നിയ്യെന്മാതാവു, നിന്നോടഭിലഷിതമെനി-
യ്ക്കെന്തുമര്ത്ഥിക്കുവാനും
കയ്യു,ണ്ടെന്തേകുവാനും മതി ഭവതി;- യതിൽ-
ച്ചിത്രമില്ലത്യുദാരേ!
ചെയ്യാം, ചെയ്യാതിരിക്കാ, മപരമൊരുവിധം
ചെയ്തിടാമംബികേ! നിൻ-
പര്യങ്കക്കാലുകൾക്കും; ഭൃശമഹമഴലി-
ന്നെന്തിനായേന്തിടുന്നു?
പൊൽത്താരമ്പൻ, നിലിമ്പാധിപ,നമൃതകരൻ,
പത്മിനീപ്രാണനാഥൻ,
വിത്തേശൻ തൊട്ട വിശ്വപ്രഥിതരുടെ പുകൾ-
ത്തള്ളലിന്നുള്ള മൂലം
അത്ഥിക്കാതാശ്രിതന്മാര്ക്കയുതശതമിര-
ട്ടിച്ചഭീഷ്ടം കൊടുപ്പാൻ
വര്‍ത്തിക്കും നിന്റെ തൃക്കാൽപ്പൊടിയുടെ മഹിതൌ-
ദാര്യലേശൈകദേശം
അന്നന്നാപത്തു തീര്ത്തെന്നഭിമതമഖിലം
നല്കിടുന്നോരു നിന്നോ-
ടിന്നൊന്നര്ത്ഥിച്ചിടുന്നേ, നടിയനയി വിശേ-
ഷിച്ചു വിശൈകനാഥേ!
നന്നെന്നേയുള്ളു മറ്റീഹിതമരുളുകി,ലി-
യ്യര്ത്ഥമേകാതിരുന്നാൽ-
ക്കൊന്നെന്നോതേണമിക്കേരളമൊഴികവിതാ-
കാരകന്മാരെയെല്ലാം.
ഇന്നീ ലോക നടക്കുന്നതു, മിനി വരുവാ-
നുള്ളതും പോയതും നീ-
യൊന്നായിക്കണ്ടിടുന്നൂ; ഭവതിയൊടറിയി-
യ്ക്കേണ്ട കാര്യങ്ങളുണ്ടോ? എന്നാലും ചൊല്ലിടുന്നേൻ,
വരകവി 'നടുവം' കാലിലിക്കാലമേന്തീ-
ടുന്നു വല്ലാതൊരത്യാമയ;-മതു സദയം
നീക്കു നീ ശീഘ്രമമ്മേ!
എന്തോ കാലിൽച്ചെരിപ്പി,ട്ടരിമയിലരമൈ-
ലീസ്സു മാര്‍ഗ്ഗം നടന്നാ-
നെന്തോഴൻ; വ്യാധിയേവം വരുതിനഗജേ!
കാരണം വേറെയില്ല;
നൊന്തു മാര്‍ഗ്ഗത്തിൽ വെച്ചെങ്കിലു, മതു വകവെ-
ച്ചീല തന്നാലയം പു-
ക്കന്ധാളിക്കാതെ നോക്കീ കടുകിട മുറിയ-
ക്കാലമക്കാലിലുണ്ടു്.
തൂര്ന്നില്ലാ പിറ്റനാളാ മുറി, ചെറുതെരിവും
ചിങ്ങലും വന്നുചേർന്നൂ,
നീർന്നു നീരല്പ,മെന്നല്ലൊരു ചുളുചുളനെ -
ക്കുത്തലും തത്ര വന്നൂ;
മൂന്നോ നാലോ ദിനംകൊണ്ടഘഹരചരിതേ!
മത്സുഹൃത്തിന്നു കാലൊ-
ന്നൂന്നിടാൻവയ്യയെന്നായവനിനി,ലതുടൻ
ഘോരഗംഭീരമായി.
