നീലകണ്ഠവരണത്തിനുള്ള പൂ-
മാലകൊണ്ടു വിലസുന്ന ഗൌരിയെ
ചേലിലാണ്ടളികൾ പൂത്ത വല്ലിയെ-
പ്പോലെ കണ്ട മിഴികൾക്കു വന്ദനം.
പൊന്നണിഞ്ഞ തിരുമേനി ചഞ്ചലാ-
ച്ഛന്നമെന്നപടി കണ്ട ദേഹിനാം
നന്നുമയ്ക്കിതഹിഭൂഷസംഗതി-
യ്ക്കെന്ന വാക്കിനു ഭവിയ്ക്കു മംഗളം.
കണ്ണിലഗ്നി, ഗരളം ഗളേ, ജടാ-
മണ്ഡലേ തടിനി, മേലഹിവ്രജം,
മണ്ഡനം തവ പതിയ്ക്കിതൊക്കെയും;
ചണ്ഡി! നിന്റെ ചരടിന്റെ വൈഭവം.
കര്ത്തുമൊക്കെയു,മകര്ത്തു, മന്യഥാ-
കര്ത്തുമേറെ മികവേന്തിടും ശിവേ!
നിർത്തുമോ കനിവൊടെന്റെ സങ്കടം?
വ്യര്ത്ഥമോ മമ തവാംഘ്രിസേവനം?
വാമദേവനുടെ വാമമായിടും
വാമഭാഗമരുണം വധുമയം,
ആമയങ്ങളഖിലം കളഞ്ഞു തൽ-
ഭൂമ ഞങ്ങളിലണയ്ക്കണം സദാ.
ബ്രഹ്മകന്ധരമറുത്തു, കാലനെ-
സംഹരിച്ചു, കരിയാക്കി കാമനെ,
അംബികേ! തവ വലത്തു ഭാഗമാ-
ജ്ജന്മമൃത്യുശമനൈകദീക്ഷിതം.
അട്ട, ഞണ്ടു, ഞവനിയ്ക്കയാദിയാം
കഷ്ടജന്തുവിനുമാത്മവിഗ്രഹം
സുഷ്ഠുവെന്ന മതിയേകിടുന്ന നിൻ-
പിട്ടിൽനിന്നു കരകേറ്റുകാശു മാം.
മര്ത്ത്യജന്മമിഹ തന്നതംഗനാ-
ഭൃത്യവേലയതിനോ ഭവപ്രിയേ!
അസ്തു കല്പിതമെനിയ്ക്കതെങ്കിൽ; നിൻ-
നിത്യദാസ്യമടിയന്നു സമ്മതം.
മാലകൊണ്ടു വിലസുന്ന ഗൌരിയെ
ചേലിലാണ്ടളികൾ പൂത്ത വല്ലിയെ-
പ്പോലെ കണ്ട മിഴികൾക്കു വന്ദനം.
പൊന്നണിഞ്ഞ തിരുമേനി ചഞ്ചലാ-
ച്ഛന്നമെന്നപടി കണ്ട ദേഹിനാം
നന്നുമയ്ക്കിതഹിഭൂഷസംഗതി-
യ്ക്കെന്ന വാക്കിനു ഭവിയ്ക്കു മംഗളം.
കണ്ണിലഗ്നി, ഗരളം ഗളേ, ജടാ-
മണ്ഡലേ തടിനി, മേലഹിവ്രജം,
മണ്ഡനം തവ പതിയ്ക്കിതൊക്കെയും;
ചണ്ഡി! നിന്റെ ചരടിന്റെ വൈഭവം.
കര്ത്തുമൊക്കെയു,മകര്ത്തു, മന്യഥാ-
കര്ത്തുമേറെ മികവേന്തിടും ശിവേ!
നിർത്തുമോ കനിവൊടെന്റെ സങ്കടം?
വ്യര്ത്ഥമോ മമ തവാംഘ്രിസേവനം?
വാമദേവനുടെ വാമമായിടും
വാമഭാഗമരുണം വധുമയം,
ആമയങ്ങളഖിലം കളഞ്ഞു തൽ-
ഭൂമ ഞങ്ങളിലണയ്ക്കണം സദാ.
ബ്രഹ്മകന്ധരമറുത്തു, കാലനെ-
സംഹരിച്ചു, കരിയാക്കി കാമനെ,
അംബികേ! തവ വലത്തു ഭാഗമാ-
ജ്ജന്മമൃത്യുശമനൈകദീക്ഷിതം.
അട്ട, ഞണ്ടു, ഞവനിയ്ക്കയാദിയാം
കഷ്ടജന്തുവിനുമാത്മവിഗ്രഹം
സുഷ്ഠുവെന്ന മതിയേകിടുന്ന നിൻ-
പിട്ടിൽനിന്നു കരകേറ്റുകാശു മാം.
മര്ത്ത്യജന്മമിഹ തന്നതംഗനാ-
ഭൃത്യവേലയതിനോ ഭവപ്രിയേ!
അസ്തു കല്പിതമെനിയ്ക്കതെങ്കിൽ; നിൻ-
നിത്യദാസ്യമടിയന്നു സമ്മതം.