ആയിരത്തെട്ടരമുള്ളോരായുധത്താലതുകാല-
മായതാക്ഷൻ മുതലയെയറുത്തശേഷം,
ആയമേറും പൊയ്കയുടെ തോയാശയമതിൽനിന്ന-
ന്നായവിടെ വന്നാനൊരു മഹാപുരുഷൻ;
കാമനേക്കാളഴകോടും, സോമനേക്കാളാഭയോടും,
കോമളദിവ്യാഭരണനിചയത്തോടും,
ശ്യാമളാംഗനായ ലക്ഷ്മീകാമുകന്റെ സവിധത്തി
ലാമയമെന്നിയേ ചെന്നു വിനയത്തോടും,
ഉൾക്കുരുന്നിൽ നിറഞ്ഞൊരു ഭക്തിയോടും ഭഗവാന്റെ-
തൃക്കഴലിൽ വീണു താണു തൊഴുതുനിന്നു്,
ഉൽഗതമാം തോഷത്താലെ ഗൽഗദമാം മൊഴിയാലെ
ഫൽഗുനന്റെ സഖിതന്നെ സ്തുതിച്ചാനേവം:-
"ദേവദേവ! ജഗന്നാഥ! പീവരാനുകമ്പ! ജയ
കേവലനായുള്ള സാക്ഷാൽപരമാത്മാവേ!
ആദിദേവരിപോ! സാക്ഷാലാദിദേവ! മഹാദേവ!
സാദമെല്ലാമകന്നു നിൻപ്രസാദത്താലെ.
നിന്തിരുവടിയെ നിത്യം ചിന്തചെയ്യുന്നവരുടെ-
യന്തരംഗമതിവേഗം വിശുദ്ധമാകും.
തോയദാഭനായിടും നിന്നായുധത്തിന്മഹിമയു-
മായതാക്ഷ! ഗണിക്കുവാനാവതല്ലാര്ക്കും.
ചക്രമെന്റെ ശരീരത്തിൽത്തക്കുമോടു കൊണ്ടനേരം
നക്രരൂപം വെടിഞ്ഞു ഞാൻ വിമുക്തനായി.
'ദേവല'ന്റെ ശാപമൊരു പീവരമാമനുഗ്രഹം
കേവലമെന്നതേ ചിത്തേ നിനയ്ക്കുന്നുള്ളു.
രാഗാദികൾ വെടിഞ്ഞൊരു യോഗികൾക്കും മതിതന്നില്‍
നാഗശായിൻ! നിന്റെ രൂപം ദുരാപമല്ലോ.
അങ്ങിനെയുള്ളൊരു തവ ഭംഗിചേരും തിരുമേനി-
യിങ്ങിനെ കാണുവാൻ മമ കഴിവന്നല്ലോ.
മേലിലുമടിയനിലിക്കാലമുള്ള തിരുവുള്ളം
നീലവര്‍ണ്ണ! കുറയാതെ നിറഞ്ഞിടേണം.
മേലാലിനിയടിയന്റെ വേല നോക്കീടുവാനായി-
ക്കാലമേതും കളയാതെ വിടകൊള്ളട്ടെ.?"
ഇപ്രകാരമുരചെയ്തു സര്പ്പശായിഭഗവാന്റെ
തൃപ്പദത്തിൽ വീണു വീണ്ടും നമസ്ക്കരിച്ചു.
ചക്രപാണിയനുഗ്രഹിച്ചുൾക്കനിവോടവനുടെ
ദുഃഖമെല്ലാമൊഴിച്ചങ്ങു പറഞ്ഞയച്ചു.
മന്ദമിന്ദ്രദ്യുമ്നനെന്ന മന്നവനുമതുകാലം
തന്നുടെ കരിശരീരം വെടിഞ്ഞു നിന്നാൻ.
പിഞ്ചാജാലമണിഞ്ഞേറ്റ, മഞ്ചിതമാം കിരീടവും,
കുഞ്ചിതമാമളകവും, തൊടുകുറിയും
മകരകുണ്ഡലം, മണിനികരം, കൌസ്തുഭംമണി,
സ്വകരാത്തശംഖചക്രഗദാപത്മങ്ങൾ,
മഞ്ഞയാകുമുടയാട, മഞ്ജുളതുളസീമാല,
ശിഞ്ജിതമേറിടും നല്ല മണിനൂപുരം,
ഇന്ദിരാവല്ലഭരൂപ, മിന്ദ്രദ്യുമ്നനതുനേരം
നന്ദിയോടെ ധരിച്ചാനീവിധത്തിലെല്ലാം.
അല്ലലൊഴിഞ്ഞാത്മാവിനെ നല്ലവണ്ണം കണ്ടു ഭൂപന്‍
കല്യശീലൻ കടലൊളി നിറനെപ്പോലെ.
അത്തലെല്ലാമൊഴിഞ്ഞവനത്രയല്ലാ വിചാരിച്ചോ-
രര്ത്ഥമുല്ലാസത്താലവൻകരത്തിലായി.
