പന്തുവരാടി ചായിപ്പ
രാവണൻ എന്നപോലെ
നാളികശരവൈരികേളീസാക്ഷിണിഗൌരി
ലാളിത്യമോടുപാരം ലാളിയ്ക്കുംകിളിയെ
കേളികേട്ടീടുംഭദ്രകാളീലീലകളെല്ലാം
മേളിച്ചുകഥിച്ചാലും മൂളികേട്ടീടാം.
അംഗനജനമെല്ലാമിങ്ങിനെപറഞ്ഞപ്പോൾ
തിങ്ങിനമുദാചൊന്നാൾഭംഗിയിൽകിളിയും
പങ്കജമിഴിമാരെപങ്കുമൊക്കയുംപോക്കും
ശങ്കരസുതാവൃത്തംഎങ്കിലൊപറയാം.
ദാരുണപരാക്രമൻദാരുകാസുരൻപണ്ടു
ചോരിൽമാതൃലോകത്തെ ജയിച്ചോരുശേഷം
ചോരയിൽജനിച്ചോരു ശൂരദാനവന്മാരെ
പാരെല്ലാം പൊടിപ്പാനായ് കല്പിച്ചുവീട്ടാൻ.
പിന്നീടുമവൻഗര്വ്വാൽമന്നിടം മുടിച്ചീടാൻ
തന്നത്താൻ മറന്നേറ്റം സന്നാഹിക്കുമ്പോൾ
ചാരുശങ്കരനാമംപാരംവീണയിൽപാടി
നാരദമഹാമുനിതാനെഴുന്നള്ളി.
ധിക്കാരംമനതാരിൽനില്ക്കാതെമഹാദ്വൈത്യൻ
മുഷ്കാലെമുനിതന്നോടക്കാലംചൊന്നാൻ
നന്നുനാരദനീതാനിന്നുനമ്മുടെമുമ്പിൽ
വന്നതുസുഖമല്ലെനന്ദിയിൽ ചൊല്ക.
ധാടിച്ചു വളര്ക്കുമിത്താടിയ്ക്കുപിടിച്ചുഞാൻ
താഡിയ്ക്കില്ലവന്നാലുംപേടിയ്ക്കേണ്ടൊട്ടും
ഒട്ടുംതാൻധരിച്ചില്ലെപെട്ടൊന്നത്രഞാനിന്നു
കാട്ടിയകളിയൊന്നുംകെട്ടുകൊണ്ടാലും.
ധൂര്ത്തുകാട്ടിട്ടുംമൂന്നുമൂര്ത്തികളെയുംകെട്ടി
ആര്ത്തിചേര്ക്കുവാൻവിട്ടേൻ ഭൃത്യന്മാരെഞാൻ
പാരംകാറ്റതുപോലെപാരിൽസഞ്ചരിക്കുന്നു
ആരിപ്പോൾ ത്രിലോകശനായതെന്നുചൊല്ലു.
അതുനേരമെന്നപോലെ
വിധിസുതൻമുനീവരൻദിതിസുതപതിതന്റെ
അധികപ്രസംഗമേവം ശ്രവിച്ചനേരം
ചെവിരണ്ടും പൊത്തിമന്ദംശിവശിവശിവയെന്നു
ശിവനാമംജപിച്ചുകൊണ്ടരുളിച്ചെയ്തു.
സുരവരമദഭരഹരചിരം ജയിച്ചാലും
പരമാമെന്റെവാക്യംപരിചിൽകേൾക്ക
ഹരിഹരവിരിഞ്ചന്മാർ ചരാചരനായകന്മാർ
ഗുരുതരകൃപയോടും ജയിച്ചീടുന്നു.
അവരിൽവച്ചേകനല്ലൊഭുവനജഭവനന്താൻ
ഭുവനങ്ങൾ കളിപ്പാനായ്ച്ചമച്ചിടുന്നു
സരസ്വതീദേവിയൊത്തീസ്സരസിജദേവൻ ദേവൻ
സരസമായ് സത്യലോകെവിളങ്ങീടുന്നു.
മികവേറുംഗരുഡന്റെമുകളേറുംഹരിയല്ലൊ
തകരാറില്ലാതെ ലോകംഭരിച്ചീടുന്നു.
അമലനായിടുന്നൊരീകമലാക്ഷൻവൈകുണ്ഠത്തിൽ,
കമലയോടൊരുമിച്ചുകളിച്ചീടുന്നു
ഹരനുരുദുരിതരിഹരനുമാവരനല്ലൊ
ഹരഹരഭുവനംസംഹരിച്ചീടുന്നു.
ഗിരിജയോടൊത്തുവെള്ളിഗിരിമുകളതിലേറി
ഗിരീശനാമിദ്ദേഹവുംവസിച്ചീടുന്നു
അവരോടുസദൃശരായവരല്ലാതാരുമില്ലാ
അവിനയമരുതേതുമസുരനാഥാ!
കൊതുവിനുംമദഗജപതികൾക്കുമുള്ളഭേദം
അതുപോരനിണക്കുമിന്നവര്ക്കുമായി
കൊടുങ്കാററിനൊപ്പമോടിനടക്കുവാനൊടികാലൻ
തുടങ്ങുന്നതിന്നുതുല്യംതവചരിത്രം
ചരിതന്തെനിനക്കുമ്പോൾചിരികൊണ്ടുനമുക്കിപ്പോൾ
പുറപ്പെടുന്നില്ലാ പാര്ത്താലൊരക്ഷരവും
കഷ്ടമിവനുടെ എന്നപോലെ
ശിഷ്ടൻമുനീന്ദ്രന്റെവാക്കുകളിങ്ങിനെ
ദുഷ്ടനാംദാരുകൻകേട്ടതിരുഷ്ടനായ്
അതികഠിനമുടനുലകുഞെട്ടുന്നമട്ടിലൊന്ന
ട്ടഹസിച്ചുഹസിച്ചുകൊണ്ടോതിനാൻ.
കഷ്ടമീദ്ദാരുകൻകേട്ടിങ്ങിരിക്കവെ
ഒട്ടുംഭയപ്പെടാതെന്തുനീചൊന്നതും
മതിമതിയീതതിമൊഴിയഹമ്മതിയൊക്കയും
മാറ്റുവനിക്ഷണംമാറ്റിപ്രഭൊതവ.
തന്മക്കളെക്കണ്ടുതാല്പര്യവുംപൂണ്ടു
മന്മഥലീലകൾചെയ്തുകൊണ്ടിങ്ങിനെ
ബഹുസദസിബതവിഗതലജ്ജാവസിക്കുമാ
ബ്രഹ്മനെഞാനറിയാത്തവനല്ലെടൊ.
ഉള്ളിൽകളങ്കമില്ലാതെഭുവനങ്ങൾ
ഉള്ളതശേഷവും താനൊരു ദൈത്യനെ
കഠിനമതികഠിനമഥസത്വരംബന്ധിച്ച
കള്ളനാംവിഷ്ണുവൊനല്ലവൻചൊല്ലെടൊ
ഒന്നുമുടുക്കാതെചുട്ടചുടലയിൽ
ചെന്നുകളിക്കുംഹരനൊജഗല്പതി
പശുപതിയതവനറികപശുസമഭവാ
ന്മാര്ക്കുപാടെപതിയായ്ഭവിക്കുന്നകാരണം.
ജിക്ഷുവായീടുമിവന്നുചിരിമൂല
മക്ഷരമൊന്നും പുറപ്പെടുന്നില്ലപോൽ
അതികഠിനമടികൊടുത്തീ ചിരിമാറ്റുവാ
നാരുമില്ലന്നൊഭടന്മാരിഹമ.
ദാരുണദാരുകവാക്കുകളിങ്ങിനെ
പാരാതെകേട്ടുഭടന്മാരടിക്കുവാൻ
ഖരനഖരകരനികരമൊങ്ങിയെത്തുംവിധൌ
കല്ല്യനാംനാരദൻതാൻമറഞ്ഞീടിനാൻ.
മധുരമൊഴി എന്നപോലെ
അതുസമയം കൈലാസശൈലത്തിങ്കൽ
രതിരമണവൈരിയാം ചന്ദ്രചൂഡൻ
മതിമുഖിമാർമൌലിയാം പാര്വ്വതിയെ
അതിസരസംവന്ദിച്ചുകൊണ്ടുചൊന്നാൻ.
മലമകളെമത്ഭാഗ്യരത്നമാലേ
മലരഹിതമാനിതേമജ്ജുശീലെ
അലസമിഴിയാളേനിനക്കുതുല്യം
ഉലകിലൊരുസുന്ദരിയില്ലബാലേ.
