രണ്ടേകചിത്തം കലരും ദ്വിജന്മാർ
പണ്ടേകദാ പൂരമഹോത്സവത്തെ
കണ്ടീടുവാൻ തൃശ്ശിവപൂരിൽ നിന്നു
മണ്ടീടിനാർ സന്ധ്യകഴിഞ്ഞ ശേഷം
രയം കലർന്നോടിടുമദ്വിജേന്ദ്ര-
ദ്വയം ഭൂതം യക്ഷിപറമ്പി'ലെത്തി
സ്വയം തദാ രണ്ടു നതാംഗിമാരെ
ഭയം വെടിഞ്ഞങ്ങു തെളിഞ്ഞു കണ്ടു
സംഗം വിനാ ചന്ദ്രിക വന്നു തുള്ളും
രംഗം കണക്കായിടുമപ്പറമ്പിൽ
ഭംഗം വിനാ നിൽക്കുമവര്ക്കു ചേർന്നു-
ള്ളംഗങ്ങൾതൻ ഭംഗികളെന്തുചൊല്ലൂ
കറുത്ത കാറിന്നു കലർന്ന കാന്തി
വെറുത്തുപോം വേണികൾ കണ്ടുവെന്നാൽ
മറുത്തടുക്കും മലരമ്പവീര്യം
പൊറുത്തുകൊൾവാൻ പുനരാരു പാരിൽ
ഒളിച്ചു മാൻ കാട്ടിൽ വസിയ്ക്കുമാറു
കളിച്ചിടും കണ്ണിണ കണ്ടുവെന്നാൽ
വെളിച്ചമേറും പകലബ്ജമെല്ലാ-
മിളിച്ചുപോം രാക്കഥയെന്തുപിന്നെ
ഗുണങ്ങൾ തിങ്ങം ശരദിന്ദുബിംബം
വണങ്ങിടും വക്ത്ര സരോരുഹത്തിൽ
ഇണങ്ങിടും പുഞ്ചിരി മാമുനീന്ദ്ര-
ഗണങ്ങളേക്കൂടി മയക്കുമേറ്റം
കുടങ്ങൾതൻ കാന്തി കലർന്ന കൊങ്ക-
ത്തടങ്ങളാലിംഗനസൌഖ്യദങ്ങൾ
കുടുങ്ങിനിൽക്കുന്നര, വിസ്തൃതത്വ-
മൊടുങ്ങിടാതുള്ള കടിപ്രദേശം
ക്രമങ്ങൾതെറ്റാതിഹ ചമ്പകത്തിൻ-
സുമങ്ങളാൽ തീര്ത്തൊരു മാലയെന്നായ്
ഭ്രമം തരും കയ്യ്യരുണാരവിന്ദ-
സമം പരം കൈത്തലമെത്ര രമ്യം
ഇടയ്ക്കിടെപ്പുന്തുകിൽ നീങ്ങുമാറു
നടക്കുമാ 'മിനിമാർ സലീലം
പടയ്ക്കു പോയ് ദന്തികരം മടക്കും
തുടയ്ക്കെഴും കാന്തികളൊട്ടുകാട്ടി
ചലൽസ്തനം പൂണ്ടവർമന്ദമുർവ്വീ-
തലത്തിൽ വയ്ക്കുന്നടി കണ്ട നേരം
ജലത്തിലല്ലംബുരുഹാധിവാസം
സ്ഥലത്തിലെന്നാദ്വിജർ നിശ്ചയിച്ചു
ആമാനിനീയുഗ്മകുചത്തിൽ മുല്ല-
പ്പൂമാല പാരം തെളിവായ്വിളങ്ങീ
ശ്യാമാഭ്രമദ്ധ്യത്തിൽ വെളുത്തമുക്താ-
ദാമാഭയുള്ളോരുഡുപങ് ക്തിപോലെ
കുളുര്ത്ത മന്ദസ്മിതമഞ്ജുകാന്തി
തളിര്ത്തു നിൽക്കും മുഖചന്ദ്രബിംബേ
കളങ്കമില്ലാതഴകേറ്റമേറ്റി വിളങ്ങി
നൽപ്പൊന്മണികുണ്ഡലങ്ങൾ
കരങ്ങളിൽ കങ്കണ മംഗുലീയം
തരങ്ങൾ ചേർന്നംഗുലിതന്നിലെല്ലാം
സ്വരങ്ങളിൽ ശുദ്ധി ലഭിച്ച കണ്ഠ
ദരങ്ങളിൽ പൊന്മണി ഭൂഷണങ്ങൾ
മാലേയകാലേയകുരംഗനാഭി-
യാലേ ചമച്ചീടിന ചിത്രകങ്ങൾ
ഫാലേ ധരിച്ചുള്ളവർതന്റെഗാത്ര-
മാലേചനത്താലതിലോഭനീയം
മുറുക്കി വർദ്ധിച്ച ധരാതിരാഗാൽ
മുറുക്കിനാരായവരാത്മരാഗം
മറുത്തു നിൽക്കും നവവിദ്രുമത്തിൽ
വെറുപ്പു ചേർത്താരഖിലർക്കു മുള്ളിൽ
വിലാസിനീയുഗ്മമതിന്നു"പൃഷ്ഠ-
വിലാസ”മെന്നുള്ളോരുടുത്ത മുണ്ടും
നിലാവു തോൽക്കും വിധമുണ്ടുലഞ്ഞു
ജലാർദ്രമാകും മൂലമൂടിമുണ്ടും
കാമാര്ത്തരായ ദ്വിജർ നിന്നിടാതാ
വാമാക്ഷിമാരോടു കടന്നു ചൊന്നാർ
കാമാന്ധരായുള്ളവർ ദേശകാലം
കാണ്മാനഹോ കിഞ്ചന ശക്തരാമോ?
"ചെന്താമരക്കണ്ണികളായ നിങ്ങൾ-
ക്കെന്താണു പേരെന്തയി ജാതിനാമം
എന്താണു പിന്നെബ്ഭവനാഭിധാനം
ചിന്താവിഹീനം സകലം കഥിപ്പിൻ
ചൊല്ലാളുമീ യക്ഷിപറമ്പിൽ നിങ്ങ-
ളുല്ലാസമോടെന്തിനു നിന്നിടുന്നു?
വല്ലാത്തതിപ്പൂരനിശാദികാല-
മെല്ലാം നിനച്ചാലിതു ഭംഗിയാണോ?
ഏവം കഥിയ്ക്കും ദ്വിജരോടു സൌമ്യ-
ഭാവം കലർന്നായവർ ചൊല്ലി മെല്ലെ
ഹേ വമ്പരാമന്തണരേ! ഭവാന്മാർ
ദൈവങ്ങൾ താനീയടിയാര്ക്കു പാരിൽ
രണ്ടാൾക്കുമിപ്പൂരമഹോത്സവത്തെ
കൊണ്ടാടി മോദത്തൊടു കണ്ടുകൊൾവാൻ
ഉണ്ടാഗ്രഹം ഞങ്ങളെയിപ്പഴങ്ങു
കൊണ്ടാക്കുവാനില്ല തരത്തിലാരും
നേരായിദാനീം ഭവദീയയാത്ര
പൂരാവലോകത്തിനിതായിരുന്നാൽ
പാരാത കണ്ടടിയങ്ങൾ കൂടി-
പ്പോരാമതിന്നങ്ങു വിരോധമുണ്ടോ?
