അപ്പടിക്കു വിലസും ചരാചര-
ച്ചൊല്പടിക്കു മുടിയും വളര്‍ന്നിടും
ചെപ്പടിക്കളി കണക്കിലീവിധം
തപ്പടിക്കുമഗജേ! തൊഴുന്നു ഞാൻ.
നന്മയുള്ളിലിയലുന്ന ഗാന്ധി, പെ-
റ്റമ്മയെന്നു കരുതുന്നൊരംബികേ!
അമ്മകന്നു ജയിൽവാസമീവിധം
നിന്മതം, വലിയ സങ്കടം ശിവേ!
നീതികേടു നിയമപ്പെടുത്തിയീ-
ജാതിയുള്ള ഭരണം ഭയങ്കരം
ഏതിടത്തുമിതുതാൻ സദാ ശിവ-
പ്പാതി! പാരിതിലലഞ്ഞ ഗാന്ധിയെ.
ബ്രിട്ടനുള്ളൊരു മദാമ്മ മട്ടിലാ-
യിട്ടലഞ്ഞു വലയുന്നൊരിന്ത്യയെ
കട്ടടുത്തു തഴുകിത്തലോടി മുൻ-
മട്ടണയ്ക്ക; ജഗദാദിനായികേ!
നന്മതിന്മകളറിഞ്ഞിരുന്നു തൻ
ജന്മഭൂമി തുലയാതെ നോക്കിയാൽ
അമ്മതന്നെ പറയൂ! കയര്‍ത്തു വ-
ന്നമ്മനസ്വിയെയറസ്റ്റ് ചെയ്കയോ?
ഏതുകൊണ്ടു മുലകിൽ പ്രസിദ്ധിയാം
കേതു നാട്ടിയപദാശ്രിതൻ, ശിവേ!
ഹാ! തുറുങ്കിലലയുന്നു, ചെന്നുടൻ
നീ തുറന്നുവിടണേ! തൊഴുന്നു ഞാൻ.
സത്യസന്ധനമലൻ കുലാചലാ-
പത്യമേ! പഴമയുള്ള പൂരുഷൻ,
സത്യ,മെത്ര വലയുന്നു കഷ്ടമേ!
ഭൃത്യവത്സലത ലേശമില്ലയോ?
ദുഷ്ടസംഗമമൊഴിക്കകാരണം
കഷ്ടകാലമുളവായതത്ഭുതം,
ദിഷ്ടമാരുമറിയില്ല, ഗാന്ധി നി-
ന്നിഷ്ടനായവരിലേകനല്ലയോ.
ഭൂതലത്തിലൊരു ദിവ്യനെന്ന ചൊൽ
നീ തണുത്ത മിഴിയാൽ കൊടുത്തവൻ,
ഹാ! തര്ളന്നു മരുവുന്നു, ലേശവും
ചേതമില്ല, ചിലവില്ലിതംബികേ!
നൂലുനൂറ്റു തുണിനെയ്തു ലണ്ടനെ-
പ്പോലുയർത്തിവിടുമിന്ത്യയാമഹാൻ,
നാലുനാളിനകമാപ്പദാശ്രിതൻ
ജേലു വിട്ടുവരണം, ജയിക്കണം.
"പഞ്ഞി, നെല്ലിവ വളര്ത്തുനോക്കിനി-
ക്കഞ്ഞി മാറ്റി രസമുണ്ടുനോക്കണം"
നെഞ്ഞിലിത്തരമുറച്ചവന്റെ നേര്-
ക്കാഞ്ഞിളക്കണമപാംഗമംബികേ!
ചാലിൽ വീണു മുടിയും കഴുത്തിലെ-
ത്താലിയും ഹ! ഹ!! ഹ!!! കെട്ടഴിഞ്ഞിതാ
ചേലിടിഞ്ഞ ഭരതക്ഷിതിക്കു നീ
മേലിലിത്തിരി ഗുണം വരുത്തണേ!
ചാലിൽനിന്നു കരകേറുവാൻ ശ്രമി-
ച്ചാലിരിപ്പു മനുജന്നു ജേലിലാം
തോലി വന്നു പിണയുന്നു, ഞങ്ങൾ തൃ-
ക്കാലിൽ വീണു വിലപിക്കുമെപ്പൊഴും.
തീര്‍ക്കണം സകല സങ്കടങ്ങളും
ചേര്‍ക്കണം ദുരിതശാന്തി ഗാന്ധിയിൽ
കാക്കണം സദയമിന്ത്യയെ ബ്ബലാൽ
പോര്ക്കണഞ്ഞവർ തുലഞ്ഞുപോകണം
ദിക്കടച്ചു നിറയുന്നു ഹൂണമോ
തിക്കടച്ചു മരുവുന്നു ഞങ്ങളും
ഉൽക്കടം ഭയമിതാറ്റുവാൻ സദാ
തൃക്കടാക്ഷമിളകേണമംബികേ!
നിര്‍ഭയം പ്രജവളര്ത്തിടും ദയാ-
ഗര്‍ഭദീക്ഷ വരദേ! മുടക്കുകിൽ
ഗര്‍ഭദീക്ഷ കലരാത്ത മര്‍ത്ത്യനു-
ള്ളര്ഭകപ്പടി തുലഞ്ഞിടും ജനം.
ഭാരതാംബ വലയാതിരിക്കുവാൻ
ഭാരമുള്ള നവസിന്ധുപോതമേ!
ധീരനേകനതിലേയ്ക്കു നീയയ-
ച്ചോരവൻ ജെയിലി, ലോര്‍മ്മ വെയ്ക്കണം.
ഏതിടത്തുമൊരുപോലെ മര്‍ദ്ദനം
ഭീതിദം പൊറുതികെട്ടു നാട്ടുകാർ
നീ തിളങ്ങുമൊളിവാളിളക്കുക-
ജ്ജാതിയോടു വരികുഗ്രവല്ലഭേ!
ധാടിയായ്ജെയിലിലിട്ടകൂട്ടരെ-
ക്കോടികൊണ്ടു പറയേണ്ട ദിക്കിലായ്
കേടിതിന്റെ കൃപയുള്ള ഗാന്ധി, നി-
ന്നോടിതത്ര പറയണ്ടതില്ലിതിൽ
ത്രാണികാട്ടി മരുവുന്ന നിങ്കൽ വെ-
ച്ചാണി ഗാന്ധിയിലെടുത്തൊരാപ്പണി
കാണികൾക്കു ചിരി, കഷ്ടമേ, മിഴി-
ക്കോണിലല്ലി സകലം ചാരാചരം.
ലണ്ടനിന്ത്യയിവയെബ്ഭരിപ്പവര്-
ക്കുണ്ടകത്തു പല പക്ഷപാതവും
കണ്ടറിഞ്ഞതു വിളിച്ചു ചൊന്നചൊ-
ല്ക്കൊണ്ട ഗാന്ധി ഗിരിജേ! തുറുങ്കിലായ്.
പാകമെന്തിനി 'യുപദ്രവിക്കലെ'-
ന്നേകനീതി ഭരണം ഭയാവഹം
ലോകയാത്ര വഴിതെറ്റി, വായ്ക്കുമീ-
ശോകമാറ്റിടുക, ലോകപൂജിതേ!
ചാകുവോളമിവിടെപ്പൊറുക്കുവാ-
നാകുമോ? ഭഗവതിയ്ക്കറിഞ്ഞിടാം
പോകുവാനരുളുക,ന്ന്യഥാ സുഖം
നീ കുനുത്ത മിഴിയാൽ വരുത്തുക.
സാക്ഷിനിന്നു ചതിയര്ക്കു താൻ മന-
സ്സാക്ഷി വിറ്റു പണമേറെ നേടുവോർ
ഈക്ഷിതിക്കു ചുമടെത്രയോ, ജഗ-
ത്സാക്ഷിയമ്മയവരെത്തുലയ്ക്കണേ.
താനറിഞ്ഞു നിജജന്മഭൂമിയെ
സ്ഥാനമാനധനഹീനയാക്കുവോർ
ഹീനരാണവരെയിന്നുതന്നെനീ
ജ്ഞാനവൃദ്ധവരദേ! മുടിക്കണേ.