നളിനഭവൻനിൻമുഖംകണ്ടുപത്മം,
ചളിനടുവിലിട്ടിതുലജ്ജയോടെ
അളികൾതവവേണിയിൽ ഗന്ധമേല്പാൻ
മിളിതരസം പാര്ത്തുകാത്തുവെല്ലാം.
കുലഗിരിയാംഞാതനിതൊന്നുകണ്ടാൽ
കലിതബഹുലജ്ജയാകെഴുംനൂനം
നലമൊടിതുചിന്തിച്ചുചെലയാലെ
മുലയിണകൾമൂടുന്നതെത്രയുക്തം.
ഗിരിവരനാം നിൻതാതൻനിന്നെവിട്ടു
അരനിമിഷംവാഴുവാൻവയ്യാഞ്ഞിട്ടു
ഗുരുജഘനരൂപേണസര്വ്വകാലം
ഉരുമതിമാനിനോടിണങ്ങിടുന്നു.
മധുരരസസാമ്രാജ്യലക്ഷ്മിതേടും
അധരസുധനീയിങ്ങുനല്കമൂലം
വിധുവദനെപണ്ടുഞാൻകാളകൂടം
അധികമഹോഭക്ഷിച്ചും ജീവിക്കുന്നെൻ.
മദനനെഞാൻപണ്ടയ്യോചുട്ടതോര്ത്താൽ
മധുരമിഴിപാരമനര്ത്ഥമായി
മദമൊടവൻതീക്കണലായിട്ടിപ്പോൾ
ഹൃദയമഹോകഷ്ടം ഹിപ്പിക്കുന്നു.
സരസിരുഹലോചനെജീവനാഥേ
സരസതരസല്ലാപംചെയ്തബാലേ
പരിചിലിഹമിണ്ടാതിരിപ്പതന്തെ
പരഭൃതനേർഭാഷിണിചൊന്നാലും നീ.
ശാരദ ശശിയെന്നപോലെ
ബാലചന്ദ്രചുഡൻ തന്റെലീലവാക്യംകേട്ടു
ശൈലജപരമതിനുത്തരമൊന്നുമുരച്ചീടാതെ
സന്താപേനമനന്തന്നിൽചിന്താപൂണ്ടുദേവീ
അന്തകഹരനുടെതിരുമടിനടുവതിൽവീണീടിനാൾ.
ശങ്കപൂണ്ടുശങ്കരൻതാൻതൻകരഞ്ഞാലപ്പോൾ
ശങ്കരിയുടെമൃദൂതിരുവുടൽതൊട്ടുതലോടിചൊന്നാൻ
വല്ലഭനീയെന്തീവണ്ണം അല്ലൽ പൂണ്ടീടുന്നു
കല്ല്യതപെരുകിനകളമൊഴികളുമോടുചൊല്ലീടേണം.
തെറ്റൊന്നുംഞാൻചെയ്തിട്ടില്ലകറ്റക്കുഴലാളെ
ചെറ്റുമൊരഴലിനുകാരണമതുമിഹതോന്നുന്നില്ല
ഏറ്റാലും നീനിന്നോടൊട്ടുമൂറ്റമില്ലമമ
ഏറ്റവുമയിതവപദകിസലയമതിൽവീണീടുന്നേൻ.
സന്താപന്തെകണ്ടുചിത്തംവെന്തീടുന്നുമമ
എന്തിതുപറകയിശുകമൊഴിചിതമോടുശോകമൂലം
ശര്വ്വൻതൻവാക്കീവണ്ണംസര്വ്വംകേട്ടുമന്ദം
പാർവ്വതിഭഗവതികരുണാമൃതപതീയേറ്റു ചൊന്നാൾ.
ഇങ്ങനെ സുരപതി എന്നപോലെ
മാരാരേശനാരെപാരാതെന്നഴലിന്നു
കാരണമുരചെയ്യാംകരുണാമൂര്ത്തേ
ദാരുകാസുരൻ തന്റെദാരുണോപദ്രവത്താൽ
പാരെല്ലാമധികമായ്വലയുന്നല്ലോ.
ദേവകളിഹപരിദേവനം ചെയ്തതെല്ലാം
ദേവദേവനാംഭവാൻകേട്ടതില്ലേ
ദേവാനാംപ്രിയനവൻകേവലനല്ലനൂനം
ദേവലോകത്തെ കൂടിജയിച്ചാനല്ലോ.
ബ്രഹ്മാവുകൊടുത്തോരാബ്രഹ്മദണ്ഡാദികൊണ്ടു
വന്മദമവനുണ്ടുമനസ്സിലേറ്റം
മാതൃക്കളവനോടിന്നേതുമെതൃപ്പാൻപോരാ
ശീതളകരച്ചുഡചിന്തിക്കുമ്പോൾ.
കാലനെന്നതുപോലെമാലോകര്ക്കെല്ലാമവൻ
മാലേറ്റം വളര്ക്കുന്നുമനക്കുരുന്നിൽ
പാകങ്ങൾക്കുള്ളതാപമാകവെനിനയ്ക്കുമ്പോൾ
ശോകത്താലെന്റെചിത്തമെരിഞ്ഞീടുന്നു.
ഇക്കാലമിവൻതന്നെചിക്കെന്നു ദഹിപ്പിപ്പാൻ
തൃക്കണ്ണുതന്നെയൊന്നുമിഴിച്ചീടേണം
വല്ലാതെവളര്ന്നിട്ടുമല്ലലൊഴിച്ചുഭവാൻ
എല്ലാജ്ജനങ്ങളേയും പാലിച്ചാലും.
മംഗളവാണിസര്വ്വമംഗളദേവീയേവം
ഭംഗിയിലരുളിച്ചൈതറിവിച്ചപ്പോൾ
ദേവവൈരിന്ദ്രഭീതൻദേവർഷിവരന്താനും
ആവലാതിയ്ക്കായിട്ടങ്ങവിടെചെന്നാൻ.
കുമ്മിയടിപോലെ
ശങ്കരലോകഹിതങ്കരഭോപങ്കവിനാശനപാഹിശംഭോ
തിങ്കൾധരിച്ചുരമണിയെഅങ്കെവഹിച്ചുമണികുട
തങ്കംനമിച്ചുവലംവെയ്കുംകൊങ്കയണച്ചുവാഴുംദേവ
ശംഖപ്രഭശങ്കിക്കരുതെങ്കൽകൃപതങ്കുംതവ
കങ്കടയൊന്നുപതിപ്പിപ്പാനുംലോക
സങ്കടമൊക്കെദഹിപ്പിപ്പാനും
ഇന്ദുചൂഡദേഹംപാതിചെമ്മെ
നന്ദിയിൽവാങ്ങിച്ചുവാഴുമമ്മെ.
സിന്ദൂരവര്ണ്ണെനയനാന്തചുബ്ബിതകര്ണ്ണെസദാ
മഹാനാദീപൂര്ണ്ണെജയജയ
നന്നായപര്ണ്ണെജയജഗന്നാഥേധന്യെഗിരിങ്ക
ന്യെബഹുമാന്യെകുറവെൻപരമെന്നെ.
കനിഞ്ഞുകടാക്ഷിച്ചാലുംലോകമിന്നേരമാകവെരക്ഷിച്ചാലും
വിഷ്ടപമൊക്കയുംദാരുകാഖ്യൻ
നഷ്ടമാക്കുന്നിതാസുരമുഖ്യൻ
ശിഷ്ടരെരൂക്കിസുരന്മാരെയെട്ടും.
മടക്കിദ്വിജര്ന്മാക്കുമഷ്ടിമുടക്കിപശുക്കളെ
വെട്ടിനുറുക്കിഏവമോരോന്നൊട്ടല്ലതി
ദുഷ്ടൻബഹുകഷ്ടംബതകാട്ടുന്നൊരു
ചേഷ്ടിതമൊക്കയും ഘോരംതന്നെവേഗം.
ചുട്ടെരിച്ചാലുമീദേവൻതന്നേ
കാലാരി സംഭവനെന്നപോലെ
ഭൂതേശശങ്കരദേവനമസ്തെ
ഭൂതിവിഭൂഷിതനാഥനമസ്തെ
ഭൂതിപ്രദായകപാഹിനമസ്തെ
ഭൂതലനാകാദിവാസികളായ.
ഭൂതങ്ങൾദാരുകലീലകൾമൂലം
ഭൂതമ്പിടിച്ചതുപോലുഴലുന്നു
മാതൃക്കളൊക്കയുമോടിയൊളിച്ചു
സാധുക്കളായൊരുഞങ്ങളെയിപ്പോൾ.
ബാധിച്ചിടുന്നല്ലൊദാരുകദൈത്യൻ
കേട്ടാലുമിന്നിതുതന്നെയുമല്ല
കഷ്ടം വാനെയുംകെട്ടുവതിന്നായ്
വിട്ടാൻഭടന്മാരെ പൊട്ടനവൻപോൽ.
