തെല്ലല്ലേ ഞാനനുഷ്ഠിച്ചൊരു ദുരിതചയം
നിഷ്കൃതിക്കേതുമാളാ-
കില്ലയ്യോ ധര്‍മ്മശാസ്ത്രങ്ങളിലെ വിധി മഹാ-
ദുഷ്കരം യോഗികൾക്കും;
ചൊല്ലേറീടും പരേതാധിപഭടരരിക-
ത്തുമക്കാലമെന്തോ
ചൊല്ലുന്നു കാലകാലപ്രണയിനി! പരിശോ-
ധിയ്ക്ക ശോധിയ്ക്ക പാപം.
ശ്രീമൂലം പാപജാലം പലതുമഹമുപാര്‍-
ജ്ജിച്ചു; കെല്പുള്ളവണ്ണം
സ്ത്രീമൂലം വന്നിടാവുന്നൊരു ദുരിതമിനി-
ബ്ബാക്കിയില്ലോര്‍ക്കിലൊന്നും;
വാമൂലം വാമദേവപ്രണയിനി! ചെറുതോ
പാതകം? ഹാ! തവാംഘ്രി-
ശ്രീമൂലം വിട്ടുപോയാലടിയനു നരകാ-
വാസമാചന്ദ്രതാരം.
സല്പാത്രത്തിലൊഴിച്ചതില്ലൊരു തവി-
ത്തോയം; ഗുരുശ്രീപദ-
പ്പൊല്പൂവൊന്നു തലോടിയില്ല; സമയേ
ചെയ്തീല സന്ധ്യാര്‍ച്ചനം;
കെല്പേറും യമരാജകിങ്കരകര-
വ്യാപാരഘോരാമയം
നില്പാനുള്ള മരുന്നു ഞാൻ കരുതിയി-
ല്ലമ്മേ! പരം മേ ഭയം.
ചെയ്യേണ്ടുന്നതു ചെയ്തിടാതെയുമകൃ-
ത്യത്തെ പ്രവര്ത്തിച്ചുമ-
ന്നയ്യോ ഭൈരവരൌരവാദിനരകേ
മുങ്ങിക്കുഴങ്ങിച്ചിരം
പയ്യേ സ്ഥാവരതിര്യഗാദിജനനം
കൈക്കൊണ്ടു കാലാത്യയേ
കയ്യിൽ കിട്ടിയ മര്ത്ത്യമെയ് തിരിയെ മാം
തള്ളുന്നു താങ്ങൊന്നു മേ.
ബ്രഹ്മാവിന്റെയുമന്തകന്റെയുമഹോ!
ഡിപ്പാർട്ടുമെണ്ടിൽക്കിട-
ന്നമ്മേ! ഞാൻ തിരിയുന്നിതെത്ര യുഗമാ-
യെന്നാണിതിൻ മോചനം?
ധര്മ്മാധര്മ്മപരീക്ഷണത്തിനിനിമേൽ-
ക്കാലന്റെ കച്ചേരിയിൽ-
ച്ചെമ്മേ ഹാജരെനിക്കിളച്ചുതരണേ;
തദ്ദര്ശനം കര്‍ശനം.
ഞാനെന്നോ ചേര്‍ന്നു മായേ! ഹഹ! തവ കളിയോ-
ഗത്തി,ലെന്തൊക്കെ വേഷം
മാനംകൂടാതെ കെട്ടീ, ശിവ ശിവ! പദമേ-
തൊക്കയും ചൊല്ലിയാടീ!
നാനായാസാൽത്തളര്ന്നേൻ; നടനരസമൊടീ-
ക്ഖണ്ഡവും കൂടിയാടി-
പ്പാനോര്ക്കൊല്ലേ ശിവേ! തക്കിടകിടതികിടാ
നിര്‍ത്തി മേ നൃത്തമെല്ലാം.
ഞാനാരാ,ണെങ്ങുനിന്നാണിഹ വര,വെവിടെ-
യ്ക്കാണിനിപ്പോക്കു, സാധി-
പ്പാനെന്തെല്ലാമെനിക്കുണ്ടിവിടമതിൽ, മമ
പ്രേരണക്കാരനാരോ,
സ്ഥാനം പാര്ത്താലിതേതാ,ണൊരു വിവരവുമി,-
ല്ലിത്തിരയ്ക്കിത്തിരിക്കൊ-
ന്നൂനം കല്പിച്ചിതിന്നപ്പുറമതു മമ കാ-
ണിക്കു കാണിക്കു തായേ!