ക്ഷോണി നമ്മുടെ വിലയ്ക്കു വിറ്റതും
തോണികേറുമവരെത്തടുപ്പവർ
ത്രാണിയുള്ളവരവര്ക്കു മേൽഗ്ഗതി -
യ്ക്കേണിയായ്വരിക, ലോകവിശ്രുതേ!
ദോഷമില്ല,ദൂരയില്ല,സൂയയി-
ല്ലേ,ഷണിക്കു രസമില്ല ഗാന്ധിയിൽ
വേഷധാരിയൊരുസായു കാട്ടുമീ-
ഭീഷണിപ്പണി ഭവാനി! ഭംഗിയോ.
പത്മമൊത്തതിഥി ശേഖരിച്ചൊരാ-
പത്മപാദസമനായ ഗാന്ധിയെ,
പത്മനാഭസഹജേ! സദാപി ഹൃൽ-
പ്പത്മവഞ്ചിയിലെടുത്തുവയ്ക്കുണേ.
ദക്ഷനാസ്സഭയിൽ നിന്നു ഗാന്ധി,യാ-
പക്ഷപാതമരുതെന്നു ചൊല്ലിയാൽ,
ശിക്ഷയെന്തിനു? വിടാനുറയ്ക്കു നീ
ദക്ഷയജ്ഞരിപു വേട്ട പൈതലേ!
നല്ലതല്ല ലവമീപ്പരിഷ്കൃതി-
സ്സൊല്ല, പിട്ടിതൊരു വെള്ള പൂശലാം
ഇല്ല കാമ്പതി, ലതൊന്നു ചൊല്ലിയെ-
ന്നല്ലയോ പിഴ? മഹേശി! ഗാന്ധിയിൽ.
വേഷഭൂഷകൾ കുറെക്കുറയ്ക്കുകിൽ
ദോഷമല്ല, ഗുണമെന്നു കാണ്കയാൽ
ഭാഷമാറിയ മഹാത്മജിക്കു നീ
തോഷമേകി നിലനിർത്തുകിശ്രമം.
ഭാരതാംബയുടെ മക്കൾ ഞങ്ങൾ ഭൂ-
ഭാരമാത്രഫലമെന്നിരിക്കുകിൽ
ഭാരമില്ല ജയിൽവാസമത്ര നാം
ധീരശാന്തസമരം തുടങ്ങണം.
പോരിടുന്നതിനു നിൻ കൃപാബലം
ഭൂരിശാന്തരസമിശ്രമേകണം
പാരിലിപ്പണി കുറിക്കുകൊള്ളുമെ-
ന്നാരിലും ഭവതി ബോദ്ധ്യമാക്കണം.
ഇന്നിരിപ്പൊരു തുറുങ്കിലും പണി-
ഞ്ഞെന്നിരിക്കിലതിലും നിനച്ചിടാം
ഒന്നിറങ്ങുക പിടിക്കുകെന്നു നീ
ചെന്നിരമ്പുവരോടു ശങ്കരീ!
ലോകമിന്നു ജെയിലിൽ സമസ്തമെ-
ന്നാകവെ മിഴി മിഴിച്ച കൂട്ടരെ
പാകമാക്കുക പിടിച്ചമര്ത്തു നീ
പാകശാസനനുതേ! പരാല്‍പരേ!
എന്തുപദ്രവവുമിഷ്ട, മുദ്യമം
പിന്തുടർന്നനില, ശാന്തിചിന്തനം
ഹന്തുകാമനിലതിപ്രിയം, ഗുണം
ചിന്തുമുള്ളമിവ ഗാന്ധിലക്ഷണം.
ദുഷ്ടസംഗമഭയം, സദാ മുഖ-
ത്തിഷ്ടസിദ്ധി വിളയുന്ന ചേഷ്ടകൾ;
വിഷ്ടപത്തിൽ വിളികൊണ്ട് കീർത്തി,സ-
ന്തുഷ്ടചിത്തമിവ ഗാന്ധിലക്ഷണം.
ദൃഷ്ടി, ചന്ദ്രസദൃശം മുഖം, ദയാ-
വൃഷ്ടി ശീതപരിശുദ്ധസുസ്മിതം,
തുഷ്ടിവൃത്തിയിഹ ഭാരതക്ഷമാ-
പുഷ്ടിചിത്തമിവ ഗാന്ധിലക്ഷണം.
ബ്രഹ്മസൃഷ്ടമുലകം പരം പര-
ബ്രഹ്മസിദ്ധ മഖിലം ചരാചരം
അമ്മഹത്വമറിയുന്ന ഗാന്ധിയാ-
ബ്രഹ്മമെന്നു കരുതുന്നു, നിര്‍മ്മലൻ.
ഈ നിലയ്ക്കു പരിശുദ്ധജീവിതം
ജ്ഞാനി നിത്യവഴിയെ നയിപ്പവൻ,
മാനി, ഹന്ത തവ തൃപ്പദത്തിലെ
സ്ഥാനി ഗാന്ധി, ഗിരിജേ! മറന്നുവോ?
ചിത്തകത്തിലെഴുമംബ! നിന്റെ തൃ-
പ്പത്തമര്ത്തി മരുവും മനസ്വികൾ
ചിത്തവൃത്തി പരിശുദ്ധമാക്കിയോ-
രിത്തരത്തിലലയുന്നതെങ്ങിനെ?
ഏതവസ്ഥ നിരുപിക്കിലും ജഗൽ-
ക്കാതലേ! കലുഷമാ ഗാന്ധിയെ
ഘാതകര്‍ക്കു തൊടുവാനയയ്ക്കുയോ
പാതകത്തിനായി! പേടിയില്ലയോ?
പ്രീതിയുള്ള തിരുമേനി മര്‍ദ്ദനം
നീതിയെന്നു കരുതുന്ന കൂട്ടരെ
ജാതി മാറിയൊരു നോക്കു നോക്കിയാ-
ലോതിരം മറിയുമക്കലമ്പികൾ.
പ്രതരാജസുതനൊത്തടക്കവും,
കാതരാക്ഷി! കലിതീണ്ടിടായ്മയും,
പ്രാതരാശയിലുണർന്നു നിത്യവും,
വീതരാഗമരുളും സദക്തിയും,
വേദവാദരതിയും, മനസ്സിലു-
ന്മാദവാസന നിലച്ച നിഷ്ഠയും,
ഭേദവാദികളിലീര്ഷ്യയും സദാ-
ഹ്ലാദവാഴ്ചയു,മമേയഭക്തിയും,
ജാതലിപ്സയുടെ മാര്ഗ്ഗരോധിയാം
വാതലിൽ ഭയമകന്ന ഭാവവും,
മാതലിപ്രഥിതനേതൃശക്തി, ഹൃൽ-
കാതലിൽക്കലരുപോരു ഭക്തിയും,
ഭാരതാംബയെ നിനച്ചു ജെയ്ലർ തൻ-
ഘോരതാഡനമലംകരിക്കയും,
വീരതാണ്ഡവമുയര്ന്ന ദുഷ്ടദുര്-
വാരതാപമുപകാരമാക്കയും,
ചക്രവത്തിയിലപാരഭക്തിയും,
വക്രരീതിഭരണേ വിരക്തിയും,
അക്രമിപ്പവരിലൊക്കെ മുക്തിയും,
ചക്രപാണിയിലപാരസക്തിയും,
മറ്റുമിങ്ങിനെ ഗുണം തികഞ്ഞൊരാൾ
തെറ്റുചെയ്തു ശരി, യെന്നിരിക്കിലും
പറ്റുമോ പിഴ? ഭവാനി! ഗാന്ധിയെ -
ച്ചുറ്റുമുള്ള നില കണ്ടു കാക്കണെ.
രണ്ടു പക്ഷമിയലില്ല, ഗാന്ധിയെ-
ക്കൊണ്ടുപോയവർ തുറുങ്കിലിട്ടതിൽ
കണ്ടുപോയവർ കരഞ്ഞു സങ്കടം-
കൊണ്ടു, കേട്ടവർ പകച്ചുനിന്നുപോയ്.
കേട്ടുനിന്നു കളിവിട്ടു ബാലരും
മേട്ടുകൊണ്ടപടി വീണു വൃദ്ധരും
വീട്ടുവേലകൾ മറന്നു ചെമ്പലിൽ -
പ്പെട്ടു പെൺകളുമുഴന്നു സർവ്വരും.