സര്വ്വജ്ഞനാംഭവാൻദാരുകവൃത്തം
സര്വ്വമറിയുന്നുണ്ടെങ്കിലുമിപ്പോൾ
നിര്വ്വാഹമില്ലാഞ്ഞു ഞാനിതുചൊന്നേൻ.
ദ്വാരകാമന്ദിരം എന്നപോലെ
ശ്രീമഹേശനിപ്രകാരംമാമുനീവാക്യവുംകേട്ടു
കാമാന്തകപുരാന്തകൻഭീമഭീമകോപംപൂണ്ടാൻ
സിംഹാസനന്തന്നിൽനിന്നു സിംഹാരവത്തൊടുമേറ്റു
സംഹാരരുദ്രരൂപത്തെസ്വീകരിച്ചു വിജ്രംഭിച്ചാൻ
അക്കാലംദേവന്റെമൂന്നാം
തൃക്കണ്ണൊന്നു ചുകന്നേറ്റം
തൃക്കണ്ണൊന്നുചുകന്നേറ്റം
തീക്കണൽജ്വാലകൾകൊണ്ട്.
നോക്കുവാനുമശക്യമായ്
കാളകണ്ഠലോചനത്തിൽ
കാളിടുന്നൊരഗ്നിമദ്ധ്യ
കാളമേഘംപോലെഭദ്ര.
കാളിയെകാണായിതപ്പോൾ
അഷ്ടനാഗകര്ണ്ണനാളം
പൊട്ടനാട്ടിലൊട്ടെന്നിയെ
അട്ടഹാസംചെയ്യുംമുഖ.
മൊട്ടല്ലൊരായിരംപോരാ
വക്രനഖക്രൂരങ്ങളാം
തൃക്കൈകളുമുണ്ടായിരം
തീക്കട്ടകൾപൊട്ടിചിന്നും.
തൃക്കണ്ണുകളുണ്ടുലക്ഷം
അഞ്ജനപര്വ്വതഗര്വ്വം
ഭഞ്ജിച്ചീടുംതിരുമെയ്യും
കുഞ്ഞിതിങ്കളോടുചേര്ന്ന്.
രഞ്ജിക്കുന്നദംഷ്ട്രകളും
ശ്രീശിവന്റെമഹാതേജൊ
രാശിയാമാഭഗവതി
ഈശാനന്റെതൃക്കണ്ണിൽനി-
ന്നാശുചാടിധരിത്രിയിൽ
പ്രൌഡിതേടുംഭദ്രകാളി
ധാടിയോടുംധരതന്നിൽ
ചാടിയപ്പോൾകൈലാസമൊ-
ന്നാടിഭൂതഗണമോടി
അംഭോധികളെഴുമപ്പോൾ
അയ്മ്പൊടൊന്നെളകിതീര്ന്ന
ഡംഭേറീടുംദാനവന്മാർ.
സംഭ്രമിച്ചുമന്നിൽവീണു
അമ്മഹാകാളിയെകണ്ടു
സമ്മോഹിച്ചുലോകമെല്ലാം
ബ്രഹ്മാണ്ഡകടാഹത്തൊടും.
ബ്രഹ്മാവുമൊന്നിളകിപോൽ
മോടിയൊടുംവിശ്വമെല്ലാം
മൂടിയൊരുകാളീരൂപം
പാടെകണ്ടുപാര്വ്വതിയും
പേടിച്ചുവിറച്ചുചൊന്നാൾ.
താരകനാക എന്നപോലെ
ചണ്ഡികെചാമുണ്ഡിഭദ്രകാളി
ചണ്ഡപരാക്രമെവത്സെ
ഖണ്ഡപരശുതനുജെ
ഖിണ്ഡമെൻഭാഷിതമെല്ലാം.
ഈരേഴുലോകംനിറഞ്ഞതിങ്ങു
മീരൂപംതാവകഭീമം
പാരിലുള്ളാളുകളെല്ലാംകണ്ടു
പാരംഭയപ്പെട്ടിടുന്നു.
എന്നാതുമൂലമീരൂപമിപ്പോള്
ഒന്നുചുരുക്കുകവത്സേ
എന്നേവമബ്ബവചനംശിവ
നന്ദിനികേട്ടൊരുശേഷം.
തന്നുടേഭീഷണരൂപംഒന്നു
മന്ദംചുരുക്കി ചമച്ചു.
ഒന്നായിതീര്ന്നുവദനപത്മം
മൂന്നായിതൃക്കണ്ണുമപ്പോൾ
അന്നേരംപത്തുമോരാറുമായി
സുന്ദരഭീമഭുജങ്ങൾ.
പൊന്നുംകിരീടംകടകംകാഞ്ചി
മിന്നുംഗജകുണ്ഡലങ്ങള്
ചിന്നുംപ്രഭയുള്ളരത്നമാല
എന്നിവനന്നായി ചാര്ത്തി.
നന്ദിനിയെമടിതന്നിൽവെച്ചു
മന്ദമരുൾചെയ്തുദേവൻ
കാളസ്വരൂപിണിവത്സെകണ്ഠെ
കാളിചിരംജീവഭദ്രെ
കേളിനിണക്കുജഗത്തിലെല്ലാം.
നാളുതോറുംവിളങ്ങട്ടെ
ഘോരംപരാക്രമമുള്ളദുഷ്ട
ദാരുകനെകൊന്നുവേഗം
പാരിടമൊക്കെയുമുഗ്രവീര്യെ.
പാരാതെപാലിച്ചാലുംനീ
ഈവണ്ണംപ്രേമവചനംമഹാ
ദേവൻപറഞ്ഞൊരുനേരം
ആവിലമെന്നിയെചൊന്നാളിങ്ങു
കാവിലെഴുംഭദ്രകാളി.
അഗ്രജനിയോഗിക്കെന്നപോലെ
കാളകണ്ഠകൃപാസിന്ധൊ
കാളകൂടാശനകാലകാലതാത
തവകാലിണതൊഴുന്നെൻ
വക്രനാകുംദാരുകനെ.
വിക്രമത്താലഹംശീഘ്രമിന്നുനിഗ്ര
ഹിപ്പെൻവ്യാഘ്രചര്മ്മധര
തത്രചെന്നുദൈവരാജ
ശത്രുതന്നെകൊൽവാൻ
ശസ്ത്രമില്ലിന്നുടുക്കുവാൻ
വസ്ത്രവുമില്ല.
ഹാഹാവേഗംപോയീടുവിന്
വാഹനവുമില്ല
സാഹസംചെയ്യരുതെല്ലൊ
സാഹസമെന്തുചെയ്വൂ.
നന്ദിനിതൻവാക്കീവണ്ണം
ഇന്ദുചൂഡൻകേട്ടു
മന്ദഹാസമൊടുമെല്ലാം
നന്ദിയിൽകൊടുത്താൻ.
വക്രഖള്ഗത്രിശൂലങ്ങള്
ചക്രമെന്നിതെല്ലാം
തൃക്കൈകളിൽധരിച്ചിതു
തൽക്ഷണത്തിൽദെവി.
ഈശദെവൻനന്ദിനിയെ
ക്ലേശമെന്യെ പിന്നെ
ആശുയാത്രയാക്കികൊണ്ട-
ങ്ങാശീർവ്വാദംചെയ്താൻ.
മംഗളാ മാധവായതെ എന്നപോലെ
ഭദ്രമാം ഭദ്രകാളിതെ
രൌദ്രതുലാംഗീഭദ്രമാം ഭദ്രകാളിതെ
ക്ഷുദ്രമായദനുജനികര
മദ്യഝടുതിപൊടീപൊടിപൊടിച്ച്.
അത്രീതിലകസദൃശസുതനു
വിദ്രുതംനീവിരവിൽവരിക
ഭദ്രമാം ... ... ... ... ... ...
... ... ... ... ... ... ... ... ... ...
ഭദ്രമാംഭദ്രകാളിതെ
സാധുഹൃദയരായവര്ക്കു
ബാധയഖിലമകലുവതിനു
ഭൂതനികരമൊടുമൊത്തു
വാതവേഗമൊടുംപോക
ഭദ്രമാംഭദ്രകാളിതെ
ദാരുകാസുരേശ്വരന്റെ
ചോരകോരിയലറിയാര്ത്തു
പാരണംകഴിച്ചുമനസി
ഭൂരിതോഷമാന്നുകൊൾക
ഭദ്രമാംഭദ്രകാളിതെ
ധരണിതന്നിലമൃതകിരണ
ധവളമായകീര്ത്തി
വിരവിൽവിലസുമെന്നുമറിക
പരമരണമതിന്നുപോക
ഭദ്രമാംഭദ്രകാളിതെ.
