അഞ്ചാതനംഗരിപുതന്നുടെ മാനസത്തെ-
ത്തഞ്ചത്തിലങ്ങിനെ കവര്‍ന്നു കലര്‍ന്ന മോദാൽ
തഞ്ചാരുമെയ്യഴകിനോടു പുണര്ന്നുവാഴും
നിഞ്ചേവടിയ്ക്കു ഗിരിജേ! വരദേ! തൊഴുന്നേൻ.
ചിത്തം യാതൊന്നിൽ വെയ്ക്കുന്നവനരനിമിഷം-
പോലെ കൊല്ലം കഴിയ്ക്കാ,-
മത്യാനന്ദം വഹിയ്ക്കാ, മശനമഥ കിനാ-
വെന്നിതെല്ലാമൊഴിക്കാം,
കൃത്യം ദൂരെ ത്യജിയ്ക്കാം, വിഷയവിമുഖനാ-
യെപ്പൊഴും സഞ്ചരിയ്ക്കാ-
മിത്ഥം ബ്രഹ്മപ്രഭാവം തടവി വിലസുമാ-
ശ്ശീട്ടിനെക്കൈതൊഴുന്നേൻ.
"ഇടമന' മുതലായി 'പ്പൂവ്വനപ്പൻ' വരെയ്ക്കും -
പെടുമൊരു വിരുതേറും ശീട്ടുകാർ കോട്ടമെന്യേ
വടിവൊടു രസമേറും ശീട്ടുകേളിസ്വരൂപം
പടുതയൊടു കഥിപ്പാൻ പിൻതുണച്ചീടണം മേ.
അര്ണ്ണോജബാണരിപു പാര്‍വ്വതിയോടു മുന്നം
വര്‍ണ്ണിച്ചു ചൊല്ലിയൊരു ശീട്ടുകളിപ്രമാണം
തിണ്ണന്നു തിങ്കൾമുഖിമാര്ക്കുപകാരമാകും
വണ്ണം ചുരുക്കിയൊറവങ്കര ചൊല്ലിടുന്നേൻ.
ഇസ്പേടും ക്ലാവരും ഡൈമനുമഴകടയോ-
രാഢ്യനും ജാതി നാലാ-
ണിപ്പോളോരോന്നിലെണ്ണം പരിചിനൊടു പതി-
മ്മൂന്നുവീതം ഭവിയ്ക്കും;
കെല്പേറീടുന്നതാസ്സാണിതിലഥ പറയാം
രാജറാണീഗുലാന്മാർ
ചൊല്പൊങ്ങും പത്തുതൊട്ടൊമ്പതു തഴകളുമു-
ണ്ടിക്രമം മിക്കവാറും.
ഇസ്പേടിനും ക്ലാവരിനും കറുപ്പാ-
ണെപ്പേരുമേ മുദ്ര ചുവപ്പു ശേഷം
ചൊല്പൊങ്ങിടും താലിയതിന്റെ ചിത്ര-
മിസ്പേടിനും ലക്ഷണമാഡുതന്നും.
കാണാം കാലുകൾ പയ്യന്നു
റാണിയ്ക്കു തല മൂടിടും
ക്ഷോണീശൻ ഹരിതോത്തംസ-
നാണൊന്നാംകൂലി മുദ്രയും.
പിഴ ഭേസ്സു പണം മേശ
തഴ കൂലികളായ്വരും
കിഴി തൻ പിടിയാക്കാതി-
ട്ടൊഴിയ്ക്കുന്നതുമാം പ്രിയേ!
കളിപ്രകാരം പലതുണ്ടതെല്ലാം
കിളിപ്രസംഗേ! പറയാൻ പ്രയാസം;
തെളിച്ചു ഞാനഞ്ചുജനങ്ങൾ കൂടി-
കളിച്ചിടും മട്ടു കഥിച്ചിടുന്നേൻ.
വിസ്തീര്ണ്ണമായ് വിജനമായി വെളിച്ചമേറ്റ-
മെത്തുന്നതായ് മൃദുസമീരണമാര്ഗ്ഗമായി
ഉത്തുംഗമായ് വിശദമായ് വിലസും പ്രദേശേ
നിത്യം നിരന്തരസുഖം കളിയാടിടേണം.
വെള്ളം, കോളാമ്പി, ദീപാവലി, പുകയില, പൂ-
ഗീഫലം, നാഗപത്രം,
വെള്ളച്ചൂര്ണ്ണം, വെളുപ്പേറിന പട,മധികം
പായ, സാന്ദ്രോപധാനം,
കള്ളം കൈവിട്ടു നാനാവിധമഥ വിലസും
നാണയം, ദോഷജാലം
കൊള്ളാതേയുള്ള ശീട്ടിവകകൾ കരുതണം
പണ്ടമേല്ക്കുന്നവൻ താൻ.