മര്മ്മക്ഷോഭം, തിരമ്പിൻ വലി,വതിനുലവെ,-
ന്നല്ല തോദം, വിഭേദം,
ഘര്മ്മം, ദാഹം, വിമോഹം, ജ്വര,മരുചി, ശരീ-
രേന്ദ്രിയോദഗ്രസാദം,
ഇമ്മട്ടോരോ വ്രണോപദ്രവഗണമനിശം
മുമ്പു ഞാൻ മുമ്പു ഞാനെ-
ന്നെന്മാതാവേ! പുളച്ചീ മനുജതനു പിഴി-
ഞ്ഞേറെയും ചാറെടുത്തു.
സന്ധാനത്തിന്നുചെയ്യും ക്രിയകളഖിലവും
വൈദ്യവര്യര്ക്കു ചിന്താ-
സന്താനത്തിന്നുമാത്രം; വ്രണമിഹ വിപരീ-
താര്ത്ഥമായ് മൂത്തിടുന്നൂ;
എന്താണിന്നൊന്നു ചെയ്യേണ്ടതു മമ നടുവം
ഹന്ത! രോഗോത്ഥമാകും
സന്താപത്താൽ ത്യജിക്കപ്പെടുവതിനടിയൻ
പര്വ്വതപ്പൈതലാളേ!
ധാരാക്വാഥങ്ങളും, നല്ലമൃതസമമരു-
ന്നാലെ സാധിച്ച നെയ്യും
ക്ഷാരാകാരം വ്രണത്തിൽപ്പിരളുകിലുരുളും
വായു വീര്‍ക്കും വിയര്‍ക്കും
ഓരോരോ നാളിലോരോ പടവു കയറുമി-
യ്യാമയാൽബ്ഭൂമിയജ്ഞാ-
ഹാരാലങ്കാരഭൂതൻ ത്രിഭുവനജനനി!
പ്രാകൃതപ്രായനായി.
വീശെന്നോതുന്നു, വീശും സമയവുമറിയാ
തീശനാമം ചിലപ്പോൾ
പേശുന്നൂ, നോ പൊറുക്കാഞ്ഞിടയിടയിലിരു-
ത്തേണമെന്നോതിടുന്നൂ,
ഈശാനപ്രാണനാഡി! പ്രളയമനുഭവി-
യ്ക്കുന്നു, ഭാഷാകവീന്ദ്രര്-
ക്കാശാനാമീ മനുഷ്യൻ; ദശയിതു കഠിനം
കാണുവാൻ പ്രാണദണ്ഡം.
ഇദ്ദേഹം സാധുശീലൻ സരസകവിവരൻ
സർവ്വലോകര്ക്കുമിഷ്ടൻ
വിദ്വാൻ വിഖ്യാതവൃത്തൻ തവ ചരണതൻ
ബുദ്ധിമാൻ വൃദ്ധവൈദ്യൻ
സദ്യോജാതാര്ത്തിമൂലം സതതമുരുകി വേ-
വുന്നു; നിയെന്തിവങ്കൽ
പ്രദ്വേഷം പേറിടുന്നു ജനനി! തല മനം
മാറിയാപ്പാറയായോ?
പ്രത്യൂഷത്തിൽക്കുളിക്കും, നിയമമനുദിനം
ശ്രദ്ധയോടെ കഴിക്കും,
പൃത്ഥ്വീഭൃൽപ്പുത്രി! വായ്ക്കും പ്രതിഭയഹരമാം
നിൻപദാബ്ജം ഭജിക്കും,
ചിത്തം നിർത്തിപ്പഠിക്കും ഭഗവതി! ഭഗവൽ-
ഗ്ഗീതയെ,ത്താൻ ഭുജിക്കും,
സത്യത്തോടേ ഭരിക്കും ഗൃഹ,മിവനുടെ മാൽ
നീ കഥം കണ്ടിരിക്കും?
മൂത്രാര്ത്തിത്തിയ്യിൽ നീറ്റീ പല പൊഴുതിവനെ, -
ക്കൃഷ്ണഗീതാമൃതത്തിൽ-
പ്പേര്‍ത്തും നീ മുക്കി, നീറ്റീ മഹനുടെ ചിതയിൽ,
ക്കണ്ണുനീർതന്നിൽ മുക്കി,
പാര്ത്താലീ ലോകപത്ഥ്യൌഷധമതികൃശമാം
വാതരക്താഗ്നിതന്നിൽ-
പ്പൂത്തൊല്ലേ; ശുദ്ധി പണ്ടേ തവ കനിവമൃത-
ക്ഷാളനത്തോളമായി..