കുറത്തീപോലെ
അര്ദ്ധചന്ദ്രചൂഡവാക്യ
മിത്ഥമെല്ലാംകേട്ടു
ബദ്ധരോഷമെഴുന്നേറ്റാ
ളുദ്ധതയാംകാളി
അമ്പിളിക്കീറണിഞ്ഞീടും
തമ്പുരാന്റെപാദം
മുമ്പിലൊന്നുകുപ്പിദ്ദേവി
വമ്പടക്കുപോയാൾ.
വമ്പടഹമടിച്ചേറ്റ
മമ്പൊടുമുഴക്കി
പിമ്പുറത്തുമഹാഭൂത
വമ്പടയുംചേര്ന്നു.
കാളികൂളിപടകളും
കേളിയാടിയാര്ത്തൂ
ധൂളിയേറാംഗഗനത്തിൽ
ചീളവേപരന്നു.
തുംഗഭദ്രൻവിശംഗാക്ഷൻ
പിംഗളാക്ഷൻമുണ്ഡൻ
ഭംഗിയോടെനൃത്തംവെയ്ക്കും
ഭിംഗിഭിംഗിരിടി.
ക്രൂരനേത്രൻകുണ്ഡോദരൻ
കൂപകര്ണ്ണൻചണ്ഡൻ
വീരനാകുംനന്ദികേശൻ
വീരഭദ്രൻതാനും.
ധൂഷ്ടരാകുമീവരിടി
വെട്ടിടുന്നപോലെ
അട്ടഹാസം ചെയ്തുകൈകൾ
കൊട്ടിയുമങ്ങാര്ത്താർ.
ശ്രീപിനാകിതന്റെഘോര
ചാപഘോഷംപോലെ
വാപിളര്ന്നൊന്നലറിനാൾ
കോപമോടാദ്ദേവി.
ബദ്ധമോദംമാതൃക്കളു
മദ്ധ്വനിയെകേട്ടു
അദ്ധരയിൽചെന്നുചേര്ന്ന
മിത്രഭാവംതേടി
അംബികേശപുത്രിതന്റെ
കംബുകണ്ഠനാദം
അംബരചാരികൾകേട്ടി
ട്ടംബരെനിറഞ്ഞു
ഇന്ദ്രനാദിസുരരാജ
വൃന്ദമെല്ലാമപ്പോൾ
വന്ദനംചെയ്തീശ്വരിയെ
നന്ദിയിൽസ്മൃതിച്ചാർ.
പാനപോലെ
ഭദ്രകാളിപരദ്ദേവതെജയ
ഭദ്രദാത്രീപരമേശ്വരിജയ
ക്ഷുദ്രദാനവലോകംവിനാശയ
രുദ്രനന്ദിനിഞങ്ങളെപാലയ.
ഈരേഴുലോകംതന്നിൽജനിച്ചതിൽ
ആരറിയുന്നതാവകവൈഭവം
പാരശേഷവുംസൃഷ്ടിച്ചുരക്ഷിച്ചു
പാരാതെസംഹരിക്കുംമഹാമായെ.
അന്തകാന്തകാന്ദിനിനിന്നുടെ
ചന്തമേറുംതിരുമേനികാൺകയാൽ
അന്തരംഗത്തിൽഞങ്ങൾക്കുശേഷവും
സന്തോഷാംബുധിതള്ളിയലയ്ക്കുന്നു.
കണ്ണിലാനന്ദബാഷുംനിറയുന്നു
തിണ്ണമേറ്റവുംപിന്നേയുംപിന്നേയും
നിര്ണ്ണയംഞങ്ങൾക്കിപ്പോളുള്ളാനന്ദം
വര്ണ്ണിച്ചീടാനനന്തനുമാളല്ല.
സ്വര്ഗ്ഗവുംവേണ്ടഞങ്ങള്ക്കുസുന്ദരി
വര്ഗ്ഗവുംവേണ്ടവൈകുണ്ഠവുംവേണ്ട
ദുര്ഗ്ഗെതാവാകമിതെപ്പോഴും
ഭര്ഗ്ഗനന്ദിനികാണായ്വരുമെങ്കിൽ.
മുക്തിദായിനിമായിനിമോഹിനി
ശക്തീദേവിഭവതിയെവര്ണ്ണിപ്പാൻ
ശക്തിയില്ലവിശേഷിച്ചുമിക്കാലം
ഭക്തികൊണ്ട്നെഞ്ഞിതപൊട്ടുന്നു.
ഞങ്ങൾക്കുള്ളകുലദൈവമായതും
ഭംഗിചേരുംകുലവിദ്യയായതും
മംഗളശ്രീകുലധനമായതും
അങ്ങുന്നല്ലൊസമസ്തവുമംബികെ.
കണ്ഠകാളപ്രിയസുതെഭാസിതെ
കണ്ഠെകാളിമഹേശിഭവതിയെ
കണ്ടപോലെയടിയങ്ങൾവര്ണ്ണിച്ചു
കൊണ്ടുകൂിപ്പിസ്തുതിക്കുന്നനിക്കാലം.
കണ്ടാൽമേചകശൈവലമൊതവ
കൊണ്ടൽവേണിയൊനല്ലതെന്നിങ്ങനെ
പണ്ടുസൽകവിലോകംനിരൂപിച്ചു
ചണ്ടിചണ്ടിയെന്നായതുപേക്ഷിച്ചാർ
നീലമാകുംകുറുനിരചേരുന്ന
ഫാലദേശമിതെത്രെമനോഹരം
ചാലവെകളുംകാങ്കിതനായൊരു
ബാലചന്ദ്രൻവിളങ്ങുന്നതുപോലെ
കല്ലോലത്തിന്നുമല്ലൽവളര്ത്തുന്ന
ചില്ലിലീലയും നല്ലൊരുനാസയും
പല്ലുംചുണ്ടുംമനോജ്ഞതരംശശി
തെല്ലിനൊത്തൊരുദംഷ്ട്രറാകലകളും.
ചെന്തീയാളുന്നതൃക്കണ്ണുംനെറ്റിയിൽ
ദന്തികുണ്ഡലമണ്ഡിതഗണ്ഡവും
ബന്ധുരമായകന്ധരയിൽപാരം
ചന്തമേറുംമണിമയമാലയും.
കങ്കണാങ്കിതമാകിയതൃക്കര
സംഘമായതിലായുധജാലവും
കുങ്കുമപങ്കരഞ്ജിതമായൊരു
കൊങ്കരണ്ടുംകുലുങ്ങുന്നനൃത്തവും
മാനമൊക്കുന്നമദ്ധ്യവുംനാഭിയും
ഹീനദോഷത്രിവലിയുംകാഞ്ചിയും
ആനത്തോലുടയാടതുടകളും
ജാനുയുഗ്മവുംജാഘയുംകൂപ്പുന്നേൻ.
ഛത്മമെന്നിയെപത്മരമണനും
പത്മസംഭവൻതാനുംവണങ്ങിടും
പത്മകോമളതൃപ്പാദയുഗ്മത്തെ
പത്മികുണ്ഡലെകുമ്പിട്ടുകൂപ്പുന്നേൻ.
രക്ഷദീക്ഷിതസൽക്കടാക്ഷപ്രഭ
പക്ഷ്മളീതശ്രീപക്ഷ്മജാലംചേരും
അക്ഷിപത്മങ്ങൾകൊണ്ടടിയങ്ങളെ
അക്ഷീണാമോദംദേവീനോക്കേണമെ.
ആറാധാരംകടന്നവിടെചെന്നു
പാരിലൊക്കെയുംപീയൂഷവർഷത്തെ
പാരാതെചെയ്തുവാണരുളുംശിവെ
പാരമായുസ്സുഞങ്ങൾക്കു്തന്നാലും
അമ്പുംവില്ലുംകയറുമാത്തോട്ടിയും
അമ്പിളിക്കീരമെന്തുമെന്നംബികെ
സമ്പത്തുംമഹാഭക്തിയുംമുക്തിയും
അയ്മ്പോടെഞങ്ങൾക്കേണമെദേവീ
ദാരുകസുരൻതന്നെവധിച്ചാശു
പാരിടമെല്ലാംപാലിച്ചീടേണമെ
ഘോരവിക്രമെധീരാട്ടഹാസിനി
ചാരുശീലെജയജയചണ്ഡികെ
നാളീകദളചാരുമിഴിമാരെ
കേളിതെന്നുടെവാക്കുകളാദരാൽ
കാളിതൻകഥശേഷമതിനിഞാൻ
നാളെവന്നു മുഴുവൻകഥിച്ചീടാം.
കാലംപോയിതുനേരംപകലിനി
കാലുനാഴികയുള്ളുധരിച്ചാലും
ബാലപൈങ്കിളിയേവംപറഞ്ഞാശു
കൈലാസശൈലംനോക്കിപറന്നുതെ.
