ഓടുംമൃഗങ്ങളെ, എന്നപോലെ
കല്യാണാത്ഭുതബാലരൂപംപൂണ്ടു
കാണായൊരുണ്ണികൃഷ്ണാവാവാ
ഞങ്ങൾക്കാനന്ദംതന്നാലുംതന്നാലും
ഞങ്ങൾക്കുസമ്പത്തുകൃഷ്ണാവാവാ
കട്ടികരിമ്പാറപുറത്തതിബലത്തോടെ
ദുഷ്ടനാംകംസനടിച്ചനേരം
പെട്ടെന്നുമേല്പോട്ടുപോയൊരുദേവിത
ന്നിഷ്ടസഹോദരകൃഷ്ണാവാവാ - ഞങ്ങൾക്കാനന്ദം...
ഗോപീചന്ദനചർച്ചിതഗോവിന്ദ
ഗോപീനന്ദനകൃഷ്ണവാവാ - ഞങ്ങൾക്കാനന്ദം...
ചൊടിച്ചാകിലുമൊരുഗോപികാസത്ഭാവ
ന്നടിച്ചൊരുപൂതനാതന്മുലകൾ
കുടിച്ചാര്ത്തിനില്ക്കാതെമുലപ്പാലുംജീവനും
കുടിച്ചുകളിച്ചൊരുകൃഷ്ണവാവാ - ഞങ്ങൾക്കാനന്ദം...
ചാടായസുരനെകുതിക്കുംതൻകുഞ്ഞുകാൽ
ചോടാൽതകര്ത്തൊരു കൃഷ്ണവാവ - ഞങ്ങൾക്കാനന്ദം...
കടുത്തൊരു കൊടുങ്കാററായടുത്തുതൻകുഞ്ഞുമെ
യ്യെടുത്തങ്ങുപൊങ്ങുന്നതൃണാവര്ത്തനെ
തടിച്ചുള്ളകഴുത്തിൽതൻചെറിയകയ്യിണകൊണ്ടു
പിടിച്ചമർത്തികൊന്ന കൃഷ്ണവാവാ - ഞങ്ങൾക്കാനന്ദം...
അമ്മിഞ്ഞകുടിച്ചൊന്നു ചിരിക്കും വായയിൽവിശ്വ
മമ്മക്കുകാണിച്ചുകൃഷ്ണവാവാ - ഞങ്ങൾക്കാനന്ദം...
വ്രജനാരീജനങ്ങൾക്കുവിചിത്രലീലയാലേവം
നിജരൂപസ്മൃതിചേര്ത്തകൃഷ്ണവാവാ - ഞങ്ങൾക്കാനന്ദം...
മതിമാന്മാമുനിഗര്ഗ്ഗൻചിതമാന്മാറെഴുന്നള്ളി
നതിചെയ്യുംപശുപാലപതിയോടായി
സുതനിവൻതവസാക്ഷാൽപദിതിജാരിഹരിയാണെ
ന്നതിയായിസ്തുതിചെയ്ത കൃഷ്ണവാവാ - ഞങ്ങൾക്കാനന്ദം...
ദുരിതംസര്വവുംകത്തികരിയുവാൻപരാപര
ചരിതജ്ഞാനവാൻഗര്ഗ്ഗമഹര്ഷിപിന്നെ
സുരുചിരംശുഭയമശുഭനാശനംകൃഷ്ണം
തിരുനാമമിട്ടൊരുകൃഷ്ണവാവാ - ഞങ്ങൾക്കാനന്ദം...
കലുഷൌഘവിനാശനകലിമലവിമോചന
ജലരുഹവിലോചനജഗന്മോഹന
കുലശേഖരേശ്വരബലരാമസഹജമൽ
കുലപരദൈവമെകൃഷ്ണവാവാ
ഞങ്ങൾക്കാനന്ദംതന്നാലുംതന്നാലും
ഞങ്ങൾക്കുസമ്പത്തുകൃഷ്ണവാവാ
സുന്ദരിമാർമണി എന്നപോലെ
സുന്ദരമംഗലരൂപംകൊണ്ടും
മന്ദസ്മിതാദികൾകൊണ്ടും
നന്ദവ്രജത്തിന്റെചിത്തംകട്ടാ-
നന്ദമൂത്തേകൃഷ്ണവാവാ
തിങ്ങുന്നസമ്പത്തുനല്കണമെ.