ഉടുക്കുവാനും മൂലമൂടുവാനും-
മെടുക്കണം മുണ്ടുകൾ മോടിയോടെ
തിടുക്കമോടായതു ചെയ്തുകൊള്ളാ-
മടുക്കലാണോർക്കുക കുപ്പമാടം
എന്നാലതിന്നായ്വിടകൊണ്ടിടട്ടേ
നന്നായ് ഭവാന്മാർ പുനരത്രനേരം
ഇന്നാരുമില്ലാതിവിടത്തിലേവം
നിന്നാലതും ലൌകികമാകയില്ല
പ്രൌഢത്വമേറീടിന നിങ്ങൾ കുപ്പ-
മാടത്തിലേക്കൊന്നെഴുന്നള്ളിയെന്നാൽ
ധാടിയ്ക്കു ചേരും വിധമായ് മുറുക്കാം
മോടിയും കൊള്ളാമവിടയ്ക്കതേറ്റം
ഊരും തഥാ ഞങ്ങടെ താണവീട്ടു
പേരും സ്വഭാവങ്ങളുമാദരേണ
പേരും കഥിയ്ക്കാമഥ പോംവഴിയ്ക്കുക
നേരം കളഞ്ഞിട്ടൊരു കാര്യമുണ്ടോ?
താലീഫലശ്രീസ്തനിമാരെ നന്മ-
യാലീവിധം കണ്ടതുതൊട്ടശേഷം
മാലീഷലില്ലാതെ നിനച്ചു; "കാക-
താലീയ" മെന്ന ദ്വിജപുംഗവന്മാർ
സ്വജാതിസിദ്ധോഗ്രത കൂടിടുന്നാ-
ദ്വിജാധിപത്രിമുഖിമാർ തദാനീം
ദ്വിജാഗമാദ്യുത്തമസംഭവം ന-
“ല്ലജാകൃപാണീയ" മിതെന്നുറച്ചു
അക്കാമിനീയുഗ്മമൊടൊത്തു പിന്നെ
നിൽക്കാതെപോയാർ പുനരദ്വിജന്മാർ
അക്കാലമീടാർന്നൊരു മേട കണ്ടാർ
പുക്കാരതിന്നുള്ളിലുടൻ പ്രമോദാൽ
എകർന്നു വിസ്താരമിയന്നുരണ്ടു-
ണ്ടകങ്ങളാമേടയിലാത്തഭംഗ്യാ
അകം കുളിത്താദ്വിജർ വേർപിരിഞ്ഞാ
യകങ്ങളിൽ പൂക്കു വധൂസമേതം
പെരുത്ത മോദാൽ മദനാഗ്നിശാന്തി
വരുത്തുവാനദ്വിജരങ്ങൊരുങ്ങി
കരുത്ത രോഷാലുഭരാഗ്നിശാന്തി
വരുത്തുവാൻ സുന്ദരിമാരുമോങ്ങീ
ദേഹാർത്തി, ദുര്ദ്ദേവത, ശത്രു, ലോഭ,-
മോഹാ,ധി,യെന്നുള്ളവതീർത്തുകൊൾവാൻ
ഈഹാനുസാരേണ സദാപി ദേവീ
മഹാത്മ്യവാനാണതിലേകവിപ്രൻ
വ്യഗ്രത്വമാർന്നാദ്വിജനോടു ചൊന്നാ-
ളുഗ്രത്വമറ്റെങ്ങെഴുമംബുജാക്ഷി
“ഇഗ്രന്ഥമെന്തെന്തിനഹോകരത്തി-
ന്നഗ്രത്തിനാലങ്ങു ധരിച്ചിടുന്നു?"
"ഹേ! ഹാടകാഭാംഗി ധരിയ്ക്ക “ദേവീ-
മാഹാത്മ്യ"മാണീ വരപുസ്തകം മേ
മോഹാദിദോഷം സകലം നശിപ്പാൻ
ദേഹാവസാനംവരെ ഞാനിതേന്തും
"ദേഹീമഹാത്മ്യോ പറകെന്തിതെന്തു
ഹീഹീ നമുക്കുംചിരിവന്നിടുന്നു
ദേഹീതി യാച്ഞയ്ക്കിതു കൊള്ളുമെന്നോ
ഭോ ഹീനബുദ്ധിത്വമിതെത്ര കേമം
ദോഷങ്ങൾ തീർപ്പാനിതു പോരുമോ തേ
ദോഷങ്ങൾ തീർപ്പാനിതുതന്നെ വേണോ?
ഭോഷൻ ഭവാനിച്ചെറുപുസ്തകത്തെ
ശേഷം കഥിയ്ക്കാതെ കളഞ്ഞുകൊൾക"
"മടുത്തുപോം നിന്നുടെ വാക്കു കേട്ടാൽ
കടുത്ത ദുര്ദ്ദേവതതന്നെയോ നീ"
പടുത്വമോടിങ്ങനെ ചൊല്ലിടുമ്പോ-
ളടുത്തകത്തങ്ങൊരിരമ്പൽ കേട്ടു
മടിച്ചിടാതുഗ്രബലേന കണ്ഠം
പിടിച്ചു ഞെക്കും പൊഴുതെന്നപോലെ
തടിച്ചൊരാര്ത്തസ്വരമൊത്തു കൈകാ-
ലടിച്ചിടും ശബ്ദവുമങ്ങു കേട്ടു
ചെടിച്ചിടാതാശു വലിച്ചു ചോര
കുടിച്ചിടും നിസ്വനവും തദാനീം
കടിച്ചു വല്ലാതെചവച്ചിടുമ്പോൾ
തുടിച്ചെഴും ശബ്ദവുമങ്ങു കേട്ടു
രോഷം വളർന്നായവളപ്പൊൾ മഞ്ജു-
വേഷം കളഞ്ഞുഗ്രവപുസ്സെടുത്താൾ
ദോഷം വിനാ പുസ്തകഹസ്തനായ് നി-
ശ്ശേഷം തദാ നേത്രമടച്ചു വിപ്രൻ
"തുറക്കെടാ കണ്ണു തുറക്കെടാ നീ
മുറയ്ക്കു നിൻ ചോര കുടിയ്ക്കു മീ ഞാൻ"
ഉറക്കെ നാലഞ്ചലറിച്ചെകിട്ടിൽ-
ത്തറയ്ക്കു മാറിങ്ങിനെ ചൊല്ലി യക്ഷി
പിടിച്ചു ജീവൻ പരമെങ്കിലും ക-
ണ്ണടച്ചതായാളു തുറന്നതില്ല
പിടിച്ചതില്ലായവൾ വിപ്രനെ ക്കൈ-
പ്പിടിച്ചൊരപ്പുസ്തകവൈഭവത്താൽ
ആ രാവവൻ കോടിയുഗം കണക്കെ-
പ്പാരാതെ പേടിച്ചു കഴിച്ചുകൂട്ടി
"നേരായ് ഭവാൻ കണ്ടവൾ തുച്ഛമെന്നാ-
യാരാര”തെന്നപ്പൊഴുരച്ചു കാകൻ
തരിമ്പു കണ്ണങ്ങു തുറന്നനേരം
കരിമ്പനയ്ക്കുള്ള കുരക്കിലായ്ത്താൻ
ഇരുന്നിടും മട്ടുകൾ കണ്ടു വിപ്രൻ