രാവണൻ എന്നപോലെ
നാളികശരവൈരികേളീസാക്ഷിണിഗൌരി
ലാളിത്യമോടുപാരം ലാളിയ്ക്കുംകിളിയെ
കേളികേട്ടീടുംഭദ്രകാളീലീലകളെല്ലാം
മേളിച്ചുകഥിച്ചാലും മൂളികേട്ടീടാം.
അംഗനജനമെല്ലാമിങ്ങിനെപറഞ്ഞപ്പോൾ
തിങ്ങിനമുദാചൊന്നാൾഭംഗിയിൽകിളിയും
പങ്കജമിഴിമാരെപങ്കുമൊക്കയുംപോക്കും
ശങ്കരസുതാവൃത്തംഎങ്കിലൊപറയാം.
ദാരുണപരാക്രമൻദാരുകാസുരൻപണ്ടു
ചോരിൽമാതൃലോകത്തെ ജയിച്ചോരുശേഷം
ചോരയിൽജനിച്ചോരു ശൂരദാനവന്മാരെ
പാരെല്ലാം പൊടിപ്പാനായ് കല്പിച്ചുവീട്ടാൻ.
പിന്നീടുമവൻഗര്വ്വാൽമന്നിടം മുടിച്ചീടാൻ
തന്നത്താൻ മറന്നേറ്റം സന്നാഹിക്കുമ്പോൾ
ചാരുശങ്കരനാമംപാരംവീണയിൽപാടി
നാരദമഹാമുനിതാനെഴുന്നള്ളി.
ധിക്കാരംമനതാരിൽനില്ക്കാതെമഹാദ്വൈത്യൻ
മുഷ്കാലെമുനിതന്നോടക്കാലംചൊന്നാൻ
നന്നുനാരദനീതാനിന്നുനമ്മുടെമുമ്പിൽ
വന്നതുസുഖമല്ലെനന്ദിയിൽ ചൊല്ക.
ധാടിച്ചു വളര്ക്കുമിത്താടിയ്ക്കുപിടിച്ചുഞാൻ
താഡിയ്ക്കില്ലവന്നാലുംപേടിയ്ക്കേണ്ടൊട്ടും
ഒട്ടുംതാൻധരിച്ചില്ലെപെട്ടൊന്നത്രഞാനിന്നു
കാട്ടിയകളിയൊന്നുംകെട്ടുകൊണ്ടാലും.
ധൂര്ത്തുകാട്ടിട്ടുംമൂന്നുമൂര്ത്തികളെയുംകെട്ടി
ആര്ത്തിചേര്ക്കുവാൻവിട്ടേൻ ഭൃത്യന്മാരെഞാൻ
പാരംകാറ്റതുപോലെപാരിൽസഞ്ചരിക്കുന്നു
ആരിപ്പോൾ ത്രിലോകശനായതെന്നുചൊല്ലു.
അതുനേരമെന്നപോലെ
വിധിസുതൻമുനീവരൻദിതിസുതപതിതന്റെ
അധികപ്രസംഗമേവം ശ്രവിച്ചനേരം
ചെവിരണ്ടും പൊത്തിമന്ദംശിവശിവശിവയെന്നു
ശിവനാമംജപിച്ചുകൊണ്ടരുളിച്ചെയ്തു.
സുരവരമദഭരഹരചിരം ജയിച്ചാലും
പരമാമെന്റെവാക്യംപരിചിൽകേൾക്ക
ഹരിഹരവിരിഞ്ചന്മാർ ചരാചരനായകന്മാർ
ഗുരുതരകൃപയോടും ജയിച്ചീടുന്നു.
അവരിൽവച്ചേകനല്ലൊഭുവനജഭവനന്താൻ
ഭുവനങ്ങൾ കളിപ്പാനായ്ച്ചമച്ചിടുന്നു
സരസ്വതീദേവിയൊത്തീസ്സരസിജദേവൻ ദേവൻ
സരസമായ് സത്യലോകെവിളങ്ങീടുന്നു.
മികവേറുംഗരുഡന്റെമുകളേറുംഹരിയല്ലൊ
തകരാറില്ലാതെ ലോകംഭരിച്ചീടുന്നു.
അമലനായിടുന്നൊരീകമലാക്ഷൻവൈകുണ്ഠത്തിൽ,
കമലയോടൊരുമിച്ചുകളിച്ചീടുന്നു
ഹരനുരുദുരിതരിഹരനുമാവരനല്ലൊ
ഹരഹരഭുവനംസംഹരിച്ചീടുന്നു.
ഗിരിജയോടൊത്തുവെള്ളിഗിരിമുകളതിലേറി
ഗിരീശനാമിദ്ദേഹവുംവസിച്ചീടുന്നു
അവരോടുസദൃശരായവരല്ലാതാരുമില്ലാ
അവിനയമരുതേതുമസുരനാഥാ!
കൊതുവിനുംമദഗജപതികൾക്കുമുള്ളഭേദം
അതുപോരനിണക്കുമിന്നവര്ക്കുമായി
കൊടുങ്കാററിനൊപ്പമോടിനടക്കുവാനൊടികാലൻ
തുടങ്ങുന്നതിന്നുതുല്യംതവചരിത്രം
ചരിതന്തെനിനക്കുമ്പോൾചിരികൊണ്ടുനമുക്കിപ്പോൾ
പുറപ്പെടുന്നില്ലാ പാര്ത്താലൊരക്ഷരവും
കഷ്ടമിവനുടെ എന്നപോലെ
ശിഷ്ടൻമുനീന്ദ്രന്റെവാക്കുകളിങ്ങിനെ
ദുഷ്ടനാംദാരുകൻകേട്ടതിരുഷ്ടനായ്
അതികഠിനമുടനുലകുഞെട്ടുന്നമട്ടിലൊന്ന
ട്ടഹസിച്ചുഹസിച്ചുകൊണ്ടോതിനാൻ.
കഷ്ടമീദ്ദാരുകൻകേട്ടിങ്ങിരിക്കവെ
ഒട്ടുംഭയപ്പെടാതെന്തുനീചൊന്നതും
മതിമതിയീതതിമൊഴിയഹമ്മതിയൊക്കയും
മാറ്റുവനിക്ഷണംമാറ്റിപ്രഭൊതവ.
തന്മക്കളെക്കണ്ടുതാല്പര്യവുംപൂണ്ടു
മന്മഥലീലകൾചെയ്തുകൊണ്ടിങ്ങിനെ
ബഹുസദസിബതവിഗതലജ്ജാവസിക്കുമാ
ബ്രഹ്മനെഞാനറിയാത്തവനല്ലെടൊ.
ഉള്ളിൽകളങ്കമില്ലാതെഭുവനങ്ങൾ
ഉള്ളതശേഷവും താനൊരു ദൈത്യനെ
കഠിനമതികഠിനമഥസത്വരംബന്ധിച്ച
കള്ളനാംവിഷ്ണുവൊനല്ലവൻചൊല്ലെടൊ
ഒന്നുമുടുക്കാതെചുട്ടചുടലയിൽ
ചെന്നുകളിക്കുംഹരനൊജഗല്പതി
പശുപതിയതവനറികപശുസമഭവാ
ന്മാര്ക്കുപാടെപതിയായ്ഭവിക്കുന്നകാരണം.
ജിക്ഷുവായീടുമിവന്നുചിരിമൂല
മക്ഷരമൊന്നും പുറപ്പെടുന്നില്ലപോൽ
അതികഠിനമടികൊടുത്തീ ചിരിമാറ്റുവാ
നാരുമില്ലന്നൊഭടന്മാരിഹമ.
ദാരുണദാരുകവാക്കുകളിങ്ങിനെ
പാരാതെകേട്ടുഭടന്മാരടിക്കുവാൻ
ഖരനഖരകരനികരമൊങ്ങിയെത്തുംവിധൌ
കല്ല്യനാംനാരദൻതാൻമറഞ്ഞീടിനാൻ.
മധുരമൊഴി എന്നപോലെ
അതുസമയം കൈലാസശൈലത്തിങ്കൽ
രതിരമണവൈരിയാം ചന്ദ്രചൂഡൻ
മതിമുഖിമാർമൌലിയാം പാര്വ്വതിയെ
അതിസരസംവന്ദിച്ചുകൊണ്ടുചൊന്നാൻ.
മലമകളെമത്ഭാഗ്യരത്നമാലേ
മലരഹിതമാനിതേമജ്ജുശീലെ
അലസമിഴിയാളേനിനക്കുതുല്യം
ഉലകിലൊരുസുന്ദരിയില്ലബാലേ.
നളിനഭവൻനിൻമുഖംകണ്ടുപത്മം,
ചളിനടുവിലിട്ടിതുലജ്ജയോടെ
അളികൾതവവേണിയിൽ ഗന്ധമേല്പാൻ
മിളിതരസം പാര്ത്തുകാത്തുവെല്ലാം.
