ആയി! സുധാമധുരഭാഷിണിയായ ലക്ഷ്മീ-
ഭായീ! നമുക്കലമജാഗ്രത വന്നുപോയീ;
പ്രായേണ നിന്നപരിലാളനയാ കൃതഘ്ന -
നായേനഹം; പിഴ പൊറുക്ക, വെറുക്കൊലാ നീ.
പോയാണ്ടിലത്തെ മലവെള്ളമതിൻ ചരിത്രം
നീയാണ്ട മോദ, മറിയിക്കുക നാട്ടുകാരെ;
ഈയെന്റെ കണ്ടറിവുപോലെഴുതാം, ഞരുങ്ങി-
പ്പോയെന്റെ സർവ്വജനരഞ്ജിനി! ഞങ്ങളെല്ലാം.
വീണ്ടും വീര്‍ത്തും മെലിഞ്ഞും വിലസിന നദികൾ-
ക്കേറ്റമെൺപത്തിരണ്ടാ-
മാണ്ടത്തെക്കര്ക്കിടത്തിൽദ്ദിനമിരുപതു ചെ-
ന്നന്നു മട്ടൊന്നു മാറീ;
വേണ്ടാതേ വാരി വര്ദ്ധിച്ചിരുകരകളിലും
കൈകടത്തിത്തുടങ്ങീ,
നീണ്ടൂ പാരിൽ പ്രവാഹം പലവഴി വഴിപോ-
ക്കര്‍ക്കു മാറ്റം മുടങ്ങി.
പിറ്റന്നാൾ പുഴവക്കുകാര്ക്കു മലമൂ-
ത്രോത്സര്ഗ്ഗമംഭസ്സിലായ്
മുറ്റം നിഷ്കടമെന്നിതൊക്കെ മുഴുകി-
പ്പാരിൽപ്പരന്നു ജലം;
ചുറ്റും വേലിപൊളിഞ്ഞൊലിച്ചു പടിയും,
പിറ്റേദ്ദിനം സ്നാനവും
മറ്റും ചെയ്തുവരും കുളം നിലവാ-
യ്ക്കുള്ളായതുള്ളാലയേ.
പാടേ നാളിരുപത്തിമൂന്നിലെ വിശേ-
ഷത്തെക്കഥിച്ചീടുവാൻ
ചോടോരോന്നു ചെയ്തിടുന്നതു വൃഥാ-
വാക്കെനാതോര്ക്കൊല്ല നീ
പാടത്തെകൃഷി ഹാ! പ്രിയേ! വിശറിയെ,-
ങ്ങാരത്ര? തണ്ണീർതല-
യ്ക്കാടൂ, ചൂടു സഹിച്ചുകൂട, കഠിനം
ദുര്ദ്ദൈവശിക്ഷാക്രമം.
മന്ദം ത്രയോവിംശതിവാസരാദൌ
നന്നായെഴുന്നേറ്റു ജനങ്ങളെല്ലാം;
അന്നേരമെന്തോ കഥ! മന്നിലെങ്ങും
നിമ്നോന്നതസ്ഥാനമറിഞ്ഞുകൂടാ.
പോരിൽത്തോറ നരാധിപന്റെ നഗരേ
വപ്രങ്ങളെല്ലാം തകര്-
ത്തേറിക്കൊള്ളയിടും രിപുക്ഷിതിവര-
പ്പട്ടാള മട്ടാദ്ദിനേ
ഓരോ വീടുകളിൽക്കടന്നവിടെയ-
ന്നുള്ളോരെയെല്ലാം ബലാൽ
ദൂരത്താക്കിയകത്തെഴും വിഭവവും
തൻ കീഴിലാക്കീ ജലം.
ശംഭുക്ഷേത്രേ മഹാമണ്ഡപനടുവിലെഴും
കാളയെക്കേളയേ! നീ
കുംഭീരൻ കൊണ്ടുപോകുന്നതിനു ബലമെടു-
ത്തേറെ നേരം വലിച്ചാൻ;
കമ്പം! കല്ലെന്തിനാവോ; ബലമതു ഫലിയാ-
ഞ്ഞുൾക്രുധാ നക്രമന്നാ-
സ്തംഭം വെട്ടിപ്പിളര്ന്നാൻ ക്രകചസദൃശമാം
വാലിനാൽ സ്ഥൂലകായൻ.