വരുന്ന ഭീത്യാ പുനരങ്ങു നോക്കി
അടുത്തു നിൽക്കും പനതൻ ചുവട്ടില്
കടുപ്പമായ്ത്തൻറെ വയസ്യദേഹം
കടിച്ചു തിന്നൊട്ടവശിഷ്ടമായി-
ത്തടിച്ച ശോകത്തൊടു തത്ര കണ്ടാൻ
ഉറങ്ങിടാതങ്ങു വസിച്ച വിപ്ര-
നിറങ്ങിനാനായതിൽനിന്നു മന്ദം
പരുങ്ങിടാതസ്സഖിദർശനത്തി-
ന്നൊരുങ്ങിനാൻ പിന്നെ മഹാനുഭാവൻ
അടുത്തു ചെന്നാശ്ശവമൊക്കെ നോക്കി
ക്കടുത്തശോകേന കരഞ്ഞു പാരം
മടുത്തിടാതസ്സഖിതന്റെ ദേഹ-
മെടുത്തതുംകൊണ്ടഥ പോയി വിപ്രൻ
തരത്തിലായാളുടെ സൂനുതന്റെ
കരത്തിലാമിത്രശവത്തെ നൽകി
ചരിത്രമെല്ലാം കുറയാതുടൻ വി-
സ്തരിച്ചു ചൊന്നാൻ സുതനോടു വിപ്രൻ
ഇതി പ്രചണ്ഡം നിജതാനാശം
പതിപ്രയോഗേന ഭവിച്ചതെല്ലാം
മതിപ്രധാനൻ മകനന്നു കേട്ടി-
ട്ടതിപ്രതാപാല്ശ്ശപഥം ചകാര
എൻതാതനെക്കൊന്നൊരു യക്ഷിതന്മെ-
യ്യെന്താകിലും നാല്പതു നാളിനുള്ളിൽ
ചിന്താവിഹീനം ഗുരുമന്ത്രഹോമാൽ
വെന്താശു വെണ്ണീർപ്പൊടിയാക്കുവൻ ഞാൻ
ശേഷക്രിയാദ്യം സകലം കഴിച്ച
ശേഷം മകൻ കാലടി, മന്ത്രസിദ്ധൻ
ദ്വേഷത്തോടദ്ദേവത ചെയ്തതിന്റെ
ശേഷക്രിയയ്ക്കായുടനങ്ങൊരുങ്ങി
സൂര്യന്റെ സംസേവ തുടങ്ങി വിപ്ര
നാര്യൻ തദാ തന്നിലാഷസിദ്ധ്യൈ
സൂര്യൻ പ്രസാദിച്ചുടനേകി വേണ്ടും-
കാര്യം നടത്താനൊരു പുസ്തകത്തെ
അപ്പുസ്തകത്തിൽ പറയുംപ്രകാര-
മപ്പുത്രനാം കാലടി ഹോമകർമ്മം
അല്പം പിഴയ്ക്കാത തുടങ്ങിനാനാ-
ക്കല്പം മഹോഗ്രം കഠിനം നിനച്ചാൽ
താണാശു നിര്മ്മിച്ചിതു ദുഷ്ടയക്ഷി-
പ്രാണാഹതിയ്ക്കായൊരു ഹോമകണ്ഡം
ചേണാര്ന്നിടും യക്ഷിപറമ്പിൽ' നന്നായ്
കാണാമതിന്നും കുളമെന്നപോലെ
നിന്നച്ഛനെക്കൊന്നൊരു യക്ഷി ഞാന-
ല്ലെന്നത്ര സത്യം തെളിവോടു ചെയ്വാൻ
മിന്നും പ്രകാശത്തൊടു തത്ര പിന്നെ
പൊന്നും വിളക്കൊന്നു കൊളുത്തിവെച്ചു
ഹോമിയ്ക്കുവാനുള്ള ഹവിസ്സു ചൊൽവാൻ
നാമിപ്പൊഴും ഹന്ത! ഭയപ്പെടുന്നു
കാമിക്കുമാറായതിനമ്പു സൂര്യ-
സ്വാമിയ്ക്കുമില്ലേ ചെറുതെന്നു തോന്നും
അരിച്ചെടുത്തീടിന നെയ്യിൽ മുക്കി
വിരിച്ചിടും വിസ്തൃതമായ വസ്ത്രം
അരിച്ചുകേറീട്ടതിൽ നെയ്യുറുമ്പു
നിറച്ചണഞ്ഞാലതു തിയ്യിലാക്കും
തന്ത്രങ്ങളോരോന്നഥ തത്ര ചെയ്വാൻ
മന്ത്രങ്ങളുണ്ടൊക്കയുമുഗ്രമേറ്റം
പന്ത്രണ്ടുനാളിങ്ങനെ ഹോമകർമ്മം
മന്ത്രജ്ഞനാമദ്വിജനങ്ങു ചെയ്തു
തിണ്ണം തദാ തത്ര ജവേന യക്ഷ-
പ്പെണ്ണുങ്ങൾ വന്നിട്ടഥ ചെയ്തു സത്യം
എണ്ണം നിനച്ചാലതിനില്ല നല്ല-
വണ്ണം ശ്രവിച്ചാനതു വിപ്രവര്യൻ
അക്കാലമേവം കൃതസത്യമാശു
മുക്കാലുമായക്ഷികൾ പോയ ശേഷം
ആർക്കാകിലും നൽകൃപ ചേരുമാറു
കേൾക്കായൊരാര്ത്തസ്വരമൊട്ടു ദൂരേ
ഉള്ളിൽ ക്രുധാ വിപ്രനെയന്നു തിന്ന
കള്ളിത്തമേറീടിന യക്ഷി പിന്നെ
പൊള്ളിദ്ദഹിക്കുന്നുടൽ ചുട്ടുനീറി-
ത്തുള്ളിപ്പിടച്ചായവിടത്തിലെത്തീ
കേമത്തമേറും ദ്വിജനാശു പിന്നെ
ഭീമത്തിയാമഖലയക്ഷിതന്നെ
ഹോമിക്കുവാനുള്ളൊരു മന്ത്രമോതി
ഹോമിച്ചു ഹാ! യക്ഷി ശപിച്ചിതപ്പോൾ
"ഹാസത്തൊടെന്നെക്കൊല ചെയ്കയാൽ കാൽ
മാസത്തിനുള്ളിൽഖല! നിഷ്കൃപാത്മൻ
നീ സങ്കടപ്പെട്ടു കരഞ്ഞു ചക്ര-
ശ്വാസം വലിച്ചാശു നശിച്ചുപോകും
കണ്ണീരൊടത്തീയ്യിലെരിഞ്ഞു യക്ഷ
പ്പെണ്ണീവിധം ഹാ പൊടിഭസ്മമായി
എണ്ണീടിനാൻ ശാപദിനങ്ങൾ വിപ്രൻ
നണ്ണീടിനാൻ കിഞ്ചന നെഞ്ചിലേവം
ശ്രീപാർവ്വതീശന്റെ മുകുന്ദസേവ്യ-
ശ്രീപാദമിബ്ഭൂമിയിലുള്ള കാലം
പാപാരിദുര്ദ്ദൈവമഹാഭിചാര-
ശാപാധികാലാദി ഭയങ്ങളുണ്ടോ?