സൃഷ്ടിച്ചൂ മര്‍ത്ത്യദേഹം വിധി, വിധുമുഖിമാര്-
ക്കിഷ്ടമല്ലാത്ത വേഷം
കെട്ടിച്ചൂ, വിത്തസമ്പാദനമതിൽ വഴി മു-
ട്ടിച്ചു, മട്ടിച്ചു ചിത്തം,
പൊട്ടിച്ചൂ ഗേഹബന്ധം, മമ ഭവജലധി-
യ്ക്കക്കരയ്ക്കുള്ള പോതം
വെട്ടിച്ചൂ, ഞാൻ ജയിച്ചു ജനനി! തവ കട-
ക്കൺകഴുക്കോൽ കിടച്ചാൽ.
ധാതാവിൻ ഗളനാളപഞ്ചത കെടു-
ത്തില്ലേ തവാര്ദ്ധാംഗമെ-
ന്മാതാവേ! ശമനന്നു പഞ്ചത പെടു-
ത്തില്ലേ മൃഡാര്ദ്ധാംഗമേ!
വീതായാസമൊഴിക്ക മേ യമപുര-
സ്ത്രീഗര്ഭപാത്രക്ഷമാ-
യാതായാതവിഷാദഭാര;-മതിനാ-
യിന്നേ തൊഴുന്നേനുമേ!
ഞാനാകുന്നതു നീ, ശിവേ! ഭവതിയാ-
യീടുന്നതീ ഞാൻ; വൃഥാ
നാനാദിക്കുകളിൽ പ്രകാമമിഹ തേ
വാസസ്ഥലാന്വേഷണം;
സ്ഥാനാദിക്രമമെന്റെകൊണ്ടു തവ ക-
ണ്ടെന്നെ ബ്ഭജിക്കുന്നു ഞാൻ;
ന്യൂനാതിക്രമണം പൊറുത്തവിരതം
നിങ്കൽ പ്രസാദിക്കു നീ.
നിഷ്കൃതിക്കേതുമാളാ-
കില്ലയ്യോ ധര്‍മ്മശാസ്ത്രങ്ങളിലെ വിധി മഹാ-
ദുഷ്കരം യോഗികൾക്കും;
ചൊല്ലേറീടും പരേതാധിപഭടരരിക-
ത്തുമക്കാലമെന്തോ
ചൊല്ലുന്നു കാലകാലപ്രണയിനി! പരിശോ-
ധിയ്ക്ക ശോധിയ്ക്ക പാപം.
ശ്രീമൂലം പാപജാലം പലതുമഹമുപാര്‍-
ജ്ജിച്ചു; കെല്പുള്ളവണ്ണം
സ്ത്രീമൂലം വന്നിടാവുന്നൊരു ദുരിതമിനി-
ബ്ബാക്കിയില്ലോര്‍ക്കിലൊന്നും;
വാമൂലം വാമദേവപ്രണയിനി! ചെറുതോ
പാതകം? ഹാ! തവാംഘ്രി-
ശ്രീമൂലം വിട്ടുപോയാലടിയനു നരകാ-
വാസമാചന്ദ്രതാരം.
സല്പാത്രത്തിലൊഴിച്ചതില്ലൊരു തവി-
ത്തോയം; ഗുരുശ്രീപദ-
പ്പൊല്പൂവൊന്നു തലോടിയില്ല; സമയേ
ചെയ്തീല സന്ധ്യാര്‍ച്ചനം;
കെല്പേറും യമരാജകിങ്കരകര-
വ്യാപാരഘോരാമയം
നില്പാനുള്ള മരുന്നു ഞാൻ കരുതിയി-
ല്ലമ്മേ! പരം മേ ഭയം.
ചെയ്യേണ്ടുന്നതു ചെയ്തിടാതെയുമകൃ-
ത്യത്തെ പ്രവര്ത്തിച്ചുമ-
ന്നയ്യോ ഭൈരവരൌരവാദിനരകേ
മുങ്ങിക്കുഴങ്ങിച്ചിരം
പയ്യേ സ്ഥാവരതിര്യഗാദിജനനം
കൈക്കൊണ്ടു കാലാത്യയേ
കയ്യിൽ കിട്ടിയ മര്ത്ത്യമെയ് തിരിയെ മാം
തള്ളുന്നു താങ്ങൊന്നു മേ.