അന്ധന്മാരാകുമസ്മൽ പ്രഭൃതികളുടെ മ-
ട്ടാത്മകൃത്യത്തിൽ വല്ലാ-
തന്ധാളിത്തം പിണഞ്ഞോ ഹരമഹിഷി! മനോ-
രാജ്യശക്ത്യാ നിനക്കും?
ബന്ധുസ്ത്രീ വിപ്രഹിംസാകരനുടെ ധനമീ-
പുണ്യവാനേകുവാൻ ഞാൻ
ബന്ധം കണ്ടി,ല്ലിവന്നുള്ളൊരു ധനമവനും
നല്‍കിയോ ലൌകികാര്ത്ഥം?
മാനം സഭ്യര്ക്കു നാനാനടപടികളിലും
വേദമാകുന്നുവല്ലോ;
താനല്ലോ പുത്രനോര്ത്താൽ തവ സുതനടിയൻ
നമ്മളൊന്നായിയല്ലോ
ഞാനേറെക്കേണിടുന്നേൻ നടുവമനുഭവി-
ക്കുന്നൊരീ മാലിനെക്ക-
ണ്ടേനം കാത്താലുമാത്മപ്രണയമൊരണുവു-
ണ്ടെങ്കിലെൻ തിങ്കൾചൂഡേ!
ബ്രഹ്മത്ര്യക്ഷാംബുജാക്ഷാദിയുമടിയനുമാ-
യെന്തു ഭേദം നിനക്കി-
ന്നമ്മേ! നിന്മക്കളാണവരുമുലകുദയ-
ത്തിന്റെ തത്വം നിനച്ചാൽ;
കര്‍മ്മം നിന്നിച്ഛപോലെന്റെയുമവരുടെയും
നിയ്യവര്ക്കിഷ്ടമെല്ലാം
സമ്മാനിക്കുന്നി,തമ്മാതിരിയിലടിയനും
നിന്റെ ദായാവകാശി.
ആറില്ലെന്നോ മുഖം മേ, വളുസത വയറി-
ന്നോര്ക്കിലെല്ലാവരേക്കാ-
ളേറില്ലെന്നോ, നിനക്കെന്തടിയനിലൊരു വാ-
ത്സല്യമില്ലാത്തതമ്മേ!
കൂറുള്ളോരെഗ്ഗുഹന്നും ദ്വിരദവദനനും
കാക്കുവാനീശ്വരത്വം
നീ റൊക്കം നല്കിയല്ലോ; മമ കനിവിനെ നീ
മച്ചിയായ് നിശ്ചയിച്ചോ?
എന്തീ വിപ്രന്റെ നേരെയ്ക്കൊരു കറ വരുവാൻ
കാരണം തേ ഹൃദന്തേ?
ചെന്താർബാണാരികാന്തേ! തവ പദയുഗളീ-ഭ
ക്തനെദ്ധിക്കരിച്ചോ?
അനുര്വ്വത്നീവിഘാതം ഗുരുവധമിതിലൊ-
ന്നാചരിച്ചോ, മദാലീ-
യന്തര്വ്വാണീന്ദ്രനെന്തായ് വരുമൊരു ദുരിതം
തക്കതായ് പക്വമായി.
ഞാനാജ്ഞാചക്രഗംഗാംഭസി മമ നടുവ-
ത്തിന്നു വേണ്ടിക്കുളിച്ചേൻ;
നാനാദേവാലയാനാഹതതിൽ വിലസും
നിന്റെ പാദം ഭജിച്ചേൻ;
ഊനം കൂടാതെ വിപ്രര്ക്കഴകൊടു മണിപൂ-
രോല്ലസദ്രത്തസമ്പ-
ദ്ദാനം ചെയ്തേൻ പ്രസാദിക്കുക ഭഗവതി! മേ
തീര്ത്ഥയാത്രാനുവൃത്യാ
നര്‍മ്മാലാപം, പ്രിയാലിംഗന, മധരരസാ-
സ്വാദനം, ദ്യൂതമെന്നീ-
കര്മ്മങ്ങൾക്കൊന്നിനും നീ കുറവിവിടെ വരു
ത്തേണ്ട ഞങ്ങൾക്കുവേണ്ടി;
ഇമ്മാൽ കേട്ടീലയോയെന്നൊരു മിഴിയുടെ കോ-
ണച്യുതാനന്തഗോവി-
ന്ദന്മാരിൽച്ചേര്ത്തുകൊണ്ടാൽ മതി, യവരയി! നിൻ-
കല്പനാതല്പരന്മാർ.