ശ്രീകാശിതൊട്ടുള്ള വിടങ്ങൾ തന്നിൽ
ശ്രീകാലകാലൻ മരുവുന്നു ദേവൻ
ലോകെ നമുക്കായതിൽ വെച്ചിദാനീം
പോകേണ്ടതെങ്ങന്തകനെജ്ജയിപ്പാൻ
'തിരുവാലൂർ' ക്ഷേത്രേ വാ-
ണരുളുന്നുണ്ടന്തകാന്തകൻ ദേവൻ
പുരുജവമവിടെച്ചെന്നാൽ
ഗ്ഗുരുതരമിശ്ശാപമേൽക്കയില്ല ദൃഢം
ഭൂവി പുകഴും പരദേശ-
ത്തവിടെച്ചെല്ലാൻ നിനയ്ക്കിലിടപോരാ
ഇവിടത്തെ തിരുവാലൂ-
രവിളംബമിതാ ഗമിച്ചിടുന്നേൻ ഞാൻ
ആര്യൻ കാലടി വിപ്രനിങ്ങനെ വിചാ-
രിച്ചൊന്നുറച്ചിട്ടു തൻ
കാര്യം നേടുവതിന്നു പോയി തിരുവാ-
ലൂർക്കാശു നിൽക്കാതുടൻ
സൂര്യഗ്രന്ഥവിധിപ്രയോഗമഹിമാ-
വോര്ത്തിട്ടുവന്നാദരാൽ
'സൂയ്യക്കാലടി' യെന്ന നാമമഴകായം
നൽകീടിനാർ നാട്ടുകാർ
കൊണ്ടാടിപ്പരദേശവാസി തിരുവാ-
ലൂർക്ഷേത്രനാഥാലയം
കണ്ടാലും മതി, മൃത്യുവന്നൊഴിയുവാൻ;
കേടറാരിക്കേരളേ
ഉണ്ടാക്കീടിന തൽഗൃഹേശഭഗവൽ-
ബിംബത്തിനെത്താൻ പരം
കണ്ടാലേ വരു തൽഫലം നിയത; മെ-
ന്നല്ലൊ പഴഞ്ചൊല്ലിഹ
വിരവൊടു തിരുവാലൂർ ക്ഷേത്രപാശ്ചാത്യഭാഗേ
സരസി ബത കുളിച്ചിട്ടങ്ങകത്തേക്കു പോവാൻ
ധരണിസുരനുടൻ തൽഗോപുരം പൂക്കനേരം
ത്വരയൊടു ലഘുമൂത്രം വീണുതൻകോണകത്തിൽ
വിപ്രൻ കുളിച്ചുടൻ പിരന്ന
ക്ഷിപ്രം സംശുദ്ധനായ് ത്തദാ
പ്രദേശത്തിൽ വന്നാന-
ങ്ങല്പം പോയ് മൂത്രമപ്പൊഴും
താപം പൂണ്ടാൻ മനസി തിരുവാ-
ലൂരെഴും ശങ്കരശ്രീ-
രൂപം കാണാനവിട വരാ
ഞ്ഞപ്പൊഴുല്പന്നശോകാൽ
ശാപം ചിന്തിച്ചുടനെ നെടുവീര്-
പ്പിട്ടു വിപ്രേന്ദ്രനേറ്റം;
പാപം ചെയ്യുന്നവനു വരുമോ
മംഗളം ഭംഗമെന്യേ?
തെരുതെരെ മൂത്രസ്രാവാൽ
തിരുവാലൂർ ക്ഷേത്രനാഥനെക്കാണ്മാൻ
ഒരു കുറിയും സാധിച്ചി-
ല്ലുരു പാപമെഴുന്നവന്നു ഗതിയേവം
എന്നാലും ഭക്തിമാൻ വിപ്രനന്നാശ്ശങ്കരവിഗ്രഹം
നന്നായ് കാണാതെ ഭക്ഷിയ്ക്കില്ലെന്നായുള്ളിലുറച്ചുതേ
ഉണ്ടിടാതെയുമുമേശവിഗ്രഹം
കണ്ടിടാതെയുമഹോ മഹീസുരൻ
രണ്ടു മൂന്നു ദിവസം കഴിച്ചുമാൽ -
കൊണ്ടു ഭക്തനഥ വീണു ഗോപുരേ
ഭക്തിയുണ്ടവനു നെഞ്ചിലെങ്കിലും
ശക്തിയുള്ള ദുരിതങ്ങൾ കാരണാൽ
ഭക്തവത്സലനരൻ സ്വവിഗ്രഹം
വ്യക്തമായവനു കാട്ടിയില്ലഹോ!
ശാന്തിക്കാരനൊടോതിനാൻ നിശി തദാ
സ്വപനേ തുറക്കേണ്ടിനി-
ശ്ശാന്തിക്കായിഹ നാലുനാളിലഖിലം
കാലേ കഴിയ്ക്കെന്നരൻ
ശാന്തിക്കാരനതോര്ക്കയാൽ നടതുറ-
ന്നില്ലാകയാൽ ദോഷസം-
ശാന്തിയ്ക്കായവനീശരൂപമഖിലം
കാണ്മാൻ കഴിഞ്ഞില്ല ഹോ!