ഞങ്ങൾക്കുടൻകൃഷ്ണവാവാ
ബാലകലീലകളാലെപശു
പാലകലോകമശേഷം
മാലെസുഖിപ്പിച്ചലിച്ച കൃഷ്ണ
താലോലപൈതലെവാവാ - തിങ്ങുന്നസമ്പത്തു...
ഓരോരൊതായാട്ടുകാട്ടീട്ടേവം
സ്വൈരക്കേടെവര്ക്കുംകൂട്ടി
പാരമമ്പാടിമുഴുവൻകവര്
ന്നൊരുബാലകൃഷ്ണവാവാ - തിങ്ങുന്നസമ്പത്തു...
കാലദേശാദിഭേദങ്ങൾക്കനു
കൂലിച്ചലീലകളാലെ
ത്രൈലോക്യമൊക്കെസുഖിപ്പിച്ചൊരു
ബാലമുത്തുകൃഷ്ണവാവാ - തിങ്ങുന്നസമ്പത്തു...
ഭക്തന്മാരിട്ടുചവിട്ടുംമണ്ണും
ശക്തിയേറുംരുചിയോടെ
ഭുക്തികഴിച്ചുകളിച്ചോരതി
ഭക്തപ്രിയകൃഷ്ണവാവാ - തിങ്ങുന്നസമ്പത്തു...
മണ്ണുതിന്നുണ്ണിക്കുദണ്ഡമാണെ
ന്നെണ്ണകേണിടുമമ്മക്കായ്
അണ്ഡകടാഹന്തൻ വായിൽകാട്ടി
ദണ്ഡം തീര്ത്ത കൃഷ്ണവാവാ - തിങ്ങുന്നസമ്പത്തു.
പെരുതായതായാട്ടുകണ്ടുമാതാ
വരിശത്താൽകെട്ടുകയാലെ
ഉരലുംപതുക്കെവലിച്ചുനട
ന്നൊരുഗോപാകൃഷ്ണാവാവാ - തിങ്ങുന്നസമ്പത്തു...
ഉരലതുരുട്ടിവലിച്ചുരണ്ടു
മരുതുകളെപതിപ്പിച്ചു
സുരമുനിശാപമൊഴിച്ചയക്ഷ
വരമോക്ഷദകൃഷ്ണവാവാ - തിങ്ങുന്നസമ്പത്തു...
കളിയാടിക്ഷിതിഭാരംകളയുംകൊണ്ട
ലൊളിവര്ണ്ണജയയെന്നീവണ്ണം
നളകൂബരമണിഗ്രീവസ്തുത
നളിനേക്ഷണകൃഷ്ണവാവാ - തിങ്ങുന്നസമ്പത്തു..
തൃക്കുലശേഖരനാഥഹരെ
മൽകുലദൈവമെശൌരെ
സൽകുലപാലകനിർമ്മൂലിത
ദുഷ്കലശ്രീകൃഷ്ണവാവാ
തിങ്ങുന്നസമ്പത്തുനൽകണമെ
ഞങ്ങക്കുടൻ കൃഷ്ണവാവാ
ഇങ്ങിനെ സുരപതി എന്നപോലെ
വൃന്ദാവനത്തിൽവത്സവൃന്ദത്തെമേച്ചുവാണ
നന്ദനന്ദനഹരെകൃഷ്ണവാവാ
സമ്പത്തുംസന്തതിയുംസമ്പ്രതിഞങ്ങൾക്കെല്ലാം
അയ്മ്പൊത്തുനൾകേണമെകൃഷ്ണവാവാ
വത്സപാലനായ്ഭക്തവത്സലഭാവമോടെ
വത്സാസുരനെകൊന്നകൃഷ്ണവാവാ - സമ്പത്തും സന്തതിയും...