നാഥേ! നാമത്രയീദേവതകളവരസാ
മാന്യവൈദ്യോത്തമന്മാ-
രാതങ്കോന്മൂലനാര്ത്ഥം ജഗതി ഭവതിയാൽ
നിശ്ചലം നിശ്ചിതന്മാർ;
ഏതാബാധാര്ത്തനോര്ത്തോ തവ പദമവനെ-
ത്തൽക്ഷണം രക്ഷണത്താൽ
പ്രീതാത്മാവാക്കുമെന്നാൽ തവ പുരികമിള
ക്കര്ത്ഥയേ സത്വരം ഞാൻ.
കേട്ടില്ലേ കേടറും കേരളനവകവിതാ-
കാരകന്മാരസംഖ്യം
കൂട്ടംകൂടി സ്വദൈവാവലിയോടു പറയും
സങ്കടം വൻകൃപാലോ!
നീട്ടം പാരം പെരുത്തീടിന കടമിഴിയാ-
ലേറിവന്നാലരയ്ക്കാൽ നോട്ടം
പോരെ സമസ്താമയമറുവതിനും
സൽഗുണം കൂടുവാനും.
ഇന്നമ്മേ! ഞാൻ കൃതാത്ഥൻ; കൃതിമണി നടുവ-
ത്തന്തണശ്രേഷ്ഠ,നാവൂ -
യെന്നിവര്ണ്ണദ്വയം വിട്ടഴകിനൊടു തവ-
സ്തോത്രമോതിത്തുടങ്ങീ;
നിന്നൂ പാകം വ്രണത്തിൽ,പ്പെരിയ നുലവുമാ-
നീരുമേറ്റം ചുരുങ്ങീ,
വന്നൂ സംശുദ്ധി, സര്വ്വാഭ്യുദവുമടിയ-
ന്നേകി നീ ലോകനാഥേ!
നിത്യാനന്ദസ്വരൂപേ! നിരുപമകരുണേ!
നിൻപ്രസന്നാക്ഷികോണാ
ഗത്യാ നിന്നൂ വ്യഥാദിവ്രണകദനകുലം
വക്കു ചുറ്റും ചുളുങ്ങീ;
തത്തയ്ക്കുള്ളോരു നാക്കിൻ നിറവുമല, മരി-
പ്പുണ്ണുമെത്തിക്കഴിഞ്ഞൂ
പൃത്ഥ്വീദേവന്റെ പാദവ്രണമതിനകമേ
സിദ്ധമീശുദ്ധിലിംഗം.
ജീവൻ വീണൂ മിഴി,യ്ക്കൂണിനു രസമുളവാ
യേറ്റ,മെന്നല്ലുറക്കം
രാവിൽദ്ധാരാളമായി, പയസി മുഴുകുവാ-
നാശ പൊങ്ങിത്തുടങ്ങി,
ഹേ വിശ്വത്രാണദീക്ഷേ! ഭഗവതി! നടുവ-
ത്തിന്നെഴുന്നേറ്റിരിക്കാ-
മാവശ്യം പോലെ നില്ക്കാം നിജഹിതമൊരുമ-
ട്ടാചരിക്കാം ചരിക്കാം.
സ്തന്യം കൈകാൽ മിഴിത്താമരകളിവകളെ-
ന്നല്ല സർവ്വസ്വവും തേ
ധന്യേ! നമ്രാര്ത്തിതീര്പ്പാനഹമഹമികയോ,-
ടേറ്റവും നോറ്റിരിയ്ക്കേ
അന്യോപായേന താപപ്രശമനമഭികാം-
ക്ഷിപ്പവൻ പാൽ കറപ്പാ-
നന്വേഷിക്കും വൃഷത്തെസ്സുരസുരഭി വശേ
നിൽക്കവേ ചിൽക്കുഴമ്പേ!