കഷ്ടമെന്നു പറയാതൊരാളെയീ
വിഷ്ടപത്തിലെവിടെക്കിടച്ചിടും?
ദിഷ്ടശക്തി! വിധിചൊന്ന യോഗ്യരും
തുഷ്ടരല്ല, തുഹിനാചലാത്മജേ!
ഞെട്ടി, ഹന്ത! മിതവാദിസംഘവും
മട്ടി, മട്ടമറിയേണ്ടദിയ്ക്കിലായ്
കിട്ടിയില്ല തരമിന്ത്യയേനിണം-
കെട്ടിനില്പൊരു കയത്തിലാഴ്ത്തുവാൻ.
ശാന്തി, ശാന്തി, ശുഭശാന്തി, ശാന്തിയെ-
ന്നേന്തിയേന്തിയിടറിക്കരഞ്ഞവർ
നീന്തി നീന്തിയഴലാഴികേറിയുൾ-
ഭ്രാന്തിവിട്ടു ജയഭേരി കൊട്ടിനാർ.
ചക്രപാണിയെ നിനച്ചു 'ഗാന്ധി നൂൽ-
ച്ചക്ര'മേന്തിയുശിരോടുകൂടവേ
അക്രമങ്ങൾ നിനയാതെകൂട്ടമായ്
വിക്രമിച്ചു വിജയം കൊതിച്ചവർ.
കാണിനേരമിനി നാമടങ്ങുകിൽ
ത്രാണിയറ്റനിലയെന്നു വന്നുപോം
കേണിടും, വിദുഷി, ഗാന്ധിജിക്കെഴും
റാണി നൊമ്മളതു നിത്യമോര്ക്കണം.
ഭൂരിസൽഗുണമെഴുന്ന വല്ലഭർ
സൂരിഹന്ത ജയിലിൽ ഗമിക്കവെ
പാരിനൊത്തധൃതിപൂണ്ടുനിന്ന ക-
സ്കൂരിഭായിയുടെ വാക്യമോര്ക്കുവിൻ.
ശക്തിശക്തരതുപോലെ ചേര്ന്നൊരീ-
വ്യക്തിയിങ്ങിനെ പിരിഞ്ഞ സങ്കടം
ഉക്തികൊണ്ടു വെളിവാക്കുവാൻ മന-
ശ്ശക്തിയില്ല, യിനിവേണ്ടതോതിടാം.
ക്ലേശിയായ്മ, കളകാശു നമ്മൾ വൈ-
ദേശികങ്ങൾ പരവസ്ത്രഭൂഷകൾ
വീശികൊയ്യുക, ചര്ക്കനൂറ്റനൂല്
വീശിനെയ്യുക, നടന്നു വില്‍ക്കുക.
ശക്തിയീസ്സഹകരിക്കയിൽ പരം
ശക്തികാര്യപരിപാടിപാളിയിൽ
മുക്തിമാർഗ്ഗമിതുതന്നെ നൊമ്മളിൽ
ഭക്തിയുള്ളവരിതൊക്കെ നോക്കണം.
കാലദേശമൊഴിവാക്കി നൊമ്മളാ-
ബാലവൃദ്ധമിതിലേയ്ക്കിറങ്ങണം
ശീലമൊത്ത വനിതാഗണങ്ങളും
വേലചെയ്യുക ജയം വരും വരെ.
ഭാവശുദ്ധികലരുന്ന നാട്ടുകാർ-
ക്കേവമൊത്തനില, നിത്യപൌരുഷം,
ദൈവഭക്തി, സഹനക്ഷമം, ശമം
നീ വളര്‍ത്തി നിലനിർത്തുകംബികേ!
സത്യമാര്ഗ്ഗനിരതേ! നിലിമ്പരിൽ
നിത്യനിഷ്ഠയുതകും വരാൽപരേ!
കൃത്യനിർവ്വഹണജാഗരൂകരീ-
ബ്ഭൃത്യരംബ! വലയാതെ നോക്കണേ.
നല്ലതായ വിഷയത്തിലുദ്യമി-
ച്ചല്ലലിൽ സഹനശക്തി കാട്ടുവോർ
മല്ലടിക്കളിയിലാടി, കാഞ്ഞൊരീ
വല്ലഭക്കു വിജയം വരുത്തണേ.
ഗൌരി! നിൻപ്രിയസരോജിനിശ്രമം
ഭൂരിവിശ്രുത,മവര്‍ക്കു തോഴികൾ
നാരിമാർ പലരുമീസമുദ്യമ-
പ്പോരിയന്നു മരുവുന്നു പാവനേ!
അംബ! നിന്റെ സഖി, നിത്യമിന്ത്യപെ-
റ്റംബയെന്നു കരുതുന്ന സുന്ദരീ
നന്മകൾക്കു വിളഭൂമിയായ 'സു -
ബ്ബമ്മഗാറു'വിനെയോര്മ്മയില്ലയോ?
നിമ്മലാംഗി, നിഗമം പുകഴ്ത്തുമാ-
ധര്മ്മമൂഴിയിൽ നടന്നു ചൊല്ലുവോൾ
നിര്‍മ്മലൻ നിനവേ! തുറുങ്കിലായ്,
കര്മ്മവാസനയൊഴിച്ചുകൂടുമോ?
ചിന്മയേ! വലിയ സങ്കടത്തിലാ-
യമ്മയേതുമറിയില്ലയെങ്കിലോ
നന്മയെങ്ങിനെ വളർത്തുമിന്ത്യപെ-
റ്റമ്മയെന്നു കരുതും മഹാജനം?
ഭാരമില്ല, ഭവനുള്ള ദിവ്യസം-
സാരമേ! വലിയ കാര്യമെങ്കിലും
നേരറിഞ്ഞു ദയയാര്ന്നു നിന്മിഴി-
ത്താരണയ്ക്കണ,മിതൊന്നുചെയ്യണം
ഫിന്തു, കൃസ്ത്യ, മുസലീമമെന്നതിൽ
പിന്തുടർന്നു പല ജാതിഭേദവും
ചിന്തുമൊന്നിനൊടുമൊന്നുചേർന്നിടാ,
കിന്തു തമ്മിലതിലും വഴക്കുതാൻ.
നാടിടിഞ്ഞു കലികൊണ്ടൊടുക്ക മേ-
പ്പാടിലൊക്കെ വലയുന്നു സജ്ജനം
കേ. ഡി. ലിസ്റ്റിലയി! നിന്റെ ഭക്തരും
കൂടിയുണ്ടു്, പൊടിപൂരമീക്കളി.
നീതിയില്ല, നിലയില്ല, നല്ല ചൊ-
ല്ലോതിടുന്ന പതിവില്ല, കഷ്ടമേ!
ജാതിയില്ല, കുലമില്ല, പാര്‍ക്കിലീ
ജാതിയുള്ള കളിയെന്തൊരക്രമം!
ഇല്ല തെല്ലുമൊരു ശാന്തി, ദൈവമേ
ചൊല്ലവല്ല വിഷയങ്ങളൂഴിയിൽ
നല്ല നല്ല വഴിയെത്തടുക്കുവോര്-
ക്കല്ലലില്ല,തറിയില്ലൊരുത്തരും.
വിപ്രരോത്തുരുവിടില്ല, സന്ധ്യയൂ-
ത്തപ്രശസ്ത നിയമങ്ങൾ ചെയ്തിടാ
സുപ്രഭാതമറിയാതുറങ്ങുമീ-
ക്കുപ്രവൃത്തികൾ മുഴുത്തു ഭൂമിയിൽ.
ഹോമമില്ല, ജപമില്ലടുപ്പിലാ-
ണീമനുഷ്യരുടെയഗ്നിയെപ്പൊഴും
കാമകേളി സുഖവേളി നിത്യവും
ക്ഷേമവൃത്തി പണമെണ്ണിവെയ്ക്കലാം.
സാരമായ ജപമുണ്ടഹോ നമ-
സ്കാരമുണ്ടു തൊഴലുണ്ടു നിത്യവും
പാരമിങ്ങിനെ വലിപ്പമോതിടും
ചോരഭൂസുരഭയം മഹാഭയം.
