം പ്രഭാതസമയത്തുണരേണ,മായു-
സ്മൃത്യര്ത്ഥവൃദ്ധികരമാം പരമാപ്രയോഗം;
അത്യന്തമായുരവനം കരണീയമാര്ക്കും:
മർത്യന്നു സർവ്വപുരുഷാര്ത്ഥമതിന്നധീനം.
യാമദ്വയത്തിലതിയായ സുഷുപ്തിചിത്താ-
യാമത്തിനേറ്റമഹിതം, കഥപൂരണത്താൽ,
ശ്രീമത്ത്വവും ഗ്രഹണധാരണവേലയിങ്കൽ-
സാമര്‍ത്ഥ്യവും കുറയുമുൾക്കഫമേറിയെന്നാൽ.
വല്ലാതെ ദുര്ജ്ജനമെഴുന്നൊരു നാട്ടിലെങ്ങും
ചെല്ലായ്ക ദുഷ്ടതകൾ സാംക്രമികാമയങ്ങൾ;
എല്ലാ ഗുണങ്ങളെയുമായവ ദര്‍ശനത്താൽ-
ക്കൊല്ലാതിരിക്കു കുറവാണു, വിഷൂചിപോലെ
കൊല്ലായ്ക നീ കൊതുവിനേയു,മൊരുത്തനോടും
ചൊല്ലായ്ക കൊൽവനഹ,മെന്നതു ചിന്തിയായ്ക,
വെല്ലായ്ക താനസുവിയോഗസഹായനായി
നില്ലായ്ക ജന്തുവിലഹിംസകനായിരിപ്പാൻ.
ജാത്യാ പരസ്പരവിരോധികളെന്നു ലോകേ
കീർത്യാ പെടും സകലജന്തുകുലങ്ങൾപോലും
പ്രീത്യാ സദാ മിളിതരായ്ജ്ജനനീകുമാര-
രീത്യാ ചരിച്ചിടുമഹിംസകനുള്ള ദിക്കിൽ.
പൊയ്യോതിടാത്തവനനുഗ്രഹനിഗ്രഹങ്ങൾ
ചെയ്യാം ക്ഷണേന നിജവായിലെ നാവിനാലെ
ഇയ്യാര്യമായ രാസനാധനമാശു പൊയ്യാൽ-
ക്കയ്യാളിയായ്ക ദുരിതം പെരുതാകുവാൻ നീ.
നേരോതിടുന്നതിനു ദുര്‍ഘടമില്ല തെല്ലും;
ഹാരോപലങ്ങളുടെ ചേര്‍ച്ച വചസ്സിനുണ്ടാം;
ഓരോ ഖലപ്പൊളിമരങ്ങൾ ജളേ ഫലിക്കും;
വേരോടെ വീഴുമവ പണ്ഡിതർ തൊട്ട കാററാൽ.
മന്ത്രങ്ങളും ഗണകലക്ഷണവും മരുന്നും
യന്ത്രങ്ങളും ഭുവി വിചിത്രഫലപ്രദങ്ങൾ
എന്തെങ്കിലും പൊളിയുരച്ചവനിപ്രയോഗ-
തന്ത്രങ്ങളാപ്പതിർവിതയ്ക്കു സമം ഭവിക്കും.
അത്യന്തഘോരനരകത്തിലസംഖ്യകാലം
ഗത്യന്തരത്തെ മനസാപി ലഭിച്ചിടാതെ
സത്യം ത്യജിച്ചവനുഴന്നു ചിരേണ പോന്നീ-
ക്ഷിത്യന്തരേ തരുമൃഗാദികളായ് ഭവിയ്ക്കും.
മായം വഹിച്ചു പരവിത്തമെടുക്ക സാക്ഷാൽ
സ്തേയം; നിനയ്ക്കിലതു പാതകമൌലിരത്നം;
തായം പിഴയ്ക്കിലതു തന്റെ ധനം കൊടുത്തും,
കായം കടുപ്രചുരചീഡനപാത്രമാക്കും.