യ്ക്കെന്തുമര്ത്ഥിക്കുവാനും
കയ്യു,ണ്ടെന്തേകുവാനും മതി ഭവതി;- യതിൽ-
ച്ചിത്രമില്ലത്യുദാരേ!
ചെയ്യാം, ചെയ്യാതിരിക്കാ, മപരമൊരുവിധം
ചെയ്തിടാമംബികേ! നിൻ-
പര്യങ്കക്കാലുകൾക്കും; ഭൃശമഹമഴലി-
ന്നെന്തിനായേന്തിടുന്നു?
പൊൽത്താരമ്പൻ, നിലിമ്പാധിപ,നമൃതകരൻ,
പത്മിനീപ്രാണനാഥൻ,
വിത്തേശൻ തൊട്ട വിശ്വപ്രഥിതരുടെ പുകൾ-
ത്തള്ളലിന്നുള്ള മൂലം
അത്ഥിക്കാതാശ്രിതന്മാര്ക്കയുതശതമിര-
ട്ടിച്ചഭീഷ്ടം കൊടുപ്പാൻ
വര്‍ത്തിക്കും നിന്റെ തൃക്കാൽപ്പൊടിയുടെ മഹിതൌ-
ദാര്യലേശൈകദേശം
അന്നന്നാപത്തു തീര്ത്തെന്നഭിമതമഖിലം
നല്കിടുന്നോരു നിന്നോ-
ടിന്നൊന്നര്ത്ഥിച്ചിടുന്നേ, നടിയനയി വിശേ-
ഷിച്ചു വിശൈകനാഥേ!
നന്നെന്നേയുള്ളു മറ്റീഹിതമരുളുകി,ലി-
യ്യര്ത്ഥമേകാതിരുന്നാൽ-
ക്കൊന്നെന്നോതേണമിക്കേരളമൊഴികവിതാ-
കാരകന്മാരെയെല്ലാം.
ഇന്നീ ലോക നടക്കുന്നതു, മിനി വരുവാ-
നുള്ളതും പോയതും നീ-
യൊന്നായിക്കണ്ടിടുന്നൂ; ഭവതിയൊടറിയി-
യ്ക്കേണ്ട കാര്യങ്ങളുണ്ടോ? എന്നാലും ചൊല്ലിടുന്നേൻ,
വരകവി 'നടുവം' കാലിലിക്കാലമേന്തീ-
ടുന്നു വല്ലാതൊരത്യാമയ;-മതു സദയം
നീക്കു നീ ശീഘ്രമമ്മേ!
എന്തോ കാലിൽച്ചെരിപ്പി,ട്ടരിമയിലരമൈ-
ലീസ്സു മാര്‍ഗ്ഗം നടന്നാ-
നെന്തോഴൻ; വ്യാധിയേവം വരുതിനഗജേ!
കാരണം വേറെയില്ല;
നൊന്തു മാര്‍ഗ്ഗത്തിൽ വെച്ചെങ്കിലു, മതു വകവെ-
ച്ചീല തന്നാലയം പു-
ക്കന്ധാളിക്കാതെ നോക്കീ കടുകിട മുറിയ-
ക്കാലമക്കാലിലുണ്ടു്.
തൂര്ന്നില്ലാ പിറ്റനാളാ മുറി, ചെറുതെരിവും
ചിങ്ങലും വന്നുചേർന്നൂ,
നീർന്നു നീരല്പ,മെന്നല്ലൊരു ചുളുചുളനെ -
ക്കുത്തലും തത്ര വന്നൂ;
മൂന്നോ നാലോ ദിനംകൊണ്ടഘഹരചരിതേ!
മത്സുഹൃത്തിന്നു കാലൊ-
ന്നൂന്നിടാൻവയ്യയെന്നായവനിനി,ലതുടൻ
ഘോരഗംഭീരമായി.
മര്മ്മക്ഷോഭം, തിരമ്പിൻ വലി,വതിനുലവെ,-
ന്നല്ല തോദം, വിഭേദം,
ഘര്മ്മം, ദാഹം, വിമോഹം, ജ്വര,മരുചി, ശരീ-
രേന്ദ്രിയോദഗ്രസാദം,
ഇമ്മട്ടോരോ വ്രണോപദ്രവഗണമനിശം
മുമ്പു ഞാൻ മുമ്പു ഞാനെ-
ന്നെന്മാതാവേ! പുളച്ചീ മനുജതനു പിഴി-
ഞ്ഞേറെയും ചാറെടുത്തു.