ഒഴിക്കവയ്യാത്തൊരു യക്ഷിശാപ-
വഴിയ്ക്കിതെല്ലാമവനന്നു വന്നു
ഒഴിച്ചഗന്ധർവ്വവരന്റെ ശാപ
വഴിയ്ക്കു താനെന്നപരര്ക്കു പക്ഷം
ഏതായാലും ശിവ ശിവ!! തദാ കാലടിക്ഷോണിദേവൻ
ജാതാതങ്കം മുഹുരപി ചലൽഗാത്രനായ് തത്ര വീണാൻ
സ്ഫീതാഘൗഘം കിമപി ച നിനയ്ക്കാതഹോ സാഹസത്താൽ
ചെയ്താലേവം ഫലമിതി നൃണാം കാട്ടി, കാലാരി പാരിൽ
പണ്ടേകദാ പൂരമഹോത്സവത്തെ
കണ്ടീടുവാൻ തൃശ്ശിവപൂരിൽ നിന്നു
മണ്ടീടിനാർ സന്ധ്യകഴിഞ്ഞ ശേഷം
രയം കലർന്നോടിടുമദ്വിജേന്ദ്ര-
ദ്വയം ഭൂതം യക്ഷിപറമ്പി'ലെത്തി
സ്വയം തദാ രണ്ടു നതാംഗിമാരെ
ഭയം വെടിഞ്ഞങ്ങു തെളിഞ്ഞു കണ്ടു
സംഗം വിനാ ചന്ദ്രിക വന്നു തുള്ളും
രംഗം കണക്കായിടുമപ്പറമ്പിൽ
ഭംഗം വിനാ നിൽക്കുമവര്ക്കു ചേർന്നു-
ള്ളംഗങ്ങൾതൻ ഭംഗികളെന്തുചൊല്ലൂ
കറുത്ത കാറിന്നു കലർന്ന കാന്തി
വെറുത്തുപോം വേണികൾ കണ്ടുവെന്നാൽ
മറുത്തടുക്കും മലരമ്പവീര്യം
പൊറുത്തുകൊൾവാൻ പുനരാരു പാരിൽ
ഒളിച്ചു മാൻ കാട്ടിൽ വസിയ്ക്കുമാറു
കളിച്ചിടും കണ്ണിണ കണ്ടുവെന്നാൽ
വെളിച്ചമേറും പകലബ്ജമെല്ലാ-
മിളിച്ചുപോം രാക്കഥയെന്തുപിന്നെ
ഗുണങ്ങൾ തിങ്ങം ശരദിന്ദുബിംബം
വണങ്ങിടും വക്ത്ര സരോരുഹത്തിൽ
ഇണങ്ങിടും പുഞ്ചിരി മാമുനീന്ദ്ര-
ഗണങ്ങളേക്കൂടി മയക്കുമേറ്റം
കുടങ്ങൾതൻ കാന്തി കലർന്ന കൊങ്ക-
ത്തടങ്ങളാലിംഗനസൌഖ്യദങ്ങൾ
കുടുങ്ങിനിൽക്കുന്നര, വിസ്തൃതത്വ-
മൊടുങ്ങിടാതുള്ള കടിപ്രദേശം
ക്രമങ്ങൾതെറ്റാതിഹ ചമ്പകത്തിൻ-
സുമങ്ങളാൽ തീര്ത്തൊരു മാലയെന്നായ്
ഭ്രമം തരും കയ്യ്യരുണാരവിന്ദ-
സമം പരം കൈത്തലമെത്ര രമ്യം
ഇടയ്ക്കിടെപ്പുന്തുകിൽ നീങ്ങുമാറു
നടക്കുമാ 'മിനിമാർ സലീലം
പടയ്ക്കു പോയ് ദന്തികരം മടക്കും
തുടയ്ക്കെഴും കാന്തികളൊട്ടുകാട്ടി
ചലൽസ്തനം പൂണ്ടവർമന്ദമുർവ്വീ-
തലത്തിൽ വയ്ക്കുന്നടി കണ്ട നേരം
ജലത്തിലല്ലംബുരുഹാധിവാസം
സ്ഥലത്തിലെന്നാദ്വിജർ നിശ്ചയിച്ചു
ആമാനിനീയുഗ്മകുചത്തിൽ മുല്ല-
പ്പൂമാല പാരം തെളിവായ്വിളങ്ങീ
ശ്യാമാഭ്രമദ്ധ്യത്തിൽ വെളുത്തമുക്താ-
ദാമാഭയുള്ളോരുഡുപങ് ക്തിപോലെ
കുളുര്ത്ത മന്ദസ്മിതമഞ്ജുകാന്തി
തളിര്ത്തു നിൽക്കും മുഖചന്ദ്രബിംബേ
കളങ്കമില്ലാതഴകേറ്റമേറ്റി വിളങ്ങി
നൽപ്പൊന്മണികുണ്ഡലങ്ങൾ
കരങ്ങളിൽ കങ്കണ മംഗുലീയം
തരങ്ങൾ ചേർന്നംഗുലിതന്നിലെല്ലാം
സ്വരങ്ങളിൽ ശുദ്ധി ലഭിച്ച കണ്ഠ
ദരങ്ങളിൽ പൊന്മണി ഭൂഷണങ്ങൾ
മാലേയകാലേയകുരംഗനാഭി-
യാലേ ചമച്ചീടിന ചിത്രകങ്ങൾ
ഫാലേ ധരിച്ചുള്ളവർതന്റെഗാത്ര-
മാലേചനത്താലതിലോഭനീയം
മുറുക്കി വർദ്ധിച്ച ധരാതിരാഗാൽ
മുറുക്കിനാരായവരാത്മരാഗം
മറുത്തു നിൽക്കും നവവിദ്രുമത്തിൽ
വെറുപ്പു ചേർത്താരഖിലർക്കു മുള്ളിൽ
വിലാസിനീയുഗ്മമതിന്നു"പൃഷ്ഠ-
വിലാസ”മെന്നുള്ളോരുടുത്ത മുണ്ടും
നിലാവു തോൽക്കും വിധമുണ്ടുലഞ്ഞു
ജലാർദ്രമാകും മൂലമൂടിമുണ്ടും
കാമാര്ത്തരായ ദ്വിജർ നിന്നിടാതാ
വാമാക്ഷിമാരോടു കടന്നു ചൊന്നാർ
കാമാന്ധരായുള്ളവർ ദേശകാലം
കാണ്മാനഹോ കിഞ്ചന ശക്തരാമോ?
"ചെന്താമരക്കണ്ണികളായ നിങ്ങൾ-
ക്കെന്താണു പേരെന്തയി ജാതിനാമം
എന്താണു പിന്നെബ്ഭവനാഭിധാനം
ചിന്താവിഹീനം സകലം കഥിപ്പിൻ
ചൊല്ലാളുമീ യക്ഷിപറമ്പിൽ നിങ്ങ-
ളുല്ലാസമോടെന്തിനു നിന്നിടുന്നു?
വല്ലാത്തതിപ്പൂരനിശാദികാല-
മെല്ലാം നിനച്ചാലിതു ഭംഗിയാണോ?
ഏവം കഥിയ്ക്കും ദ്വിജരോടു സൌമ്യ-
ഭാവം കലർന്നായവർ ചൊല്ലി മെല്ലെ
ഹേ വമ്പരാമന്തണരേ! ഭവാന്മാർ
ദൈവങ്ങൾ താനീയടിയാര്ക്കു പാരിൽ
രണ്ടാൾക്കുമിപ്പൂരമഹോത്സവത്തെ
കൊണ്ടാടി മോദത്തൊടു കണ്ടുകൊൾവാൻ
ഉണ്ടാഗ്രഹം ഞങ്ങളെയിപ്പഴങ്ങു
കൊണ്ടാക്കുവാനില്ല തരത്തിലാരും
നേരായിദാനീം ഭവദീയയാത്ര
പൂരാവലോകത്തിനിതായിരുന്നാൽ
പാരാത കണ്ടടിയങ്ങൾ കൂടി-
പ്പോരാമതിന്നങ്ങു വിരോധമുണ്ടോ?