കുലഗിരിയാംഞാതനിതൊന്നുകണ്ടാൽ
കലിതബഹുലജ്ജയാകെഴുംനൂനം
നലമൊടിതുചിന്തിച്ചുചെലയാലെ
മുലയിണകൾമൂടുന്നതെത്രയുക്തം.
ഗിരിവരനാം നിൻതാതൻനിന്നെവിട്ടു
അരനിമിഷംവാഴുവാൻവയ്യാഞ്ഞിട്ടു
ഗുരുജഘനരൂപേണസര്വ്വകാലം
ഉരുമതിമാനിനോടിണങ്ങിടുന്നു.
മധുരരസസാമ്രാജ്യലക്ഷ്മിതേടും
അധരസുധനീയിങ്ങുനല്കമൂലം
വിധുവദനെപണ്ടുഞാൻകാളകൂടം
അധികമഹോഭക്ഷിച്ചും ജീവിക്കുന്നെൻ.
മദനനെഞാൻപണ്ടയ്യോചുട്ടതോര്ത്താൽ
മധുരമിഴിപാരമനര്ത്ഥമായി
മദമൊടവൻതീക്കണലായിട്ടിപ്പോൾ
ഹൃദയമഹോകഷ്ടം ഹിപ്പിക്കുന്നു.
സരസിരുഹലോചനെജീവനാഥേ
സരസതരസല്ലാപംചെയ്തബാലേ
പരിചിലിഹമിണ്ടാതിരിപ്പതന്തെ
പരഭൃതനേർഭാഷിണിചൊന്നാലും നീ.
ശാരദ ശശിയെന്നപോലെ
ബാലചന്ദ്രചുഡൻ തന്റെലീലവാക്യംകേട്ടു
ശൈലജപരമതിനുത്തരമൊന്നുമുരച്ചീടാതെ
സന്താപേനമനന്തന്നിൽചിന്താപൂണ്ടുദേവീ
അന്തകഹരനുടെതിരുമടിനടുവതിൽവീണീടിനാൾ.
ശങ്കപൂണ്ടുശങ്കരൻതാൻതൻകരഞ്ഞാലപ്പോൾ
ശങ്കരിയുടെമൃദൂതിരുവുടൽതൊട്ടുതലോടിചൊന്നാൻ
വല്ലഭനീയെന്തീവണ്ണം അല്ലൽ പൂണ്ടീടുന്നു
കല്ല്യതപെരുകിനകളമൊഴികളുമോടുചൊല്ലീടേണം.
തെറ്റൊന്നുംഞാൻചെയ്തിട്ടില്ലകറ്റക്കുഴലാളെ
ചെറ്റുമൊരഴലിനുകാരണമതുമിഹതോന്നുന്നില്ല
ഏറ്റാലും നീനിന്നോടൊട്ടുമൂറ്റമില്ലമമ
ഏറ്റവുമയിതവപദകിസലയമതിൽവീണീടുന്നേൻ.
സന്താപന്തെകണ്ടുചിത്തംവെന്തീടുന്നുമമ
എന്തിതുപറകയിശുകമൊഴിചിതമോടുശോകമൂലം
ശര്വ്വൻതൻവാക്കീവണ്ണംസര്വ്വംകേട്ടുമന്ദം
പാർവ്വതിഭഗവതികരുണാമൃതപതീയേറ്റു ചൊന്നാൾ.
ഇങ്ങനെ സുരപതി എന്നപോലെ
മാരാരേശനാരെപാരാതെന്നഴലിന്നു
കാരണമുരചെയ്യാംകരുണാമൂര്ത്തേ
ദാരുകാസുരൻ തന്റെദാരുണോപദ്രവത്താൽ
പാരെല്ലാമധികമായ്വലയുന്നല്ലോ.
ദേവകളിഹപരിദേവനം ചെയ്തതെല്ലാം
ദേവദേവനാംഭവാൻകേട്ടതില്ലേ
ദേവാനാംപ്രിയനവൻകേവലനല്ലനൂനം
ദേവലോകത്തെ കൂടിജയിച്ചാനല്ലോ.
ബ്രഹ്മാവുകൊടുത്തോരാബ്രഹ്മദണ്ഡാദികൊണ്ടു
വന്മദമവനുണ്ടുമനസ്സിലേറ്റം
മാതൃക്കളവനോടിന്നേതുമെതൃപ്പാൻപോരാ
ശീതളകരച്ചുഡചിന്തിക്കുമ്പോൾ.
കാലനെന്നതുപോലെമാലോകര്ക്കെല്ലാമവൻ
മാലേറ്റം വളര്ക്കുന്നുമനക്കുരുന്നിൽ
പാകങ്ങൾക്കുള്ളതാപമാകവെനിനയ്ക്കുമ്പോൾ
ശോകത്താലെന്റെചിത്തമെരിഞ്ഞീടുന്നു.
ഇക്കാലമിവൻതന്നെചിക്കെന്നു ദഹിപ്പിപ്പാൻ
തൃക്കണ്ണുതന്നെയൊന്നുമിഴിച്ചീടേണം
വല്ലാതെവളര്ന്നിട്ടുമല്ലലൊഴിച്ചുഭവാൻ
എല്ലാജ്ജനങ്ങളേയും പാലിച്ചാലും.
മംഗളവാണിസര്വ്വമംഗളദേവീയേവം
ഭംഗിയിലരുളിച്ചൈതറിവിച്ചപ്പോൾ
ദേവവൈരിന്ദ്രഭീതൻദേവർഷിവരന്താനും
ആവലാതിയ്ക്കായിട്ടങ്ങവിടെചെന്നാൻ.
കുമ്മിയടിപോലെ
ശങ്കരലോകഹിതങ്കരഭോപങ്കവിനാശനപാഹിശംഭോ
തിങ്കൾധരിച്ചുരമണിയെഅങ്കെവഹിച്ചുമണികുട
തങ്കംനമിച്ചുവലംവെയ്കുംകൊങ്കയണച്ചുവാഴുംദേവ
ശംഖപ്രഭശങ്കിക്കരുതെങ്കൽകൃപതങ്കുംതവ
കങ്കടയൊന്നുപതിപ്പിപ്പാനുംലോക
സങ്കടമൊക്കെദഹിപ്പിപ്പാനും
ഇന്ദുചൂഡദേഹംപാതിചെമ്മെ
നന്ദിയിൽവാങ്ങിച്ചുവാഴുമമ്മെ.
സിന്ദൂരവര്ണ്ണെനയനാന്തചുബ്ബിതകര്ണ്ണെസദാ
മഹാനാദീപൂര്ണ്ണെജയജയ
നന്നായപര്ണ്ണെജയജഗന്നാഥേധന്യെഗിരിങ്ക
ന്യെബഹുമാന്യെകുറവെൻപരമെന്നെ.
കനിഞ്ഞുകടാക്ഷിച്ചാലുംലോകമിന്നേരമാകവെരക്ഷിച്ചാലും
വിഷ്ടപമൊക്കയുംദാരുകാഖ്യൻ
നഷ്ടമാക്കുന്നിതാസുരമുഖ്യൻ
ശിഷ്ടരെരൂക്കിസുരന്മാരെയെട്ടും.
മടക്കിദ്വിജര്ന്മാക്കുമഷ്ടിമുടക്കിപശുക്കളെ
വെട്ടിനുറുക്കിഏവമോരോന്നൊട്ടല്ലതി
ദുഷ്ടൻബഹുകഷ്ടംബതകാട്ടുന്നൊരു
ചേഷ്ടിതമൊക്കയും ഘോരംതന്നെവേഗം.
ചുട്ടെരിച്ചാലുമീദേവൻതന്നേ
കാലാരി സംഭവനെന്നപോലെ
ഭൂതേശശങ്കരദേവനമസ്തെ
ഭൂതിവിഭൂഷിതനാഥനമസ്തെ
ഭൂതിപ്രദായകപാഹിനമസ്തെ
ഭൂതലനാകാദിവാസികളായ.
ഭൂതങ്ങൾദാരുകലീലകൾമൂലം
ഭൂതമ്പിടിച്ചതുപോലുഴലുന്നു
മാതൃക്കളൊക്കയുമോടിയൊളിച്ചു
സാധുക്കളായൊരുഞങ്ങളെയിപ്പോൾ.
ബാധിച്ചിടുന്നല്ലൊദാരുകദൈത്യൻ
കേട്ടാലുമിന്നിതുതന്നെയുമല്ല
കഷ്ടം വാനെയുംകെട്ടുവതിന്നായ്
വിട്ടാൻഭടന്മാരെ പൊട്ടനവൻപോൽ.
