ക്ഷീരത്തിൽ സിതചേര്ത്തപോലെ മധുരി-
ച്ചീടുന്ന പദ്യങ്ങളെ
ച്ചാരുത്വത്തൊടുതിര്ത്തിടും കവികളിൽ
കാര്‍ന്നോരതാകും ഭവാൻ
ഏറത്തന്നെ മനസ്സിരുത്തി മുഴുവൻ
തീര്‍ക്കേണമെന്തെങ്കിലും
പാരിൽത്തേ കിടയായിടും കവിയെവൻ
ചേര്‍ത്തോര്‍ത്തു തീർത്തീടുവാൻ. 1
കൊച്ചുനമ്പൂതിരിക്കായിക്കൊച്ചനാംവെണ്മണിദ്വിജൻ
പിച്ചുകൊണ്ടുകുറിച്ചിന്നേൾപ്പിച്ചിടുന്നേനിതൊക്കയും. 2
നേരംപാതിരയായി നിദ്രയിനിലും
വന്നില്ലിതെന്നാകിൽ ഞാൻ
നേരംപോക്കിനുസാരമായൊരു കഥാ-
ലേശം കലേശാനനേ!
പാരംപ്രീതികലര്ന്നുകൊണ്ടൊരുവിധം
ചൊല്ലാമതെല്ലാം പ്രിയേ!
നേരം പോരിഹ വിസ്തരിച്ചു പറവാ-
നെന്നാലുമൊന്നോതിടാം. 3
കേൾക്കേണമിന്നു മധുരാപുരിയെന്നരാജ്യ-
ത്തൂക്കേറിടുന്ന മധുരേശ്വരനെന്നരാജാ
ഓര്ക്കേണമിന്ദുവദനേ! നിജകാന്തയോടു
സൌഖ്യംകലര്ന്നു നിവസിച്ചു പുരാ കൃശാംഗി! 4
അമ്പത്താറു മഹീശരുള്ളവരിൽവെ-
ച്ചൊന്നാമവന്നായവന്
സമ്പത്താദികൾകൊണ്ടു വൈശ്രവണനും
നോക്കണ്ട തോൽക്കും പ്രിയേ!
വമ്പത്വംകലരുന്ന കംസനെതിരി-
ല്ലെന്നോജസാതേജസാ
ചെമ്പൊൽത്താർശരനും മടങ്ങുമവനെ
ക്കാണുമ്പൊളേണേക്ഷണേ! 5
വഴിയമ്പലവുംതീര്ത്തു വഴിവെട്ടിത്തെളിച്ചുടൻ
വഴിയൂട്ടും തുടങ്ങിച്ചു വഴിപോലന്നരാധിപൻ.
അമ്പലങ്ങൾ പണീപ്പിച്ചു കുംഭമാസത്തിലുത്സവം
അമ്പിനോടുതുടങ്ങിച്ചു വമ്പനാം നരപാലകൻ. 6
സേവന്മാര്ക്കൊരുമിച്ചുഭുക്തി; വഴിപോ-
ക്കര്ക്കൂട്ടിലാണീശ്വര-
സ്സേവക്കാര്ക്കുമഠത്തിലും പ്രതിദിനം
പൃത്ഥീശനത്യാദരം
ഏവം തത്ര നടത്തിടുന്ന പതിവി-
നേതാനുമോതീടുവാൻ
നാവിന്നില്ല പടുത്വമെങ്കിലുമുര-
ച്ചീടാം ധരിച്ചീടുനീ. 7
കേട്ടാലും പുനരൂട്ടിലും വലിയ കൊ-
ട്ടാരത്തിലും ഭക്ഷണ-
ക്കൂട്ടത്തിൽ കുറവൊട്ടുമില്ല പറവാ-
നിച്ചൊന്നതിൽ സുന്ദരീ
ആഢ്യന്മാര്ക്കൊരു ഭേദമുണ്ടതുമുര-
ച്ചീടാം ധരിച്ചിടണം
വാട്ടിക്കീഴിലയിട്ടുവെക്കുമിലയം
മാനിച്ചു മാന്യസ്ഥലേ. 8
കോയിക്കൽത്തന്നെ വേറിട്ടൊരുദിശി മഠവും
തീര്‍ത്തു പാര്‍പ്പിച്ചു ശാസ്ത്രം
വായിപ്പിച്ചീടുവാനായനവധി പണവും
ശമ്പളം വെച്ചസംഖ്യം
സ്ഥായിക്കോരോരുശാസ്ത്രിദ്വിജകുലവരരെ
സ്വൈരമിസ്കൂളിലെല്ലാം
രായന്മാരേയുമേവം പതിവൊരു നഗരം
തന്നിലില്ലെന്നുമിന്നും. 9
കച്ചോടം ചെയ്തിടുന്നാസ്ഥലവുമതിലെഴും
വിത്തവും പാര്‍ത്തുകണ്ടാല്‍
കൊച്ചീലങ്ങാടി നാണിച്ചയിസുമുഖി! സലാം
വെക്കണം തര്‍ക്കമില്ല
മെച്ചത്തിൽ തത്ര ലക്ഷ്മീഭഗവതി പരമാ
നന്ദമുൾക്കൊണ്ടു നൃത്തം
വെച്ചിടുന്നുണ്ടു ജായേ! പുനരതിലധികം
ചൊൽവതെന്തോമലേ ഞാൻ. 10
ച്ചീടുന്ന പദ്യങ്ങളെ
ച്ചാരുത്വത്തൊടുതിര്ത്തിടും കവികളിൽ
കാര്‍ന്നോരതാകും ഭവാൻ
ഏറത്തന്നെ മനസ്സിരുത്തി മുഴുവൻ
തീര്‍ക്കേണമെന്തെങ്കിലും
പാരിൽത്തേ കിടയായിടും കവിയെവൻ
ചേര്‍ത്തോര്‍ത്തു തീർത്തീടുവാൻ. 1
കൊച്ചുനമ്പൂതിരിക്കായിക്കൊച്ചനാംവെണ്മണിദ്വിജൻ
പിച്ചുകൊണ്ടുകുറിച്ചിന്നേൾപ്പിച്ചിടുന്നേനിതൊക്കയും. 2
നേരംപാതിരയായി നിദ്രയിനിലും
വന്നില്ലിതെന്നാകിൽ ഞാൻ
നേരംപോക്കിനുസാരമായൊരു കഥാ-
ലേശം കലേശാനനേ!