കൊക്കായൊരസുരന്റെകൊക്കുപിടിച്ചുചീന്തി
ചിക്കെന്നുവധംചെയ്ത കൃഷ്ണവാവാ - സമ്പത്തും സന്തതിയും...
ഗോവര്ദ്ധനാചലത്തിൽഗോപക്കിടാങ്ങളൊത്തു
ഗോവത്സകുലംമേച്ചകൃഷ്ണവാവാ - സമ്പത്തും സന്തതിയും...
ചങ്ങാതിമാരോടൊത്തുമങ്ങാതെവിപിനത്തിൽ
മംഗളകേളിചെയ്ത കൃഷ്ണവാവാ - സമ്പത്തും സന്തതിയും...
പുഷ്ടിയിൽപെരുമ്പാമ്പാന്ദുഷ്ടാസുരന്റെവായിൽ
ഇഷ്ടരൊത്തകംപൂക്കകൃഷ്ണവാവാ - സമ്പത്തും സന്തതിയും...
ഉടൻവളര്ന്നുശ്വാസംതടുത്തദിതിജനെ
വടിവോടെവധിച്ച കൃഷ്ണവാവാ - സമ്പത്തും സന്തതിയും...
മേളമോടിഷ്ടരൊത്തുകാളിന്ദീപുളിനത്തിൽ
കേളിയിൽകളിച്ചോരുകൃഷ്ണവാവാ - സമ്പത്തും സന്തതിയും...
വന്മായാവൈഭവംകണ്ടുന്മാദിപോലെയായി
ബ്രഹ്മാവുംവണങ്ങിയകൃഷ്ണവാവാ - സമ്പത്തും സന്തതിയും...
ദിവ്യശ്രീവൃന്ദാവനഭവ്യസ്ഥലത്തിലേറ്റം
ചൊവ്വോടെകളിച്ചോരുകൃഷ്ണണവാവാ - സമ്പത്തും സന്തതിയും...
ലീലയാധേനുകനെകാലന്നൂര്ക്കയപ്പിച്ചു
ബാലന്മാക്കിഷ്ടംചേര്ത്തകൃഷ്ണവാവാ - സമ്പത്തും സന്തതിയും...
മല്ക്കുലദൈവമായതൃക്കുലശേഖരേശ
സൽകൃപകരഹരെകൃഷ്ണവാവാ
സമ്പത്തുംസന്തതിയുംസമ്പ്രതിഞങ്ങൾക്കെല്ലാം
അൻപൊത്തുനൽകണമെകൃഷ്ണവാവാ
പാന
കാളികവിഷവാരികുടിച്ചാശു
കാളിന്ദീതടെവീണശിശുക്കളെ
കേളിയിൽനോക്കിസജ്ജീവിപ്പിച്ചോരു
നാളികേക്ഷണകൃഷ്ണഹരെവാവാ
തമ്പുരാനെതരികാശുഞങ്ങൾക്കു
സമ്പത്തേറ്റവുംകൃഷ്ണഹരെവാവാ
കത്തുംകോപേനതന്നെകുലചെയ്വാ
നെത്തുംകാളിയകാളഫണീന്ദ്രന്റെ
ഉത്തുംഗഫണിരംഗങ്ങളിൽഭാഗ്യാ
നൃത്തം വെച്ചോരുകൃഷ്ണഹരെവാവാ - തമ്പുരാനെതരികാശു...
കാട്ടിലുള്ളതശേഷംദഹിപ്പിച്ചു
വാട്ടമെന്നിയെവന്നുകൊണ്ടങ്ങിനെ
കൂട്ടരോടൊത്തുതന്നെവളഞ്ഞോരു
കാട്ടുതീയുണ്ടകൃഷ്ണഹരെവാവാ - തമ്പുരാനെതരികാശു...
ഉഗ്രസേനസുതന്റെസഖാവായൊ
രുഗ്രനാകുംപ്രലംബാസുരേന്ദ്രനെ
അഗ്രജനായരാമനെകൊണ്ടാശു
നിഗൃഹിപ്പിച്ച കൃഷ്ണാഹരെവാവാ - തമ്പുരാനെതരികാശു...
