ഇപ്പടിയ്ക്കുവിലസും ചരാചരം
ചൊല്പടിയ്ക്കുമുടിയും, പുലര്ന്നിടും,
ചെപ്പടിക്കളി കണക്കിലീവിധം
തപ്പടിപ്പവനെയോര്പ്പനെപ്പൊഴും.
ഇന്നുകണ്ടൊരു കിനാവിലൊത്തതാ-
കുന്നുചോട്ടിലെഴുതുന്നൊരീസ്തവം
ഒന്നു നോക്കുവിനിതേറെനല്ലതാ-
ണെന്നുവെച്ചുപറയുന്നതല്ല ഞാൻ.
പട്ടി, വൻകരടി, യൊട്ടകം, കടം
പൊട്ടിവാച്ച മദദന്തി, മര്ക്കടം,
ഒട്ടിവറ്റനിറയേ ക്കൃതാന്തനും
ഞട്ടിവീഴുമൊരു കാടു കണ്ടുഞാൻ
വന്തരുക്കളിടതിങ്ങി നോക്കിയാ
ലന്തമില്ലൊ,രിരുളെങ്ങുമീവിധം
ഹന്ത! കണ്ടൊരു, വനത്തിലേറിനാ-
നന്തമറ്റൊരിവനേകനേകദാ.
അന്തിനേരമടിവയ്ക്കുവാൻ ഭയം;
ദന്തി വന്തരു പുഴക്കിടും രവം;
അന്തികേ പെരിയ സിംഹനാദ, മ-
ന്നെന്തിനിയ്ക്കു ഗതി ചുറ്റിഞാനതിൽ
കുന്നു,കുണ്ടി,വയറിഞ്ഞിടാപ്പടി-
യ്ക്കൊന്നുപോലെ പുതുതായ പുല്ലിനം
വന്നു മൂടിയ വനാന്തരത്തിൽ ഞാ-
നന്നുഴന്നു ഗതികെട്ടു കേവലം
കല്ലു തട്ടിമറിയും, മരങ്ങളിൽ -
ത്തല്ലുമേതല, തറച്ചുമുള്ളുകൾ
എല്ലുമൂക്കൊടുതുളയ്ക്കു, മീവിധം
മല്ലുകെട്ടു നിലവിട്ടു കഷ്ടമേ!
കാടകത്തിലൊരു കൂസലെന്നിയേ
പേടമാൻമിഴിയൊരുത്തിയങ്ങിനെ
പാടവത്തോടു നടന്നിടുന്ന ക-
ണ്ടാടലാലധികമമ്പരന്നു ഞാൻ.
പേടിയാകുമിവൾ കണ്ടുമുട്ടിയാ-
ലോടിടും പുരഹരൻ പിനാകിയും
ധാടിയുള്ളവളിവൾക്കു നല്ല, പൂ-
വാടിതന്നെ മൃഗമിശ്രമീവനം
കാട്ടുപോത്തുകൾ, രുരുക്കളുൾഭ്രമം
വിട്ടുചുറ്റുമൊരു സിംഹജാതികൾ,
എട്ടുകാലുടയമാ, നിവറ്റയും
ഞെട്ടുമിത്തരുണിയൊന്നുനോക്കിയാൽ
വല്ലതും വരുമിനിഗ്ഗമിയ്ക്കയാം
നല്ലതെന്നു കരുതിത്തിരിയ്ക്കവേ
നല്ലകാഴ്ച, യൊരു സര്പ്പരാജനു -
ണ്ടുല്ലസിച്ചു തലയഞ്ചെഴുന്നവൻ
ആ വഴിയ്ക്കു വിഷമം ഗമിയ്ക്കുവാ-
നീ വരുന്ന ഫണിരാജവിക്രമം
ദേവരാജനുമടക്കുകില്ല ഞാ-
നേവമോര്ത്തു തലചുറ്റിവീണുപോയ്
എന്തിനേറ്റുകുതികുത്തിയോടി ഞാൻ
പന്തിയല്ല വരവെന്നുറച്ചുടൻ
ദന്തിദന്തരിതകാനനത്തില
ന്നെന്തിതെന്റെ ദൂരദൃഷ്ടമാകണം
ഓടിടുമ്പൊഴുതു പുല്ലുകൊണ്ടുമേൽ-
മൂടിയാരുമറിയാത്ത മാതിരി
പേടിയാം പടിയെഴും കിണറ്റിൽ ഞാൻ
ചാടി ഹന്ത! കുരുടൻ കണക്കിനെ
അങ്ങിണങ്ങിയൊരു വള്ളിയിൽപ്പരം
തങ്ങിനിന്നു തലകീഴിലായി ഞാൻ
പൊങ്ങിനില്ലൊരു പുലാവിൽ ഞെട്ടിമേൽ
ത്തൂങ്ങിടും വലിയ ചക്കപോലവേ
നിന്നുഞാനവിടെയെങ്കിലും ഭയം
വന്നുചേർന്നു പുനരാക്കിടപ്പിലും
ഒന്നു ചീറ്റിയൊരു പാമ്പുവന്നെതൃ-
ക്കുന്നു കൂപമടിപുക്കിരിപ്പവൻ
അക്കിടപ്പിലഴലാണ്ടു നോക്കി മേൽ -
വക്കിലേയ്ക്കവിടെയന്നു കണ്ടുഞാൻ
അക്കിണറ്റിനു ചുഴന്നു ലാത്തുവോ -
രൂക്കിയന്ന മദമത്തഹസ്തിയേ
ദന്തിയാറുമുഖനാണു, പാദമോ
പന്തിരണ്ട,വനിടഞ്ഞു നില്ക്കുകിൽ
പിന്തിരിയ്ക്കമുശിരുള്ള മത്തദി-
ഗ്ദന്തിമാരുമതിനില്ല സംശയം.