വീടിയും മുടി മുറിയ്ക്കലും രസം
ധാടിയുള്ളതടിവെള്ളമോടിയും
പേടിവിട്ടു നിജ ഭാര്യയൊത്തുകൂ-
ത്താടിയുള്ള നടയും നടിയ്ക്കലും.
ഏവമുള്ള പല വേഷവും ധരി-
ച്ചീവസുന്ധര നിറഞ്ഞു ഭൂസുരർ
ദൈവമേ! വലിയ കഷ്ട,മാര്ക്കുമി-
ല്ലാവലാതിലവ,മെന്തൊരക്രമം?
സക്തിസന്ധ്യയിലെഴുന്ന വിപ്രരിൽ
ഭക്തിയാര്ക്കു,മതുവിട്ടു വിപ്രരെ
ശക്തിയായ്പരിഹസിക്കുമെന്നൊരാ
യുക്തി, വൃദ്ധമൊഴി പാഴിലാക്കുമോ?
നാട്ടിലുള്ളനെറികേടൊതുക്കൽ ഭൂ-
രാട്ടിനുള്ള പണി, നിങ്ങൾ ചെല്ലുവിൻ
ആട്ടിയിങ്ങിനെ വിടായ്ക്ക, ഞങ്ങൾ മുൻ-
കൂട്ടിയക്കഥ കുറച്ചുരച്ചിടാം.
വെള്ളപൂച്ചുവെളിയിൽ,സ്മിതാർദ്രമാം
കള്ളനോട്ട,മലിയുന്ന ഭാഷിതം,
ഭള്ളകത്തു്, നികുതിത്തരങ്ങളാം-
കൊള്ള, കഷ്ടമിവ രാജവൃത്തികൾ.
ജാതിനാലുമൊരുപോലെയൊന്നൊരേ -
രീതിതന്നെ ഭരണേ ശുഭാവഹേ
ഏതിടത്തുമുലകം വെളുത്തുപോയ്,
ജാതി മാറി, മറിമായമൊക്കെയും.
പോന്ന കൂട്ടർ മറയോർ പറഞ്ഞു കേ-
ട്ടെന്നറിഞ്ഞ നൃപധർമ്മമൊക്കയും
ഇന്നധര്മ്മ,മവരന്നധര്മ്മമായ്
ചൊന്നതിന്നു നൃപധര്മ്മമംബികേ!
മൊത്തമിങ്ങിനെ പറഞ്ഞിടാം നിന-
ക്കൊത്തവണ്ണമുലകിൽ പരത്തുക
അത്തലാറ്റണമതേവരയ്ക്കു തൃ-
പ്പത്തലല്ല,മഖിലാണ്ഡനായിക!
പോകയില്ല, വിടുകില്ല നിന്നെ ഞാൻ
പാകശാസന കിരീടപൂജിതേ!
ഏകശാസന വഹിച്ചദേവിയീ-
പ്പാകമായ നില കണ്ടിരിക്കയോ?
പോന്നിയന്ന മുനിമാര്‍ക്കു താൻ മറ-
ക്കുന്നിയെന്നു നിനവുള്ള നിര്‍മ്മലേ!
താഴ്ന്നിരുന്നു കരയുന്ന കൂട്ടരിൽ
തോന്നിരുന്ന കൃപ വിറ്റുതിന്നിതോ?
ഓമ്പരപ്പൊരുൾ പരന്നതാം മന-
കാമ്പമര്ന്നമരുമാദിനായികേ!
ഞാൻ പറഞ്ഞൊരു മഹാത്മജിക്കു ഹൃ-
ല്ക്കാമ്പകത്തു സുഖവാസമേകണം.
പോരിടേണ്ട, വലയേണ്ട, വേട്ട സം-
സാരിയോടു പിരിയേണ്ട ലേശവും
താരിളം തനു പിളര്ത്തിടേണ്ട ഹൃൽ-
ത്താരിലിന്ത്യയുടെ ധര്മ്മമോക്കണം.
ഭക്തിയുള്ള മറയോർ പുകഴ്ത്തുമീ
ശക്തികൊണ്ടു നിറയുന്നൊരംബികേ!
'മുക്തിയേശരണ'മെന്ന ഗാന്ധിയിൽ
ശക്തിയായ വിജയം വരുത്തണം.
ഗൌരി! കാമരിപുകാമി! ശുദ്ധ സം-
സാരി! നീ മിഴി മിഴിച്ചമാത്രയിൽ
'ആരിനിക്കുഗതി'യെന്നു ഗാന്ധിയിൽ
ഭൂരിനന്മയരുളേണമാംബികേ!
തൃക്കഴൽപ്രഭവദിവ്യപാംസുസ-
ച്ചര്ക്കശക്തിയുലകിൽ ഭവാപഹം
ഇക്കരുത്തിനു തൊഴുന്നു ഗാന്ധിയിൽ
തക്ക ശക്തിയുതകേണമാംബികേ!
ബ്രഹ്മരൂപിണി! തവാക്ഷരൂപകം
ബ്രഹ്മപട്ടമുതകും, കളഞ്ഞിടും
ഇമ്മഹത്വമിഹ ഗാന്ധിചൊല്ലിടും
നന്മഭാരതമഹിയ്ക്കിണക്കണം.
തീര്‍ത്തു കാത്തു ഭുവനം മുടിയ്ക്കുമീ-
ക്കൂത്തുകൊണ്ടു വിളയാടുമാംബികേ!
പേർത്തുമൊന്നു പറയുന്നു, ഗാന്ധിയിൽ
ധൂര്ത്തുകാട്ടരുതു ജെയ്രംബികേ!
ശൂലിയായ വിഷഭോജിവന്നു തൃ-
ത്താലിചാർത്തി ചരാചരാത്മികേ!
ജെയിലെങ്ങിനെ കടന്നു * * തൃ-
കാലിലെപ്പൊടി പുരണ്ട 'ഭാഗ്യവാൻ!
മായയറ്റ മറയോര്ക്കെഴും മന-
സ്സായ ജെയിലലയുന്നൊരംബികേ!
ആയവസ്ഥ സുഖമെന്നു ഗാന്ധിയോ-
ടീയയഞ്ഞനിലയൊന്നു മാറ്റണം.
മല്ലടിച്ചു പുരവൈരിയെജ്ജയി-
ച്ചല്ലയോ തനു പകുത്തെടുത്തതും
ചൊല്ലവല്ല തവ ശക്തി ഗാന്ധിജി-
യല്ലലാറ്റി നിറവേറ്റുകുദ്യമം.
പാഞ്ഞുവന്ന മഹിഷന്റെ മാറിലാ-
യാഞ്ഞുകുത്തിയവരായ സായുധം
തേഞ്ഞുവോ? കരുണചെയ്ത ഗാന്ധിയിൽ
ചാഞ്ഞു നില്ക്കനിജ ഭക്തവത്സലേ
കാണുന്നതിൽ സ്ഥിരതയില്ലിഹ കണ്ടിടാത്ത-
താണുള്ളതെന്നറിയുവോരറിവുള്ളതായേ!
ആണുങ്ങളുള്ളവരിൽ വെച്ചൊരു ദിവ്യനെന്നു
കാണുന്നഗാന്ധിയെ മറക്കരുതോര്മ്മവേണം.
പ്രാണങ്ങളൊന്നടിയ,നത്രയുമല്ല ദേവി-
യാണമ്മ, നിന്റെ മകനായ് പരിശുദ്ധചിത്തൻ
കേണമ്പരന്നു മരുവുന്നു, മകൻ തുറുങ്കി-
ലാണല്ലയോ ജനനിയെന്തിനിരുന്നിടുന്നു!
പോരിങ്കൽത്തന്റെ സൈന്യം നിജ തനുവിലൊളി
പ്പിച്ചുതന്നാത്മശക്തി-
യ്ക്കാരിപ്പോൾ തക്കൊരാളെന്നരുളിയലറിയ-
ന്നുൾക്കടാടോപപൂർവ്വം
നേരിട്ടെത്തുന്ന സുംഭാസുരനെയൊരുവെറും
മുഷ്ടികൊണ്ടുങ്കടക്കി-
പ്പാരിൽച്ചുറ്റിച്ചെറിഞ്ഞാബ്ഭഗവതി വിജയം
ഗാന്ധിയിൽ ചേര്‍ത്തിടട്ടേ.