സന്ധാനത്തിന്നുചെയ്യും ക്രിയകളഖിലവും
വൈദ്യവര്യര്ക്കു ചിന്താ-
സന്താനത്തിന്നുമാത്രം; വ്രണമിഹ വിപരീ-
താര്ത്ഥമായ് മൂത്തിടുന്നൂ;
എന്താണിന്നൊന്നു ചെയ്യേണ്ടതു മമ നടുവം
ഹന്ത! രോഗോത്ഥമാകും
സന്താപത്താൽ ത്യജിക്കപ്പെടുവതിനടിയൻ
പര്വ്വതപ്പൈതലാളേ!
ധാരാക്വാഥങ്ങളും, നല്ലമൃതസമമരു-
ന്നാലെ സാധിച്ച നെയ്യും
ക്ഷാരാകാരം വ്രണത്തിൽപ്പിരളുകിലുരുളും
വായു വീര്‍ക്കും വിയര്‍ക്കും
ഓരോരോ നാളിലോരോ പടവു കയറുമി-
യ്യാമയാൽബ്ഭൂമിയജ്ഞാ-
ഹാരാലങ്കാരഭൂതൻ ത്രിഭുവനജനനി!
പ്രാകൃതപ്രായനായി.
വീശെന്നോതുന്നു, വീശും സമയവുമറിയാ
തീശനാമം ചിലപ്പോൾ
പേശുന്നൂ, നോ പൊറുക്കാഞ്ഞിടയിടയിലിരു-
ത്തേണമെന്നോതിടുന്നൂ,
ഈശാനപ്രാണനാഡി! പ്രളയമനുഭവി-
യ്ക്കുന്നു, ഭാഷാകവീന്ദ്രര്-
ക്കാശാനാമീ മനുഷ്യൻ; ദശയിതു കഠിനം
കാണുവാൻ പ്രാണദണ്ഡം.
ഇദ്ദേഹം സാധുശീലൻ സരസകവിവരൻ
സർവ്വലോകര്ക്കുമിഷ്ടൻ
വിദ്വാൻ വിഖ്യാതവൃത്തൻ തവ ചരണതൻ
ബുദ്ധിമാൻ വൃദ്ധവൈദ്യൻ
സദ്യോജാതാര്ത്തിമൂലം സതതമുരുകി വേ-
വുന്നു; നിയെന്തിവങ്കൽ
പ്രദ്വേഷം പേറിടുന്നു ജനനി! തല മനം
മാറിയാപ്പാറയായോ?
പ്രത്യൂഷത്തിൽക്കുളിക്കും, നിയമമനുദിനം
ശ്രദ്ധയോടെ കഴിക്കും,
പൃത്ഥ്വീഭൃൽപ്പുത്രി! വായ്ക്കും പ്രതിഭയഹരമാം
നിൻപദാബ്ജം ഭജിക്കും,
ചിത്തം നിർത്തിപ്പഠിക്കും ഭഗവതി! ഭഗവൽ-
ഗ്ഗീതയെ,ത്താൻ ഭുജിക്കും,
സത്യത്തോടേ ഭരിക്കും ഗൃഹ,മിവനുടെ മാൽ
നീ കഥം കണ്ടിരിക്കും?
മൂത്രാര്ത്തിത്തിയ്യിൽ നീറ്റീ പല പൊഴുതിവനെ, -
ക്കൃഷ്ണഗീതാമൃതത്തിൽ-
പ്പേര്‍ത്തും നീ മുക്കി, നീറ്റീ മഹനുടെ ചിതയിൽ,
ക്കണ്ണുനീർതന്നിൽ മുക്കി,
പാര്ത്താലീ ലോകപത്ഥ്യൌഷധമതികൃശമാം
വാതരക്താഗ്നിതന്നിൽ-
പ്പൂത്തൊല്ലേ; ശുദ്ധി പണ്ടേ തവ കനിവമൃത-
ക്ഷാളനത്തോളമായി..