ഓത്തുട്ടുള്ളമ്പലത്തിൽപ്പഥികർ പലരുമൊ-
ത്തുണ്ണുവാനുച്ചനേര-
ത്താര്ത്ത്യാ പോയങ്ങടുത്തുള്ളൊരു റയിൽവഴിയേ
ചെന്നു നോക്കും ദശായാം
ക്ഷേത്രത്തിൽ ക്ഷേമ,മോട്ടിൻപുറമതു കയറി-
ക്കൊക്കിരുന്നുൾക്കുരുന്നിൽ
പ്രീത്യാ കൊത്തിപ്പിടിക്കുന്നിതു ചെറിയതരം
മീനിനെത്തീനിനായി.
നിഷ്പ്രത്യൂഹം നിജാഭീപ്സിതമണയുവതി-
ന്നോര്ക്കിലാഷാഢമാസേ
വിപ്രന്മാർക്കുത്തമം പോൽഗ്ഗണപതിഹവനം
രേണുകേയോപദിഷ്ടം;
സുപ്രൌഢാത്മാപൊരൂഴീസുരനതിനു മുതിര്-
ന്നഗ്നിസംസ്കാരമൊട്ടാ-
യപ്പോൾക്കുണ്ഡം കവിഞ്ഞൂ ജല; മഥ ഹവനം
തര്പ്പണത്തിൽക്കഴിച്ചൂ.
എന്തോ മാമലപോലെ മാടനൃവരൻ
വെട്ടിച്ചു കാളായസാ
ബന്ധിപ്പിച്ചനുവാസരം ചരലിനാൽ-
പ്പോറ്റും റയിൽപ്പാതയെ
ഉന്തിത്തള്ളി മറിച്ചു, തത്ര കടലി-
ന്മട്ടാക്കിയിട്ടഞ്ജസാ
പൊന്തിപ്പാരഖിലം കവിഞ്ഞ മലവെ-
ള്ളത്തെപ്പുകഴ്ത്താവതോ?
വാരി ക്ഷിപ്രം കഴിഞ്ഞൂ വസുമതി പല വ-
സ്തുക്കളും വാരണം ചെ-
യ്തോരെത്തെല്ലും ഗണിച്ചീലവളുടെ മുതലാ-
ണിന്നു കാണുന്നതെല്ലാം
ഓരോന്നോരോന്നു മുക്കിപ്പുനരിഹ സുചിരം
ശുദ്ധിചെയ്താഴമേറും
നീരിൽ സ്നാനം തുടങ്ങീ വലിയ ജലപിശാ-
ചൊത്ത മുത്തശ്ശിപോലെ.
ധാത്രീദേവി കുളിപ്പതിച്ചിലു ചവി-
ട്ടീട്ടെന്നു പാര്ത്തോട്ടമായ്
വാത്യാജാലമടിച്ചുകൊ,ണ്ടഥ തളി-
ച്ചുംകൊണ്ടു കാദംബിനീ
ആര്‍ത്ത്യാ മേലിനി വറ്റുമിച്ചിലു മുദി-
ച്ചീടൊല്ലയെന്നീവിധം
പാര്‍ത്തോ വാഹിനി ഭക്ഷ്യവസ്തു മുഴുവൻ
കൊണ്ടങ്ങു മണ്ടീടിനാൾ.
ആകാശത്തിടതൂര്ന്നു ഭൈരവരവം
കാർ തിങ്ങിവിങ്ങീ, നില-
ത്തേകീ ഭൂതനദീശതപ്പട പട-
ന്നാത്താക്രമിച്ചു തുലോം
തൂകീ വന്മഴ, മണ്ഡലാര്ദ്ധമിതു മ-
ട്ടയ്യോ കഴിഞ്ഞൂ, മഹീ
ലോകേ കോച്ചിവിറങ്ങലിച്ചു സകല-
പ്രാണിപ്രപഞ്ചങ്ങളും.