ശുഭം
ച്ചൊല്പടിക്കു മുടിയും വളര്‍ന്നിടും
ചെപ്പടിക്കളി കണക്കിലീവിധം
തപ്പടിക്കുമഗജേ! തൊഴുന്നു ഞാൻ.
നന്മയുള്ളിലിയലുന്ന ഗാന്ധി, പെ-
റ്റമ്മയെന്നു കരുതുന്നൊരംബികേ!
അമ്മകന്നു ജയിൽവാസമീവിധം
നിന്മതം, വലിയ സങ്കടം ശിവേ!
നീതികേടു നിയമപ്പെടുത്തിയീ-
ജാതിയുള്ള ഭരണം ഭയങ്കരം
ഏതിടത്തുമിതുതാൻ സദാ ശിവ-
പ്പാതി! പാരിതിലലഞ്ഞ ഗാന്ധിയെ.
ബ്രിട്ടനുള്ളൊരു മദാമ്മ മട്ടിലാ-
യിട്ടലഞ്ഞു വലയുന്നൊരിന്ത്യയെ
കട്ടടുത്തു തഴുകിത്തലോടി മുൻ-
മട്ടണയ്ക്ക; ജഗദാദിനായികേ!
നന്മതിന്മകളറിഞ്ഞിരുന്നു തൻ
ജന്മഭൂമി തുലയാതെ നോക്കിയാൽ
അമ്മതന്നെ പറയൂ! കയര്‍ത്തു വ-
ന്നമ്മനസ്വിയെയറസ്റ്റ് ചെയ്കയോ?
ഏതുകൊണ്ടു മുലകിൽ പ്രസിദ്ധിയാം
കേതു നാട്ടിയപദാശ്രിതൻ, ശിവേ!
ഹാ! തുറുങ്കിലലയുന്നു, ചെന്നുടൻ
നീ തുറന്നുവിടണേ! തൊഴുന്നു ഞാൻ.
സത്യസന്ധനമലൻ കുലാചലാ-
പത്യമേ! പഴമയുള്ള പൂരുഷൻ,
സത്യ,മെത്ര വലയുന്നു കഷ്ടമേ!
ഭൃത്യവത്സലത ലേശമില്ലയോ?
ദുഷ്ടസംഗമമൊഴിക്കകാരണം
കഷ്ടകാലമുളവായതത്ഭുതം,
ദിഷ്ടമാരുമറിയില്ല, ഗാന്ധി നി-
ന്നിഷ്ടനായവരിലേകനല്ലയോ.
ഭൂതലത്തിലൊരു ദിവ്യനെന്ന ചൊൽ
നീ തണുത്ത മിഴിയാൽ കൊടുത്തവൻ,
ഹാ! തര്ളന്നു മരുവുന്നു, ലേശവും
ചേതമില്ല, ചിലവില്ലിതംബികേ!
നൂലുനൂറ്റു തുണിനെയ്തു ലണ്ടനെ-
പ്പോലുയർത്തിവിടുമിന്ത്യയാമഹാൻ,
നാലുനാളിനകമാപ്പദാശ്രിതൻ
ജേലു വിട്ടുവരണം, ജയിക്കണം.
"പഞ്ഞി, നെല്ലിവ വളര്ത്തുനോക്കിനി-
ക്കഞ്ഞി മാറ്റി രസമുണ്ടുനോക്കണം"
നെഞ്ഞിലിത്തരമുറച്ചവന്റെ നേര്-
ക്കാഞ്ഞിളക്കണമപാംഗമംബികേ!
ചാലിൽ വീണു മുടിയും കഴുത്തിലെ-
ത്താലിയും ഹ! ഹ!! ഹ!!! കെട്ടഴിഞ്ഞിതാ
ചേലിടിഞ്ഞ ഭരതക്ഷിതിക്കു നീ
മേലിലിത്തിരി ഗുണം വരുത്തണേ!
ചാലിൽനിന്നു കരകേറുവാൻ ശ്രമി-
ച്ചാലിരിപ്പു മനുജന്നു ജേലിലാം
തോലി വന്നു പിണയുന്നു, ഞങ്ങൾ തൃ-
ക്കാലിൽ വീണു വിലപിക്കുമെപ്പൊഴും.
തീര്‍ക്കണം സകല സങ്കടങ്ങളും
ചേര്‍ക്കണം ദുരിതശാന്തി ഗാന്ധിയിൽ
കാക്കണം സദയമിന്ത്യയെ ബ്ബലാൽ
പോര്ക്കണഞ്ഞവർ തുലഞ്ഞുപോകണം
ദിക്കടച്ചു നിറയുന്നു ഹൂണമോ
തിക്കടച്ചു മരുവുന്നു ഞങ്ങളും
ഉൽക്കടം ഭയമിതാറ്റുവാൻ സദാ
തൃക്കടാക്ഷമിളകേണമംബികേ!
നിര്‍ഭയം പ്രജവളര്ത്തിടും ദയാ-
ഗര്‍ഭദീക്ഷ വരദേ! മുടക്കുകിൽ
ഗര്‍ഭദീക്ഷ കലരാത്ത മര്‍ത്ത്യനു-
ള്ളര്ഭകപ്പടി തുലഞ്ഞിടും ജനം.
ഭാരതാംബ വലയാതിരിക്കുവാൻ
ഭാരമുള്ള നവസിന്ധുപോതമേ!
ധീരനേകനതിലേയ്ക്കു നീയയ-
ച്ചോരവൻ ജെയിലി, ലോര്‍മ്മ വെയ്ക്കണം.
ഏതിടത്തുമൊരുപോലെ മര്‍ദ്ദനം
ഭീതിദം പൊറുതികെട്ടു നാട്ടുകാർ
നീ തിളങ്ങുമൊളിവാളിളക്കുക-
ജ്ജാതിയോടു വരികുഗ്രവല്ലഭേ!
ധാടിയായ്ജെയിലിലിട്ടകൂട്ടരെ-
ക്കോടികൊണ്ടു പറയേണ്ട ദിക്കിലായ്
കേടിതിന്റെ കൃപയുള്ള ഗാന്ധി, നി-
ന്നോടിതത്ര പറയണ്ടതില്ലിതിൽ
ത്രാണികാട്ടി മരുവുന്ന നിങ്കൽ വെ-
ച്ചാണി ഗാന്ധിയിലെടുത്തൊരാപ്പണി
കാണികൾക്കു ചിരി, കഷ്ടമേ, മിഴി-
ക്കോണിലല്ലി സകലം ചാരാചരം.
ലണ്ടനിന്ത്യയിവയെബ്ഭരിപ്പവര്-
ക്കുണ്ടകത്തു പല പക്ഷപാതവും
കണ്ടറിഞ്ഞതു വിളിച്ചു ചൊന്നചൊ-
ല്ക്കൊണ്ട ഗാന്ധി ഗിരിജേ! തുറുങ്കിലായ്.
പാകമെന്തിനി 'യുപദ്രവിക്കലെ'-
ന്നേകനീതി ഭരണം ഭയാവഹം
ലോകയാത്ര വഴിതെറ്റി, വായ്ക്കുമീ-
ശോകമാറ്റിടുക, ലോകപൂജിതേ!
ചാകുവോളമിവിടെപ്പൊറുക്കുവാ-
നാകുമോ? ഭഗവതിയ്ക്കറിഞ്ഞിടാം
പോകുവാനരുളുക,ന്ന്യഥാ സുഖം
നീ കുനുത്ത മിഴിയാൽ വരുത്തുക.
സാക്ഷിനിന്നു ചതിയര്ക്കു താൻ മന-
സ്സാക്ഷി വിറ്റു പണമേറെ നേടുവോർ
ഈക്ഷിതിക്കു ചുമടെത്രയോ, ജഗ-
ത്സാക്ഷിയമ്മയവരെത്തുലയ്ക്കണേ.
താനറിഞ്ഞു നിജജന്മഭൂമിയെ
സ്ഥാനമാനധനഹീനയാക്കുവോർ
ഹീനരാണവരെയിന്നുതന്നെനീ
ജ്ഞാനവൃദ്ധവരദേ! മുടിക്കണേ.
