മന്ദനാരുടെ ബുദ്ധിപോലിളകിയും
തട്ടിത്തടഞ്ഞും, കുഴ-
ങ്ങുന്നോരാ മുതുകാളവണ്ടി പെരുമാ-
റിപ്പോനാ ദിക്കൊക്കെയും
നന്ദ്യാ നേർവഴിയേ മനീഷിമതിപോ-
ലോടുന്ന തീവണ്ടിപോ-
കുന്നൂ, ദൂരമടുത്തു; ബന്ധുവിരഹം
വേരറ്റു പാരിൽപ്പരം.
കുത്തില്ലാ, കുതറില്ല, കിഞ്ചന ചവി-
ട്ടില്ലാ, ചടക്കങ്ങളി,-
ല്ലത്യുല്ലാസമൊടായിരത്തിലധികം
മർത്യക്കു വർത്തിച്ചിടാം,
എത്തും ലാഘവമോടു, യാനമിതഹോ!
മാന്ധാതൃയാനാലയേ
ദത്തല്ലെന്നു വരുന്നതല്ലിതിനെഴും
വേഗം മഹാഗാരുഡം.
പേടിയ്ക്കില്ലൊരു കാരണം, ചുഴിയൊഴു -
ക്കോളം കഴുക്കോൽ നില-
ക്കേടുൽക്കൃഷ്ടതിമിംഗലം പ്രതിമരു-
ത്തെന്നേവമൊന്നിങ്കലും;
മോടിയ്ക്കേറി വസിച്ചിടാം ത്വരിതമു-
ദ്ദേശിച്ച ദേശങ്ങളിൽ-
ച്ചാടിക്കും വസുധാവിമാനവരമി-
ത്തീവണ്ടി ധീവല്ലഭം.
ചീറിപ്പാഞ്ഞു പുകഞ്ഞു തീപ്പൊരി ചൊരി-
ഞ്ഞൂക്കോടു പാളാതെ വ-
ന്നേറിക്കിട്ടിയ ഭൂരിപുണ്യജനവൃ-
ന്ദത്തെ ഗ്രഹിച്ചന്വഹം
മാറാതേ പരമായിടും പദമതിൽ-
ച്ചേർക്കുന്ന തീവണ്ടിയും
വേറേ മൂർത്തൊരു രാമബാണനിരയും
ചിന്തിക്കിലെന്തന്തരം?
മാടക്ഷ്മാപതിശക്തിയാണിതധുനാ
തീവണ്ടിയെന്നോ ധരി-
ച്ചീടുന്നൂ, പരമാഢ്യരേയുമഗതി-
ക്കൂട്ടങ്ങളേയും സമം
കേടേലാതെ ഭരിക്കുവാനുമപഥ-
ത്തിൽച്ചെന്നു ചാടാതെ കാ-
ത്തീടാനും നൃപശക്തിപോലെ വരുമോ
മറ്റൊന്നു തെറ്റെന്നിയേ?
കൊച്ചിപ്പാവകയാനബാലകനിനി
പ്രായം തികഞ്ഞാൽക്കലാ-
ശിച്ചീടാത്ത ജവേന പായുമുലകീ-
രേഴും ദിനാർദ്ധത്തിനാൽ;
കൊച്ചിൽത്തത്സമസംഖ്യമായ റയിലാ-
പ്പീസ്സാശു ലംഘിച്ചു ശീ-
ലിച്ചീടുന്നതിനന്യഥാ സുലഭമ-
ല്ലുത്ഥാനമോർത്താലഹോ.
കൊട്ടുന്നൂ, കുഴലൂതിടുന്നൂ, വലുതാ-
യുള്ളോരു ഘോഷം പുറ-
പ്പെട്ടന്യൂനമലച്ചിടുന്നു ഹരിതാം
വൃന്ദത്തിലിന്നെത്രയും,
പൊട്ടുന്നു വിനതാസുതന്റെ ഹൃദയം,
വാതത്തിനോ മാലിഖാൻ
കിട്ടുന്നൂ, ഭുവി മാടരാജശകടീ-
യാനപ്രയാണോത്സവേ!
മാടക്ഷ്മാവലജിൽ കൃപാലഹരിയും,
തദ്രാജ്യലക്ഷ്മീലസൽ-
ക്രീഡാചാതുരിയും, പ്രജാപദകദ-
ദ്ധ്വായാസവിശ്രാന്തിയും,
കേടറ്റോരു ധരാവിഭൂതിവളവും
കേവള്ള ദുർഭാഗ്യവും
കൂടിപ്പോന്നു പിറന്ന യാനപടലീ-
രാജാവും ജേജീയതേ!!