വേനൽവര്ഷംമുതലായിട്ടുള്ളൊരു
നാനാകാലങ്ങൾതന്നിൽതരംപോലെ
കാനനത്തിൽപലതരംകേളിചെ
യ്താനന്ദിച്ചൊരുകൃഷ്ണഹരെവാവാ - തമ്പുരാനെതരികാശു...
മന്ദവാതാരവിന്ദപരിമള
ചന്ദ്രികാദികൾചേരുംശരൽകാലെ
നന്ദിയിൽകുഴലൂതികളിച്ചോരു
സുന്ദരമൂത്തെകൃഷ്ണഹരെ വാവാ - തമ്പുരാനെതരികാശു...
മഞ്ഞപ്പട്ടുമയിൽപീലിയുംനല്ല
മഞ്ജുളപുഷ്പമാലകളുംചാര്ത്തി
മഞ്ജുവാംവണ്ണമോടുകുഴലൂതും
കഞ്ജലോചനകൃഷ്ണഹരെവാവാ തമ്പുരാനെതരികാശു
കോട്ടമറ്റുള്ളാരോടക്കുഴലോലി
കേട്ടുമോഹിച്ചുബാലഗോപീജനം
കോട്ടമറ്റാഗ്ഗുണങ്ങളെവര്ണ്ണിച്ചു
പാട്ടുപാടിയ കൃഷ്ണഹരെവാവാ
തമ്പുരാനെതരികാശുഞങ്ങൾക്കു
സമ്പത്തേറേറവും കൃഷ്ണഹരെവാവാ
സാ. രീ.
കാടകത്തിൽകാലിമേച്ചങ്ങോടക്കുഴലൂതി
മോടിയോടെകളിച്ചൊരുകൃഷ്ണവാവാ
ആകുലത്വമെന്ന്യേ സമ്പത്തെകണമെ മമ
ശ്രീകുലശേഖരാധീശകൃഷ്ണവാവാ
വൃന്ദാവനമാനന്ദിച്ചുവന്ദിക്കുമാറേറ്റം
സുന്ദരമായുഴലൂതും കൃഷ്ണവാവാ - ആകുലത്വമെന്നെ...
കാമക്കോപംദേവലോകകാമിനിമാര്ക്കേകി
കോമളമായ്ക്കുഴലൂതുംകൃഷ്ണവാവാ - ആകുലത്വമെന്നെ...
മംഗളശ്രീവേണുനാദഭംഗികൊണ്ടുകല്ലും
ഭംഗംകൂടാതലിക്കുന്നകൃഷ്ണവാവാ - ആകുലത്വമെന്നെ...
വാനുംമന്നുമെല്ലാംവേണുഗാനംകൊണ്ടു
പാരംആനന്ദിപ്പിച്ചലിച്ചോരുകൃഷ്ണവാവാ - ആകുലത്വമെന്നെ...
ഉല്ലാസേനരാഗംപൂണ്ടുവല്ലവിമാരേവം
മെല്ലെപാടിവാഴ്ത്തിയോരുകൃഷ്ണവാവാ
ആകുലത്വമെനൈ്യസമ്പത്തേകണമെ മമ
ശ്രീകുലശേഖരാധീശകൃഷ്ണവാവാ
ശുകപുരി പോലെ
മതിയിലംബികാപാദസ്മൃതിപൂണ്ടുഗോപീവൃന്ദം
പതിയാക്കിസങ്കല്പിച്ചൊരതിരമ്യകൃഷ്ണവാവാ
തരികമെസമ്പത്തേറ്റംതരമൊടുകൃഷ്ണവാവാ
വടിവോംഗോപികമാരുടയമാനസങ്ങളും
ഉടുപുടകളുംകട്ടകടൽവര്ണ്ണകൃഷ്ണവാവാ - തരികമെസമ്പത്തേറ്റം...
പുടവയാചിക്കുംഗോപമടമാർകുലത്തെഭക്തി
വടുവായ്പരിഹസിച്ചവടിര്വാന്നകൃഷ്ണവാവാ - തരികമെസമ്പത്തേറ്റം...
