ഉഗ്രൻ ലാവണ്യപൂര്ണ്ണോദ്രസനരിയമദീ-
ച്യാദിസംസേവ്യനങ്ങ-
വ്യഗ്രൻ ബ്രഹ്മാണ്ഡകുക്ഷിസ്ഥലമതു നിറവോൻ
ഭക്തമോദപ്രദായീ
ദുര്ഗ്ഗൻ ദുഷ്ടര്ക്കഹോ നൽക്കുടുരുചിശുചിദൃ-
ക്കൊത്തമല്ലീശരാരി
ശ്ലാഘ്യൻ കാളോപരിസ്ഥൻവിലസതു സതു സാം-
ബാറനെന്നുള്ളിലെന്നും. 1
കണ്ണാടിക്കൊത്തൊരോമൽക്കവിളിലണിമുല-
പ്പാലൊലിപ്പിച്ചു കൊങ്ക-
ക്കണ്ണും കൈകൊണ്ടു ഞെക്കിജ്ജനനിയുടെ മുല-
പ്പന്തു മെല്ലെപ്പിതുക്കി
കണ്ണൻ കൊഞ്ചിക്കുഴഞ്ഞങ്ങവള് മടിയിലൊതു-
ങ്ങിക്കിടന്നല്പമോട്ട-
ക്കണ്ണേല്പിക്കും നറുമ്പാൽക്കുടമതിനു കണ-
ക്കെന്നിയേ കൈതൊഴുന്നേൻ. 2
ഒന്നായിട്ടൂഴിയെല്ലാമുടനിഹബഹു ഭാ-
രേണതാണീടുമെന്നോര്-
ത്തുന്നായിട്ടുല്ലസിക്കും നിഗമപുരപതേ!
പണ്ടു വേദങ്ങളെല്ലാം
ഒന്നായിക്കട്ടദൈത്യാധിപനുടെ നിധന-
ത്തിന്നു കൈക്കൊണ്ടയഷ്മല്
ധന്യശ്രീ മത്സ്യരൂപം മമ കഴിവരുമോ
കാണുവാൻ കൈടഭാരേ! 3
പാഥോജാസ്ത്രന്റെ പാവക്കളികളിലിളകും
വേഷമാകുന്ന വേശ്യ-
യൂഥോപായാപ്തിപാവക്കളികളിലിളകി
ത്തത്തിടാതസ്തശങ്കം
പാഥോജാക്ഷാദികൾക്കും പരിചിനൊടഭയ-
ത്തെക്കൊടുക്കും
നാഥോപാന്തം പ്രവേശിക്കുക മമമനമേ!
സത്വരം സത്തതാണേ. 4
മത്തേനോൽമൊഴി നാന്മുഖന്റെ മുഖധാ-
മത്തലണിഞ്ഞീടുമു-
ന്മത്തേഭേന്ദ്രഗതേ! മറക്കടലെഴും
മത്തേഭരാജാനനേ!
