മല,രവിൽ, മകരന്ദം, മാമ്പഴം, മഞ്ജുരംഭാ-
ഫല,മടക,ളപൂപം, പായസം, പാലിതെല്ലാം
വലിയ കനകപാത്രേ വെച്ചു നേദിച്ചിദാനീം
മലമകൾമകനേ! നിൻകാല്ക്കു ഞാൻ കൈതൊഴുന്നേൻ.
നിത്യപ്രസന്നവദനേ! നിഗമസ്വരൂപേ!
നിസ്തോയനീരദസമാനതനുപ്രകാശേ!
നിസ്തുല്യവാന്തകരുണേ! തിറമോടു വാണീ!
നൃത്തം തകര്‍ക്ക നിയമേന മമാനനാന്തേ.
പങ്കം വെടിഞ്ഞവനു നിന്തിരുമേനി കാണ്മാൻ
വങ്കൌതുകം വടിവിനോടു വരുന്നപോലെ
എങ്കാവ്യബന്ധമിതു കാണ്മതിനേതവന്നും
തങ്കേണമാഗ്രഹമയേ! വസുദേവസൂനോ!
പരിഹാസപരര്ക്കെഴുന്ന നാവിൻ
പരമാം ശുക്രദശാശുഭാപഹാരം
പരമേശ്വരപത്നി! വഞ്ചരിത്രം
പറയാൻ മോഹമെനിക്കുദിച്ചതോര്ത്താൽ
* * * *
തക്കത്തിൽത്തൽപ്പരത്വം തടവുമൊരു മഹാ-
ഗൌതമന്നും ബുധന്നും
ശുക്രനും ശബ്ദശാസ്ത്രത്തിനു പടതപെടും
പാണിനിയ്ക്കും ഫണിയ്ക്കും
സൽക്കീർത്തിപ്പെൺകിടാവിൻ ജനകർ കവികളാം
വ്യാസവാല്മീകിമാര്ക്കും
സഖ്യം ചെയ്വാൻ തരത്തിൽപ്പുനരവിടെയെഴും
പണ്ഡിതര്ക്കെണ്ണമില്ല.
തൽക്കാലം തത്ര വാഴും തരുണികൾ തലയിൽ-
ത്താരണിഞ്ഞീടുവാനായ്
പ്പൊക്കം കൂടുന്ന പൊന്മാളികയുടെ വളഭി-
ത്തട്ടിലേര്പ്പെട്ടുകൊണ്ടു്,
ചൊൽക്കൊണ്ടീടുന്ന കല്പദ്രമസുമനികരം
കൈത്തലത്താരു താഴ്ത്തി-
ക്കൈക്കൊള്ളാറുണ്ടു നിത്യം കരികരപരിതാ-
പപ്രദോരുപ്രദേശേ!
തങ്കക്കുന്നു തകര്‍ന്നു വാരിധിനടു-
ക്കുൾപ്പുക്ക ശോഭിച്ചിടും
ലങ്കാപട്ടണവും കുബേരപുരിയും
സാകേതവും നാകവും
ശങ്കിയ്ക്കുാതെ വലത്തുവെച്ചു സരതം
സാഷ്ടാംഗമാപ്പട്ടണം
തങ്കാകൽപ്പണിയും തരംഗതരള -
ഭൂവിഭ്രമദ്രാജിതേ!
പണ്ടാപ്പട്ടണമായതിങ്കൽ മതിമാ-
നായുഗ്രവീര്യാഖ്യനാ-
യുണ്ടായ്വന്നൊരു പൂരുഷോത്തമനവൻ
ഭൂമണ്ഡലാഖണ്ഡലൻ
കണ്ടാൽക്കാലഹരന്റെ കൺകനലതിൽ -
ക്കത്തിക്കരിഞ്ഞോരു നൽ-
ത്തണ്ടാർസായകനൂഴിതന്നിലുളവാ-
യ്വന്നെന്നു തോന്നും നൃണാം.
ശുക്രൻ പാണിനി സൌമ്യനെന്നു മുതലാ-
യുള്ളോരു വിദ്വജ്ജനം
തര്ക്കവ്യാകരണാദിശാസ്ത്രമിടവി-
ട്ടന്യോന്യമോരോതരം
തര്‍ക്കിക്കുന്ന ദശാന്തരേ ബുധസഭാ-
മദ്ധ്യസ്ഥനന്നാ ക്ഷമാ-
ചക്രാധീശ്വരനാണു ചക്രിചരണ-
ത്താരാണു നേരാണിതു്.
ധരണിതലതടേ വന്നുത്ഭവിച്ചുജ്ജ്വലിയ്ക്കും
തരുണതരയശസ്സാമര്ജ്ജുനക്ഷോണിജാതം
അരിപിശിതവളംവെച്ചാശു ദാനാംബു വര്‍ഷി-
ച്ചരിമയൊടു വളര്ത്താനക്ഷമാരക്ഷകേന്ദ്രൻ.
അമ്മേ! പാരം വിശക്കുന്നിതു തരുഫലവും
നല്ല കുവ്വക്കിഴങ്ങും
തിന്മാനേകേണമിത്ഥം നിജശിശുവചനം
കേട്ടു ഹൃത്തട്ടു പൊട്ടി
ചെമ്മേ ബാഷ്പം പൊഴിഞ്ഞാത്തനുലതിക തളര്-
ന്നുഗ്രകാന്താരദേശേ
വന്മോഹത്തോടു വീഴും തദരികുലവധൂ-
ദുഷ്കൃതം ദുര്‍വ്വിഭാവ്യം.