അന്ധന്മാരാകുമസ്മൽ പ്രഭൃതികളുടെ മ-
ട്ടാത്മകൃത്യത്തിൽ വല്ലാ-
തന്ധാളിത്തം പിണഞ്ഞോ ഹരമഹിഷി! മനോ-
രാജ്യശക്ത്യാ നിനക്കും?
ബന്ധുസ്ത്രീ വിപ്രഹിംസാകരനുടെ ധനമീ-
പുണ്യവാനേകുവാൻ ഞാൻ
ബന്ധം കണ്ടി,ല്ലിവന്നുള്ളൊരു ധനമവനും
നല്‍കിയോ ലൌകികാര്ത്ഥം?
മാനം സഭ്യര്ക്കു നാനാനടപടികളിലും
വേദമാകുന്നുവല്ലോ;
താനല്ലോ പുത്രനോര്ത്താൽ തവ സുതനടിയൻ
നമ്മളൊന്നായിയല്ലോ
ഞാനേറെക്കേണിടുന്നേൻ നടുവമനുഭവി-
ക്കുന്നൊരീ മാലിനെക്ക-
ണ്ടേനം കാത്താലുമാത്മപ്രണയമൊരണുവു-
ണ്ടെങ്കിലെൻ തിങ്കൾചൂഡേ!
ബ്രഹ്മത്ര്യക്ഷാംബുജാക്ഷാദിയുമടിയനുമാ-
യെന്തു ഭേദം നിനക്കി-
ന്നമ്മേ! നിന്മക്കളാണവരുമുലകുദയ-
ത്തിന്റെ തത്വം നിനച്ചാൽ;
കര്‍മ്മം നിന്നിച്ഛപോലെന്റെയുമവരുടെയും
നിയ്യവര്ക്കിഷ്ടമെല്ലാം
സമ്മാനിക്കുന്നി,തമ്മാതിരിയിലടിയനും
നിന്റെ ദായാവകാശി.
ആറില്ലെന്നോ മുഖം മേ, വളുസത വയറി-
ന്നോര്ക്കിലെല്ലാവരേക്കാ-
ളേറില്ലെന്നോ, നിനക്കെന്തടിയനിലൊരു വാ-
ത്സല്യമില്ലാത്തതമ്മേ!
കൂറുള്ളോരെഗ്ഗുഹന്നും ദ്വിരദവദനനും
കാക്കുവാനീശ്വരത്വം
നീ റൊക്കം നല്കിയല്ലോ; മമ കനിവിനെ നീ
മച്ചിയായ് നിശ്ചയിച്ചോ?
എന്തീ വിപ്രന്റെ നേരെയ്ക്കൊരു കറ വരുവാൻ
കാരണം തേ ഹൃദന്തേ?
ചെന്താർബാണാരികാന്തേ! തവ പദയുഗളീ-ഭ
ക്തനെദ്ധിക്കരിച്ചോ?
അനുര്വ്വത്നീവിഘാതം ഗുരുവധമിതിലൊ-
ന്നാചരിച്ചോ, മദാലീ-
യന്തര്വ്വാണീന്ദ്രനെന്തായ് വരുമൊരു ദുരിതം
തക്കതായ് പക്വമായി.
ഞാനാജ്ഞാചക്രഗംഗാംഭസി മമ നടുവ-
ത്തിന്നു വേണ്ടിക്കുളിച്ചേൻ;
നാനാദേവാലയാനാഹതതിൽ വിലസും
നിന്റെ പാദം ഭജിച്ചേൻ;
ഊനം കൂടാതെ വിപ്രര്ക്കഴകൊടു മണിപൂ-
രോല്ലസദ്രത്തസമ്പ-
ദ്ദാനം ചെയ്തേൻ പ്രസാദിക്കുക ഭഗവതി! മേ
തീര്ത്ഥയാത്രാനുവൃത്യാ
നര്‍മ്മാലാപം, പ്രിയാലിംഗന, മധരരസാ-
സ്വാദനം, ദ്യൂതമെന്നീ-
കര്മ്മങ്ങൾക്കൊന്നിനും നീ കുറവിവിടെ വരു
ത്തേണ്ട ഞങ്ങൾക്കുവേണ്ടി;
ഇമ്മാൽ കേട്ടീലയോയെന്നൊരു മിഴിയുടെ കോ-
ണച്യുതാനന്തഗോവി-
ന്ദന്മാരിൽച്ചേര്ത്തുകൊണ്ടാൽ മതി, യവരയി! നിൻ-
കല്പനാതല്പരന്മാർ.
