പുരു വേദാന്ത സിദ്ധാന്തപ്പൊരുളെന്നുപുകഴ്ത്തുന്നവൻ
ഗുരുഗോവിന്ദനാനന്ദക്കരുകാക്കട്ടെനമ്മളെ.
നരരായിപ്പിറന്നേവം നരകത്തിൽക്കളിക്കുവോർ
കരകേറാൻ ചിദാനന്ദ പരനെത്തന്നെയോര്ക്കണം.
കാണുന്നതൊന്നുമിങ്ങില്ലെന്നാണുറയ്ക്കുന്നതെങ്കിലൊ
താണുപോകതുയര്ച്ചയ്ക്കു കാണും മാഗ്ഗംജനങ്ങളേ!
മായാമയനുറക്കത്തിലായാൽത്തീർന്നൂ ചരാചരം
പോയാക്ഷണത്തിലടയുമായാളിലുണരും വരെ.
ചുട്ടികുത്തിച്ചുടൻവേഷം കെട്ടിച്ചിന്നിട്ടുനമ്മളെ
കൊട്ടിപ്പാടിക്കളിപ്പിച്ചു വിഡ്ഢിയാകുന്നുമാധവൻ. 5
വേഷംനന്നാകുവാനോരോ ഭോഷത്വംനമ്മൾകാട്ടിടും
ശേഷശായിത്തിരിപ്പാണെന്നീഷലില്ലറിയില്ലൊരാൾ 8
കലാശമവതാളത്തിൽക്കലാശിക്കുന്നുനമ്മളും
ബലാലിക്കളിയിൽപ്പാപ കലാപംഫലമായരും. 7
കടിഞ്ഞാണിട്ടകുതിര പ്പടിനമ്മളെയീശ്വരൻ
പിടികൂടിനടത്തുന്നു വെടിയല്ലോര്ത്തുനോക്കുവിൻ.
ദിനംതോറും മരിക്കുന്നു ജനംകാണുന്നുനമ്മളും
നിനക്കില്ലെങ്കിലുംചാക്കു ണ്ടെനിക്കെന്നുള്ളവാസ്തവം. 9
ഒരുരാപ്പകൽപോകുമ്പോ ളൊരുനാഴികയെങ്കിലും
ഗുരുവാംചിന്മയൻതൃക്കാൽ കരുതാത്തതതിക്രമം 10
ആരാണാ,രുടെയാണി,ഷ്ടന്മാരാ,രങ്ങുന്നുവന്നുനാം
പോരാപോകുന്നതെങ്ങോട്ടെന്നാരാണോര്ക്കുന്നതൂഴിയിൽ !
കുടുംബംകാക്കലുംമറ്റു കുടുംബങ്ങൾമുടിക്കലും
മിടുക്കാവില്ലൊരുത്തര്ക്കു മൊടുക്കംനിലതെറ്റിടും.
പുത്രമിത്രകളത്രാദി യെത്രനിസ്സാരമോര്ക്കുകിൽ
എത്രനാൾനില്ക്കുമതിലെന്തിത്രസക്തിക്കു കാരണം? 18
വഴിക്കുവഴിനാംവീട്ടിൽ ക്കഴിക്കുംകാര്യമോര്ക്കുകിൽ
വഴിയമ്പലമേറുന്ന വഴിപോക്കർകണക്കുതാൻ
മരിച്ചാൽപ്പണമുള്ളോനും ദരിദ്രനുമൊരാശ്രയം
ദുരിതം, സുകൃതം,രണ്ടും സ്മരിക്കണമിതേവനും.
ഇഷ്ടബന്ധുക്കള,ബ്ഭാര്യ തൊട്ടുകൂട്ടരശേഷവും
കഷ്ടമേപട്ടടക്കാട്ടി ലിട്ടെറിഞ്ഞുനടന്നിടും 16
ഞാനെന്നുള്ളാംഹംഭാവം ജ്ഞാനമില്ലായ്കകാരണം
മാനവര്ക്കിതുതാൻമുഖ്യസ്ഥാനമാപത്തിനോര്ക്കണം.17
മക്കളേയുംഭാര്യയേയും പയ്ക്കളേയുംനിനയ്ക്കൊലാ
ഉൾക്കളേ ജഗദീശന്റെ നല്ക്കളേബരമോര്ക്കുവിൻ.
തിരക്കാണിന്നുഭഗവൽസ്മരണംനാളെയെന്നുനാം
കരുതായ്ക, മരിച്ചീടുന്നൊരുനാളാര്ക്കറിഞ്ഞിടാം!
സംസാരിയാതിരുന്നുള്ളിൽകംസാരിയെനിനക്കുകിൽ
സംസാരംനീങ്ങുമെന്നുള്ളാ സ്സംസാരം നിങ്ങളോർക്കണം.
തനിയേജഗദാധാര ക്കനിയെക്കരുതീടുകിൽ
ജനിത്രീജഠരപ്രാപ്തി യിനിവേണ്ടിവരാദൃഢം.
ഞാനിപ്പറഞ്ഞതത്വങ്ങൾ മാനിച്ചേവംനടക്കുകിൽ
ഹാനിപറ്റില്ല ജനതേ! ധ്യാനിക്കുക പരാല്പരം.
സൃഷ്ടിച്ചുള്ളചരാചരങ്ങൾമുഴുവൻ
കല്പാന്തകാലങ്ങളിൽ
ച്ചുട്ടിച്ചാനുദത്തിലുള്ളിലവനം
ചെയ്യുന്നചില്ക്കാതലേ!
കെട്ടിച്ചുറ്റിവലച്ചിടുന്നൊരുമഹാ-
സംസാരപാശംഭവാൻ
പൊട്ടിച്ചാര്ത്തിയകറ്റണം കരുണയാ
കാർവണ്ണ! കാത്തീടണം.