ക്ഷോണി നമ്മുടെ വിലയ്ക്കു വിറ്റതും
തോണികേറുമവരെത്തടുപ്പവർ
ത്രാണിയുള്ളവരവര്ക്കു മേൽഗ്ഗതി -
യ്ക്കേണിയായ്വരിക, ലോകവിശ്രുതേ!
ദോഷമില്ല,ദൂരയില്ല,സൂയയി-
ല്ലേ,ഷണിക്കു രസമില്ല ഗാന്ധിയിൽ
വേഷധാരിയൊരുസായു കാട്ടുമീ-
ഭീഷണിപ്പണി ഭവാനി! ഭംഗിയോ.
പത്മമൊത്തതിഥി ശേഖരിച്ചൊരാ-
പത്മപാദസമനായ ഗാന്ധിയെ,
പത്മനാഭസഹജേ! സദാപി ഹൃൽ-
പ്പത്മവഞ്ചിയിലെടുത്തുവയ്ക്കുണേ.
ദക്ഷനാസ്സഭയിൽ നിന്നു ഗാന്ധി,യാ-
പക്ഷപാതമരുതെന്നു ചൊല്ലിയാൽ,
ശിക്ഷയെന്തിനു? വിടാനുറയ്ക്കു നീ
ദക്ഷയജ്ഞരിപു വേട്ട പൈതലേ!
നല്ലതല്ല ലവമീപ്പരിഷ്കൃതി-
സ്സൊല്ല, പിട്ടിതൊരു വെള്ള പൂശലാം
ഇല്ല കാമ്പതി, ലതൊന്നു ചൊല്ലിയെ-
ന്നല്ലയോ പിഴ? മഹേശി! ഗാന്ധിയിൽ.
വേഷഭൂഷകൾ കുറെക്കുറയ്ക്കുകിൽ
ദോഷമല്ല, ഗുണമെന്നു കാണ്കയാൽ
ഭാഷമാറിയ മഹാത്മജിക്കു നീ
തോഷമേകി നിലനിർത്തുകിശ്രമം.
ഭാരതാംബയുടെ മക്കൾ ഞങ്ങൾ ഭൂ-
ഭാരമാത്രഫലമെന്നിരിക്കുകിൽ
ഭാരമില്ല ജയിൽവാസമത്ര നാം
ധീരശാന്തസമരം തുടങ്ങണം.
പോരിടുന്നതിനു നിൻ കൃപാബലം
ഭൂരിശാന്തരസമിശ്രമേകണം
പാരിലിപ്പണി കുറിക്കുകൊള്ളുമെ-
ന്നാരിലും ഭവതി ബോദ്ധ്യമാക്കണം.
ഇന്നിരിപ്പൊരു തുറുങ്കിലും പണി-
ഞ്ഞെന്നിരിക്കിലതിലും നിനച്ചിടാം
ഒന്നിറങ്ങുക പിടിക്കുകെന്നു നീ
ചെന്നിരമ്പുവരോടു ശങ്കരീ!
ലോകമിന്നു ജെയിലിൽ സമസ്തമെ-
ന്നാകവെ മിഴി മിഴിച്ച കൂട്ടരെ
പാകമാക്കുക പിടിച്ചമര്ത്തു നീ
പാകശാസനനുതേ! പരാല്‍പരേ!
എന്തുപദ്രവവുമിഷ്ട, മുദ്യമം
പിന്തുടർന്നനില, ശാന്തിചിന്തനം
ഹന്തുകാമനിലതിപ്രിയം, ഗുണം
ചിന്തുമുള്ളമിവ ഗാന്ധിലക്ഷണം.
ദുഷ്ടസംഗമഭയം, സദാ മുഖ-
ത്തിഷ്ടസിദ്ധി വിളയുന്ന ചേഷ്ടകൾ;
വിഷ്ടപത്തിൽ വിളികൊണ്ട് കീർത്തി,സ-
ന്തുഷ്ടചിത്തമിവ ഗാന്ധിലക്ഷണം.
ദൃഷ്ടി, ചന്ദ്രസദൃശം മുഖം, ദയാ-
വൃഷ്ടി ശീതപരിശുദ്ധസുസ്മിതം,
തുഷ്ടിവൃത്തിയിഹ ഭാരതക്ഷമാ-
പുഷ്ടിചിത്തമിവ ഗാന്ധിലക്ഷണം.
ബ്രഹ്മസൃഷ്ടമുലകം പരം പര-
ബ്രഹ്മസിദ്ധ മഖിലം ചരാചരം
അമ്മഹത്വമറിയുന്ന ഗാന്ധിയാ-
ബ്രഹ്മമെന്നു കരുതുന്നു, നിര്‍മ്മലൻ.
ഈ നിലയ്ക്കു പരിശുദ്ധജീവിതം
ജ്ഞാനി നിത്യവഴിയെ നയിപ്പവൻ,
മാനി, ഹന്ത തവ തൃപ്പദത്തിലെ
സ്ഥാനി ഗാന്ധി, ഗിരിജേ! മറന്നുവോ?
ചിത്തകത്തിലെഴുമംബ! നിന്റെ തൃ-
പ്പത്തമര്ത്തി മരുവും മനസ്വികൾ
ചിത്തവൃത്തി പരിശുദ്ധമാക്കിയോ-
രിത്തരത്തിലലയുന്നതെങ്ങിനെ?
ഏതവസ്ഥ നിരുപിക്കിലും ജഗൽ-
ക്കാതലേ! കലുഷമാ ഗാന്ധിയെ
ഘാതകര്‍ക്കു തൊടുവാനയയ്ക്കുയോ
പാതകത്തിനായി! പേടിയില്ലയോ?
പ്രീതിയുള്ള തിരുമേനി മര്‍ദ്ദനം
നീതിയെന്നു കരുതുന്ന കൂട്ടരെ
ജാതി മാറിയൊരു നോക്കു നോക്കിയാ-
ലോതിരം മറിയുമക്കലമ്പികൾ.
പ്രതരാജസുതനൊത്തടക്കവും,
കാതരാക്ഷി! കലിതീണ്ടിടായ്മയും,
പ്രാതരാശയിലുണർന്നു നിത്യവും,
വീതരാഗമരുളും സദക്തിയും,
വേദവാദരതിയും, മനസ്സിലു-
ന്മാദവാസന നിലച്ച നിഷ്ഠയും,
ഭേദവാദികളിലീര്ഷ്യയും സദാ-
ഹ്ലാദവാഴ്ചയു,മമേയഭക്തിയും,
ജാതലിപ്സയുടെ മാര്ഗ്ഗരോധിയാം
വാതലിൽ ഭയമകന്ന ഭാവവും,
മാതലിപ്രഥിതനേതൃശക്തി, ഹൃൽ-
കാതലിൽക്കലരുപോരു ഭക്തിയും,
ഭാരതാംബയെ നിനച്ചു ജെയ്ലർ തൻ-
ഘോരതാഡനമലംകരിക്കയും,
വീരതാണ്ഡവമുയര്ന്ന ദുഷ്ടദുര്-
വാരതാപമുപകാരമാക്കയും,
ചക്രവത്തിയിലപാരഭക്തിയും,
വക്രരീതിഭരണേ വിരക്തിയും,
അക്രമിപ്പവരിലൊക്കെ മുക്തിയും,
ചക്രപാണിയിലപാരസക്തിയും,
മറ്റുമിങ്ങിനെ ഗുണം തികഞ്ഞൊരാൾ
തെറ്റുചെയ്തു ശരി, യെന്നിരിക്കിലും
പറ്റുമോ പിഴ? ഭവാനി! ഗാന്ധിയെ -
ച്ചുറ്റുമുള്ള നില കണ്ടു കാക്കണെ.
രണ്ടു പക്ഷമിയലില്ല, ഗാന്ധിയെ-
ക്കൊണ്ടുപോയവർ തുറുങ്കിലിട്ടതിൽ
കണ്ടുപോയവർ കരഞ്ഞു സങ്കടം-
കൊണ്ടു, കേട്ടവർ പകച്ചുനിന്നുപോയ്.
കേട്ടുനിന്നു കളിവിട്ടു ബാലരും
മേട്ടുകൊണ്ടപടി വീണു വൃദ്ധരും
വീട്ടുവേലകൾ മറന്നു ചെമ്പലിൽ -
പ്പെട്ടു പെൺകളുമുഴന്നു സർവ്വരും.