നാഥേ! നാമത്രയീദേവതകളവരസാ
മാന്യവൈദ്യോത്തമന്മാ-
രാതങ്കോന്മൂലനാര്ത്ഥം ജഗതി ഭവതിയാൽ
നിശ്ചലം നിശ്ചിതന്മാർ;
ഏതാബാധാര്ത്തനോര്ത്തോ തവ പദമവനെ-
ത്തൽക്ഷണം രക്ഷണത്താൽ
പ്രീതാത്മാവാക്കുമെന്നാൽ തവ പുരികമിള
ക്കര്ത്ഥയേ സത്വരം ഞാൻ.
കേട്ടില്ലേ കേടറും കേരളനവകവിതാ-
കാരകന്മാരസംഖ്യം
കൂട്ടംകൂടി സ്വദൈവാവലിയോടു പറയും
സങ്കടം വൻകൃപാലോ!
നീട്ടം പാരം പെരുത്തീടിന കടമിഴിയാ-
ലേറിവന്നാലരയ്ക്കാൽ നോട്ടം
പോരെ സമസ്താമയമറുവതിനും
സൽഗുണം കൂടുവാനും.
ഇന്നമ്മേ! ഞാൻ കൃതാത്ഥൻ; കൃതിമണി നടുവ-
ത്തന്തണശ്രേഷ്ഠ,നാവൂ -
യെന്നിവര്ണ്ണദ്വയം വിട്ടഴകിനൊടു തവ-
സ്തോത്രമോതിത്തുടങ്ങീ;
നിന്നൂ പാകം വ്രണത്തിൽ,പ്പെരിയ നുലവുമാ-
നീരുമേറ്റം ചുരുങ്ങീ,
വന്നൂ സംശുദ്ധി, സര്വ്വാഭ്യുദവുമടിയ-
ന്നേകി നീ ലോകനാഥേ!
നിത്യാനന്ദസ്വരൂപേ! നിരുപമകരുണേ!
നിൻപ്രസന്നാക്ഷികോണാ
ഗത്യാ നിന്നൂ വ്യഥാദിവ്രണകദനകുലം
വക്കു ചുറ്റും ചുളുങ്ങീ;
തത്തയ്ക്കുള്ളോരു നാക്കിൻ നിറവുമല, മരി-
പ്പുണ്ണുമെത്തിക്കഴിഞ്ഞൂ
പൃത്ഥ്വീദേവന്റെ പാദവ്രണമതിനകമേ
സിദ്ധമീശുദ്ധിലിംഗം.
ജീവൻ വീണൂ മിഴി,യ്ക്കൂണിനു രസമുളവാ
യേറ്റ,മെന്നല്ലുറക്കം
രാവിൽദ്ധാരാളമായി, പയസി മുഴുകുവാ-
നാശ പൊങ്ങിത്തുടങ്ങി,
ഹേ വിശ്വത്രാണദീക്ഷേ! ഭഗവതി! നടുവ-
ത്തിന്നെഴുന്നേറ്റിരിക്കാ-
മാവശ്യം പോലെ നില്ക്കാം നിജഹിതമൊരുമ-
ട്ടാചരിക്കാം ചരിക്കാം.
സ്തന്യം കൈകാൽ മിഴിത്താമരകളിവകളെ-
ന്നല്ല സർവ്വസ്വവും തേ
ധന്യേ! നമ്രാര്ത്തിതീര്പ്പാനഹമഹമികയോ,-
ടേറ്റവും നോറ്റിരിയ്ക്കേ
അന്യോപായേന താപപ്രശമനമഭികാം-
ക്ഷിപ്പവൻ പാൽ കറപ്പാ-
നന്വേഷിക്കും വൃഷത്തെസ്സുരസുരഭി വശേ
നിൽക്കവേ ചിൽക്കുഴമ്പേ!