പാരംപ്രീതികലര്ന്നുകൊണ്ടൊരുവിധം
ചൊല്ലാമതെല്ലാം പ്രിയേ!
നേരം പോരിഹ വിസ്തരിച്ചു പറവാ-
നെന്നാലുമൊന്നോതിടാം. 3
കേൾക്കേണമിന്നു മധുരാപുരിയെന്നരാജ്യ-
ത്തൂക്കേറിടുന്ന മധുരേശ്വരനെന്നരാജാ
ഓര്ക്കേണമിന്ദുവദനേ! നിജകാന്തയോടു
സൌഖ്യംകലര്ന്നു നിവസിച്ചു പുരാ കൃശാംഗി! 4
അമ്പത്താറു മഹീശരുള്ളവരിൽവെ-
ച്ചൊന്നാമവന്നായവന്
സമ്പത്താദികൾകൊണ്ടു വൈശ്രവണനും
നോക്കണ്ട തോൽക്കും പ്രിയേ!
വമ്പത്വംകലരുന്ന കംസനെതിരി-
ല്ലെന്നോജസാതേജസാ
ചെമ്പൊൽത്താർശരനും മടങ്ങുമവനെ
ക്കാണുമ്പൊളേണേക്ഷണേ! 5
വഴിയമ്പലവുംതീര്ത്തു വഴിവെട്ടിത്തെളിച്ചുടൻ
വഴിയൂട്ടും തുടങ്ങിച്ചു വഴിപോലന്നരാധിപൻ.
അമ്പലങ്ങൾ പണീപ്പിച്ചു കുംഭമാസത്തിലുത്സവം
അമ്പിനോടുതുടങ്ങിച്ചു വമ്പനാം നരപാലകൻ. 6
സേവന്മാര്ക്കൊരുമിച്ചുഭുക്തി; വഴിപോ-
ക്കര്ക്കൂട്ടിലാണീശ്വര-
സ്സേവക്കാര്ക്കുമഠത്തിലും പ്രതിദിനം
പൃത്ഥീശനത്യാദരം
ഏവം തത്ര നടത്തിടുന്ന പതിവി-
നേതാനുമോതീടുവാൻ
നാവിന്നില്ല പടുത്വമെങ്കിലുമുര-
ച്ചീടാം ധരിച്ചീടുനീ. 7
കേട്ടാലും പുനരൂട്ടിലും വലിയ കൊ-
ട്ടാരത്തിലും ഭക്ഷണ-
ക്കൂട്ടത്തിൽ കുറവൊട്ടുമില്ല പറവാ-
നിച്ചൊന്നതിൽ സുന്ദരീ
ആഢ്യന്മാര്ക്കൊരു ഭേദമുണ്ടതുമുര-
ച്ചീടാം ധരിച്ചിടണം
വാട്ടിക്കീഴിലയിട്ടുവെക്കുമിലയം
മാനിച്ചു മാന്യസ്ഥലേ. 8
കോയിക്കൽത്തന്നെ വേറിട്ടൊരുദിശി മഠവും
തീര്‍ത്തു പാര്‍പ്പിച്ചു ശാസ്ത്രം
വായിപ്പിച്ചീടുവാനായനവധി പണവും
ശമ്പളം വെച്ചസംഖ്യം
സ്ഥായിക്കോരോരുശാസ്ത്രിദ്വിജകുലവരരെ
സ്വൈരമിസ്കൂളിലെല്ലാം
രായന്മാരേയുമേവം പതിവൊരു നഗരം
തന്നിലില്ലെന്നുമിന്നും. 9
കച്ചോടം ചെയ്തിടുന്നാസ്ഥലവുമതിലെഴും
വിത്തവും പാര്‍ത്തുകണ്ടാല്‍
കൊച്ചീലങ്ങാടി നാണിച്ചയിസുമുഖി! സലാം
വെക്കണം തര്‍ക്കമില്ല
മെച്ചത്തിൽ തത്ര ലക്ഷ്മീഭഗവതി പരമാ
നന്ദമുൾക്കൊണ്ടു നൃത്തം
വെച്ചിടുന്നുണ്ടു ജായേ! പുനരതിലധികം
ചൊൽവതെന്തോമലേ ഞാൻ. 10