ഉടുക്കുവാനും മൂലമൂടുവാനും-
മെടുക്കണം മുണ്ടുകൾ മോടിയോടെ
തിടുക്കമോടായതു ചെയ്തുകൊള്ളാ-
മടുക്കലാണോർക്കുക കുപ്പമാടം
എന്നാലതിന്നായ്വിടകൊണ്ടിടട്ടേ
നന്നായ് ഭവാന്മാർ പുനരത്രനേരം
ഇന്നാരുമില്ലാതിവിടത്തിലേവം
നിന്നാലതും ലൌകികമാകയില്ല
പ്രൌഢത്വമേറീടിന നിങ്ങൾ കുപ്പ-
മാടത്തിലേക്കൊന്നെഴുന്നള്ളിയെന്നാൽ
ധാടിയ്ക്കു ചേരും വിധമായ് മുറുക്കാം
മോടിയും കൊള്ളാമവിടയ്ക്കതേറ്റം
ഊരും തഥാ ഞങ്ങടെ താണവീട്ടു
പേരും സ്വഭാവങ്ങളുമാദരേണ
പേരും കഥിയ്ക്കാമഥ പോംവഴിയ്ക്കുക
നേരം കളഞ്ഞിട്ടൊരു കാര്യമുണ്ടോ?
താലീഫലശ്രീസ്തനിമാരെ നന്മ-
യാലീവിധം കണ്ടതുതൊട്ടശേഷം
മാലീഷലില്ലാതെ നിനച്ചു; "കാക-
താലീയ" മെന്ന ദ്വിജപുംഗവന്മാർ
സ്വജാതിസിദ്ധോഗ്രത കൂടിടുന്നാ-
ദ്വിജാധിപത്രിമുഖിമാർ തദാനീം
ദ്വിജാഗമാദ്യുത്തമസംഭവം ന-
“ല്ലജാകൃപാണീയ" മിതെന്നുറച്ചു
അക്കാമിനീയുഗ്മമൊടൊത്തു പിന്നെ
നിൽക്കാതെപോയാർ പുനരദ്വിജന്മാർ
അക്കാലമീടാർന്നൊരു മേട കണ്ടാർ
പുക്കാരതിന്നുള്ളിലുടൻ പ്രമോദാൽ
എകർന്നു വിസ്താരമിയന്നുരണ്ടു-
ണ്ടകങ്ങളാമേടയിലാത്തഭംഗ്യാ
അകം കുളിത്താദ്വിജർ വേർപിരിഞ്ഞാ
യകങ്ങളിൽ പൂക്കു വധൂസമേതം
പെരുത്ത മോദാൽ മദനാഗ്നിശാന്തി
വരുത്തുവാനദ്വിജരങ്ങൊരുങ്ങി
കരുത്ത രോഷാലുഭരാഗ്നിശാന്തി
വരുത്തുവാൻ സുന്ദരിമാരുമോങ്ങീ
ദേഹാർത്തി, ദുര്ദ്ദേവത, ശത്രു, ലോഭ,-
മോഹാ,ധി,യെന്നുള്ളവതീർത്തുകൊൾവാൻ
ഈഹാനുസാരേണ സദാപി ദേവീ
മഹാത്മ്യവാനാണതിലേകവിപ്രൻ
വ്യഗ്രത്വമാർന്നാദ്വിജനോടു ചൊന്നാ-
ളുഗ്രത്വമറ്റെങ്ങെഴുമംബുജാക്ഷി
“ഇഗ്രന്ഥമെന്തെന്തിനഹോകരത്തി-
ന്നഗ്രത്തിനാലങ്ങു ധരിച്ചിടുന്നു?"
"ഹേ! ഹാടകാഭാംഗി ധരിയ്ക്ക “ദേവീ-
മാഹാത്മ്യ"മാണീ വരപുസ്തകം മേ
മോഹാദിദോഷം സകലം നശിപ്പാൻ
ദേഹാവസാനംവരെ ഞാനിതേന്തും
"ദേഹീമഹാത്മ്യോ പറകെന്തിതെന്തു
ഹീഹീ നമുക്കുംചിരിവന്നിടുന്നു
ദേഹീതി യാച്ഞയ്ക്കിതു കൊള്ളുമെന്നോ
ഭോ ഹീനബുദ്ധിത്വമിതെത്ര കേമം
ദോഷങ്ങൾ തീർപ്പാനിതു പോരുമോ തേ
ദോഷങ്ങൾ തീർപ്പാനിതുതന്നെ വേണോ?
ഭോഷൻ ഭവാനിച്ചെറുപുസ്തകത്തെ
ശേഷം കഥിയ്ക്കാതെ കളഞ്ഞുകൊൾക"
"മടുത്തുപോം നിന്നുടെ വാക്കു കേട്ടാൽ
കടുത്ത ദുര്ദ്ദേവതതന്നെയോ നീ"
പടുത്വമോടിങ്ങനെ ചൊല്ലിടുമ്പോ-
ളടുത്തകത്തങ്ങൊരിരമ്പൽ കേട്ടു
മടിച്ചിടാതുഗ്രബലേന കണ്ഠം
പിടിച്ചു ഞെക്കും പൊഴുതെന്നപോലെ
തടിച്ചൊരാര്ത്തസ്വരമൊത്തു കൈകാ-
ലടിച്ചിടും ശബ്ദവുമങ്ങു കേട്ടു
ചെടിച്ചിടാതാശു വലിച്ചു ചോര
കുടിച്ചിടും നിസ്വനവും തദാനീം
കടിച്ചു വല്ലാതെചവച്ചിടുമ്പോൾ
തുടിച്ചെഴും ശബ്ദവുമങ്ങു കേട്ടു
രോഷം വളർന്നായവളപ്പൊൾ മഞ്ജു-
വേഷം കളഞ്ഞുഗ്രവപുസ്സെടുത്താൾ
ദോഷം വിനാ പുസ്തകഹസ്തനായ് നി-
ശ്ശേഷം തദാ നേത്രമടച്ചു വിപ്രൻ
"തുറക്കെടാ കണ്ണു തുറക്കെടാ നീ
മുറയ്ക്കു നിൻ ചോര കുടിയ്ക്കു മീ ഞാൻ"
ഉറക്കെ നാലഞ്ചലറിച്ചെകിട്ടിൽ-
ത്തറയ്ക്കു മാറിങ്ങിനെ ചൊല്ലി യക്ഷി
പിടിച്ചു ജീവൻ പരമെങ്കിലും ക-
ണ്ണടച്ചതായാളു തുറന്നതില്ല
പിടിച്ചതില്ലായവൾ വിപ്രനെ ക്കൈ-
പ്പിടിച്ചൊരപ്പുസ്തകവൈഭവത്താൽ
ആ രാവവൻ കോടിയുഗം കണക്കെ-
പ്പാരാതെ പേടിച്ചു കഴിച്ചുകൂട്ടി
"നേരായ് ഭവാൻ കണ്ടവൾ തുച്ഛമെന്നാ-
യാരാര”തെന്നപ്പൊഴുരച്ചു കാകൻ
തരിമ്പു കണ്ണങ്ങു തുറന്നനേരം
കരിമ്പനയ്ക്കുള്ള കുരക്കിലായ്ത്താൻ
ഇരുന്നിടും മട്ടുകൾ കണ്ടു വിപ്രൻ