കക്കായ്ക മുൻമുതലിൽ വല്ലതുമുള്ളതെല്ലാം,
കക്കായ്ക ജേലർ പറയും പണിചെയ്തിരിപ്പാൻ;
മുക്കാലിടങ്ങഴിയരിക്കു വഴിപ്പണിക്കു
വിക്കായ്ക കല്പതരുവായ മനുഷ്യജന്മം.
മോഷ്ടിച്ചെടുത്തൊരു ധനം മദനത്തിനോടു
കൂട്ടിക്കഥിപ്പതിനു നന്ന;-തകത്തു ചെന്നാൽ
ചോട്ടിൽക്കിടപ്പതു പുറത്തു വരുംവരെയ്ക്കും
തേട്ടിച്ചൊടുക്കമതുമിങ്ങു പുറത്തു ചാടും.
തെക്കൻ വഴിക്കു ഗതി വൈതരണീപ്രവാഹേ
ചക്രംതിരിച്ചിലഥ ശാല്മലിതാഡനങ്ങൾ
നൽക്കാമരക്രകചക്രന്തനമെന്നിതെല്ലാ-
മക്കള്ളനേറ്റു നരകേ പുനരാപതിക്കും.
ആര്‍ക്കെങ്കിലും മുതലുപോയൊരു വർത്തമാനം
കേൾക്കും വിധൌ കവരുവോര്ക്കു ഭയം ഭവിക്കും;
നോക്കേണമന്യൻ ധനം നശിയാതെ തന്നെ-
ക്കാക്കേണമെങ്കിലിഹ കള്ളനു നല്ല ജോലി.
അസ്തേനമായ കരണത്രയമുള്ളവന്റെ
ഹസ്തേ വരും വിവിധദിവ്യമണീസമൂഹം;
വിത്തേശനാകുവതിനീ വ്രതമൊന്നു പോരും;
ചിത്തേ ഭയം കളക യാചകമോഷകാദൌ
ദ്രോഹം നിനയ്ക്കുരുതു ശത്രുവിലും; വിരൂക്ഷ
വ്യാഹാരവും പരിഹരിക്ക പരന്റെ നേരേ;
മോഹം പരസ്വവനിതാദിയിലേതുമാകാ;
സാഹായ്യമാതുരജനങ്ങളിലാചരിക്ക.
ഏറെക്കഥിക്കരുതു; വാരമിരുന്നിടുന്ന-
മാറുച്ചരിക്ക കരുതിക്കുറവും വരാതെ,
മാറിക്കഥിക്കരുതൊരിക്കലുരച്ചതശ്മം
കീറിക്കുറിച്ച ലിപിയെന്നവിധം വരേണം.
ചെയ്യാതിരിക്കിലഘമുള്ളതു ചെയ്ക കാലേ,
ചെയ്യായ്ക ചെയ്തിലഘമുള്ള കഠോരകര്മ്മം,
അയ്യോ കുമാര! തവ പറ്റരുതേതുമേന-
സംയോഗ,മായതു രുജാകരമേതവന്നും.
പാപത്തിനോടലമകന്നു നടന്നിടേണം;
ശാപത്തിനും വഴിവരുത്തരുതേതവന്നും;
സ്വാപത്തിലും ദുരിതനിഷ്കൃതിചെയ്ക; തെല്ലും
താപത്തിനേകരുതു തന്നുടെ മാനസത്തെ.
തന്നേ സുഖിക്കരുതു; തൻറെയവസ്ഥപോലെ-
തന്നേ നടക്കണ,മതിൽക്കുറവേറ്റമാകാ;
അന്യായമോതരുതു, ചെയ്യരുതേതു;- മെന്ന-
ല്ലന്യന്റെ കാര്യമതു തന്നുടെ പോലെയോര്ക്ക
പെണ്ണുങ്ങളോടുമയൽവാസികളായ മർത്യ-
ഷണ്ഡങ്ങളോടുമധികം ബലശാലിയോടും
പുണ്യം പുലർന്നവരൊടും ദ്വിജരോടുമുള്ളിൽ-
ദ്ദണ്ഡം വരും മൊഴി കഥിക്കുകകൂടിയാകാ
ശാസ്ത്രത്തിലുള്ള വിധിവിട്ടൊരു ചോടു വെപ്പാൻ
മാത്രം നിനയ്ക്കരുത,പായ മതിന്നസംഖ്യം;
ഗാത്രത്തിനാമയമലക്ഷ്മി, മരിച്ചു കാല-
സൂത്രത്തിലെപ്പൊറുതിയെന്നിവ വന്നുകൂടും.