കഷ്ടമെന്നു പറയാതൊരാളെയീ
വിഷ്ടപത്തിലെവിടെക്കിടച്ചിടും?
ദിഷ്ടശക്തി! വിധിചൊന്ന യോഗ്യരും
തുഷ്ടരല്ല, തുഹിനാചലാത്മജേ!
ഞെട്ടി, ഹന്ത! മിതവാദിസംഘവും
മട്ടി, മട്ടമറിയേണ്ടദിയ്ക്കിലായ്
കിട്ടിയില്ല തരമിന്ത്യയേനിണം-
കെട്ടിനില്പൊരു കയത്തിലാഴ്ത്തുവാൻ.
ശാന്തി, ശാന്തി, ശുഭശാന്തി, ശാന്തിയെ-
ന്നേന്തിയേന്തിയിടറിക്കരഞ്ഞവർ
നീന്തി നീന്തിയഴലാഴികേറിയുൾ-
ഭ്രാന്തിവിട്ടു ജയഭേരി കൊട്ടിനാർ.
ചക്രപാണിയെ നിനച്ചു 'ഗാന്ധി നൂൽ-
ച്ചക്ര'മേന്തിയുശിരോടുകൂടവേ
അക്രമങ്ങൾ നിനയാതെകൂട്ടമായ്
വിക്രമിച്ചു വിജയം കൊതിച്ചവർ.
കാണിനേരമിനി നാമടങ്ങുകിൽ
ത്രാണിയറ്റനിലയെന്നു വന്നുപോം
കേണിടും, വിദുഷി, ഗാന്ധിജിക്കെഴും
റാണി നൊമ്മളതു നിത്യമോര്ക്കണം.
ഭൂരിസൽഗുണമെഴുന്ന വല്ലഭർ
സൂരിഹന്ത ജയിലിൽ ഗമിക്കവെ
പാരിനൊത്തധൃതിപൂണ്ടുനിന്ന ക-
സ്കൂരിഭായിയുടെ വാക്യമോര്ക്കുവിൻ.
ശക്തിശക്തരതുപോലെ ചേര്ന്നൊരീ-
വ്യക്തിയിങ്ങിനെ പിരിഞ്ഞ സങ്കടം
ഉക്തികൊണ്ടു വെളിവാക്കുവാൻ മന-
ശ്ശക്തിയില്ല, യിനിവേണ്ടതോതിടാം.
ക്ലേശിയായ്മ, കളകാശു നമ്മൾ വൈ-
ദേശികങ്ങൾ പരവസ്ത്രഭൂഷകൾ
വീശികൊയ്യുക, ചര്ക്കനൂറ്റനൂല്
വീശിനെയ്യുക, നടന്നു വില്‍ക്കുക.
ശക്തിയീസ്സഹകരിക്കയിൽ പരം
ശക്തികാര്യപരിപാടിപാളിയിൽ
മുക്തിമാർഗ്ഗമിതുതന്നെ നൊമ്മളിൽ
ഭക്തിയുള്ളവരിതൊക്കെ നോക്കണം.
കാലദേശമൊഴിവാക്കി നൊമ്മളാ-
ബാലവൃദ്ധമിതിലേയ്ക്കിറങ്ങണം
ശീലമൊത്ത വനിതാഗണങ്ങളും
വേലചെയ്യുക ജയം വരും വരെ.
ഭാവശുദ്ധികലരുന്ന നാട്ടുകാർ-
ക്കേവമൊത്തനില, നിത്യപൌരുഷം,
ദൈവഭക്തി, സഹനക്ഷമം, ശമം
നീ വളര്‍ത്തി നിലനിർത്തുകംബികേ!
സത്യമാര്ഗ്ഗനിരതേ! നിലിമ്പരിൽ
നിത്യനിഷ്ഠയുതകും വരാൽപരേ!
കൃത്യനിർവ്വഹണജാഗരൂകരീ-
ബ്ഭൃത്യരംബ! വലയാതെ നോക്കണേ.
നല്ലതായ വിഷയത്തിലുദ്യമി-
ച്ചല്ലലിൽ സഹനശക്തി കാട്ടുവോർ
മല്ലടിക്കളിയിലാടി, കാഞ്ഞൊരീ
വല്ലഭക്കു വിജയം വരുത്തണേ.
ഗൌരി! നിൻപ്രിയസരോജിനിശ്രമം
ഭൂരിവിശ്രുത,മവര്‍ക്കു തോഴികൾ
നാരിമാർ പലരുമീസമുദ്യമ-
പ്പോരിയന്നു മരുവുന്നു പാവനേ!
അംബ! നിന്റെ സഖി, നിത്യമിന്ത്യപെ-
റ്റംബയെന്നു കരുതുന്ന സുന്ദരീ
നന്മകൾക്കു വിളഭൂമിയായ 'സു -
ബ്ബമ്മഗാറു'വിനെയോര്മ്മയില്ലയോ?
നിമ്മലാംഗി, നിഗമം പുകഴ്ത്തുമാ-
ധര്മ്മമൂഴിയിൽ നടന്നു ചൊല്ലുവോൾ
നിര്‍മ്മലൻ നിനവേ! തുറുങ്കിലായ്,
കര്മ്മവാസനയൊഴിച്ചുകൂടുമോ?
ചിന്മയേ! വലിയ സങ്കടത്തിലാ-
യമ്മയേതുമറിയില്ലയെങ്കിലോ
നന്മയെങ്ങിനെ വളർത്തുമിന്ത്യപെ-
റ്റമ്മയെന്നു കരുതും മഹാജനം?
ഭാരമില്ല, ഭവനുള്ള ദിവ്യസം-
സാരമേ! വലിയ കാര്യമെങ്കിലും
നേരറിഞ്ഞു ദയയാര്ന്നു നിന്മിഴി-
ത്താരണയ്ക്കണ,മിതൊന്നുചെയ്യണം
ഫിന്തു, കൃസ്ത്യ, മുസലീമമെന്നതിൽ
പിന്തുടർന്നു പല ജാതിഭേദവും
ചിന്തുമൊന്നിനൊടുമൊന്നുചേർന്നിടാ,
കിന്തു തമ്മിലതിലും വഴക്കുതാൻ.
നാടിടിഞ്ഞു കലികൊണ്ടൊടുക്ക മേ-
പ്പാടിലൊക്കെ വലയുന്നു സജ്ജനം
കേ. ഡി. ലിസ്റ്റിലയി! നിന്റെ ഭക്തരും
കൂടിയുണ്ടു്, പൊടിപൂരമീക്കളി.
നീതിയില്ല, നിലയില്ല, നല്ല ചൊ-
ല്ലോതിടുന്ന പതിവില്ല, കഷ്ടമേ!
ജാതിയില്ല, കുലമില്ല, പാര്‍ക്കിലീ
ജാതിയുള്ള കളിയെന്തൊരക്രമം!
ഇല്ല തെല്ലുമൊരു ശാന്തി, ദൈവമേ
ചൊല്ലവല്ല വിഷയങ്ങളൂഴിയിൽ
നല്ല നല്ല വഴിയെത്തടുക്കുവോര്-
ക്കല്ലലില്ല,തറിയില്ലൊരുത്തരും.
വിപ്രരോത്തുരുവിടില്ല, സന്ധ്യയൂ-
ത്തപ്രശസ്ത നിയമങ്ങൾ ചെയ്തിടാ
സുപ്രഭാതമറിയാതുറങ്ങുമീ-
ക്കുപ്രവൃത്തികൾ മുഴുത്തു ഭൂമിയിൽ.
ഹോമമില്ല, ജപമില്ലടുപ്പിലാ-
ണീമനുഷ്യരുടെയഗ്നിയെപ്പൊഴും
കാമകേളി സുഖവേളി നിത്യവും
ക്ഷേമവൃത്തി പണമെണ്ണിവെയ്ക്കലാം.
സാരമായ ജപമുണ്ടഹോ നമ-
സ്കാരമുണ്ടു തൊഴലുണ്ടു നിത്യവും
പാരമിങ്ങിനെ വലിപ്പമോതിടും
ചോരഭൂസുരഭയം മഹാഭയം.
