പ്രാചീനന്മാർ മഹാന്മാരജമുരമഥന-
ത്ര്യംബകന്മാരുമോര്ത്താൽ
നീ ചെയ്യിക്കുന്നതല്ലാതൊരു പണിയുമെടു-
ത്തീടുവാനാകയില്ല;
നീചന്മാരായ മറ്റുള്ളവരുടെ കഥയെ-
ന്തീവിധന്മാര്ക്കു ദുഷ്കര്-
മ്മാചാരാൽ ദണ്ഡമേകുന്നതു സമുചിതമോ?
രക്ഷ മാം ത്ര്യക്ഷകാന്തേ!
സ്വാതന്ത്ര്യം തെല്ലുമില്ലാതെഴുമടിയനഹോ!
നിന്റെ സമ്പ്രേരണത്താൽ-
ജാതാഹങ്കാരനായിപ്പലതുമഘമനു-
ഷ്ഠിക്കിലും ശിക്ഷ്യനാമോ?
നീ താങ്ങേണ്ടും ജനത്തെഭഗവതി നരകി-
പ്പിപ്പതെന്തിപ്രകാരം
മാതാവേ! കാത്തു രക്ഷിക്കുക; കഴലിണയിൽ
ക്ഷീണനായ് വീണൊരെന്നെ
താനിച്ഛിക്കുംപ്രകാരം മനസി മടി വെടി-
ഞ്ഞാശു ചെയ്യുന്ന മർത്യൻ-
താനല്ലോ തന്റെ ഭൃത്യൻ; പരമവനദയ-
ന്മാര്ക്കുമാപാലനീയൻ;
ഞാനോ നിൻപ്രേരണത്താലഘവുമലമനു-
ഷ്ഠിച്ചൊരാ,ളെന്നെ രക്ഷി-
പ്പാനോ നീ സംശയിക്കുന്നിതു ശിവദയിതേ!
കഷ്ടമീ നിഷ്ഠുരത്വം.
ബാലൻ ചെയ്യുന്ന പാപം പ്രസുവിനു വരുമെ-
ന്നമ്മ നീയെന്നറിഞ്ഞി-
ട്ടീലാ; ഞാനത്ര ബാലൻ; മമ ദുരിതമതു-
ണ്ടെങ്കിലോ നിങ്കലെല്ലാം;
ആലംബേ നിൻപദം; തേ നമനമതിലറാ-
തേതഹോ! പാതകം ല-
ഗ്നാലും ചന്ദ്രാലുമോര്ത്താ,ലടിയനഘവശാൽ
ചണ്ഡികേ! ദണ്ഡ്യനല്ല.
പ്രാരബ്ധം നീങ്ങുകില്ലെന്നൊരു പഴമൊഴിയു-
ണ്ടെന്തനര്ത്ഥം ഭവിക്കു-
ന്നേരത്തും കര്മ്മമാം പോ,ലതുമിഹ ശരിയാ-
ണന്യദൈവാശ്രിതാനാം;
നീരിത്താരാലയാജ്ഞാനിരസനനിപുണൻ
കര്മ്മകാലാദിബാധാ-
ദൂരസ്ഥൻ നിന്റെ പാദപ്രണതനവശതാ-
പാത്രമോ ഗോത്രകന്യേ!
പാലിപ്പാൻ പാരിടത്തിൽപ്പലജനവുമഹം-
തന്നെയെന്നോര്ത്തിടുന്നൂ
പോലിപ്പോളായവര്ക്കും ജനനി! ഭവതിയാൽ
പാലിതൻ പാലനീയൻ;
മൂലത്തൂണിട്ടുറപ്പിച്ചൊരു പുരയുടെ ന-
ല്ലുത്തരം ഗൌളി ചോക്കും-
പോലത്രേ നിയ്യൊഴിഞ്ഞുള്ളവരുടെ ഭരണം;
പാഹി മാ,മേഹി നാഥേ!
ചാലേ 'നാരായണാ'യെന്നണയതിലണയു-
ന്നരമങ്ങേപ്പുറത്താ-
യാലോ 'കൂരായണാ'യെന്നൊരുവക മനുജ-
ന്മാരുമിപ്പാരിലുണ്ടു്;
പ്രാലേയാന്ദ്രിപ്രജേ! നീയടിയനെയുമതിൻ-
വണ്ണമോര്ക്കൊല്ല നിന്ന-
മ്പാലേ സമ്പത്തിലും മാലിലുമടിയനായേ!
നിന്റെ പത്തേവ ചിത്തേ.
തായ! തണ്ടാർനിവാസൻ, തരുണശശിധരൻ,
താമരക്കണ്ണ,നിന്ദ്രൻ
മായേ മറ്റുമ്പരും തേ സമയമറിയുവാൻ
ചേടിയെത്തേടിടുന്നൂ;
പ്രായേണാതുച്ഛകാര്യാകുലരവരതിനാ-
ലിന്നു സൂചീകടാഹ -
ന്യായേനാര്ദ്ധാവലോകാലടിയനുടെ കടും-
മാലൊഴിച്ചാലുമാദ്യം.
