വാരിധിയിൽ വിളങ്ങിടും ദ്വാരകാപുരിയിൽ
വാരിജാക്ഷിമാരാം തന്റെ ദാരവൃന്ദത്തോടും,
വാരിജാക്ഷൻ സ്വൈരമോടെ വാണരുളും കാലം,
ഹന്ത! ദേവമുനിയൊരു ചിന്തവന്നുകൂടി: —
രണ്ടുനാലു ഭാര്യമാരെ- ക്കൊണ്ടുമിപ്പാരിങ്കൽ,
ഇണ്ടലല്ലാതൊരുവനും കണ്ടുപോരുന്നില്ല.
കൊണ്ടൽവര്ണ്ണനോര്ത്താൽപ്പിന്നെ രണ്ടു നാലുമല്ല;
രണ്ടു നാലു രണ്ടായിരം രണ്ടുനാലുമുണ്ട്.
എത്രവമ്പന്മാര്ക്കുമിത്ര പത്നിമാരുണ്ടായാൽ,
അത്തലല്ലാതൊരു നേരം ചിത്തതാരിലുണ്ടോ?