ആപത്തു കാണ്കിലതിനെന്തിനു കേണിടുന്നൂ?
താപദ്രുമത്തിനതകൃത്രിമശസ്ത്രമല്ലോ;
വേപിക്ക ബാല! നിജസമ്പദി തത്ര നാശം
പ്രാപിച്ചിടുന്നു സുകൃതങ്ങളറിഞ്ഞിടാതെ.
കയ്യാളിയായ്ത സുകൃതം സുഖമാസ്വദിച്ചെൻ-
പയ്യാ! നിനക്കു വിഭവാദികൾ കൂടിയാലും;
മര്യാദപോലവനിപാലകരം കഴിച്ച-
ങ്ങയ്യാലൊരംശമുദിതം ദ്രവിണം സുഖാര്‍ത്ഥം.
ആപത്തിലല്ലധികമാടലിനുള്ള കാലം
താപത്തിനന്നു ചിലവാണതുകാരണത്താൽ
താപം വരേണ്ടതഭിവൃദ്ധിയിലാണു; നാശം
പ്രാപിപ്പതന്നു നിജപുണ്യഗണത്തിനല്ലോ.
ധര്മ്മത്തിനൊന്നു, നൃപനൊന്നു, യശസ്സിനൊന്നു,
ശര്മ്മത്തിനൊന്നു, നിജമിത്രഗണത്തിനൊന്നു്,
ഇമ്മട്ടിലാത്മധനമഞ്ചുവകയ്ക്കിണക്കി-
ത്തിന്മപ്പെടാതെ പരിപാലയ ഷഷ്ഠഭാഗം.
പാപങ്ങളെന്തു, പരിഹാരമതെന്തു, ശുദ്ധ-
വ്യാപാരമെന്ത,വയിലെന്തൊരു താരതമ്യം,
ആപാദചൂഡമറിയേണ്ടവയാണിതെല്ലാം;
ഹാ! പാമരന്റെ കഥയെന്തു? പരുങ്ങലല്ലേ?
"വായപ്പ' വാങ്ങരുത;-തങ്ങിനെ വേണ്ടിവന്നാൽ
ന്യായപ്രകാരമതിനീടു കൊടുത്തിടേണം;
പ്രായേണ മോഷണമതിന്നെഴുമോമനപ്പേ-
രായേ വരൂ പണയവര്ജ്ജിതമാധമർണ്യം.
വേലയ്ക്കു കൂലി ശരിയായുതകേണ,മല്ലെ-
ന്നാലക്കടം പലിശകൂടിയസംഖ്യമാകും;
കാലക്രമാലൊരു ഫലദ്രുമമായവന്റെ
വേലിക്കകത്തമരണം കടമുള്ള കാലം.
ചൂതം, പിലാവു, പുളി, തെങ്ങും കവുങ്ങിതെല്ലാം
നീതന്നെ കാണൂ വെയിലേറ്റു ഫലങ്ങൾ തൂകി,
സ്വാതന്ത്രഹീനമൊരുവന്റെ വളപ്പിൽനിന്നീ-
യാതങ്കമേല്പതിനു ഹേതു പുരാതനര്ണ്ണം.
കാട്ടിൽത്തിമര്ത്തു വിഹരിപ്പൊരു ദന്തിരാജൻ
നാട്ടിൽപ്പെരുന്തടി വലിച്ചു വലഞ്ഞിടുന്നു;
പൂട്ടിത്തെളിപ്പതിനു കാളയിൽ മര്‍ത്ത്യർ ചെയ്യും
ഗോഷ്ടിത്തമെന്തു പറയാം കടുകര്മ്മപാപം.