മലമകളുടെസേവഫലമേകീഗ്ഗോപിമാരെ
നലമൊടുകാത്ത കൃഷ്ണകുലശേഖരേ ശവാവാ
തരികമെസമ്പത്തേത്തറഠംതരമോടുകൃഷ്ണവാവാ 6
ഗോപികുമാരക് എന്നപോലെ
ചോറുംകറികളുംമാറാതെനൽകിയ
കൂറുള്ളയജ്ഞപത്നിമാരിൽ
ഏറുംകൃപാമൃതച്ചാറുപെയ്തമഴ
ക്കാറായ കൃഷ്ണവാവാ
ഭാഗ്യവുംനല്ലസൌഭാഗ്യവുംപാരമാ
രൊഗ്യവും നൽകെണമെസര്വ്വ
ഭോഗ്യങ്ങൾതന്നിൽവൈരാഗ്യവുംമെയഥാ
യൊഗ്യമായ കൃഷ്ണവാവാ
ആവൊളുംഗോപന്മാർചെയ്വാൻതുടങ്ങിയ
ദെവന്ദ്രയാഗംതടുത്താശു
ഗോവര്ദ്ധനയാഗഘോഷംനടത്തിയ
ഗോവിന്ദകൃഷ്ണവാവാ - ഭാഗ്യവുംനല്ല...
ബോധമറ്റെൻമഖംബാധിച്ചുകൃഷ്ണനെ
ന്നാധിയെചേര്ത്തശക്രന്നെറ്റ
ക്രോധമാകും മഹാവ്യാധിവളര്ത്തൊരു
മാധവാകൃഷ്ണവാവാ - ഭാഗ്യവുംനല്ല...
ശക്രൻചൊരിയിച്ചൊരുൽക്കടമാരിയാൽ
ദുർഘടപ്പെട്ടുവിറച്ചേറ്റം
ഗോക്കളുംഗോപരുമൊക്കെഭജിച്ചൊരു
സൽകൃപകൃഷ്ണവാവാ - ഭാഗ്യവുംനല്ല...
ഗോവര്ദ്ധനത്തെക്കുടയായ്പിടിച്ചിട്ടു
ദേവന്ദ്രവർഷംതടുത്തുടൻ
ഗോവൃന്ദഗോപാലസംഘങ്ങളെക്കാത്ത
ഗോവിന്ദകൃഷ്ണവാവാ - ഭാഗ്യവുംനല്ല...
കൂണുകുടയാക്കിനിന്നുകുഴലൂതി
നിന്നൊരാമട്ടുകണ്ടുശക്രൻ
കുന്നിച്ചുഗര്വ്വമകന്നുപരംനമി
ക്കുന്നൊരുകൃഷ്ണവാവാ - ഭാഗ്യവുംനല്ല...
ദുഷ്കൃതനാശനപുഷ്കരലോചന
മൽകുലദൈവമായദേവ
തൃക്കുലശേഖരനായകപാലിത
സൽക്കുലകൃഷ്ണവാവാ
ഭാഗ്യവുംനല്ലസൌഭാഗ്യവും പാരമാ
രോഗ്യവുംനൽകേണമെസര്വ്വ
ഭോഗ്യങ്ങൾതന്നിൽവൈരാഗ്യവുംമെയഥാ
യോഗ്യമായ്കൃഷ്ണാവാവാ
മധുരമൊഴി എന്നപോലെ
ഉലകഖിലമൊന്നിച്ചാനന്ദിച്ചേറ്റം
അലിയുമൊരുനൽകുഴലൂത്തിനാലെ
വലിയരസാൽവല്ലവനാരിമാരെ
പലകുറിയാകര്ഷിച്ചകൃഷ്ണവാവാ
തരികമമസമ്പത്തു കൃഷ്ണാവാവാ
ഇതരപശുപാലികമാരെയെല്ലാം
ചതിയോടുടൻകൈവിട്ടുരാധികയെ
അതിസുഭഗനീതന്നെഎന്നുചൊല്ലി
ചിതമൊടതിലാളിച്ചകൃഷ്ണവാവാ - തരികമമ...
വളരുമതിഗർവ്വുള്ളരാധയേയും
കളവോടുടൻകൈവിട്ടുകൃഷ്ണവാവാ - തരികമമ..