പത്തേറെപ്പണിയും നമുക്കു ഗുണസ-
മ്പത്തേകിവര്ണ്ണാദിസ-
മ്പത്തേ! പാഹി നിരസ്തഭക്തനിഖിലാ-
പത്തേ! പവിത്രാകൃതേ! 5
ചോപ്പും ചോരത്തിളപ്പും ചൊകചൊകവിലസി-
ത്തത്തുമത്തപ്തതങ്ക-
ക്കോപ്പും കൊണ്ടൽക്കറുപ്പുള്ളണികുഴലുമണി-
ത്തിങ്കളും തിങ്ങൾതോറും
പാര്പ്പും മുന്നാൾ പടുപ്പിട്ടിവപെടുമിളമാൻ
കയ്യർതൻ മെയ്യിനുള്ളോ-
മേപ്പുല്ലാസാലുലഞ്ഞെന്നകമലരിലല-
ഞ്ഞാനുലഞ്ഞാനുദീരം. 6
ക്രീഡിച്ചും കീരവാണീമണികളൊടിടയിൽ
ക്കയ്യിൽ നൈപാലിതെല്ലാം
മേടിച്ചും കട്ടശിച്ചും പ്രണതരിലലിവിൻ
നീർതുളിച്ചും തുണച്ചും
കൂടിച്ചും പാണ്ഡവര്ക്കുന്നതികുരുനിരയെ-
ത്തക്കമോര്ത്തങ്ങുകുണ്ടിൽ-
ച്ചാടിച്ചും വാണ ഗോപീജനസുകൃതസുഖ-
ക്കാതിലേക്കൈതൊഴുന്നേൻ. 7
താഴുന്നേൻ താപവാരാനിധിയതിലടിയൻ
ദീനമീനങ്ങൾ കൊത്തി-
ക്കേഴുന്നേൻ കഷ്ടമയ്യോ മുഹുരപി മടവാർ
ഗര്ഭദുര്ജനാന്തേ
നൂഴുന്നേനാവതല്ലേ ജനിമൃതിയൊഴിവാൻ
തക്കുടൻ തൃക്കിടങ്ങൂർ
വാഴുന്നെന്നാര്ത്തബന്ധോ! വരണമടിയനിൽ
ത്വൽകൃപാ ചക്രപാണേ! 8
വമ്പൊട്ടും വഴിയാത്തൊരൻ കൃതികളി-
ന്നെല്ലാമിതെല്ലാറ്റിലും
മുമ്പിട്ടൊന്നു കളിപ്പതിന്നു കവിമാ-
താവേ! കൃപാവേണി! നീ
കുമ്പിട്ടങ്ങടി കൂപ്പുമെന്നുടെ മനോ-
രംഗത്തിലങ്ങെത്തിന-
ല്ലമ്പോടെന്നിലുടൻ വിളഞ്ഞു വിളയാ-
ടേണം വിരിഞ്ചപ്രിയേ! 9
എല്ലായ്പോഴും കളിപ്പാൻ ചുടലവിഷമഹോ!
ഭക്ഷണത്തിന്നുമെന്ന
ല്ലുല്ലാസത്തോടുമെയ്യാഭരണ... ...
ണിങ്ങനെ തീര്ന്നുകാന്തൻ
ചൊല്ലേറും മക്കളാനത്തലവനൊരു മകൻ
ഷൺമുഖൻ വിസ്മരിച്ചി-
ന്നെല്ലാം നോക്കുന്ന നേരം തവമലമകളേ!
ജാതകം ജാതിതന്നേ! 10
കണ്ണാ! ചാടിക്കളിച്ചാലൊരു തവി നറുനൈ
തന്നിടാം പാടിവര്ണ്ണം
വര്ണ്ണിച്ചാലുണ്ടുരിപ്പാലൊരു കുറിയൊരു കൊ-