അഞ്ചാംകൂലിമുതല്ക്കു നാല്പതു ദളം
കൂട്ടിക്കശക്കിക്കലര്-
ന്നഞ്ചാളും ബത വെട്ടിയാൽപ്പെരിശുകാ-
ട്ടുന്നോൻ കശക്കീടണം;
അഞ്ചാമൻ പുനരൊന്നു വെട്ടണമതിൽ-
ത്താഴത്തുഭാഗംമുതൽ-
ക്കഞ്ചാതേ പുനരഞ്ചുപേര്ക്കുമിരുനാ ലെട്ടീതു ശീട്ടേകണം.
രണ്ടോ മൂന്നോ ജനം വെട്ടിയതൊരു പെരിശാ-
യെങ്കിലോ മാറിയെപ്പോൾ
കണ്ടീടുന്നെന്നുവെച്ചാലതുവരെയുമഹോ!
വെട്ടണം പുഷ്ടശോഭം;
കൊണ്ടാടിശ്ശീട്ടിടുമ്പോൾപ്പിഴവരികിലവൻ-
തന്നെ പിന്നെക്കശക്കാം
രണ്ടാം വട്ടം പിഴച്ചാലൊരു തവണയുമാ-
പ്പൊട്ടനേ ശട്ടമുള്ളു
ഇസ്പേടു പത്തിനു കൊടുക്കുക മേശയോരോ-
ന്നുല്പന്നമോദമൊടു രണ്ടുവരെപ്പിഴച്ചാൽ
കെല്പോടു മൂന്നു പിഴ പറ്റുകിലൊന്നു ഭേസ്സു-
കല്പിയ്ക്കണം കശയതിന്നുടനാളു മാറും.
ഒന്നാംഭേസ്സിനൊരാറു മേശ, പതിനൊ-
ന്നാകുന്നു രണ്ടാമതി,-
ന്നൊന്നും രണ്ടുമൊരുത്തനാകിലൊരു മേ-
ശയ്ക്കുണ്ടു ലാഭം പ്രിയേ!
മൂന്നാമൻ പുനരേഴുവീതമഖില-
ന്മാര്‍ക്കും കൊടുത്തീടണം,
മാന്ദ്യം വിട്ടഥ മറ്റു രണ്ടുമപര-
ന്മാരോടു വാങ്ങിച്ചിടാം.
ത്തഞ്ചത്തിലങ്ങിനെ കവര്‍ന്നു കലര്‍ന്ന മോദാൽ
തഞ്ചാരുമെയ്യഴകിനോടു പുണര്ന്നുവാഴും
നിഞ്ചേവടിയ്ക്കു ഗിരിജേ! വരദേ! തൊഴുന്നേൻ.
ചിത്തം യാതൊന്നിൽ വെയ്ക്കുന്നവനരനിമിഷം-
പോലെ കൊല്ലം കഴിയ്ക്കാ,-
മത്യാനന്ദം വഹിയ്ക്കാ, മശനമഥ കിനാ-
വെന്നിതെല്ലാമൊഴിക്കാം,
കൃത്യം ദൂരെ ത്യജിയ്ക്കാം, വിഷയവിമുഖനാ-
യെപ്പൊഴും സഞ്ചരിയ്ക്കാ-
മിത്ഥം ബ്രഹ്മപ്രഭാവം തടവി വിലസുമാ-
ശ്ശീട്ടിനെക്കൈതൊഴുന്നേൻ.
"ഇടമന' മുതലായി 'പ്പൂവ്വനപ്പൻ' വരെയ്ക്കും -
പെടുമൊരു വിരുതേറും ശീട്ടുകാർ കോട്ടമെന്യേ
വടിവൊടു രസമേറും ശീട്ടുകേളിസ്വരൂപം
പടുതയൊടു കഥിപ്പാൻ പിൻതുണച്ചീടണം മേ.
അര്ണ്ണോജബാണരിപു പാര്‍വ്വതിയോടു മുന്നം
വര്‍ണ്ണിച്ചു ചൊല്ലിയൊരു ശീട്ടുകളിപ്രമാണം
തിണ്ണന്നു തിങ്കൾമുഖിമാര്ക്കുപകാരമാകും
വണ്ണം ചുരുക്കിയൊറവങ്കര ചൊല്ലിടുന്നേൻ.
ഇസ്പേടും ക്ലാവരും ഡൈമനുമഴകടയോ-
രാഢ്യനും ജാതി നാലാ-
ണിപ്പോളോരോന്നിലെണ്ണം പരിചിനൊടു പതി-
മ്മൂന്നുവീതം ഭവിയ്ക്കും;
കെല്പേറീടുന്നതാസ്സാണിതിലഥ പറയാം
രാജറാണീഗുലാന്മാർ
ചൊല്പൊങ്ങും പത്തുതൊട്ടൊമ്പതു തഴകളുമു-
ണ്ടിക്രമം മിക്കവാറും.