തളരുമൊരുഗോപിമാരങ്ങുംപിന്നെ
തെളിവിനൊടുവാഴ്ത്തിയ കൃഷ്ണവാവാ - തരികമമ..
മലമകലംതൃക്കുലശേഖരെശ
മലർമകൾതൻനായകകൃഷ്ണവാവാ
തരികമമസമ്പത്തുകൃഷ്ണവാവാ
ബാലെമൃദുശീലെ എന്നപോലെ
നിന്മാനിതജന്മാൽമലർതന്മാതുലകന്മാർ
നന്മാതിരീയമ്മാറിഹച്ചുമ്മാമരുവുന്നു.
അമ്പാടിയിൽനിമ്പാവനസംഭാവനയാലെ
സമ്പാദിതമമ്പാഗുണമയനായ്കൃഷ്ണാവാവാ
വാവാകൃഷ്ണവാവാകൃഷ്ണവാവാകൃഷ്ണവാവാ
പ്രാണേശഭവാനെഞങ്ങൾകാണേണ്ടതിനാണേ
ക്ഷീണേനകുഴങ്ങുന്നിതുകാണെൻ കൃഷ്ണവാവാ - വാവാകൃഷ്ണ...
നന്നായരവിന്ദാഭകവര്ന്നാമിഴിയാലെ
നിന്നൊക്കുകളൊന്നോര്ത്തുമരുന്നൊരടിയാരെ
കൊന്നീടുകയെന്നീക്രിയകൊന്നീടുകയല്ലെ
വന്നൊതണമിന്നോര്ത്തിതുനന്നൊകൃഷ്ണവാവാ - വാവാകൃഷ്ണ...
ഓതാനരുതാതാര്ത്തികളെതാകിലുമായാൽ
ത്രാതാവിഹപീതാംബരനീതാൻകൃഷ്ണവാവാ
വാവാകൃഷ്ണവാവാകൃഷ്ണ്ണവാവാകൃഷ്ണണവാവാ.
ശ്ലോകങ്ങള്
ചട്ടറ്റ വേണുനിനദംതവകേട്ടുമോഹി
ച്ചിട്ടറ്റമറ്റരസമോടുസുതാദിയെല്ലാം
വിട്ടേവമെത്തിയൊരുഞങ്ങളെരാത്രിയിൽകൈ
വിട്ടീടുമൊരുചിതമല്ലിതുകൃഷ്ണവാവാ
തെല്ലുംനോവാതിരിപ്പാൻകഠിനകുചതടത്തിങ്കലീഞങ്ങളെല്ലാം
മെല്ലെത്വല്പല്ലവശ്രിതിരുവടിയിണവയ്ക്കുന്നുവായ്ക്കുന്ന ഭീത്യാ
വല്ലാതുള്ളോരിരുട്ടത്തുടനടവിയിലിക്കാലമുൾക്കാലിനാൽനീ
കല്ലുംമുള്ളും ചവിട്ടുന്നതിലഴലതിഞങ്ങൾക്കയെ കൃഷ്ണണവാവാ
കൊണ്ടൽവേണി എന്നപോലെ
വല്ലാതെവായ്ക്കുമല്ലലോടേവംചൊല്ലുംവല്ലവിമാർതന്മുമ്പി
ലുല്ലാസത്തോടുമെല്ലെചെന്നോരുകല്ല്യാണാകാരകൃഷ്ണവാവ
നന്നായിട്ടുള്ളസമ്പത്തേറ്റവുംതന്നാലുംമമകൃഷ്ണവാവാ
കേടകന്നോരുകാടതിൽപിന്നെകൂട്ടുഗോപിമാരോടുകൂടി
മോടിയിൽഭംഗികൂടിയരാസക്രീഡചെയ്തൊരുകൃഷ്ണവാവാ - നന്നായിട്ടുള്ളസമ്പത്തേറ്റവും...
പ്രേമത്താൽഗോപസ്ത്രീമദ്ധ്യെമിന്നുംകോമളതിരുപൂമൈഭംഗ്യാ
കാമത്തെദിവികാമിനീമാര്ക്കുംകേമമായിചേര്ത്തകൃഷ്ണവാവാ - നന്നായിട്ടുള്ളസമ്പത്തേറ്റവും...
