ആദിത്യച്ഛന്നഭാവാലവനിയിലഥ പാ-
ദങ്ങൾ ചേർത്തിട്ടു പൂര്‍ണ്ണാ-
മോദത്തെബ്ഭീമനേകും ധരണിധരസുതാ-
മാലികാബദ്ധനായി,
സാദത്തെക്കൈവെടിഞ്ഞുന്നതപദമതു കൈ-
ക്കൊണ്ട രാജാവു നിങ്ങൾ-
ക്കാർത്താനന്ദഭാരം കലിമലമണയാ-
തിഷ്ടമേകട്ടെ നിത്യം.
ചക്രം കൈക്കൊണ്ട ദേവൻ, കസുമശരഹരൻ,
പത്മജന്മാവു, പിന്നെ-
ശ്ശക്രൻ, വാതം, ഭുജിക്കും മുനിക,ളിവരെയും
ഗര്വ്വെഴും യൌവനത്താൽ
ചക്രശ്വാസം വലിപ്പിച്ചിടുമൊരു വനിതാ-
വൻകുളുർക്കൊങ്ക പാരാം
ചക്രം തന്നിൽജ്ജയിക്കുന്നിതു ബഹുമഹിമാ-
വൊത്തുകൊണ്ടത്തലെന്യേ.
ആരാമങ്ങൾക്കു നല്ലോരണിമണമുളവാ-
യ്വന്നു, പിന്നെപ്പികങ്ങൾ-
ക്കാരാവം തെല്ലുണർന്നൂ, മധുകരനിരകൾ-
ക്കുത്സവം വന്നുചേർന്നൂ,
താരാരമ്പന്റെ വില്ലിന്നൊരുപൊഴുതുമന-
ദ്ധ്യായമില്ലെന്നു വന്നൂ,
നാരീമാനങ്ങൾ തീർന്നൂ, മലയജപവനൻ-
തന്റെ കൂത്തും തുടർന്നു.
* * * *
വീര! സ്വര്ന്നിഷധേശ! യാചകനള-
ക്ഷോണീശ!-യെന്നാദിയാ-
മോരോ നൈഷാധനാമധേയമിയാലും
സംബോധനാപൂർവ്വകം
പാരം നിർജ്ജരനാഥനേയുമമര-
ക്ഷോണീരുഹൌഘത്തെയും
നേരേ ചെന്നു പുകഴ്ത്തി വാനവരവര്-
ക്കിന്നേകിടുന്നു മദം.
വന്നീടട്ടേ സുരാരാതികളിഹ, വിബുധ-
ന്മാരെയും ഘോരയുദ്ധേ
വെന്നിടട്ടേ വരും നമ്മുടെ നളനുടനേ
സങ്കടം സംഹരിപ്പാൻ;
എന്നാലോ കണ്ടുകൊള്ളാം കമലനിലയനു-
ള്ളോരു കൈപ്പുണ്യമെല്ലാ-
മെന്നാലോചിച്ചിടുന്നൂ സുരവരവനിതാ-
വര്‍ഗ്ഗമാ സ്വര്‍ഗ്ഗലോകേ.
* * * *
നാരീഗുണങ്ങളിൽ വേരുകൾ പൊട്ടിടാതേ
നേരേ പറിച്ചു കഴുകിക്കമലാസനൻതാൻ
പാരം പ്രസാദമൊരു മംഗളമാം മുഹൂര്‍ത്തം
നേരത്തു തീർത്ത കമനീമണിയാണിതല്ലോ.
ആദിത്യാസ്തമനാന്തമമ്പലമതിൽ-
ഗൌരീമണാളന്റെ തൃ-
പ്പാദത്താരു ഭജിച്ചു പോന്നിവിടെ വ-
ന്നാനന്ദപീനോദ്യമം
വേദത്തിൻ നെടുവേർകളാകിന ശിവ-
ന്മാരെസ്സമാരാധനാ-
ഭേദത്താൽ വശമാക്കുമായവൾ നിശാ-
രാജന്റെ വാരങ്ങളിൽ.