വരുന്ന ഭീത്യാ പുനരങ്ങു നോക്കി
അടുത്തു നിൽക്കും പനതൻ ചുവട്ടില്
കടുപ്പമായ്ത്തൻറെ വയസ്യദേഹം
കടിച്ചു തിന്നൊട്ടവശിഷ്ടമായി-
ത്തടിച്ച ശോകത്തൊടു തത്ര കണ്ടാൻ
ഉറങ്ങിടാതങ്ങു വസിച്ച വിപ്ര-
നിറങ്ങിനാനായതിൽനിന്നു മന്ദം
പരുങ്ങിടാതസ്സഖിദർശനത്തി-
ന്നൊരുങ്ങിനാൻ പിന്നെ മഹാനുഭാവൻ
അടുത്തു ചെന്നാശ്ശവമൊക്കെ നോക്കി
ക്കടുത്തശോകേന കരഞ്ഞു പാരം
മടുത്തിടാതസ്സഖിതന്റെ ദേഹ-
മെടുത്തതുംകൊണ്ടഥ പോയി വിപ്രൻ
തരത്തിലായാളുടെ സൂനുതന്റെ
കരത്തിലാമിത്രശവത്തെ നൽകി
ചരിത്രമെല്ലാം കുറയാതുടൻ വി-
സ്തരിച്ചു ചൊന്നാൻ സുതനോടു വിപ്രൻ
ഇതി പ്രചണ്ഡം നിജതാനാശം
പതിപ്രയോഗേന ഭവിച്ചതെല്ലാം
മതിപ്രധാനൻ മകനന്നു കേട്ടി-
ട്ടതിപ്രതാപാല്ശ്ശപഥം ചകാര
എൻതാതനെക്കൊന്നൊരു യക്ഷിതന്മെ-
യ്യെന്താകിലും നാല്പതു നാളിനുള്ളിൽ
ചിന്താവിഹീനം ഗുരുമന്ത്രഹോമാൽ
വെന്താശു വെണ്ണീർപ്പൊടിയാക്കുവൻ ഞാൻ
ശേഷക്രിയാദ്യം സകലം കഴിച്ച
ശേഷം മകൻ കാലടി, മന്ത്രസിദ്ധൻ
ദ്വേഷത്തോടദ്ദേവത ചെയ്തതിന്റെ
ശേഷക്രിയയ്ക്കായുടനങ്ങൊരുങ്ങി
സൂര്യന്റെ സംസേവ തുടങ്ങി വിപ്ര
നാര്യൻ തദാ തന്നിലാഷസിദ്ധ്യൈ
സൂര്യൻ പ്രസാദിച്ചുടനേകി വേണ്ടും-
കാര്യം നടത്താനൊരു പുസ്തകത്തെ
അപ്പുസ്തകത്തിൽ പറയുംപ്രകാര-
മപ്പുത്രനാം കാലടി ഹോമകർമ്മം
അല്പം പിഴയ്ക്കാത തുടങ്ങിനാനാ-
ക്കല്പം മഹോഗ്രം കഠിനം നിനച്ചാൽ
താണാശു നിര്മ്മിച്ചിതു ദുഷ്ടയക്ഷി-
പ്രാണാഹതിയ്ക്കായൊരു ഹോമകണ്ഡം
ചേണാര്ന്നിടും യക്ഷിപറമ്പിൽ' നന്നായ്
കാണാമതിന്നും കുളമെന്നപോലെ
നിന്നച്ഛനെക്കൊന്നൊരു യക്ഷി ഞാന-
ല്ലെന്നത്ര സത്യം തെളിവോടു ചെയ്വാൻ
മിന്നും പ്രകാശത്തൊടു തത്ര പിന്നെ
പൊന്നും വിളക്കൊന്നു കൊളുത്തിവെച്ചു
ഹോമിയ്ക്കുവാനുള്ള ഹവിസ്സു ചൊൽവാൻ
നാമിപ്പൊഴും ഹന്ത! ഭയപ്പെടുന്നു
കാമിക്കുമാറായതിനമ്പു സൂര്യ-
സ്വാമിയ്ക്കുമില്ലേ ചെറുതെന്നു തോന്നും
അരിച്ചെടുത്തീടിന നെയ്യിൽ മുക്കി
വിരിച്ചിടും വിസ്തൃതമായ വസ്ത്രം
അരിച്ചുകേറീട്ടതിൽ നെയ്യുറുമ്പു
നിറച്ചണഞ്ഞാലതു തിയ്യിലാക്കും
തന്ത്രങ്ങളോരോന്നഥ തത്ര ചെയ്വാൻ
മന്ത്രങ്ങളുണ്ടൊക്കയുമുഗ്രമേറ്റം
പന്ത്രണ്ടുനാളിങ്ങനെ ഹോമകർമ്മം
മന്ത്രജ്ഞനാമദ്വിജനങ്ങു ചെയ്തു
തിണ്ണം തദാ തത്ര ജവേന യക്ഷ-
പ്പെണ്ണുങ്ങൾ വന്നിട്ടഥ ചെയ്തു സത്യം
എണ്ണം നിനച്ചാലതിനില്ല നല്ല-
വണ്ണം ശ്രവിച്ചാനതു വിപ്രവര്യൻ
അക്കാലമേവം കൃതസത്യമാശു
മുക്കാലുമായക്ഷികൾ പോയ ശേഷം
ആർക്കാകിലും നൽകൃപ ചേരുമാറു
കേൾക്കായൊരാര്ത്തസ്വരമൊട്ടു ദൂരേ
ഉള്ളിൽ ക്രുധാ വിപ്രനെയന്നു തിന്ന
കള്ളിത്തമേറീടിന യക്ഷി പിന്നെ
പൊള്ളിദ്ദഹിക്കുന്നുടൽ ചുട്ടുനീറി-
ത്തുള്ളിപ്പിടച്ചായവിടത്തിലെത്തീ
കേമത്തമേറും ദ്വിജനാശു പിന്നെ
ഭീമത്തിയാമഖലയക്ഷിതന്നെ
ഹോമിക്കുവാനുള്ളൊരു മന്ത്രമോതി
ഹോമിച്ചു ഹാ! യക്ഷി ശപിച്ചിതപ്പോൾ
"ഹാസത്തൊടെന്നെക്കൊല ചെയ്കയാൽ കാൽ
മാസത്തിനുള്ളിൽഖല! നിഷ്കൃപാത്മൻ
നീ സങ്കടപ്പെട്ടു കരഞ്ഞു ചക്ര-
ശ്വാസം വലിച്ചാശു നശിച്ചുപോകും
കണ്ണീരൊടത്തീയ്യിലെരിഞ്ഞു യക്ഷ
പ്പെണ്ണീവിധം ഹാ പൊടിഭസ്മമായി
എണ്ണീടിനാൻ ശാപദിനങ്ങൾ വിപ്രൻ
നണ്ണീടിനാൻ കിഞ്ചന നെഞ്ചിലേവം
ശ്രീപാർവ്വതീശന്റെ മുകുന്ദസേവ്യ-
ശ്രീപാദമിബ്ഭൂമിയിലുള്ള കാലം
പാപാരിദുര്ദ്ദൈവമഹാഭിചാര-
ശാപാധികാലാദി ഭയങ്ങളുണ്ടോ?