അല്ലെന്നപോലെ കലി വന്നു പരക്കയാൽത്താ-
നല്ലെന്നുതന്നെ മഹനീയരുമോർത്തിടുന്നൂ,
പുല്ലെന്നു ദേവതരുവെക്കരുതുന്നു, വേശ്യാ-
ച്ചൊല്ലെന്നു വേദമൊഴിയേയുമറിഞ്ഞിടുന്നു.
നല്ലോരു മാര്ഗ്ഗമറിവാനയി ബാല! നിത്യം
സല്ലോകമൊത്തു പെരുമാറുക പേടിയാതെ;
അല്ലോ ജഗത്തിലതിഘോര,മതിന്നു തേജ-
സ്സല്ലോ നമുക്കു തുണ മുള്ളിലണഞ്ഞിടായ്മാൻ
ധീമാനു ലോകമഖിലക്രിയകൾക്കുമാശാ-
നാ മാന്യവാഹടനിയണ്ണമുരച്ചു സത്യം!
സാമാന്യലോകഗതി കണ്ടു നടന്നുകൊൾകെ-
ന്നാമര്ത്ഥമോര്ക്കി,ലുപദേശമിതിൽക്കഴിഞ്ഞു.
കണ്ണും കുരണ്ടു, കഠിനാമയമാണ്ടു, മെയ്യിൽ-
പുണ്ണും പുരണ്ടു, പുരുപൂയനിണങ്ങളാണ്ടു,
മണ്ണും പുരണ്ടു, പഥി പാന്ഥർ കൊടുപ്പതും ചേര്-
ത്തുണ്ണുന്നു കര്മ്മഫലമേക, നയാളുമാശാൻ.
കാക്കാതെകണ്ടാരുവനെക്കളവിൽ പിടിച്ചു
സര്‍ക്കാരിതാ തെളിവെടുത്തു വിലങ്ങു പോട്ടാൻ;
സൽക്കാരമേറ്റ പുകഴുന്നു കവര്‍ന്ന ചോരൻ;
ദുഷ്കർമ്മമന്യനുടെയാണു പഴുത്തിതപ്പോൾ.
തരുമൃഗഖഗമര്ത്ത്യക്കൂട്ടവും നോട്ടമേറു-
ന്നൊരു പുരുഷനു കൃത്യം പേശിടും ദേശികന്മാർ;
നിരുപമസുഖദുഃഖാലോകനം പുണ്യപാപാ-
ചരണവിധിനിഷേധം പുഷ്ടദൃഷ്ടാന്തശിഷ്ടം.
വിദ്യാവല്ലിയ്ക്കു ബീജം ഗുരുതരഗുരുശു-
ശ്രൂഷണം, യുക്തമായോ-
രുദ്യാനം വിപ്രവംശം, പടരുമൊരു മരം
ധീരനാം പൂരുഷേന്ദ്രൻ,
ഉദ്യോഗം ദോഹളം, നൽക്ഷമയതു സലിലം,
കീർത്തി പുഷ്പം, ഫലം താ-
നുദ്ദേശിയ്ക്കുന്നതെല്ലാം, വിനയമിഹ നികാ-
മോല്ലസൽപ്പല്ലവൌഘം
III
ആചാര്യനാദ്യമുരചെയ്തൊരുമാതിരിയ്ക്ക-
ങ്ങാചാമശൌചമുഖകര്മ്മമതാചരിയ്ക്ക;
നീചാശയാചരണമാതിരി കണ്ടു കണ്ടു
നീ ചാപലങ്ങൾ തുടരൊല്ലിനിയൊട്ടു ചെന്നാൽ.
സന്ധ്യാത്രയേ വെടിയണം ദ്വിജനൂണു,റക്കം,
ചിന്തിയ്ക്ക പാഠ,മിതരത്തൊഴിലെന്നിതെല്ലാം;
മന്ത്രോക്തകര്മ്മവിധിയാൽ ദ്വിജനെ ത്രിസന്ധ്യം
ബന്ധിച്ചിരിപ്പതിഹ കാണു ഗളേ ത്രിസൂത്രം.