ച്ചുമ്മയമ്മയ്ക്കു തന്നാൽ
ഉണ്ണിയ്ക്കാകണ്ഠമേകാം പുതുമധു പൊളിയ-
ല്ലെന്നു മാതാവുരച്ചാൽ
തിണ്ണം ചാടാന്തുടങ്ങും കൊതിയുടെ നിധി സാ-
പ്പാട്ടുരാമൻ സഹായം. 11
* * * * *
ഭൂതപ്രേതങ്ങളൊപ്പം സുരരുമസുരരും
ബ്രഹ്മദേവര്ഷിമാരും
ജാതപ്രേമം വിശേഷിച്ചമരന്മാരു മുതലാ-
യോരു തിക്കുംതിരക്കിൽ
പാഥോജാക്ഷൻ മൃദംഗം, പറ, ബലിതനയൻ,
വീണവാണി, വടക്കും
നാഥൻ നാട്ട്യംമുറയ്ക്കിങ്ങനെ തുടരുമതിൻ
ഭംഗിഭാഗ്യംതരട്ടേ. 15
ച്യാദിസംസേവ്യനങ്ങ-
വ്യഗ്രൻ ബ്രഹ്മാണ്ഡകുക്ഷിസ്ഥലമതു നിറവോൻ
ഭക്തമോദപ്രദായീ
ദുര്ഗ്ഗൻ ദുഷ്ടര്ക്കഹോ നൽക്കുടുരുചിശുചിദൃ-
ക്കൊത്തമല്ലീശരാരി
ശ്ലാഘ്യൻ കാളോപരിസ്ഥൻവിലസതു സതു സാം-
ബാറനെന്നുള്ളിലെന്നും. 1
കണ്ണാടിക്കൊത്തൊരോമൽക്കവിളിലണിമുല-
പ്പാലൊലിപ്പിച്ചു കൊങ്ക-
ക്കണ്ണും കൈകൊണ്ടു ഞെക്കിജ്ജനനിയുടെ മുല-
പ്പന്തു മെല്ലെപ്പിതുക്കി
കണ്ണൻ കൊഞ്ചിക്കുഴഞ്ഞങ്ങവള് മടിയിലൊതു-
ങ്ങിക്കിടന്നല്പമോട്ട-
ക്കണ്ണേല്പിക്കും നറുമ്പാൽക്കുടമതിനു കണ-
ക്കെന്നിയേ കൈതൊഴുന്നേൻ. 2
ഒന്നായിട്ടൂഴിയെല്ലാമുടനിഹബഹു ഭാ-
രേണതാണീടുമെന്നോര്-
ത്തുന്നായിട്ടുല്ലസിക്കും നിഗമപുരപതേ!
പണ്ടു വേദങ്ങളെല്ലാം
ഒന്നായിക്കട്ടദൈത്യാധിപനുടെ നിധന-
ത്തിന്നു കൈക്കൊണ്ടയഷ്മല്
ധന്യശ്രീ മത്സ്യരൂപം മമ കഴിവരുമോ
കാണുവാൻ കൈടഭാരേ! 3
പാഥോജാസ്ത്രന്റെ പാവക്കളികളിലിളകും
വേഷമാകുന്ന വേശ്യ-
യൂഥോപായാപ്തിപാവക്കളികളിലിളകി
ത്തത്തിടാതസ്തശങ്കം
പാഥോജാക്ഷാദികൾക്കും പരിചിനൊടഭയ-
ത്തെക്കൊടുക്കും
നാഥോപാന്തം പ്രവേശിക്കുക മമമനമേ!
സത്വരം സത്തതാണേ. 4
മത്തേനോൽമൊഴി നാന്മുഖന്റെ മുഖധാ-
മത്തലണിഞ്ഞീടുമു-
ന്മത്തേഭേന്ദ്രഗതേ! മറക്കടലെഴും
മത്തേഭരാജാനനേ!