ത്ര്യംബകന്മാരുമോര്ത്താൽ
നീ ചെയ്യിക്കുന്നതല്ലാതൊരു പണിയുമെടു-
ത്തീടുവാനാകയില്ല;
നീചന്മാരായ മറ്റുള്ളവരുടെ കഥയെ-
ന്തീവിധന്മാര്ക്കു ദുഷ്കര്-
മ്മാചാരാൽ ദണ്ഡമേകുന്നതു സമുചിതമോ?
രക്ഷ മാം ത്ര്യക്ഷകാന്തേ!
സ്വാതന്ത്ര്യം തെല്ലുമില്ലാതെഴുമടിയനഹോ!
നിന്റെ സമ്പ്രേരണത്താൽ-
ജാതാഹങ്കാരനായിപ്പലതുമഘമനു-
ഷ്ഠിക്കിലും ശിക്ഷ്യനാമോ?
നീ താങ്ങേണ്ടും ജനത്തെഭഗവതി നരകി-
പ്പിപ്പതെന്തിപ്രകാരം
മാതാവേ! കാത്തു രക്ഷിക്കുക; കഴലിണയിൽ
ക്ഷീണനായ് വീണൊരെന്നെ
താനിച്ഛിക്കുംപ്രകാരം മനസി മടി വെടി-
ഞ്ഞാശു ചെയ്യുന്ന മർത്യൻ-
താനല്ലോ തന്റെ ഭൃത്യൻ; പരമവനദയ-
ന്മാര്ക്കുമാപാലനീയൻ;
ഞാനോ നിൻപ്രേരണത്താലഘവുമലമനു-
ഷ്ഠിച്ചൊരാ,ളെന്നെ രക്ഷി-
പ്പാനോ നീ സംശയിക്കുന്നിതു ശിവദയിതേ!
കഷ്ടമീ നിഷ്ഠുരത്വം.
ബാലൻ ചെയ്യുന്ന പാപം പ്രസുവിനു വരുമെ-
ന്നമ്മ നീയെന്നറിഞ്ഞി-
ട്ടീലാ; ഞാനത്ര ബാലൻ; മമ ദുരിതമതു-
ണ്ടെങ്കിലോ നിങ്കലെല്ലാം;
ആലംബേ നിൻപദം; തേ നമനമതിലറാ-
തേതഹോ! പാതകം ല-
ഗ്നാലും ചന്ദ്രാലുമോര്ത്താ,ലടിയനഘവശാൽ
ചണ്ഡികേ! ദണ്ഡ്യനല്ല.
പ്രാരബ്ധം നീങ്ങുകില്ലെന്നൊരു പഴമൊഴിയു-
ണ്ടെന്തനര്ത്ഥം ഭവിക്കു-
ന്നേരത്തും കര്മ്മമാം പോ,ലതുമിഹ ശരിയാ-
ണന്യദൈവാശ്രിതാനാം;
നീരിത്താരാലയാജ്ഞാനിരസനനിപുണൻ
കര്മ്മകാലാദിബാധാ-
ദൂരസ്ഥൻ നിന്റെ പാദപ്രണതനവശതാ-
പാത്രമോ ഗോത്രകന്യേ!
പാലിപ്പാൻ പാരിടത്തിൽപ്പലജനവുമഹം-
തന്നെയെന്നോര്ത്തിടുന്നൂ
പോലിപ്പോളായവര്ക്കും ജനനി! ഭവതിയാൽ
പാലിതൻ പാലനീയൻ;
മൂലത്തൂണിട്ടുറപ്പിച്ചൊരു പുരയുടെ ന-
ല്ലുത്തരം ഗൌളി ചോക്കും-
പോലത്രേ നിയ്യൊഴിഞ്ഞുള്ളവരുടെ ഭരണം;
പാഹി മാ,മേഹി നാഥേ!
ചാലേ 'നാരായണാ'യെന്നണയതിലണയു-
ന്നരമങ്ങേപ്പുറത്താ-
യാലോ 'കൂരായണാ'യെന്നൊരുവക മനുജ-
ന്മാരുമിപ്പാരിലുണ്ടു്;
പ്രാലേയാന്ദ്രിപ്രജേ! നീയടിയനെയുമതിൻ-
വണ്ണമോര്ക്കൊല്ല നിന്ന-
മ്പാലേ സമ്പത്തിലും മാലിലുമടിയനായേ!
നിന്റെ പത്തേവ ചിത്തേ.
തായ! തണ്ടാർനിവാസൻ, തരുണശശിധരൻ,
താമരക്കണ്ണ,നിന്ദ്രൻ
മായേ മറ്റുമ്പരും തേ സമയമറിയുവാൻ
ചേടിയെത്തേടിടുന്നൂ;
പ്രായേണാതുച്ഛകാര്യാകുലരവരതിനാ-
ലിന്നു സൂചീകടാഹ -
ന്യായേനാര്ദ്ധാവലോകാലടിയനുടെ കടും-
മാലൊഴിച്ചാലുമാദ്യം.