ഫല,മടക,ളപൂപം, പായസം, പാലിതെല്ലാം
വലിയ കനകപാത്രേ വെച്ചു നേദിച്ചിദാനീം
മലമകൾമകനേ! നിൻകാല്ക്കു ഞാൻ കൈതൊഴുന്നേൻ.
നിത്യപ്രസന്നവദനേ! നിഗമസ്വരൂപേ!
നിസ്തോയനീരദസമാനതനുപ്രകാശേ!
നിസ്തുല്യവാന്തകരുണേ! തിറമോടു വാണീ!
നൃത്തം തകര്‍ക്ക നിയമേന മമാനനാന്തേ.
പങ്കം വെടിഞ്ഞവനു നിന്തിരുമേനി കാണ്മാൻ
വങ്കൌതുകം വടിവിനോടു വരുന്നപോലെ
എങ്കാവ്യബന്ധമിതു കാണ്മതിനേതവന്നും
തങ്കേണമാഗ്രഹമയേ! വസുദേവസൂനോ!
പരിഹാസപരര്ക്കെഴുന്ന നാവിൻ
പരമാം ശുക്രദശാശുഭാപഹാരം
പരമേശ്വരപത്നി! വഞ്ചരിത്രം
പറയാൻ മോഹമെനിക്കുദിച്ചതോര്ത്താൽ
* * * *
തക്കത്തിൽത്തൽപ്പരത്വം തടവുമൊരു മഹാ-
ഗൌതമന്നും ബുധന്നും
ശുക്രനും ശബ്ദശാസ്ത്രത്തിനു പടതപെടും
പാണിനിയ്ക്കും ഫണിയ്ക്കും
സൽക്കീർത്തിപ്പെൺകിടാവിൻ ജനകർ കവികളാം
വ്യാസവാല്മീകിമാര്ക്കും
സഖ്യം ചെയ്വാൻ തരത്തിൽപ്പുനരവിടെയെഴും
പണ്ഡിതര്ക്കെണ്ണമില്ല.
തൽക്കാലം തത്ര വാഴും തരുണികൾ തലയിൽ-
ത്താരണിഞ്ഞീടുവാനായ്
പ്പൊക്കം കൂടുന്ന പൊന്മാളികയുടെ വളഭി-
ത്തട്ടിലേര്പ്പെട്ടുകൊണ്ടു്,
ചൊൽക്കൊണ്ടീടുന്ന കല്പദ്രമസുമനികരം
കൈത്തലത്താരു താഴ്ത്തി-
ക്കൈക്കൊള്ളാറുണ്ടു നിത്യം കരികരപരിതാ-
പപ്രദോരുപ്രദേശേ!
തങ്കക്കുന്നു തകര്‍ന്നു വാരിധിനടു-
ക്കുൾപ്പുക്ക ശോഭിച്ചിടും
ലങ്കാപട്ടണവും കുബേരപുരിയും
സാകേതവും നാകവും
ശങ്കിയ്ക്കുാതെ വലത്തുവെച്ചു സരതം
സാഷ്ടാംഗമാപ്പട്ടണം
തങ്കാകൽപ്പണിയും തരംഗതരള -
ഭൂവിഭ്രമദ്രാജിതേ!
പണ്ടാപ്പട്ടണമായതിങ്കൽ മതിമാ-
നായുഗ്രവീര്യാഖ്യനാ-
യുണ്ടായ്വന്നൊരു പൂരുഷോത്തമനവൻ
ഭൂമണ്ഡലാഖണ്ഡലൻ
കണ്ടാൽക്കാലഹരന്റെ കൺകനലതിൽ -
ക്കത്തിക്കരിഞ്ഞോരു നൽ-
ത്തണ്ടാർസായകനൂഴിതന്നിലുളവാ-
യ്വന്നെന്നു തോന്നും നൃണാം.
ശുക്രൻ പാണിനി സൌമ്യനെന്നു മുതലാ-
യുള്ളോരു വിദ്വജ്ജനം
തര്ക്കവ്യാകരണാദിശാസ്ത്രമിടവി-
ട്ടന്യോന്യമോരോതരം
തര്‍ക്കിക്കുന്ന ദശാന്തരേ ബുധസഭാ-
മദ്ധ്യസ്ഥനന്നാ ക്ഷമാ-
ചക്രാധീശ്വരനാണു ചക്രിചരണ-
ത്താരാണു നേരാണിതു്.
ധരണിതലതടേ വന്നുത്ഭവിച്ചുജ്ജ്വലിയ്ക്കും
തരുണതരയശസ്സാമര്ജ്ജുനക്ഷോണിജാതം
അരിപിശിതവളംവെച്ചാശു ദാനാംബു വര്‍ഷി-
ച്ചരിമയൊടു വളര്ത്താനക്ഷമാരക്ഷകേന്ദ്രൻ.
അമ്മേ! പാരം വിശക്കുന്നിതു തരുഫലവും
നല്ല കുവ്വക്കിഴങ്ങും
തിന്മാനേകേണമിത്ഥം നിജശിശുവചനം
കേട്ടു ഹൃത്തട്ടു പൊട്ടി
ചെമ്മേ ബാഷ്പം പൊഴിഞ്ഞാത്തനുലതിക തളര്-
ന്നുഗ്രകാന്താരദേശേ
വന്മോഹത്തോടു വീഴും തദരികുലവധൂ-
ദുഷ്കൃതം ദുര്‍വ്വിഭാവ്യം.