ഇസ്പേടിനും ക്ലാവരിനും കറുപ്പാ-
ണെപ്പേരുമേ മുദ്ര ചുവപ്പു ശേഷം
ചൊല്പൊങ്ങിടും താലിയതിന്റെ ചിത്ര-
മിസ്പേടിനും ലക്ഷണമാഡുതന്നും.
കാണാം കാലുകൾ പയ്യന്നു
റാണിയ്ക്കു തല മൂടിടും
ക്ഷോണീശൻ ഹരിതോത്തംസ-
നാണൊന്നാംകൂലി മുദ്രയും.
പിഴ ഭേസ്സു പണം മേശ
തഴ കൂലികളായ്വരും
കിഴി തൻ പിടിയാക്കാതി-
ട്ടൊഴിയ്ക്കുന്നതുമാം പ്രിയേ!
കളിപ്രകാരം പലതുണ്ടതെല്ലാം
കിളിപ്രസംഗേ! പറയാൻ പ്രയാസം;
തെളിച്ചു ഞാനഞ്ചുജനങ്ങൾ കൂടി-
കളിച്ചിടും മട്ടു കഥിച്ചിടുന്നേൻ.
വിസ്തീര്ണ്ണമായ് വിജനമായി വെളിച്ചമേറ്റ-
മെത്തുന്നതായ് മൃദുസമീരണമാര്ഗ്ഗമായി
ഉത്തുംഗമായ് വിശദമായ് വിലസും പ്രദേശേ
നിത്യം നിരന്തരസുഖം കളിയാടിടേണം.
വെള്ളം, കോളാമ്പി, ദീപാവലി, പുകയില, പൂ-
ഗീഫലം, നാഗപത്രം,
വെള്ളച്ചൂര്ണ്ണം, വെളുപ്പേറിന പട,മധികം
പായ, സാന്ദ്രോപധാനം,
കള്ളം കൈവിട്ടു നാനാവിധമഥ വിലസും
നാണയം, ദോഷജാലം
കൊള്ളാതേയുള്ള ശീട്ടിവകകൾ കരുതണം
പണ്ടമേല്ക്കുന്നവൻ താൻ.
അഞ്ചാംകൂലിമുതല്ക്കു നാല്പതു ദളം
കൂട്ടിക്കശക്കിക്കലര്-
ന്നഞ്ചാളും ബത വെട്ടിയാൽപ്പെരിശുകാ-
ട്ടുന്നോൻ കശക്കീടണം;
അഞ്ചാമൻ പുനരൊന്നു വെട്ടണമതിൽ-
ത്താഴത്തുഭാഗംമുതൽ-
ക്കഞ്ചാതേ പുനരഞ്ചുപേര്ക്കുമിരുനാ ലെട്ടീതു ശീട്ടേകണം.
രണ്ടോ മൂന്നോ ജനം വെട്ടിയതൊരു പെരിശാ-
യെങ്കിലോ മാറിയെപ്പോൾ
കണ്ടീടുന്നെന്നുവെച്ചാലതുവരെയുമഹോ!
വെട്ടണം പുഷ്ടശോഭം;
കൊണ്ടാടിശ്ശീട്ടിടുമ്പോൾപ്പിഴവരികിലവൻ-
തന്നെ പിന്നെക്കശക്കാം
രണ്ടാം വട്ടം പിഴച്ചാലൊരു തവണയുമാ-
പ്പൊട്ടനേ ശട്ടമുള്ളു
ഇസ്പേടു പത്തിനു കൊടുക്കുക മേശയോരോ-
ന്നുല്പന്നമോദമൊടു രണ്ടുവരെപ്പിഴച്ചാൽ
കെല്പോടു മൂന്നു പിഴ പറ്റുകിലൊന്നു ഭേസ്സു-
കല്പിയ്ക്കണം കശയതിന്നുടനാളു മാറും.
ഒന്നാംഭേസ്സിനൊരാറു മേശ, പതിനൊ-
ന്നാകുന്നു രണ്ടാമതി,-
ന്നൊന്നും രണ്ടുമൊരുത്തനാകിലൊരു മേ-
ശയ്ക്കുണ്ടു ലാഭം പ്രിയേ!
മൂന്നാമൻ പുനരേഴുവീതമഖില-
ന്മാര്‍ക്കും കൊടുത്തീടണം,
മാന്ദ്യം വിട്ടഥ മറ്റു രണ്ടുമപര-
ന്മാരോടു വാങ്ങിച്ചിടാം.