ബ്രഹ്മാവിന്റെയുമന്തകന്റെയുമഹോ!
ഡിപ്പാർട്ടുമെണ്ടിൽക്കിട-
ന്നമ്മേ! ഞാൻ തിരിയുന്നിതെത്ര യുഗമാ-
യെന്നാണിതിൻ മോചനം?
ധര്മ്മാധര്മ്മപരീക്ഷണത്തിനിനിമേൽ-
ക്കാലന്റെ കച്ചേരിയിൽ-
ച്ചെമ്മേ ഹാജരെനിക്കിളച്ചുതരണേ;
തദ്ദര്ശനം കര്‍ശനം.
ഞാനെന്നോ ചേര്‍ന്നു മായേ! ഹഹ! തവ കളിയോ-
ഗത്തി,ലെന്തൊക്കെ വേഷം
മാനംകൂടാതെ കെട്ടീ, ശിവ ശിവ! പദമേ-
തൊക്കയും ചൊല്ലിയാടീ!
നാനായാസാൽത്തളര്ന്നേൻ; നടനരസമൊടീ-
ക്ഖണ്ഡവും കൂടിയാടി-
പ്പാനോര്ക്കൊല്ലേ ശിവേ! തക്കിടകിടതികിടാ
നിര്‍ത്തി മേ നൃത്തമെല്ലാം.
ഞാനാരാ,ണെങ്ങുനിന്നാണിഹ വര,വെവിടെ-
യ്ക്കാണിനിപ്പോക്കു, സാധി-
പ്പാനെന്തെല്ലാമെനിക്കുണ്ടിവിടമതിൽ, മമ
പ്രേരണക്കാരനാരോ,
സ്ഥാനം പാര്ത്താലിതേതാ,ണൊരു വിവരവുമി,-
ല്ലിത്തിരയ്ക്കിത്തിരിക്കൊ-
ന്നൂനം കല്പിച്ചിതിന്നപ്പുറമതു മമ കാ-
ണിക്കു കാണിക്കു തായേ!
സൃഷ്ടിച്ചൂ മര്‍ത്ത്യദേഹം വിധി, വിധുമുഖിമാര്-
ക്കിഷ്ടമല്ലാത്ത വേഷം
കെട്ടിച്ചൂ, വിത്തസമ്പാദനമതിൽ വഴി മു-
ട്ടിച്ചു, മട്ടിച്ചു ചിത്തം,
പൊട്ടിച്ചൂ ഗേഹബന്ധം, മമ ഭവജലധി-
യ്ക്കക്കരയ്ക്കുള്ള പോതം
വെട്ടിച്ചൂ, ഞാൻ ജയിച്ചു ജനനി! തവ കട-
ക്കൺകഴുക്കോൽ കിടച്ചാൽ.
ധാതാവിൻ ഗളനാളപഞ്ചത കെടു-
ത്തില്ലേ തവാര്ദ്ധാംഗമെ-
ന്മാതാവേ! ശമനന്നു പഞ്ചത പെടു-
ത്തില്ലേ മൃഡാര്ദ്ധാംഗമേ!
വീതായാസമൊഴിക്ക മേ യമപുര-
സ്ത്രീഗര്ഭപാത്രക്ഷമാ-
യാതായാതവിഷാദഭാര;-മതിനാ-
യിന്നേ തൊഴുന്നേനുമേ!
ഞാനാകുന്നതു നീ, ശിവേ! ഭവതിയാ-
യീടുന്നതീ ഞാൻ; വൃഥാ
നാനാദിക്കുകളിൽ പ്രകാമമിഹ തേ
വാസസ്ഥലാന്വേഷണം;
സ്ഥാനാദിക്രമമെന്റെകൊണ്ടു തവ ക-
ണ്ടെന്നെ ബ്ഭജിക്കുന്നു ഞാൻ;
ന്യൂനാതിക്രമണം പൊറുത്തവിരതം
നിങ്കൽ പ്രസാദിക്കു നീ.