നീചര്ക്കെഴുന്ന നിഴലേല്ക്കരുതേ,ല്ക്കിലപ്പോൾ
നീ ചെന്നു മുങ്ങുക, തദീക്ഷണമാചരിച്ചാൽ
ഹേ ചാരുശീല! മടിയാതെ പദം നനച്ചി-
ട്ടാചാമമാചര പരസ്പരമോതിയാലും.
പാപക്കണക്കിനവരായകലൂ; സമീപം
പ്രാപിയ്ക്കുകിൽക്കുളിയനീചനു താരതമ്യാൽ;
ഭൂപാലശാസനകളിന്നു കുറഞ്ഞമൂലം
മാചാപഭീതനു ഗൃഹസ്ഥിതിയും ഞെരുക്കം.
വൃക്ഷാദിയിൽക്കയറിടായ്ക; ചെരിപ്പു, പല്ല-
ക്കു,ക്ഷാവു, വാജി, ഗജമെന്നിവയിൽത്തഥൈവ;
സgക്ഷാളിതാംഘ്രികരനായുടനാജ്യയുക്തം
ഭിക്ഷാന്നമുണ്ടിടുക മേദ്ധ്യമയാതയാമം.
മാദ്ധ്യാഹ്നികം വിധി കഴിച്ചുപഭോജിതസ്വോ-
പാദ്ധ്യായസമ്മതി ലഭിച്ചു ഭുജിച്ചുകൊൾകൊള്ക;
സ്വാദ്ധ്യായമായ സമയം ഗുരുവിങ്കൽനിന്നും
ബോദ്ധ്യം സമസ്ത നിഗമാഗമമപ്രകാരം.
അംബഷ്ഠ,മുള്ളി,യമരയ്ക്ക, ചുരയ്ക്ക, കായം,
കമ്മട്ടി, കാപ്പി, കശുവാമ്രഫലം, കുകുത്ഥം,
അമ്മട്ടുഴുന്നു,ലുവ, ചായ, യമാന്തകന്റെ
നിമ്മാല്യമെന്നിവ ഭുജിയ്ക്കരുതുണ്ണിവര്ണ്ണീ.
നാരായണത്രിപുരശാസനമൂലമന്ത്ര-
പാരായണം രചയ ഷൾച്ചെവി പൂകിടാതെ;
പോരാ ഗണേശഗിരിജാര്യമഭദ്രകാളീ-
വാരാശിജാഭജനവും കഴിവുള്ളപോലെ.
സ്വാചാരനിഷ്ഠ വെടിയായ്കയൊരിമ്മിപോലും
വാചാലനീചജനഭർത്സനമുത്സരിപ്പാൻ;
വാചാ സരസ്വതിയെ വെന്ന ദയാബ്ധി ശങ്ക-
മാചാര്യരിട്ട വഴി വിട്ടവർ കുണ്ടിൽ വീഴും.
വാനത്തിലേയ്ക്കു വഴി നല്കിടുമാത്മപുണ്യം
ദാനത്തെ വാങ്ങിയുടനന്യനു വിറ്റിടൊല്ലേ;
സ്നാനത്തിനേഴുരുള മണ്ണു കുളത്തിൽനിന്നു
താനത്ര വാങ്ങുക, പരന്റെ തടാകമെന്നാൽ.
മൂര്ത്തിത്രയാദിനിഖിലത്രിദശപ്രസാദ-
പൂര്‍ത്തിക്കു നന്നു പുനരാചമനം ദ്വിജാനാം;
കാത്തീടിലായതു മലായനനിര്മ്മലത്വം
ചേര്ത്തീടുമുൾത്തെളിവുമുച്ചതരം വരുത്തും.
സ്നാനം സമന്ത്രമുദിയാതെഴുമര്ക്കനര്ഘ്യ-
ദാനം സുരര്ഷിപിതൃതര്പ്പണമെന്നിതെല്ലാം
മൌനം വിടാതെ വിരചിച്ചു ജപിച്ചിനോപ-
സ്ഥാനം കഴിച്ചു സമിദാഹുതി ചെയ്ക നിത്യം.