ഭായീ! നമുക്കലമജാഗ്രത വന്നുപോയീ;
പ്രായേണ നിന്നപരിലാളനയാ കൃതഘ്ന -
നായേനഹം; പിഴ പൊറുക്ക, വെറുക്കൊലാ നീ.
പോയാണ്ടിലത്തെ മലവെള്ളമതിൻ ചരിത്രം
നീയാണ്ട മോദ, മറിയിക്കുക നാട്ടുകാരെ;
ഈയെന്റെ കണ്ടറിവുപോലെഴുതാം, ഞരുങ്ങി-
പ്പോയെന്റെ സർവ്വജനരഞ്ജിനി! ഞങ്ങളെല്ലാം.
വീണ്ടും വീര്‍ത്തും മെലിഞ്ഞും വിലസിന നദികൾ-
ക്കേറ്റമെൺപത്തിരണ്ടാ-
മാണ്ടത്തെക്കര്ക്കിടത്തിൽദ്ദിനമിരുപതു ചെ-
ന്നന്നു മട്ടൊന്നു മാറീ;
വേണ്ടാതേ വാരി വര്ദ്ധിച്ചിരുകരകളിലും
കൈകടത്തിത്തുടങ്ങീ,
നീണ്ടൂ പാരിൽ പ്രവാഹം പലവഴി വഴിപോ-
ക്കര്‍ക്കു മാറ്റം മുടങ്ങി.
പിറ്റന്നാൾ പുഴവക്കുകാര്ക്കു മലമൂ-
ത്രോത്സര്ഗ്ഗമംഭസ്സിലായ്
മുറ്റം നിഷ്കടമെന്നിതൊക്കെ മുഴുകി-
പ്പാരിൽപ്പരന്നു ജലം;
ചുറ്റും വേലിപൊളിഞ്ഞൊലിച്ചു പടിയും,
പിറ്റേദ്ദിനം സ്നാനവും
മറ്റും ചെയ്തുവരും കുളം നിലവാ-
യ്ക്കുള്ളായതുള്ളാലയേ.
പാടേ നാളിരുപത്തിമൂന്നിലെ വിശേ-
ഷത്തെക്കഥിച്ചീടുവാൻ
ചോടോരോന്നു ചെയ്തിടുന്നതു വൃഥാ-
വാക്കെനാതോര്ക്കൊല്ല നീ
പാടത്തെകൃഷി ഹാ! പ്രിയേ! വിശറിയെ,-
ങ്ങാരത്ര? തണ്ണീർതല-
യ്ക്കാടൂ, ചൂടു സഹിച്ചുകൂട, കഠിനം
ദുര്ദ്ദൈവശിക്ഷാക്രമം.
മന്ദം ത്രയോവിംശതിവാസരാദൌ
നന്നായെഴുന്നേറ്റു ജനങ്ങളെല്ലാം;
അന്നേരമെന്തോ കഥ! മന്നിലെങ്ങും
നിമ്നോന്നതസ്ഥാനമറിഞ്ഞുകൂടാ.
പോരിൽത്തോറ നരാധിപന്റെ നഗരേ
വപ്രങ്ങളെല്ലാം തകര്-
ത്തേറിക്കൊള്ളയിടും രിപുക്ഷിതിവര-
പ്പട്ടാള മട്ടാദ്ദിനേ
ഓരോ വീടുകളിൽക്കടന്നവിടെയ-
ന്നുള്ളോരെയെല്ലാം ബലാൽ
ദൂരത്താക്കിയകത്തെഴും വിഭവവും
തൻ കീഴിലാക്കീ ജലം.
ശംഭുക്ഷേത്രേ മഹാമണ്ഡപനടുവിലെഴും
കാളയെക്കേളയേ! നീ
കുംഭീരൻ കൊണ്ടുപോകുന്നതിനു ബലമെടു-
ത്തേറെ നേരം വലിച്ചാൻ;
കമ്പം! കല്ലെന്തിനാവോ; ബലമതു ഫലിയാ-
ഞ്ഞുൾക്രുധാ നക്രമന്നാ-
സ്തംഭം വെട്ടിപ്പിളര്ന്നാൻ ക്രകചസദൃശമാം
വാലിനാൽ സ്ഥൂലകായൻ.