പാപവുംകാമതാപവുംതീർത്തുഗോപികമാരെപാലിപ്പാൻ
ഗോപനന്ദനരൂപംപൂണ്ടവംശോഭിച്ചീടിനകൃഷ്ണവാവാ - നന്നായിട്ടുള്ളസമ്പത്തേറ്റവും...
ഗോകുലാംഗനമാര്ക്കേവംക്രീഡിച്ചാകുലഭാവംതീര്ത്തോനെ
ശ്രീകുലശേഖരേശകാമംമെവൈകൊലാനൾകാൻ കൃഷ്ണവാവാ
നന്നായിട്ടുള്ളസമ്പത്തേറ്റവും തന്നാലും മകൃഷ്ണവാവാ
'ദ്വാരകാമന്ദിരം' എന്നപോലെ
ബ്രഹ്മശാപമൊഴിക്കയാൽനിര്മ്മലനാംസുദര്ശനൻ
രമ്യമായിസ്തുതിചെയ്തൊരംബുജാക്ഷകൃഷ്ണവാവാ
സംപൂണ്ണമായ്നൾകേണമെസമ്പത്തേറ്റംകൃഷ്ണവാവാ
മങ്കമാരെകവര്ന്നോരുശംഖചൂഡഗുഹ്യകനെ
ശങ്കയെന്നിയെകുലചെയ്തുപങ്കജാക്ഷകൃഷ്ണവാവാ - സമ്പൂണ്ണമായൾകേണമേ...
നെഞ്ഞുഭക്തിരസത്താലലിഞ്ഞുകൊണ്ടുവല്ലവിമാർ
പാടിസ്തുതിച്ചൊരുകഞ്ജനേത്രകൃഷ്ണവാവാ - സമ്പൂണ്ണമായൾകേണമേ...
ദുഷ്ടനാകുമരിഷ്ടന്റെനഷ്ടിചെയ്തകൃഷ്ണവാരാ - സമ്പൂണ്ണമായൾകേണമേ...
രുഷ്ടനായ്കേശിയെകൊന്നുശിഷ്ടപാലകൃഷ്ണവാവാ - സമ്പൂണ്ണമായൾകേണമേ...
സാന്ദ്രമാമാനന്ദംപൂണ്ടുഗാന്ദിനിയിൽവന്ദിച്ചോരു
ഇന്ദിരേകുലശേഖരേന്ദ്രശൗരെകൃഷ്ണവാവാ - സമ്പൂണ്ണമായൾകേണമേ...
കുറത്തി
നന്ദിയോമക്രൂരന്റെസ്യന്ദനത്തിൽകേറി
സുന്ദരശ്രീമധുരയിൽചെന്നകൃഷ്ണവാവാ
വെര്ത്തുമാപ്പുരസ്ത്രീകൾക്കുമൂത്തിഭംഗിയാലെ
ചീത്തലോചനാനന്ദത്തെചേര്ത്തകൃഷ്ണവാവാ
ശ്രീശനൾകേണമെസമ്പത്തേറ്റംകൃഷ്ണവാവാ
ആടനൽകീടാത്തവെളുത്തേടനെവധിപ്പാൻ
താഡനംചെയ്തൊരത്ഭുതക്രീഡകൃഷ്ണവാവാ - ശ്രീശനൾകേണംമേ...
മിന്നീടുമുടുപ്പുതന്നതുന്നക്കാരനാശു
ധന്യഭാവംചേര്ത്തകൃഷ്ണകന്നൽവര്ണ്ണവാവാ - ശ്രീശനൾകേണംമേ...