മല്ലീ ചാമ്പേയജാതീബകുളതുളസികാ-
വില്വമിത്യാദിയോരോ
കല്യാണം ചേർന്ന പുഷ്പാവലി, പുഴ പനിനീർ
ചന്ദനം ചന്ദ്രഖണ്ഡം
നല്ലോരാമോദമാര്ന്നോരകിലു മൃഗമദം
ദീപമാലാസഹസ്രം
ചൊല്ലേറും ദമ്പതീപൂജനമതിനിവയാം
പാര്ക്കിലൊട്ടല്ല വട്ടം.
ചിറകുകളിളകാതേ ചീര്‍ത്ത മോദം പരത്തി-
ത്തിറമൊടിഹ ധരിത്രീമണ്ഡലം ലക്ഷ്യമാക്കി
പരിണതശശി മങ്ങും കാന്തികൈക്കൊണ്ടു പക്ഷീ-
ശ്വരനതിജവമോടും വന്നിതാ ചേര്‍ന്നിടുന്നൂ.
ചിത്രകൌശലമതിങ്കലെത്രയും
വിത്തമൻ, വിബുധപത്രിയാമിവൻ;
ചിത്രമാണിവനു ശാസ്ത്രമൊക്കെയും
ചിത്തപങ്കജഗൃഹസ്ഥരാണെടോ.
* * * *
എന്നും വല്ലഭനൊന്നു, ജന്മമതിലൊ,-
ന്നേകൻ മരിക്കുംവരെ-
യ്ക്കൊന്നേകൻ വെടിവോളമൊന്നു, രജനി-
യ്ക്കൊ,ന്നൊന്നിനൊന്നിങ്ങനെ
ഇന്നുണ്ടാറുവിധം പതിവ്രതകളീ
ബ്രഹ്മാണഭാണ്ഡേ വസി-
യ്ക്കുന്നൂ; ദുർബ്ബലമുത്തരോത്തരമതിൽ-
സ്സാദ്ധ്വീവ്രതം സാമ്പ്രതം.
* * * *
ദങ്ങൾ ചേർത്തിട്ടു പൂര്‍ണ്ണാ-
മോദത്തെബ്ഭീമനേകും ധരണിധരസുതാ-
മാലികാബദ്ധനായി,
സാദത്തെക്കൈവെടിഞ്ഞുന്നതപദമതു കൈ-
ക്കൊണ്ട രാജാവു നിങ്ങൾ-
ക്കാർത്താനന്ദഭാരം കലിമലമണയാ-
തിഷ്ടമേകട്ടെ നിത്യം.
ചക്രം കൈക്കൊണ്ട ദേവൻ, കസുമശരഹരൻ,
പത്മജന്മാവു, പിന്നെ-
ശ്ശക്രൻ, വാതം, ഭുജിക്കും മുനിക,ളിവരെയും
ഗര്വ്വെഴും യൌവനത്താൽ
ചക്രശ്വാസം വലിപ്പിച്ചിടുമൊരു വനിതാ-
വൻകുളുർക്കൊങ്ക പാരാം
ചക്രം തന്നിൽജ്ജയിക്കുന്നിതു ബഹുമഹിമാ-
വൊത്തുകൊണ്ടത്തലെന്യേ.
ആരാമങ്ങൾക്കു നല്ലോരണിമണമുളവാ-
യ്വന്നു, പിന്നെപ്പികങ്ങൾ-
ക്കാരാവം തെല്ലുണർന്നൂ, മധുകരനിരകൾ-
ക്കുത്സവം വന്നുചേർന്നൂ,
താരാരമ്പന്റെ വില്ലിന്നൊരുപൊഴുതുമന-
ദ്ധ്യായമില്ലെന്നു വന്നൂ,
നാരീമാനങ്ങൾ തീർന്നൂ, മലയജപവനൻ-
തന്റെ കൂത്തും തുടർന്നു.
