കാളി പ്രസീദ കമലാലയകൈടഭാരി-
നാളീകബാണരിപുമുഖ്യസുരാര്ച്ചിതാംഘ്രേ!
ചീളന്നു ഞങ്ങളുടെ വൈരികളെക്കുറിച്ചീ
വാളൊന്നിളക്കിയൊരു ഭീഷണി കാട്ടിയാലും.
ചാത്താൻ തുടങ്ങിയൊരുമാതിരി ദുഷ്ടമൂർത്തി-
സാര്ത്ഥങ്ങളെപ്പല മനുക്കൾ ജപിച്ചിണക്കി
പ്രാര്ത്ഥിച്ചയച്ചരികൾ, ഞങ്ങളെയൊട്ടു പാര-
മാര്ത്തിപ്പെടുത്തുവതു മാറ്റുക പോറ്റിയമ്മേ!
അന്തർജ്ജനങ്ങളുടെ കാതില കണ്ഠസൂത്രം
ചന്തം കലര്‍ന്ന കനകാഭരണങ്ങൾ മറ്റും
ഹന്താഹരിച്ചു കളയുന്നൊരു ചാത്തരോടി-
ന്നെന്തിദ്ദയാലുത നിനക്കു? നിസർഗ്ഗകോപേ!
ഈ മൂന്നു ലോകവുമെടുത്തൊരു കയ്യുകൊണ്ടു
കീഴ്മേൽ മറിപ്പതിനു നീ മതിയാകുമല്ലോ;
ഭീമപ്രജേ! നിജപദാശ്രിതരക്ഷണത്തിൽ
സ്സാമര്ത്ഥ്യമില്ല പുനരെന്നതു വന്നിടാമോ?
നിമ്പൂജനത്തിനടിയങ്ങ,ളൊരുക്കിടുന്ന
സംഭാരസാര്ത്ഥമഹിതപ്രഹിതഗ്രഹങ്ങൾ
സംഭാവിയാതശുചിയാക്കിവരുന്നു കഷ്ടം!
ശംഭൂര്ദ്ധ്വനേത്രശിഖികീലകുലാവതീര്ണ്ണേ!
വറ്റിച്ചിലെന്നിവ തവ പ്രതിമാസനാദൌ
പറ്റിച്ചിടുന്നു ചില ദുർഗ്രഹമുഗ്രരൂപേ!
തെറ്റന്നവറ്റയുടെ കൈകളറുക്ക; പോരാ
കുറ്റത്തിനേതുമിതു നിഷ്കൃതിയാകയില്ല.
നിഷ്ക്കന്മഷം പിതൃബലിക്കു വരുത്തിവെയ്ക്കും
പക്വം, ഗുളം, ഘൃതമിതൊക്കെ മുടിച്ചിടുന്നു
ഇക്കണ്ടകപ്രഹിതബാധകളാം ഗ്രഹങ്ങൾ;
തൽക്കണ്ഠനാളമവിളംബമറുത്തിടേണം.
ഉച്ചയ്ക്കു ചേരുമതിഥിയ്ക്കരി വെച്ചിടുമ്പോ
ഉച്ഛിഷ്ടമായതിലിടുന്നു രിപുഗ്രഹങ്ങൾ;
ത്വച്ചണ്ഡശൂലമിഹ തദ്രുധിരം കുടിപ്പാ-
നിച്ഛിച്ചിടാതെവരുമോ പരമേശപുത്രി!
നാളീകബാണരിപുമുഖ്യസുരാര്ച്ചിതാംഘ്രേ!
ചീളന്നു ഞങ്ങളുടെ വൈരികളെക്കുറിച്ചീ
വാളൊന്നിളക്കിയൊരു ഭീഷണി കാട്ടിയാലും.
ചാത്താൻ തുടങ്ങിയൊരുമാതിരി ദുഷ്ടമൂർത്തി-
സാര്ത്ഥങ്ങളെപ്പല മനുക്കൾ ജപിച്ചിണക്കി
പ്രാര്ത്ഥിച്ചയച്ചരികൾ, ഞങ്ങളെയൊട്ടു പാര-
മാര്ത്തിപ്പെടുത്തുവതു മാറ്റുക പോറ്റിയമ്മേ!
അന്തർജ്ജനങ്ങളുടെ കാതില കണ്ഠസൂത്രം
ചന്തം കലര്‍ന്ന കനകാഭരണങ്ങൾ മറ്റും
ഹന്താഹരിച്ചു കളയുന്നൊരു ചാത്തരോടി-
ന്നെന്തിദ്ദയാലുത നിനക്കു? നിസർഗ്ഗകോപേ!
ഈ മൂന്നു ലോകവുമെടുത്തൊരു കയ്യുകൊണ്ടു
കീഴ്മേൽ മറിപ്പതിനു നീ മതിയാകുമല്ലോ;
ഭീമപ്രജേ! നിജപദാശ്രിതരക്ഷണത്തിൽ
സ്സാമര്ത്ഥ്യമില്ല പുനരെന്നതു വന്നിടാമോ?
നിമ്പൂജനത്തിനടിയങ്ങ,ളൊരുക്കിടുന്ന
സംഭാരസാര്ത്ഥമഹിതപ്രഹിതഗ്രഹങ്ങൾ
സംഭാവിയാതശുചിയാക്കിവരുന്നു കഷ്ടം!
ശംഭൂര്ദ്ധ്വനേത്രശിഖികീലകുലാവതീര്ണ്ണേ!
വറ്റിച്ചിലെന്നിവ തവ പ്രതിമാസനാദൌ
പറ്റിച്ചിടുന്നു ചില ദുർഗ്രഹമുഗ്രരൂപേ!
തെറ്റന്നവറ്റയുടെ കൈകളറുക്ക; പോരാ
കുറ്റത്തിനേതുമിതു നിഷ്കൃതിയാകയില്ല.
നിഷ്ക്കന്മഷം പിതൃബലിക്കു വരുത്തിവെയ്ക്കും
പക്വം, ഗുളം, ഘൃതമിതൊക്കെ മുടിച്ചിടുന്നു
ഇക്കണ്ടകപ്രഹിതബാധകളാം ഗ്രഹങ്ങൾ;
തൽക്കണ്ഠനാളമവിളംബമറുത്തിടേണം.
ഉച്ചയ്ക്കു ചേരുമതിഥിയ്ക്കരി വെച്ചിടുമ്പോ
ഉച്ഛിഷ്ടമായതിലിടുന്നു രിപുഗ്രഹങ്ങൾ;
ത്വച്ചണ്ഡശൂലമിഹ തദ്രുധിരം കുടിപ്പാ-
നിച്ഛിച്ചിടാതെവരുമോ പരമേശപുത്രി!