വീടിയും മുടി മുറിയ്ക്കലും രസം
ധാടിയുള്ളതടിവെള്ളമോടിയും
പേടിവിട്ടു നിജ ഭാര്യയൊത്തുകൂ-
ത്താടിയുള്ള നടയും നടിയ്ക്കലും.
ഏവമുള്ള പല വേഷവും ധരി-
ച്ചീവസുന്ധര നിറഞ്ഞു ഭൂസുരർ
ദൈവമേ! വലിയ കഷ്ട,മാര്ക്കുമി-
ല്ലാവലാതിലവ,മെന്തൊരക്രമം?
സക്തിസന്ധ്യയിലെഴുന്ന വിപ്രരിൽ
ഭക്തിയാര്ക്കു,മതുവിട്ടു വിപ്രരെ
ശക്തിയായ്പരിഹസിക്കുമെന്നൊരാ
യുക്തി, വൃദ്ധമൊഴി പാഴിലാക്കുമോ?
നാട്ടിലുള്ളനെറികേടൊതുക്കൽ ഭൂ-
രാട്ടിനുള്ള പണി, നിങ്ങൾ ചെല്ലുവിൻ
ആട്ടിയിങ്ങിനെ വിടായ്ക്ക, ഞങ്ങൾ മുൻ-
കൂട്ടിയക്കഥ കുറച്ചുരച്ചിടാം.
വെള്ളപൂച്ചുവെളിയിൽ,സ്മിതാർദ്രമാം
കള്ളനോട്ട,മലിയുന്ന ഭാഷിതം,
ഭള്ളകത്തു്, നികുതിത്തരങ്ങളാം-
കൊള്ള, കഷ്ടമിവ രാജവൃത്തികൾ.
ജാതിനാലുമൊരുപോലെയൊന്നൊരേ -
രീതിതന്നെ ഭരണേ ശുഭാവഹേ
ഏതിടത്തുമുലകം വെളുത്തുപോയ്,
ജാതി മാറി, മറിമായമൊക്കെയും.
പോന്ന കൂട്ടർ മറയോർ പറഞ്ഞു കേ-
ട്ടെന്നറിഞ്ഞ നൃപധർമ്മമൊക്കയും
ഇന്നധര്മ്മ,മവരന്നധര്മ്മമായ്
ചൊന്നതിന്നു നൃപധര്മ്മമംബികേ!
മൊത്തമിങ്ങിനെ പറഞ്ഞിടാം നിന-
ക്കൊത്തവണ്ണമുലകിൽ പരത്തുക
അത്തലാറ്റണമതേവരയ്ക്കു തൃ-
പ്പത്തലല്ല,മഖിലാണ്ഡനായിക!
പോകയില്ല, വിടുകില്ല നിന്നെ ഞാൻ
പാകശാസന കിരീടപൂജിതേ!
ഏകശാസന വഹിച്ചദേവിയീ-
പ്പാകമായ നില കണ്ടിരിക്കയോ?
പോന്നിയന്ന മുനിമാര്‍ക്കു താൻ മറ-
ക്കുന്നിയെന്നു നിനവുള്ള നിര്‍മ്മലേ!
താഴ്ന്നിരുന്നു കരയുന്ന കൂട്ടരിൽ
തോന്നിരുന്ന കൃപ വിറ്റുതിന്നിതോ?
ഓമ്പരപ്പൊരുൾ പരന്നതാം മന-
കാമ്പമര്ന്നമരുമാദിനായികേ!
ഞാൻ പറഞ്ഞൊരു മഹാത്മജിക്കു ഹൃ-
ല്ക്കാമ്പകത്തു സുഖവാസമേകണം.
പോരിടേണ്ട, വലയേണ്ട, വേട്ട സം-
സാരിയോടു പിരിയേണ്ട ലേശവും
താരിളം തനു പിളര്ത്തിടേണ്ട ഹൃൽ-
ത്താരിലിന്ത്യയുടെ ധര്മ്മമോക്കണം.
ഭക്തിയുള്ള മറയോർ പുകഴ്ത്തുമീ
ശക്തികൊണ്ടു നിറയുന്നൊരംബികേ!
'മുക്തിയേശരണ'മെന്ന ഗാന്ധിയിൽ
ശക്തിയായ വിജയം വരുത്തണം.
ഗൌരി! കാമരിപുകാമി! ശുദ്ധ സം-
സാരി! നീ മിഴി മിഴിച്ചമാത്രയിൽ
'ആരിനിക്കുഗതി'യെന്നു ഗാന്ധിയിൽ
ഭൂരിനന്മയരുളേണമാംബികേ!
തൃക്കഴൽപ്രഭവദിവ്യപാംസുസ-
ച്ചര്ക്കശക്തിയുലകിൽ ഭവാപഹം
ഇക്കരുത്തിനു തൊഴുന്നു ഗാന്ധിയിൽ
തക്ക ശക്തിയുതകേണമാംബികേ!
ബ്രഹ്മരൂപിണി! തവാക്ഷരൂപകം
ബ്രഹ്മപട്ടമുതകും, കളഞ്ഞിടും
ഇമ്മഹത്വമിഹ ഗാന്ധിചൊല്ലിടും
നന്മഭാരതമഹിയ്ക്കിണക്കണം.
തീര്‍ത്തു കാത്തു ഭുവനം മുടിയ്ക്കുമീ-
ക്കൂത്തുകൊണ്ടു വിളയാടുമാംബികേ!
പേർത്തുമൊന്നു പറയുന്നു, ഗാന്ധിയിൽ
ധൂര്ത്തുകാട്ടരുതു ജെയ്രംബികേ!
ശൂലിയായ വിഷഭോജിവന്നു തൃ-
ത്താലിചാർത്തി ചരാചരാത്മികേ!
ജെയിലെങ്ങിനെ കടന്നു * * തൃ-
കാലിലെപ്പൊടി പുരണ്ട 'ഭാഗ്യവാൻ!
മായയറ്റ മറയോര്ക്കെഴും മന-
സ്സായ ജെയിലലയുന്നൊരംബികേ!
ആയവസ്ഥ സുഖമെന്നു ഗാന്ധിയോ-
ടീയയഞ്ഞനിലയൊന്നു മാറ്റണം.
മല്ലടിച്ചു പുരവൈരിയെജ്ജയി-
ച്ചല്ലയോ തനു പകുത്തെടുത്തതും
ചൊല്ലവല്ല തവ ശക്തി ഗാന്ധിജി-
യല്ലലാറ്റി നിറവേറ്റുകുദ്യമം.
പാഞ്ഞുവന്ന മഹിഷന്റെ മാറിലാ-
യാഞ്ഞുകുത്തിയവരായ സായുധം
തേഞ്ഞുവോ? കരുണചെയ്ത ഗാന്ധിയിൽ
ചാഞ്ഞു നില്ക്കനിജ ഭക്തവത്സലേ
കാണുന്നതിൽ സ്ഥിരതയില്ലിഹ കണ്ടിടാത്ത-
താണുള്ളതെന്നറിയുവോരറിവുള്ളതായേ!
ആണുങ്ങളുള്ളവരിൽ വെച്ചൊരു ദിവ്യനെന്നു
കാണുന്നഗാന്ധിയെ മറക്കരുതോര്മ്മവേണം.
പ്രാണങ്ങളൊന്നടിയ,നത്രയുമല്ല ദേവി-
യാണമ്മ, നിന്റെ മകനായ് പരിശുദ്ധചിത്തൻ
കേണമ്പരന്നു മരുവുന്നു, മകൻ തുറുങ്കി-
ലാണല്ലയോ ജനനിയെന്തിനിരുന്നിടുന്നു!
പോരിങ്കൽത്തന്റെ സൈന്യം നിജ തനുവിലൊളി
പ്പിച്ചുതന്നാത്മശക്തി-
യ്ക്കാരിപ്പോൾ തക്കൊരാളെന്നരുളിയലറിയ-
ന്നുൾക്കടാടോപപൂർവ്വം
നേരിട്ടെത്തുന്ന സുംഭാസുരനെയൊരുവെറും
മുഷ്ടികൊണ്ടുങ്കടക്കി-
പ്പാരിൽച്ചുറ്റിച്ചെറിഞ്ഞാബ്ഭഗവതി വിജയം
ഗാന്ധിയിൽ ചേര്‍ത്തിടട്ടേ.
ശുഭം