മാലകെട്ടുന്നവൻതന്നമാലവാങ്ങിപിന്നെ
മാലശേഷംതീര്ത്തുകാത്തബാലകൃഷ്ണവാവാ
ശ്രീശനൾകേണംമേസമ്പത്തേറ്റം കൃഷ്ണവാവാ
കുമ്മി
സുന്ദരിയാകിയകുബ്ജതന്ന
ചന്ദനംവാങ്ങിച്ചുമെയ്യിൽചാര്ത്തി
മന്ദതകൈവട്ടവൾക്കുള്ളവൻകൂനു
നന്ദിയോടെതീര്ത്തകൃഷ്ണവാവാ
നന്നായസമ്പത്തുപാരംവേഗാലിഹ
തന്നാലുംഞങ്ങൾക്കുകൃഷ്ണവാവാ
ദുഷ്ടനാകുംഭോജരാജൻകംസൻ
പുഷ്ടിയിൽചെയ്യുന്നയാഗത്തിന്റെ
ചട്ടറ്റീടും പ്രധാനാംഗമാംചാപത്തെ
പെട്ടൊന്നുപൊട്ടിച്ച കൃഷ്ണവാവാ - നന്നായസമ്പത്തു...
മാനമേറുംമല്ലരംഗദ്വാര
സ്ഥാനത്തിൽവെച്ചതിലീലയാലെ
മാനത്തിൽമുട്ടുംകുവലയാപീഡനാ
മാനയെകൊന്നൊരുകൃഷ്ണവാവാ - നന്നായസമ്പത്തു...
കാണികൾതിങ്ങുന്നമല്ലരംഗെ
ചാണൂരൻമുമ്പായമല്ലന്മാരെ
പാണീരണം ചെയ്തുകൊന്നുടൻകംസന്നു
ക്ഷീണംവളര്ത്തോരു കൃഷ്ണവാവ - നന്നായസമ്പത്തു...
മഞ്ചത്തിൽ വാഴുന്നകംസൻതന്നെ
തഞ്ചത്തിൽചാടിപിടിച്ചുനെഞ്ചിൽ
താഞ്ചാടിപതിച്ചിട്ടുവന്നതിവേഗത്തിൽ
പഞ്ചത്വംചേര്ത്തോരു കൃഷ്ണവാവാ - നന്നായസമ്പത്തു...
വിഷ്ണോഹരെകുലലേഖരേശ
കൃഷ്ണാംബുവാഹസമാനവര്ണ്ണഹരേ
നന്നായസമ്പത്തുപാരംവേഗാലിഹ
തന്നാലുംഞങ്ങൾക്കുകൃഷ്ണവാരാ
അഞ്ചിതകേളി എന്നപോലെ
ശ്രീവസുദേവനുംദേവകിദേവിയും
ശിവശിവശൃംഘലയിൽപ്പെട്ടു
മേവുംഗൃഹംപൂക്കബന്ധവിമോക്ഷത്തെ
മഹിതമായിചെയ്തുകൃഷ്ണവാവാ
സമ്പത്തുതന്നാലുംഞങ്ങൾക്കുവേഗത്തിൽ
സരസീരുഹാക്ഷകൃഷ്ണവാവാ
ആവോളംവിക്രമംകൂടുന്നദുഷ്ടരേ
അതിജവാൽകൊന്നകൃഷ്ണവാവാ - സമ്പത്തുതന്നാലും...
പാവനന്മാരായഭക്തജനങ്ങളെ
പരിപാലിച്ചൊരുകൃഷ്ണവാവാ - സമ്പത്തുതന്നാലും...
ഗോകുലനായകനിസ്സീമകല്ല്യാണ
ഗുണഗണപരിപൂർണ്ണദേവ
വൈകൊലാഞങ്ങടെസങ്കടംതീര്ക്കുവാൻ
വരദവാസവാനുജനാഥാ
ആകുലഭാവത്തെപോക്കിനതന്മാരെ
അഖിലവുംരക്ഷിക്കുന്നശൌരേ
ശ്രീകുലശേഖരക്ഷേത്രത്തിൽവാണിടും
ശ്രീപതേഹരെ കൃഷ്ണവാവാ
സമ്പത്തുതന്നാലുംഞങ്ങൾക്കുവേഗത്തിൽ
സരസീരുഹാക്ഷികൃഷ്ണവാവാ
ഇങ്ങിനെ വാവൊറക്കപ്പാട്ട്
പതിനാലുവൃത്തം സമാപ്തം