* * * *
വീര! സ്വര്ന്നിഷധേശ! യാചകനള-
ക്ഷോണീശ!-യെന്നാദിയാ-
മോരോ നൈഷാധനാമധേയമിയാലും
സംബോധനാപൂർവ്വകം
പാരം നിർജ്ജരനാഥനേയുമമര-
ക്ഷോണീരുഹൌഘത്തെയും
നേരേ ചെന്നു പുകഴ്ത്തി വാനവരവര്-
ക്കിന്നേകിടുന്നു മദം.
വന്നീടട്ടേ സുരാരാതികളിഹ, വിബുധ-
ന്മാരെയും ഘോരയുദ്ധേ
വെന്നിടട്ടേ വരും നമ്മുടെ നളനുടനേ
സങ്കടം സംഹരിപ്പാൻ;
എന്നാലോ കണ്ടുകൊള്ളാം കമലനിലയനു-
ള്ളോരു കൈപ്പുണ്യമെല്ലാ-
മെന്നാലോചിച്ചിടുന്നൂ സുരവരവനിതാ-
വര്‍ഗ്ഗമാ സ്വര്‍ഗ്ഗലോകേ.
* * * *
നാരീഗുണങ്ങളിൽ വേരുകൾ പൊട്ടിടാതേ
നേരേ പറിച്ചു കഴുകിക്കമലാസനൻതാൻ
പാരം പ്രസാദമൊരു മംഗളമാം മുഹൂര്‍ത്തം
നേരത്തു തീർത്ത കമനീമണിയാണിതല്ലോ.
ആദിത്യാസ്തമനാന്തമമ്പലമതിൽ-
ഗൌരീമണാളന്റെ തൃ-
പ്പാദത്താരു ഭജിച്ചു പോന്നിവിടെ വ-
ന്നാനന്ദപീനോദ്യമം
വേദത്തിൻ നെടുവേർകളാകിന ശിവ-
ന്മാരെസ്സമാരാധനാ-
ഭേദത്താൽ വശമാക്കുമായവൾ നിശാ-
രാജന്റെ വാരങ്ങളിൽ.
മല്ലീ ചാമ്പേയജാതീബകുളതുളസികാ-
വില്വമിത്യാദിയോരോ
കല്യാണം ചേർന്ന പുഷ്പാവലി, പുഴ പനിനീർ
ചന്ദനം ചന്ദ്രഖണ്ഡം
നല്ലോരാമോദമാര്ന്നോരകിലു മൃഗമദം
ദീപമാലാസഹസ്രം
ചൊല്ലേറും ദമ്പതീപൂജനമതിനിവയാം
പാര്ക്കിലൊട്ടല്ല വട്ടം.
ചിറകുകളിളകാതേ ചീര്‍ത്ത മോദം പരത്തി-
ത്തിറമൊടിഹ ധരിത്രീമണ്ഡലം ലക്ഷ്യമാക്കി
പരിണതശശി മങ്ങും കാന്തികൈക്കൊണ്ടു പക്ഷീ-
ശ്വരനതിജവമോടും വന്നിതാ ചേര്‍ന്നിടുന്നൂ.
ചിത്രകൌശലമതിങ്കലെത്രയും
വിത്തമൻ, വിബുധപത്രിയാമിവൻ;
ചിത്രമാണിവനു ശാസ്ത്രമൊക്കെയും
ചിത്തപങ്കജഗൃഹസ്ഥരാണെടോ.
* * * *
എന്നും വല്ലഭനൊന്നു, ജന്മമതിലൊ,-
ന്നേകൻ മരിക്കുംവരെ-
യ്ക്കൊന്നേകൻ വെടിവോളമൊന്നു, രജനി-
യ്ക്കൊ,ന്നൊന്നിനൊന്നിങ്ങനെ
ഇന്നുണ്ടാറുവിധം പതിവ്രതകളീ
ബ്രഹ്മാണഭാണ്ഡേ വസി-
യ്ക്കുന്നൂ; ദുർബ്ബലമുത്തരോത്തരമതിൽ-
സ്സാദ്ധ്വീവ്രതം സാമ്പ്രതം.
* * * *