സര്വ്വജ്ഞനാംഭവാൻദാരുകവൃത്തം
സര്വ്വമറിയുന്നുണ്ടെങ്കിലുമിപ്പോൾ
നിര്വ്വാഹമില്ലാഞ്ഞു ഞാനിതുചൊന്നേൻ.
ദ്വാരകാമന്ദിരം എന്നപോലെ
ശ്രീമഹേശനിപ്രകാരംമാമുനീവാക്യവുംകേട്ടു
കാമാന്തകപുരാന്തകൻഭീമഭീമകോപംപൂണ്ടാൻ
സിംഹാസനന്തന്നിൽനിന്നു സിംഹാരവത്തൊടുമേറ്റു
സംഹാരരുദ്രരൂപത്തെസ്വീകരിച്ചു വിജ്രംഭിച്ചാൻ
അക്കാലംദേവന്റെമൂന്നാം
തൃക്കണ്ണൊന്നു ചുകന്നേറ്റം
തൃക്കണ്ണൊന്നുചുകന്നേറ്റം
തീക്കണൽജ്വാലകൾകൊണ്ട്.
നോക്കുവാനുമശക്യമായ്
കാളകണ്ഠലോചനത്തിൽ
കാളിടുന്നൊരഗ്നിമദ്ധ്യ
കാളമേഘംപോലെഭദ്ര.
കാളിയെകാണായിതപ്പോൾ
അഷ്ടനാഗകര്ണ്ണനാളം
പൊട്ടനാട്ടിലൊട്ടെന്നിയെ
അട്ടഹാസംചെയ്യുംമുഖ.
മൊട്ടല്ലൊരായിരംപോരാ
വക്രനഖക്രൂരങ്ങളാം
തൃക്കൈകളുമുണ്ടായിരം
തീക്കട്ടകൾപൊട്ടിചിന്നും.
തൃക്കണ്ണുകളുണ്ടുലക്ഷം
അഞ്ജനപര്വ്വതഗര്വ്വം
ഭഞ്ജിച്ചീടുംതിരുമെയ്യും
കുഞ്ഞിതിങ്കളോടുചേര്ന്ന്.
രഞ്ജിക്കുന്നദംഷ്ട്രകളും
ശ്രീശിവന്റെമഹാതേജൊ
രാശിയാമാഭഗവതി
ഈശാനന്റെതൃക്കണ്ണിൽനി-
ന്നാശുചാടിധരിത്രിയിൽ
പ്രൌഡിതേടുംഭദ്രകാളി
ധാടിയോടുംധരതന്നിൽ
ചാടിയപ്പോൾകൈലാസമൊ-
ന്നാടിഭൂതഗണമോടി
അംഭോധികളെഴുമപ്പോൾ
അയ്മ്പൊടൊന്നെളകിതീര്ന്ന
ഡംഭേറീടുംദാനവന്മാർ.
സംഭ്രമിച്ചുമന്നിൽവീണു
അമ്മഹാകാളിയെകണ്ടു
സമ്മോഹിച്ചുലോകമെല്ലാം
ബ്രഹ്മാണ്ഡകടാഹത്തൊടും.
ബ്രഹ്മാവുമൊന്നിളകിപോൽ
മോടിയൊടുംവിശ്വമെല്ലാം
മൂടിയൊരുകാളീരൂപം
പാടെകണ്ടുപാര്വ്വതിയും
പേടിച്ചുവിറച്ചുചൊന്നാൾ.
താരകനാക എന്നപോലെ
ചണ്ഡികെചാമുണ്ഡിഭദ്രകാളി
ചണ്ഡപരാക്രമെവത്സെ
ഖണ്ഡപരശുതനുജെ
ഖിണ്ഡമെൻഭാഷിതമെല്ലാം.
ഈരേഴുലോകംനിറഞ്ഞതിങ്ങു
മീരൂപംതാവകഭീമം
പാരിലുള്ളാളുകളെല്ലാംകണ്ടു
പാരംഭയപ്പെട്ടിടുന്നു.
എന്നാതുമൂലമീരൂപമിപ്പോള്
ഒന്നുചുരുക്കുകവത്സേ
എന്നേവമബ്ബവചനംശിവ
നന്ദിനികേട്ടൊരുശേഷം.
തന്നുടേഭീഷണരൂപംഒന്നു
മന്ദംചുരുക്കി ചമച്ചു.
ഒന്നായിതീര്ന്നുവദനപത്മം
മൂന്നായിതൃക്കണ്ണുമപ്പോൾ
അന്നേരംപത്തുമോരാറുമായി
സുന്ദരഭീമഭുജങ്ങൾ.
പൊന്നുംകിരീടംകടകംകാഞ്ചി
മിന്നുംഗജകുണ്ഡലങ്ങള്
ചിന്നുംപ്രഭയുള്ളരത്നമാല
എന്നിവനന്നായി ചാര്ത്തി.
നന്ദിനിയെമടിതന്നിൽവെച്ചു
മന്ദമരുൾചെയ്തുദേവൻ
കാളസ്വരൂപിണിവത്സെകണ്ഠെ
കാളിചിരംജീവഭദ്രെ
കേളിനിണക്കുജഗത്തിലെല്ലാം.
നാളുതോറുംവിളങ്ങട്ടെ
ഘോരംപരാക്രമമുള്ളദുഷ്ട
ദാരുകനെകൊന്നുവേഗം
പാരിടമൊക്കെയുമുഗ്രവീര്യെ.
പാരാതെപാലിച്ചാലുംനീ
ഈവണ്ണംപ്രേമവചനംമഹാ
ദേവൻപറഞ്ഞൊരുനേരം
ആവിലമെന്നിയെചൊന്നാളിങ്ങു
കാവിലെഴുംഭദ്രകാളി.
അഗ്രജനിയോഗിക്കെന്നപോലെ
കാളകണ്ഠകൃപാസിന്ധൊ
കാളകൂടാശനകാലകാലതാത
തവകാലിണതൊഴുന്നെൻ
വക്രനാകുംദാരുകനെ.
വിക്രമത്താലഹംശീഘ്രമിന്നുനിഗ്ര
ഹിപ്പെൻവ്യാഘ്രചര്മ്മധര
തത്രചെന്നുദൈവരാജ
ശത്രുതന്നെകൊൽവാൻ
ശസ്ത്രമില്ലിന്നുടുക്കുവാൻ
വസ്ത്രവുമില്ല.
ഹാഹാവേഗംപോയീടുവിന്
വാഹനവുമില്ല
സാഹസംചെയ്യരുതെല്ലൊ
സാഹസമെന്തുചെയ്വൂ.
നന്ദിനിതൻവാക്കീവണ്ണം
ഇന്ദുചൂഡൻകേട്ടു
മന്ദഹാസമൊടുമെല്ലാം
നന്ദിയിൽകൊടുത്താൻ.
വക്രഖള്ഗത്രിശൂലങ്ങള്
ചക്രമെന്നിതെല്ലാം
തൃക്കൈകളിൽധരിച്ചിതു
തൽക്ഷണത്തിൽദെവി.
ഈശദെവൻനന്ദിനിയെ
ക്ലേശമെന്യെ പിന്നെ
ആശുയാത്രയാക്കികൊണ്ട-
ങ്ങാശീർവ്വാദംചെയ്താൻ.
മംഗളാ മാധവായതെ എന്നപോലെ
ഭദ്രമാം ഭദ്രകാളിതെ
രൌദ്രതുലാംഗീഭദ്രമാം ഭദ്രകാളിതെ
ക്ഷുദ്രമായദനുജനികര
മദ്യഝടുതിപൊടീപൊടിപൊടിച്ച്.
അത്രീതിലകസദൃശസുതനു
വിദ്രുതംനീവിരവിൽവരിക
ഭദ്രമാം ... ... ... ... ... ...
... ... ... ... ... ... ... ... ... ...
ഭദ്രമാംഭദ്രകാളിതെ
സാധുഹൃദയരായവര്ക്കു
ബാധയഖിലമകലുവതിനു
ഭൂതനികരമൊടുമൊത്തു
വാതവേഗമൊടുംപോക
ഭദ്രമാംഭദ്രകാളിതെ
ദാരുകാസുരേശ്വരന്റെ
ചോരകോരിയലറിയാര്ത്തു
പാരണംകഴിച്ചുമനസി
ഭൂരിതോഷമാന്നുകൊൾക
ഭദ്രമാംഭദ്രകാളിതെ
ധരണിതന്നിലമൃതകിരണ
ധവളമായകീര്ത്തി
വിരവിൽവിലസുമെന്നുമറിക
പരമരണമതിന്നുപോക
ഭദ്രമാംഭദ്രകാളിതെ.