അത്ഭുതവുമകതാരിലുത്ഭവിച്ച കുതുകവു-
മപ്പുമാനു സഹിക്കുവാൻ പ്രയാസമായി.
ഇടനെഞ്ഞു പൊട്ടി നൃപനുടനഞ്ജനവര്ണ്ണനെ-
ത്തടവേതും തടവാതെ പുകഴ്ത്തി പാരം;
മണ്ണിൽ വീണു മടിയാതെ ദണ്ഡനമസ്കാരം ചെയ്തു
വര്ണ്ണനീയഗുണമുള്ള വസുധാധീശൻ.
ഭക്തലോകവിടുദാസൻ, മുക്തിദാതാ, വാഴിവാസൻ,
വ്യക്തനവ്യക്തനാം തിലകുസുമനാസൻ,
ഗുണമെഴുന്നവൻ, ഗുണമണയാതുള്ളവൻ, സാധു-
തുണയായ ഭഗവാ,നപ്പരൻ പുരുഷൻ,
നാലുവേദമതിനെല്ലാം മൂലമാകുന്നൊരു താരം,
കാലദേശാദികളില്ലാതെഴുന്ന ദേവൻ,
പാരിനെല്ലാം കിഴങ്ങായ പൂരുഷ,നദ്ദാസൻ തന്റെ
ചാരു ദേഹമണച്ചൊന്നു പുണര്‍ന്നു ഗാഢം.
തന്നുടെ വാഹനമായ ധന്യനാകും ഗരുഡന്റെ
പിന്നിലേറ്റിത്തിരിച്ചങ്ങു ഗമിച്ചു വേഗാൽ.
ദിവ്യരത്നമയമായിബ്ഭവ്യമായ വൈകുണ്ഠത്തിൽ-
ച്ചൊവ്വിനോടെ വസിപ്പിച്ചു നൃപതിതന്നെ.
വാരണന്ദ്രമോക്ഷമെന്നു പേരു ചൊല്ലുമിച്ചരിതം
വാരംതോറും മുടങ്ങാതെ പഠിച്ചെന്നാകിൽ,
പാരമൊരു വിശിഷ്ടത ചേരുമാരാകിലും നൂനം
തീരുമാനം കൈയിലാകും നിനച്ചതെല്ലാം.
മെച്ചമോടായിരമോടി വെച്ചെതിര്ത്തു വലിക്കുമ്പോ-
ളിച്ചരിതം പാടീടുകിൽ ജയം ഭവിയ്ക്കും.
മായതാക്ഷൻ മുതലയെയറുത്തശേഷം,
ആയമേറും പൊയ്കയുടെ തോയാശയമതിൽനിന്ന-
ന്നായവിടെ വന്നാനൊരു മഹാപുരുഷൻ;
കാമനേക്കാളഴകോടും, സോമനേക്കാളാഭയോടും,
കോമളദിവ്യാഭരണനിചയത്തോടും,
ശ്യാമളാംഗനായ ലക്ഷ്മീകാമുകന്റെ സവിധത്തി
ലാമയമെന്നിയേ ചെന്നു വിനയത്തോടും,
ഉൾക്കുരുന്നിൽ നിറഞ്ഞൊരു ഭക്തിയോടും ഭഗവാന്റെ-
തൃക്കഴലിൽ വീണു താണു തൊഴുതുനിന്നു്,
ഉൽഗതമാം തോഷത്താലെ ഗൽഗദമാം മൊഴിയാലെ
ഫൽഗുനന്റെ സഖിതന്നെ സ്തുതിച്ചാനേവം:-
"ദേവദേവ! ജഗന്നാഥ! പീവരാനുകമ്പ! ജയ
കേവലനായുള്ള സാക്ഷാൽപരമാത്മാവേ!
ആദിദേവരിപോ! സാക്ഷാലാദിദേവ! മഹാദേവ!
സാദമെല്ലാമകന്നു നിൻപ്രസാദത്താലെ.
നിന്തിരുവടിയെ നിത്യം ചിന്തചെയ്യുന്നവരുടെ-
യന്തരംഗമതിവേഗം വിശുദ്ധമാകും.
തോയദാഭനായിടും നിന്നായുധത്തിന്മഹിമയു-
മായതാക്ഷ! ഗണിക്കുവാനാവതല്ലാര്ക്കും.
ചക്രമെന്റെ ശരീരത്തിൽത്തക്കുമോടു കൊണ്ടനേരം
നക്രരൂപം വെടിഞ്ഞു ഞാൻ വിമുക്തനായി.
'ദേവല'ന്റെ ശാപമൊരു പീവരമാമനുഗ്രഹം
കേവലമെന്നതേ ചിത്തേ നിനയ്ക്കുന്നുള്ളു.
രാഗാദികൾ വെടിഞ്ഞൊരു യോഗികൾക്കും മതിതന്നില്‍
നാഗശായിൻ! നിന്റെ രൂപം ദുരാപമല്ലോ.