നക്രാദിയാമയനമാഗമപാഠകാലം,
കര്ക്ക്യാദിവേദസമയം തടയാത്തതെല്ലാം;
പക്കത്തിലഷ്ടമി ചതുർദ്ദശി വാവു പിന്നെ-
ച്ചൊല്ക്കൊണ്ടിടും പ്രഥമയെന്നിവ വർജ്ജിതങ്ങൾ.
ഓതിയ്ക്കവന്റെ വരുതിയ്ക്കു വസിച്ചു വേദ-
മോതിപ്പഠിക്ക സകലാഗമസാരയുക്തം;
നേദിച്ചതുണ്ണരുതു;റക്കമഹസ്സിലാകാ:
ജ്യോതിസ്മൃതിപ്രതിഭ കക്കുമകാലനിദ്ര.
ഉല്ക്കാചലാപ്രചലനം പടിപുര;-മെന്ന-
ല്ലര്ക്കാദികഗ്രഹണമെന്നിവ വന്നുവെന്നാൽ
അക്കാലമന്നുമുതൽ മൂന്നുദിനം പഠിപ്പാ-
നൊക്കാ; വിശിഷ്ടജനമാഗതനാകിലന്നും.
നിസ്തന്ദ്രനായഖിലവിദ്യകളും ഗ്രഹിച്ചാൽ
വസ്ത്രം, പണം, കനകഭൂഷണമെന്നിതെല്ലാം
ചിത്താദരം ഗുരുവിനേകി നമിച്ചുടൻ ത
ന്മുത്താലനുഗ്രഹവുമശ്രുവുമേല്ക, മൂര്‍ദ്ധ്നി.
നിശ്ശേഷദേവമയനാം ഗുരുവിൻ്റെ പാദ-
ശുശ്രൂഷയാൽസ്സസുഖമാത്മതമസ്സൊഴിച്ചു്
വിശ്വം ദിവാ കരതലാമലകംകണക്കെ
നിശ്ശേഷനായവിരതം ഹൃദി കണ്ടുകൊൾക.
ചിത്തത്തിനെക്കഥമപി സ്ഥിരമാക്കിടേണം,
മത്തദ്വിപത്തെ വരഹസ്തിപനെന്നപോലെ
നിർത്തുന്ന ദിക്കിലതു നില്ക്കണ,മല്ലയെന്നാൽ
സിദ്ധിയ്ക്കയില്ല ഗുണമേതു ബൃഹസ്പതിയ്ക്കും
മേച്ഛന്റെ ചിഹ്നമഴകെന്നു വഹിച്ചിടുന്നൂ
സ്വേച്ഛാപ്രകാരമവനീസുരസഞ്ചയങ്ങൾ;
വേഴ്ചയ്ക്കു മോഹമവരൊത്തു ചിലര്‍ക്കു, പോരാ
ചാര്‍ച്ചയ്ക്കു മോഹമതിലപ്പുറമെന്തു വേണ്ടൂ?
വത്സാഹമോതിയ ചതുർദ്ദശവിദ്യകൾക്കു-
മുത്സാഹമുള്ള ശിശുവാണധികാരശാലി
നിസ്സാരമായ നിജഭാഷ പഠിയ്ക്കകൂടി-
ദുസ്സാധമാണലസനെന്തഥ ശാസ്ത്രപാഠം?
പൂച്ചൂടും പൂമുടിയ്ക്കും പുതുമണമുളവാ-
ക്കുന്നു, കത്തിജ്ജ്വലിയ്ക്കും
തീച്ചൂടേറ്റുള്ള വെള്ളം തൊടുമവനുടെ മെ-
യ്യാശു പൊള്ളിച്ചിടുന്നു,
പേച്ചും മാറുന്നു ദേശാന്തരപൊറുതിവശാൽ
മര്ത്ത്യനാത്മസ്വഭാവം
മാച്ചും സംസര്ഗ്ഗശീലം വരുമിഹ കുരു ഹേ
വത്സ! സത്സംഗമം നീ.