പത്തേറെപ്പണിയും നമുക്കു ഗുണസ-
മ്പത്തേകിവര്ണ്ണാദിസ-
മ്പത്തേ! പാഹി നിരസ്തഭക്തനിഖിലാ-
പത്തേ! പവിത്രാകൃതേ! 5
ചോപ്പും ചോരത്തിളപ്പും ചൊകചൊകവിലസി-
ത്തത്തുമത്തപ്തതങ്ക-
ക്കോപ്പും കൊണ്ടൽക്കറുപ്പുള്ളണികുഴലുമണി-
ത്തിങ്കളും തിങ്ങൾതോറും
പാര്പ്പും മുന്നാൾ പടുപ്പിട്ടിവപെടുമിളമാൻ
കയ്യർതൻ മെയ്യിനുള്ളോ-
മേപ്പുല്ലാസാലുലഞ്ഞെന്നകമലരിലല-
ഞ്ഞാനുലഞ്ഞാനുദീരം. 6
ക്രീഡിച്ചും കീരവാണീമണികളൊടിടയിൽ
ക്കയ്യിൽ നൈപാലിതെല്ലാം
മേടിച്ചും കട്ടശിച്ചും പ്രണതരിലലിവിൻ
നീർതുളിച്ചും തുണച്ചും
കൂടിച്ചും പാണ്ഡവര്ക്കുന്നതികുരുനിരയെ-
ത്തക്കമോര്ത്തങ്ങുകുണ്ടിൽ-
ച്ചാടിച്ചും വാണ ഗോപീജനസുകൃതസുഖ-
ക്കാതിലേക്കൈതൊഴുന്നേൻ. 7
താഴുന്നേൻ താപവാരാനിധിയതിലടിയൻ
ദീനമീനങ്ങൾ കൊത്തി-
ക്കേഴുന്നേൻ കഷ്ടമയ്യോ മുഹുരപി മടവാർ
ഗര്ഭദുര്ജനാന്തേ
നൂഴുന്നേനാവതല്ലേ ജനിമൃതിയൊഴിവാൻ
തക്കുടൻ തൃക്കിടങ്ങൂർ
വാഴുന്നെന്നാര്ത്തബന്ധോ! വരണമടിയനിൽ
ത്വൽകൃപാ ചക്രപാണേ! 8
വമ്പൊട്ടും വഴിയാത്തൊരൻ കൃതികളി-
ന്നെല്ലാമിതെല്ലാറ്റിലും
മുമ്പിട്ടൊന്നു കളിപ്പതിന്നു കവിമാ-
താവേ! കൃപാവേണി! നീ
കുമ്പിട്ടങ്ങടി കൂപ്പുമെന്നുടെ മനോ-
രംഗത്തിലങ്ങെത്തിന-
ല്ലമ്പോടെന്നിലുടൻ വിളഞ്ഞു വിളയാ-
ടേണം വിരിഞ്ചപ്രിയേ! 9
എല്ലായ്പോഴും കളിപ്പാൻ ചുടലവിഷമഹോ!
ഭക്ഷണത്തിന്നുമെന്ന
ല്ലുല്ലാസത്തോടുമെയ്യാഭരണ... ...
ണിങ്ങനെ തീര്ന്നുകാന്തൻ
ചൊല്ലേറും മക്കളാനത്തലവനൊരു മകൻ
ഷൺമുഖൻ വിസ്മരിച്ചി-
ന്നെല്ലാം നോക്കുന്ന നേരം തവമലമകളേ!
ജാതകം ജാതിതന്നേ! 10
കണ്ണാ! ചാടിക്കളിച്ചാലൊരു തവി നറുനൈ
തന്നിടാം പാടിവര്ണ്ണം
വര്ണ്ണിച്ചാലുണ്ടുരിപ്പാലൊരു കുറിയൊരു കൊ-
ച്ചുമ്മയമ്മയ്ക്കു തന്നാൽ
ഉണ്ണിയ്ക്കാകണ്ഠമേകാം പുതുമധു പൊളിയ-
ല്ലെന്നു മാതാവുരച്ചാൽ
തിണ്ണം ചാടാന്തുടങ്ങും കൊതിയുടെ നിധി സാ-
പ്പാട്ടുരാമൻ സഹായം. 11
* * * * *
ഭൂതപ്രേതങ്ങളൊപ്പം സുരരുമസുരരും
ബ്രഹ്മദേവര്ഷിമാരും
ജാതപ്രേമം വിശേഷിച്ചമരന്മാരു മുതലാ-
യോരു തിക്കുംതിരക്കിൽ
പാഥോജാക്ഷൻ മൃദംഗം, പറ, ബലിതനയൻ,
വീണവാണി, വടക്കും
നാഥൻ നാട്ട്യംമുറയ്ക്കിങ്ങനെ തുടരുമതിൻ
ഭംഗിഭാഗ്യംതരട്ടേ. 15