'ഓടുംമൃഗങ്ങളെ'- എന്നപോലെ
അംഭോജസംഭവൻ തന്നോടൊരുമിച്ചു
സംഭോഗസൌഖ്യമനുഭവിച്ചു്,
സമ്പ്രീതിയോടു മരുവുന്ന ഭാരതി !
നിമ്പാദപങ്കജം കുമ്പിടുന്നേൻ.
ആതങ്കമാകും കടൽ കടന്നീടുവാ-
നേതെങ്കിലും വിധി ജീവനാഥേ!
കാതും കവിഞ്ഞു കളിയ്ക്കും കടാംഷമാം
പോതം കനിഞ്ഞെനിയ്ക്കേകിടേണം.
കയ്യിലഭയവരങ്ങൾ ധരിച്ചവ-
രയ്യായിരമുണ്ടു ദൈവതങ്ങൾ;
അയ്യോ! ഭയം കളഞ്ഞിഷ്ടം കൊടുക്കുവാൻ
നിയ്യൊരുത്തിയുണ്ടു ലോകത്തിങ്കൽ.
നിന്നുടെ കാരുണ്യമില്ലാതൊരുമാരു
മന്യദൈവത്തെയും സേവിയ്ക്കുമോ?
ധന്യതയുള്ളോരു മന്ത്രവും തന്ത്രവും
മുന്നരേയുള്ളോരു നീയല്ലയോ?
സിന്ദൂരതുല്യമാം നിന്റെ തനുരുചി-
തന്നിൽ മുഴുകിനാൻ മൂന്നു ലോകം.
എന്നു നിനയ്ക്കുന്നവര്ക്കു വശരാകു-
മിന്ദ്രാദിയായുള്ള ദേവകളും
കൈത്താമരകളിൽ ചൊൽത്താമര ധരി-
ച്ചുത്തമപത്മത്തിൽ വാഴും നിന്നെ,
ചിത്തമലരിങ്കലോര്ക്കുന്നവരുടെ
പത്തനമൊക്കെയും രത്നമാകും.
പച്ചക്കറുകനിറവും ത്രിശൂലവും
ഇച്ഛാഭയങ്ങളും ദാമവുമായ്
നിച്ചിലും നിന്നെ നിനയ്ക്കുന്ന പെണ്ണുങ്ങൾ-
ക്കിച്ഛകളൊക്കെയും സാധിച്ചീടും.
ഇപ്രപഞ്ചങ്ങളിലുള്ളതശേഷവു-
മുല്പലലോചനേ! നീയല്ലയോ?
ബാലദിനേശന്റെ ലീലയെഴും മണി-
ജാലം വിളങ്ങുന്ന നിൻകിരീടം,
മാലെന്നിയേ മമ മാനസതാരിങ്ക-
ലേലുമിരുട്ടു കളഞ്ഞിടേണം.
കാറും കഴലിൽ വീണീടും മുടിതന്നിൽ-
ച്ചേരുന്ന കല്പകവല്ലിതന്റെ,
താരും വളഞ്ഞ കുറുനിരയും ദിനം-
തോറും തൊഴുന്നേൻ ഞാൻ വാണീദേവി!
നിസ്തുലമായൊരു ഫാലേ വിളങ്ങുന്ന
കസ്തൂരി ഞാനിതാ കൈതൊഴുന്നേൻ.
ഉത്തമമായൊരു ചില്ലീയുഗത്തിന്റെ
നൃത്തങ്ങൾ നിത്യവും കാണാകേണം.
കാരുണ്യവാരിധിതന്നിൽക്കളിക്കുന്ന
ചാരുകരിമീനമെന്നപോലെ,
പാരം വിശാലമായുള്ളോരു ലോചനം
നീരജലോചനേ! തന്നിടേണം.
ഗണ്ഡങ്ങളും, മണികുണ്ഡലയുഗ്മവും,
മണ്ഡനമുള്ളൊരു നാസികയും,
തിണ്ണന്നു തൊണ്ടിയെ വെല്ലുന്ന ചുണ്ടു, മാ-
പുണ്യദമായുള്ള പല്ലുകളും,
ശാരദചന്ദ്രനെ വെല്ലും വദനവും,
ശാരദേ! നിന്നുടെ പുഞ്ചിരിയും,
ചാരുഗളത്തിങ്കൽപ്പൊന്മണിമാലയും,
ഹാരങ്ങളും മമ കാണാകേണം.
കങ്കണജാലം കിലുങ്ങും കരങ്ങളിൽ-
ത്തങ്കുന്ന വീണയും, പുസ്തകവും,
കുങ്കുമപങ്കമണിഞ്ഞു വിളങ്ങുന്ന
പൊൻകുടം തോല്ക്കുമാക്കൊങ്കകളും,
രോമാവലികൊണ്ടു ലക്ഷ്യമാകുമഭി-
രാമമാം മദ്ധ്യവും പാർത്തിടുന്നേൻ.
പൂഞ്ചലകൊണ്ടു മറച്ച ജഘനവും,
കാഞ്ചിയു, മൂരുവും, ജാനുക്കളും,
ചിന്തിയ്ക്കവയ്യാത്ത വൈഭവമുള്ളൊരു
ചന്തം കലർന്നുള്ള പാദങ്ങളും,
അന്തരംഗത്തിലടിയൻ നിരന്തരം
ചിന്തിച്ചു കൂപ്പുന്നേൻ ലോകതായേ!
നിത്യവുമിപ്പാട്ടു പാടുന്ന പെണ്ണുങ്ങ-
ളത്തലൊഴിഞ്ഞു സുഖിച്ചിരിയ്ക്കും.
സത്യലോകത്തിങ്കലന്ത്യകാലത്തിങ്ക-
ലെത്തും സരസ്വതീ കാരുണ്യത്താൽ.