ശ്രീകാശിതൊട്ടുള്ള വിടങ്ങൾ തന്നിൽ
ശ്രീകാലകാലൻ മരുവുന്നു ദേവൻ
ലോകെ നമുക്കായതിൽ വെച്ചിദാനീം
പോകേണ്ടതെങ്ങന്തകനെജ്ജയിപ്പാൻ
'തിരുവാലൂർ' ക്ഷേത്രേ വാ-
ണരുളുന്നുണ്ടന്തകാന്തകൻ ദേവൻ
പുരുജവമവിടെച്ചെന്നാൽ
ഗ്ഗുരുതരമിശ്ശാപമേൽക്കയില്ല ദൃഢം
ഭൂവി പുകഴും പരദേശ-
ത്തവിടെച്ചെല്ലാൻ നിനയ്ക്കിലിടപോരാ
ഇവിടത്തെ തിരുവാലൂ-
രവിളംബമിതാ ഗമിച്ചിടുന്നേൻ ഞാൻ
ആര്യൻ കാലടി വിപ്രനിങ്ങനെ വിചാ-
രിച്ചൊന്നുറച്ചിട്ടു തൻ
കാര്യം നേടുവതിന്നു പോയി തിരുവാ-
ലൂർക്കാശു നിൽക്കാതുടൻ
സൂര്യഗ്രന്ഥവിധിപ്രയോഗമഹിമാ-
വോര്ത്തിട്ടുവന്നാദരാൽ
'സൂയ്യക്കാലടി' യെന്ന നാമമഴകായം
നൽകീടിനാർ നാട്ടുകാർ
കൊണ്ടാടിപ്പരദേശവാസി തിരുവാ-
ലൂർക്ഷേത്രനാഥാലയം
കണ്ടാലും മതി, മൃത്യുവന്നൊഴിയുവാൻ;
കേടറാരിക്കേരളേ
ഉണ്ടാക്കീടിന തൽഗൃഹേശഭഗവൽ-
ബിംബത്തിനെത്താൻ പരം
കണ്ടാലേ വരു തൽഫലം നിയത; മെ-
ന്നല്ലൊ പഴഞ്ചൊല്ലിഹ
വിരവൊടു തിരുവാലൂർ ക്ഷേത്രപാശ്ചാത്യഭാഗേ
സരസി ബത കുളിച്ചിട്ടങ്ങകത്തേക്കു പോവാൻ
ധരണിസുരനുടൻ തൽഗോപുരം പൂക്കനേരം
ത്വരയൊടു ലഘുമൂത്രം വീണുതൻകോണകത്തിൽ
വിപ്രൻ കുളിച്ചുടൻ പിരന്ന
ക്ഷിപ്രം സംശുദ്ധനായ് ത്തദാ
പ്രദേശത്തിൽ വന്നാന-
ങ്ങല്പം പോയ് മൂത്രമപ്പൊഴും
താപം പൂണ്ടാൻ മനസി തിരുവാ-
ലൂരെഴും ശങ്കരശ്രീ-
രൂപം കാണാനവിട വരാ
ഞ്ഞപ്പൊഴുല്പന്നശോകാൽ
ശാപം ചിന്തിച്ചുടനെ നെടുവീര്-
പ്പിട്ടു വിപ്രേന്ദ്രനേറ്റം;
പാപം ചെയ്യുന്നവനു വരുമോ
മംഗളം ഭംഗമെന്യേ?
തെരുതെരെ മൂത്രസ്രാവാൽ
തിരുവാലൂർ ക്ഷേത്രനാഥനെക്കാണ്മാൻ
ഒരു കുറിയും സാധിച്ചി-
ല്ലുരു പാപമെഴുന്നവന്നു ഗതിയേവം
എന്നാലും ഭക്തിമാൻ വിപ്രനന്നാശ്ശങ്കരവിഗ്രഹം
നന്നായ് കാണാതെ ഭക്ഷിയ്ക്കില്ലെന്നായുള്ളിലുറച്ചുതേ
ഉണ്ടിടാതെയുമുമേശവിഗ്രഹം
കണ്ടിടാതെയുമഹോ മഹീസുരൻ
രണ്ടു മൂന്നു ദിവസം കഴിച്ചുമാൽ -
കൊണ്ടു ഭക്തനഥ വീണു ഗോപുരേ
ഭക്തിയുണ്ടവനു നെഞ്ചിലെങ്കിലും
ശക്തിയുള്ള ദുരിതങ്ങൾ കാരണാൽ
ഭക്തവത്സലനരൻ സ്വവിഗ്രഹം
വ്യക്തമായവനു കാട്ടിയില്ലഹോ!
ശാന്തിക്കാരനൊടോതിനാൻ നിശി തദാ
സ്വപനേ തുറക്കേണ്ടിനി-
ശ്ശാന്തിക്കായിഹ നാലുനാളിലഖിലം
കാലേ കഴിയ്ക്കെന്നരൻ
ശാന്തിക്കാരനതോര്ക്കയാൽ നടതുറ-
ന്നില്ലാകയാൽ ദോഷസം-
ശാന്തിയ്ക്കായവനീശരൂപമഖിലം
കാണ്മാൻ കഴിഞ്ഞില്ല ഹോ!
ഒഴിക്കവയ്യാത്തൊരു യക്ഷിശാപ-
വഴിയ്ക്കിതെല്ലാമവനന്നു വന്നു
ഒഴിച്ചഗന്ധർവ്വവരന്റെ ശാപ
വഴിയ്ക്കു താനെന്നപരര്ക്കു പക്ഷം
ഏതായാലും ശിവ ശിവ!! തദാ കാലടിക്ഷോണിദേവൻ
ജാതാതങ്കം മുഹുരപി ചലൽഗാത്രനായ് തത്ര വീണാൻ
സ്ഫീതാഘൗഘം കിമപി ച നിനയ്ക്കാതഹോ സാഹസത്താൽ
ചെയ്താലേവം ഫലമിതി നൃണാം കാട്ടി, കാലാരി പാരിൽ