കുറത്തീപോലെ
അര്ദ്ധചന്ദ്രചൂഡവാക്യ
മിത്ഥമെല്ലാംകേട്ടു
ബദ്ധരോഷമെഴുന്നേറ്റാ
ളുദ്ധതയാംകാളി
അമ്പിളിക്കീറണിഞ്ഞീടും
തമ്പുരാന്റെപാദം
മുമ്പിലൊന്നുകുപ്പിദ്ദേവി
വമ്പടക്കുപോയാൾ.
വമ്പടഹമടിച്ചേറ്റ
മമ്പൊടുമുഴക്കി
പിമ്പുറത്തുമഹാഭൂത
വമ്പടയുംചേര്ന്നു.
കാളികൂളിപടകളും
കേളിയാടിയാര്ത്തൂ
ധൂളിയേറാംഗഗനത്തിൽ
ചീളവേപരന്നു.
തുംഗഭദ്രൻവിശംഗാക്ഷൻ
പിംഗളാക്ഷൻമുണ്ഡൻ
ഭംഗിയോടെനൃത്തംവെയ്ക്കും
ഭിംഗിഭിംഗിരിടി.
ക്രൂരനേത്രൻകുണ്ഡോദരൻ
കൂപകര്ണ്ണൻചണ്ഡൻ
വീരനാകുംനന്ദികേശൻ
വീരഭദ്രൻതാനും.
ധൂഷ്ടരാകുമീവരിടി
വെട്ടിടുന്നപോലെ
അട്ടഹാസം ചെയ്തുകൈകൾ
കൊട്ടിയുമങ്ങാര്ത്താർ.
ശ്രീപിനാകിതന്റെഘോര
ചാപഘോഷംപോലെ
വാപിളര്ന്നൊന്നലറിനാൾ
കോപമോടാദ്ദേവി.
ബദ്ധമോദംമാതൃക്കളു
മദ്ധ്വനിയെകേട്ടു
അദ്ധരയിൽചെന്നുചേര്ന്ന
മിത്രഭാവംതേടി
അംബികേശപുത്രിതന്റെ
കംബുകണ്ഠനാദം
അംബരചാരികൾകേട്ടി
ട്ടംബരെനിറഞ്ഞു
ഇന്ദ്രനാദിസുരരാജ
വൃന്ദമെല്ലാമപ്പോൾ
വന്ദനംചെയ്തീശ്വരിയെ
നന്ദിയിൽസ്മൃതിച്ചാർ.
പാനപോലെ
ഭദ്രകാളിപരദ്ദേവതെജയ
ഭദ്രദാത്രീപരമേശ്വരിജയ
ക്ഷുദ്രദാനവലോകംവിനാശയ
രുദ്രനന്ദിനിഞങ്ങളെപാലയ.
ഈരേഴുലോകംതന്നിൽജനിച്ചതിൽ
ആരറിയുന്നതാവകവൈഭവം
പാരശേഷവുംസൃഷ്ടിച്ചുരക്ഷിച്ചു
പാരാതെസംഹരിക്കുംമഹാമായെ.
അന്തകാന്തകാന്ദിനിനിന്നുടെ
ചന്തമേറുംതിരുമേനികാൺകയാൽ
അന്തരംഗത്തിൽഞങ്ങൾക്കുശേഷവും
സന്തോഷാംബുധിതള്ളിയലയ്ക്കുന്നു.
കണ്ണിലാനന്ദബാഷുംനിറയുന്നു
തിണ്ണമേറ്റവുംപിന്നേയുംപിന്നേയും
നിര്ണ്ണയംഞങ്ങൾക്കിപ്പോളുള്ളാനന്ദം
വര്ണ്ണിച്ചീടാനനന്തനുമാളല്ല.
സ്വര്ഗ്ഗവുംവേണ്ടഞങ്ങള്ക്കുസുന്ദരി
വര്ഗ്ഗവുംവേണ്ടവൈകുണ്ഠവുംവേണ്ട
ദുര്ഗ്ഗെതാവാകമിതെപ്പോഴും
ഭര്ഗ്ഗനന്ദിനികാണായ്വരുമെങ്കിൽ.
മുക്തിദായിനിമായിനിമോഹിനി
ശക്തീദേവിഭവതിയെവര്ണ്ണിപ്പാൻ
ശക്തിയില്ലവിശേഷിച്ചുമിക്കാലം
ഭക്തികൊണ്ട്നെഞ്ഞിതപൊട്ടുന്നു.
ഞങ്ങൾക്കുള്ളകുലദൈവമായതും
ഭംഗിചേരുംകുലവിദ്യയായതും
മംഗളശ്രീകുലധനമായതും
അങ്ങുന്നല്ലൊസമസ്തവുമംബികെ.
കണ്ഠകാളപ്രിയസുതെഭാസിതെ
കണ്ഠെകാളിമഹേശിഭവതിയെ
കണ്ടപോലെയടിയങ്ങൾവര്ണ്ണിച്ചു
കൊണ്ടുകൂിപ്പിസ്തുതിക്കുന്നനിക്കാലം.
കണ്ടാൽമേചകശൈവലമൊതവ
കൊണ്ടൽവേണിയൊനല്ലതെന്നിങ്ങനെ
പണ്ടുസൽകവിലോകംനിരൂപിച്ചു
ചണ്ടിചണ്ടിയെന്നായതുപേക്ഷിച്ചാർ
നീലമാകുംകുറുനിരചേരുന്ന
ഫാലദേശമിതെത്രെമനോഹരം
ചാലവെകളുംകാങ്കിതനായൊരു
ബാലചന്ദ്രൻവിളങ്ങുന്നതുപോലെ
കല്ലോലത്തിന്നുമല്ലൽവളര്ത്തുന്ന
ചില്ലിലീലയും നല്ലൊരുനാസയും
പല്ലുംചുണ്ടുംമനോജ്ഞതരംശശി
തെല്ലിനൊത്തൊരുദംഷ്ട്രറാകലകളും.
ചെന്തീയാളുന്നതൃക്കണ്ണുംനെറ്റിയിൽ
ദന്തികുണ്ഡലമണ്ഡിതഗണ്ഡവും
ബന്ധുരമായകന്ധരയിൽപാരം
ചന്തമേറുംമണിമയമാലയും.
കങ്കണാങ്കിതമാകിയതൃക്കര
സംഘമായതിലായുധജാലവും
കുങ്കുമപങ്കരഞ്ജിതമായൊരു
കൊങ്കരണ്ടുംകുലുങ്ങുന്നനൃത്തവും
മാനമൊക്കുന്നമദ്ധ്യവുംനാഭിയും
ഹീനദോഷത്രിവലിയുംകാഞ്ചിയും
ആനത്തോലുടയാടതുടകളും
ജാനുയുഗ്മവുംജാഘയുംകൂപ്പുന്നേൻ.
ഛത്മമെന്നിയെപത്മരമണനും
പത്മസംഭവൻതാനുംവണങ്ങിടും
പത്മകോമളതൃപ്പാദയുഗ്മത്തെ
പത്മികുണ്ഡലെകുമ്പിട്ടുകൂപ്പുന്നേൻ.
രക്ഷദീക്ഷിതസൽക്കടാക്ഷപ്രഭ
പക്ഷ്മളീതശ്രീപക്ഷ്മജാലംചേരും
അക്ഷിപത്മങ്ങൾകൊണ്ടടിയങ്ങളെ
അക്ഷീണാമോദംദേവീനോക്കേണമെ.
ആറാധാരംകടന്നവിടെചെന്നു
പാരിലൊക്കെയുംപീയൂഷവർഷത്തെ
പാരാതെചെയ്തുവാണരുളുംശിവെ
പാരമായുസ്സുഞങ്ങൾക്കു്തന്നാലും
അമ്പുംവില്ലുംകയറുമാത്തോട്ടിയും
അമ്പിളിക്കീരമെന്തുമെന്നംബികെ
സമ്പത്തുംമഹാഭക്തിയുംമുക്തിയും
അയ്മ്പോടെഞങ്ങൾക്കേണമെദേവീ
ദാരുകസുരൻതന്നെവധിച്ചാശു
പാരിടമെല്ലാംപാലിച്ചീടേണമെ
ഘോരവിക്രമെധീരാട്ടഹാസിനി
ചാരുശീലെജയജയചണ്ഡികെ
നാളീകദളചാരുമിഴിമാരെ
കേളിതെന്നുടെവാക്കുകളാദരാൽ
കാളിതൻകഥശേഷമതിനിഞാൻ
നാളെവന്നു മുഴുവൻകഥിച്ചീടാം.
കാലംപോയിതുനേരംപകലിനി
കാലുനാഴികയുള്ളുധരിച്ചാലും
ബാലപൈങ്കിളിയേവംപറഞ്ഞാശു
കൈലാസശൈലംനോക്കിപറന്നുതെ.