അംഭോജസംഭവൻ തന്നോടൊരുമിച്ചു
സംഭോഗസൌഖ്യമനുഭവിച്ചു്,
സമ്പ്രീതിയോടു മരുവുന്ന ഭാരതി !
നിമ്പാദപങ്കജം കുമ്പിടുന്നേൻ.
ആതങ്കമാകും കടൽ കടന്നീടുവാ-
നേതെങ്കിലും വിധി ജീവനാഥേ!
കാതും കവിഞ്ഞു കളിയ്ക്കും കടാംഷമാം
പോതം കനിഞ്ഞെനിയ്ക്കേകിടേണം.
കയ്യിലഭയവരങ്ങൾ ധരിച്ചവ-
രയ്യായിരമുണ്ടു ദൈവതങ്ങൾ;
അയ്യോ! ഭയം കളഞ്ഞിഷ്ടം കൊടുക്കുവാൻ
നിയ്യൊരുത്തിയുണ്ടു ലോകത്തിങ്കൽ.
നിന്നുടെ കാരുണ്യമില്ലാതൊരുമാരു
മന്യദൈവത്തെയും സേവിയ്ക്കുമോ?
ധന്യതയുള്ളോരു മന്ത്രവും തന്ത്രവും
മുന്നരേയുള്ളോരു നീയല്ലയോ?
സിന്ദൂരതുല്യമാം നിന്റെ തനുരുചി-
തന്നിൽ മുഴുകിനാൻ മൂന്നു ലോകം.
എന്നു നിനയ്ക്കുന്നവര്ക്കു വശരാകു-
മിന്ദ്രാദിയായുള്ള ദേവകളും
കൈത്താമരകളിൽ ചൊൽത്താമര ധരി-
ച്ചുത്തമപത്മത്തിൽ വാഴും നിന്നെ,
ചിത്തമലരിങ്കലോര്ക്കുന്നവരുടെ
പത്തനമൊക്കെയും രത്നമാകും.
പച്ചക്കറുകനിറവും ത്രിശൂലവും
ഇച്ഛാഭയങ്ങളും ദാമവുമായ്
നിച്ചിലും നിന്നെ നിനയ്ക്കുന്ന പെണ്ണുങ്ങൾ-
ക്കിച്ഛകളൊക്കെയും സാധിച്ചീടും.
ഇപ്രപഞ്ചങ്ങളിലുള്ളതശേഷവു-
മുല്പലലോചനേ! നീയല്ലയോ?
ബാലദിനേശന്റെ ലീലയെഴും മണി-
ജാലം വിളങ്ങുന്ന നിൻകിരീടം,
മാലെന്നിയേ മമ മാനസതാരിങ്ക-
ലേലുമിരുട്ടു കളഞ്ഞിടേണം.
കാറും കഴലിൽ വീണീടും മുടിതന്നിൽ-
ച്ചേരുന്ന കല്പകവല്ലിതന്റെ,
താരും വളഞ്ഞ കുറുനിരയും ദിനം-
തോറും തൊഴുന്നേൻ ഞാൻ വാണീദേവി!
നിസ്തുലമായൊരു ഫാലേ വിളങ്ങുന്ന
കസ്തൂരി ഞാനിതാ കൈതൊഴുന്നേൻ.
ഉത്തമമായൊരു ചില്ലീയുഗത്തിന്റെ
നൃത്തങ്ങൾ നിത്യവും കാണാകേണം.
കാരുണ്യവാരിധിതന്നിൽക്കളിക്കുന്ന
ചാരുകരിമീനമെന്നപോലെ,
പാരം വിശാലമായുള്ളോരു ലോചനം
നീരജലോചനേ! തന്നിടേണം.
ഗണ്ഡങ്ങളും, മണികുണ്ഡലയുഗ്മവും,
മണ്ഡനമുള്ളൊരു നാസികയും,
തിണ്ണന്നു തൊണ്ടിയെ വെല്ലുന്ന ചുണ്ടു, മാ-
പുണ്യദമായുള്ള പല്ലുകളും,
ശാരദചന്ദ്രനെ വെല്ലും വദനവും,
ശാരദേ! നിന്നുടെ പുഞ്ചിരിയും,
ചാരുഗളത്തിങ്കൽപ്പൊന്മണിമാലയും,
ഹാരങ്ങളും മമ കാണാകേണം.
കങ്കണജാലം കിലുങ്ങും കരങ്ങളിൽ-
ത്തങ്കുന്ന വീണയും, പുസ്തകവും,
കുങ്കുമപങ്കമണിഞ്ഞു വിളങ്ങുന്ന
പൊൻകുടം തോല്ക്കുമാക്കൊങ്കകളും,
രോമാവലികൊണ്ടു ലക്ഷ്യമാകുമഭി-
രാമമാം മദ്ധ്യവും പാർത്തിടുന്നേൻ.
പൂഞ്ചലകൊണ്ടു മറച്ച ജഘനവും,
കാഞ്ചിയു, മൂരുവും, ജാനുക്കളും,
ചിന്തിയ്ക്കവയ്യാത്ത വൈഭവമുള്ളൊരു
ചന്തം കലർന്നുള്ള പാദങ്ങളും,
അന്തരംഗത്തിലടിയൻ നിരന്തരം
ചിന്തിച്ചു കൂപ്പുന്നേൻ ലോകതായേ!
നിത്യവുമിപ്പാട്ടു പാടുന്ന പെണ്ണുങ്ങ-
ളത്തലൊഴിഞ്ഞു സുഖിച്ചിരിയ്ക്കും.
സത്യലോകത്തിങ്കലന്ത്യകാലത്തിങ്ക-
ലെത്തും സരസ്വതീ കാരുണ്യത്താൽ.