അങ്ങിനെയുള്ളൊരു തവ ഭംഗിചേരും തിരുമേനി-
യിങ്ങിനെ കാണുവാൻ മമ കഴിവന്നല്ലോ.
മേലിലുമടിയനിലിക്കാലമുള്ള തിരുവുള്ളം
നീലവര്‍ണ്ണ! കുറയാതെ നിറഞ്ഞിടേണം.
മേലാലിനിയടിയന്റെ വേല നോക്കീടുവാനായി-
ക്കാലമേതും കളയാതെ വിടകൊള്ളട്ടെ.?"
ഇപ്രകാരമുരചെയ്തു സര്പ്പശായിഭഗവാന്റെ
തൃപ്പദത്തിൽ വീണു വീണ്ടും നമസ്ക്കരിച്ചു.
ചക്രപാണിയനുഗ്രഹിച്ചുൾക്കനിവോടവനുടെ
ദുഃഖമെല്ലാമൊഴിച്ചങ്ങു പറഞ്ഞയച്ചു.
മന്ദമിന്ദ്രദ്യുമ്നനെന്ന മന്നവനുമതുകാലം
തന്നുടെ കരിശരീരം വെടിഞ്ഞു നിന്നാൻ.
പിഞ്ചാജാലമണിഞ്ഞേറ്റ, മഞ്ചിതമാം കിരീടവും,
കുഞ്ചിതമാമളകവും, തൊടുകുറിയും
മകരകുണ്ഡലം, മണിനികരം, കൌസ്തുഭംമണി,
സ്വകരാത്തശംഖചക്രഗദാപത്മങ്ങൾ,
മഞ്ഞയാകുമുടയാട, മഞ്ജുളതുളസീമാല,
ശിഞ്ജിതമേറിടും നല്ല മണിനൂപുരം,
ഇന്ദിരാവല്ലഭരൂപ, മിന്ദ്രദ്യുമ്നനതുനേരം
നന്ദിയോടെ ധരിച്ചാനീവിധത്തിലെല്ലാം.
അല്ലലൊഴിഞ്ഞാത്മാവിനെ നല്ലവണ്ണം കണ്ടു ഭൂപന്‍
കല്യശീലൻ കടലൊളി നിറനെപ്പോലെ.
അത്തലെല്ലാമൊഴിഞ്ഞവനത്രയല്ലാ വിചാരിച്ചോ-
രര്ത്ഥമുല്ലാസത്താലവൻകരത്തിലായി.
അത്ഭുതവുമകതാരിലുത്ഭവിച്ച കുതുകവു-
മപ്പുമാനു സഹിക്കുവാൻ പ്രയാസമായി.
ഇടനെഞ്ഞു പൊട്ടി നൃപനുടനഞ്ജനവര്ണ്ണനെ-
ത്തടവേതും തടവാതെ പുകഴ്ത്തി പാരം;
മണ്ണിൽ വീണു മടിയാതെ ദണ്ഡനമസ്കാരം ചെയ്തു
വര്ണ്ണനീയഗുണമുള്ള വസുധാധീശൻ.
ഭക്തലോകവിടുദാസൻ, മുക്തിദാതാ, വാഴിവാസൻ,
വ്യക്തനവ്യക്തനാം തിലകുസുമനാസൻ,
ഗുണമെഴുന്നവൻ, ഗുണമണയാതുള്ളവൻ, സാധു-
തുണയായ ഭഗവാ,നപ്പരൻ പുരുഷൻ,
നാലുവേദമതിനെല്ലാം മൂലമാകുന്നൊരു താരം,
കാലദേശാദികളില്ലാതെഴുന്ന ദേവൻ,
പാരിനെല്ലാം കിഴങ്ങായ പൂരുഷ,നദ്ദാസൻ തന്റെ
ചാരു ദേഹമണച്ചൊന്നു പുണര്‍ന്നു ഗാഢം.
തന്നുടെ വാഹനമായ ധന്യനാകും ഗരുഡന്റെ
പിന്നിലേറ്റിത്തിരിച്ചങ്ങു ഗമിച്ചു വേഗാൽ.
ദിവ്യരത്നമയമായിബ്ഭവ്യമായ വൈകുണ്ഠത്തിൽ-
ച്ചൊവ്വിനോടെ വസിപ്പിച്ചു നൃപതിതന്നെ.
വാരണന്ദ്രമോക്ഷമെന്നു പേരു ചൊല്ലുമിച്ചരിതം
വാരംതോറും മുടങ്ങാതെ പഠിച്ചെന്നാകിൽ,
പാരമൊരു വിശിഷ്ടത ചേരുമാരാകിലും നൂനം
തീരുമാനം കൈയിലാകും നിനച്ചതെല്ലാം.
മെച്ചമോടായിരമോടി വെച്ചെതിര്ത്തു വലിക്കുമ്പോ-
ളിച്ചരിതം പാടീടുകിൽ ജയം ഭവിയ്ക്കും.