തട്ടിത്തടഞ്ഞും, കുഴ-
ങ്ങുന്നോരാ മുതുകാളവണ്ടി പെരുമാ-
റിപ്പോനാ ദിക്കൊക്കെയും
നന്ദ്യാ നേർവഴിയേ മനീഷിമതിപോ-
ലോടുന്ന തീവണ്ടിപോ-
കുന്നൂ, ദൂരമടുത്തു; ബന്ധുവിരഹം
വേരറ്റു പാരിൽപ്പരം.
കുത്തില്ലാ, കുതറില്ല, കിഞ്ചന ചവി-
ട്ടില്ലാ, ചടക്കങ്ങളി,-
ല്ലത്യുല്ലാസമൊടായിരത്തിലധികം
മർത്യക്കു വർത്തിച്ചിടാം,
എത്തും ലാഘവമോടു, യാനമിതഹോ!
മാന്ധാതൃയാനാലയേ
ദത്തല്ലെന്നു വരുന്നതല്ലിതിനെഴും
വേഗം മഹാഗാരുഡം.
പേടിയ്ക്കില്ലൊരു കാരണം, ചുഴിയൊഴു -
ക്കോളം കഴുക്കോൽ നില-
ക്കേടുൽക്കൃഷ്ടതിമിംഗലം പ്രതിമരു-
ത്തെന്നേവമൊന്നിങ്കലും;
മോടിയ്ക്കേറി വസിച്ചിടാം ത്വരിതമു-
ദ്ദേശിച്ച ദേശങ്ങളിൽ-
ച്ചാടിക്കും വസുധാവിമാനവരമി-
ത്തീവണ്ടി ധീവല്ലഭം.
ചീറിപ്പാഞ്ഞു പുകഞ്ഞു തീപ്പൊരി ചൊരി-
ഞ്ഞൂക്കോടു പാളാതെ വ-
ന്നേറിക്കിട്ടിയ ഭൂരിപുണ്യജനവൃ-
ന്ദത്തെ ഗ്രഹിച്ചന്വഹം
മാറാതേ പരമായിടും പദമതിൽ-
ച്ചേർക്കുന്ന തീവണ്ടിയും
വേറേ മൂർത്തൊരു രാമബാണനിരയും
ചിന്തിക്കിലെന്തന്തരം?
മാടക്ഷ്മാപതിശക്തിയാണിതധുനാ
തീവണ്ടിയെന്നോ ധരി-
ച്ചീടുന്നൂ, പരമാഢ്യരേയുമഗതി-
ക്കൂട്ടങ്ങളേയും സമം
കേടേലാതെ ഭരിക്കുവാനുമപഥ-
ത്തിൽച്ചെന്നു ചാടാതെ കാ-
ത്തീടാനും നൃപശക്തിപോലെ വരുമോ
മറ്റൊന്നു തെറ്റെന്നിയേ?
കൊച്ചിപ്പാവകയാനബാലകനിനി
പ്രായം തികഞ്ഞാൽക്കലാ-
ശിച്ചീടാത്ത ജവേന പായുമുലകീ-
രേഴും ദിനാർദ്ധത്തിനാൽ;
കൊച്ചിൽത്തത്സമസംഖ്യമായ റയിലാ-
പ്പീസ്സാശു ലംഘിച്ചു ശീ-
ലിച്ചീടുന്നതിനന്യഥാ സുലഭമ-
ല്ലുത്ഥാനമോർത്താലഹോ.
കൊട്ടുന്നൂ, കുഴലൂതിടുന്നൂ, വലുതാ-
യുള്ളോരു ഘോഷം പുറ-
പ്പെട്ടന്യൂനമലച്ചിടുന്നു ഹരിതാം
വൃന്ദത്തിലിന്നെത്രയും,
പൊട്ടുന്നു വിനതാസുതന്റെ ഹൃദയം,
വാതത്തിനോ മാലിഖാൻ
കിട്ടുന്നൂ, ഭുവി മാടരാജശകടീ-
യാനപ്രയാണോത്സവേ!
മാടക്ഷ്മാവലജിൽ കൃപാലഹരിയും,
തദ്രാജ്യലക്ഷ്മീലസൽ-
ക്രീഡാചാതുരിയും, പ്രജാപദകദ-
ദ്ധ്വായാസവിശ്രാന്തിയും,
കേടറ്റോരു ധരാവിഭൂതിവളവും
കേവള്ള ദുർഭാഗ്യവും
കൂടിപ്പോന്നു പിറന്ന യാനപടലീ-
രാജാവും ജേജീയതേ!!