ഓത്തുട്ടുള്ളമ്പലത്തിൽപ്പഥികർ പലരുമൊ-
ത്തുണ്ണുവാനുച്ചനേര-
ത്താര്ത്ത്യാ പോയങ്ങടുത്തുള്ളൊരു റയിൽവഴിയേ
ചെന്നു നോക്കും ദശായാം
ക്ഷേത്രത്തിൽ ക്ഷേമ,മോട്ടിൻപുറമതു കയറി-
ക്കൊക്കിരുന്നുൾക്കുരുന്നിൽ
പ്രീത്യാ കൊത്തിപ്പിടിക്കുന്നിതു ചെറിയതരം
മീനിനെത്തീനിനായി.
നിഷ്പ്രത്യൂഹം നിജാഭീപ്സിതമണയുവതി-
ന്നോര്ക്കിലാഷാഢമാസേ
വിപ്രന്മാർക്കുത്തമം പോൽഗ്ഗണപതിഹവനം
രേണുകേയോപദിഷ്ടം;
സുപ്രൌഢാത്മാപൊരൂഴീസുരനതിനു മുതിര്-
ന്നഗ്നിസംസ്കാരമൊട്ടാ-
യപ്പോൾക്കുണ്ഡം കവിഞ്ഞൂ ജല; മഥ ഹവനം
തര്പ്പണത്തിൽക്കഴിച്ചൂ.
എന്തോ മാമലപോലെ മാടനൃവരൻ
വെട്ടിച്ചു കാളായസാ
ബന്ധിപ്പിച്ചനുവാസരം ചരലിനാൽ-
പ്പോറ്റും റയിൽപ്പാതയെ
ഉന്തിത്തള്ളി മറിച്ചു, തത്ര കടലി-
ന്മട്ടാക്കിയിട്ടഞ്ജസാ
പൊന്തിപ്പാരഖിലം കവിഞ്ഞ മലവെ-
ള്ളത്തെപ്പുകഴ്ത്താവതോ?
വാരി ക്ഷിപ്രം കഴിഞ്ഞൂ വസുമതി പല വ-
സ്തുക്കളും വാരണം ചെ-
യ്തോരെത്തെല്ലും ഗണിച്ചീലവളുടെ മുതലാ-
ണിന്നു കാണുന്നതെല്ലാം
ഓരോന്നോരോന്നു മുക്കിപ്പുനരിഹ സുചിരം
ശുദ്ധിചെയ്താഴമേറും
നീരിൽ സ്നാനം തുടങ്ങീ വലിയ ജലപിശാ-
ചൊത്ത മുത്തശ്ശിപോലെ.
ധാത്രീദേവി കുളിപ്പതിച്ചിലു ചവി-
ട്ടീട്ടെന്നു പാര്ത്തോട്ടമായ്
വാത്യാജാലമടിച്ചുകൊ,ണ്ടഥ തളി-
ച്ചുംകൊണ്ടു കാദംബിനീ
ആര്‍ത്ത്യാ മേലിനി വറ്റുമിച്ചിലു മുദി-
ച്ചീടൊല്ലയെന്നീവിധം
പാര്‍ത്തോ വാഹിനി ഭക്ഷ്യവസ്തു മുഴുവൻ
കൊണ്ടങ്ങു മണ്ടീടിനാൾ.
ആകാശത്തിടതൂര്ന്നു ഭൈരവരവം
കാർ തിങ്ങിവിങ്ങീ, നില-
ത്തേകീ ഭൂതനദീശതപ്പട പട-
ന്നാത്താക്രമിച്ചു തുലോം
തൂകീ വന്മഴ, മണ്ഡലാര്ദ്ധമിതു മ-
ട്ടയ്യോ കഴിഞ്ഞൂ, മഹീ
ലോകേ കോച്ചിവിറങ്ങലിച്ചു സകല-
പ്രാണിപ്രപഞ്ചങ്ങളും.