അക്കനത്തലതയെബ്ഭരിച്ചിടു-
ന്നുൽക്കടക്കടയെഴുന്ന മാമരം
വെക്കമൊന്നിളകിടുന്നു ലാത്തുവോ -
രിക്കരീന്ദ്രനുടെ കാറ്റടിയ്ക്കുവേ
ആ മരത്തിനുടെ കൊമ്പിലൊക്കയും
ഭീമരൂപമുരുഘോഷ ഭീഷണം,
കേമമായിളകിടുന്നു വണ്ടിനം
കാമമങ്ങിനെയനേകമായിരം.
ഒത്തവെള്ള, മുഴുവൻകറുത്ത, തെ-
ന്നിത്തരത്തിലിഹ രണ്ടു മൂഷികർ
അത്തരുക്കടതുരന്നു വീഴ്ത്തുവാ-
നൊത്തണഞ്ഞു ധൃതികൂട്ടിയേറ്റവും
ആ മരത്തിനുടെ പൊത്തുതോറുമേ-
തൂമരന്ദമൊഴുകുന്നു സന്തതം
ക്ഷാമമറ്റതു കുടിച്ചു പാര്പ്പതു-
ണ്ടാമധുവ്രതഗണം ഗതക്ലമം
തേനിതെത്ര സുഖദം കൊതിയ്ക്കുമാ-
ജ്ഞാനിമാരുമറിവറ്റ ബാലരും,
ഈ നിലയ്ക്കതിവനും കിടയ്ക്കുകിൽ
ഗ്ലാനിതീര്ന്നു നിവസിച്ചിടാം സുഖം
എറ്റുവീണു പരമെന്റെ വായിലും
മറ്റുമാ മധു; നുണഞ്ഞിറക്കി ഞാൻ
ചെറ്റുതൃപ്തിയടയാത്തൊരാര്ത്തിയാൽ
ച്ചുറ്റുകെന്നനിലയായി കേവലം
തേനിലുള്ള കൊതി നില്പതില്ലിനി-
യ്ക്കീനിലയ്ക്കു വിലയം വരുംവരെ
ഹാനി തട്ടരുതു ജീവിതത്തിനീ
മേനിവാടരുതിതായി ചിന്തയും
കാടകം കമലനേത്ര, ചുറ്റുമീ
ക്കാടനാന, യഹിരണ്ടു, മാമരം
ചോടറുക്കുമെലി രണ്ടു, തേനെഴും
പോടകത്തളി, യിവറ്റയിൽ ബ്ഭയം
ദുഷ്ടനാം വിധിചമച്ച കാട്ടിലെ
ദ്ധഷ്ടരായ കടുവാ വൃകാദികൾ
കഷ്ട്രമെന്നെ നിഹനിയ്ക്കുമോവിഷോൽ
കൃഷ്ടരാമഹികൾ വന്നു കൊത്തുമോ?
പേടമാൻമിഴി തുറിച്ചുനോക്കുമോ
പോടകത്തളികൾ തേനൊടുക്കുമോ
ചോടറുത്തലികൾ വീഴ്ത്തുമോ മരം
കാടനാന കിണർതന്നെ തൂര്ക്കുമോ?
തങ്ങുമീലത പറിച്ചുടൻ മദം
തിങ്ങുമാഗ്ഗജമുടൻ ഭുജിയ്ക്കുമോ
എങ്ങുപിന്നെനില? ചോട്ടിലേയ്ക്കു ഞാ-
നങ്ങുവീഴു, മുരഗം കടിച്ചിടും
ഇത്തരത്തിൽ വരുവാനിരിയ്ക്കുമാ-
പത്തനേകമകതാരിലോര്ക്കയാൽ
ചത്തവന്റെ നിലയായി കഷ്ടമെൻ -
ചിത്തമോ പിടുപിടെപ്പിടയ്ക്കയായ്
ഞാനശിപ്പു, നിതരാമൊലിച്ചിടും
തേനനാമയമതെന്നിരിയ്ക്കിലും
മാനസം പെരിയ ജീവിതാശയിൽ
ത്താനലഞ്ഞുവലയുന്നു സന്തതം
ജീവിതാശ വലുതെന്നു, കണ്ടുഞാ-
നീ വിപത്തിലുമിനിയ്ക്കു ജീവിതം
ഈ വിധം പ്രിയമിതെന്തൊരക്രമം
ഹേ! വിശുദ്ധ പരമേശ!! പാഹിമാം
സങ്കടക്കടൽ കടത്തി വിട്ടിടും
വങ്കടത്തിനമരം പിടിപ്പവൻ
ശങ്കരൻ തലതിരിഞ്ഞു തൂങ്ങുമീ-
യെങ്കലുള്ളൊരു വിപത്തകത്തണം
ദാന്തരായ മുനിമാര്ക്കെഴും, ശുചി-
സ്വാന്തരാജിതനുമാവരൻ പരൻ
അന്തരാമനസിവാണു തീര്ക്കുക-
ന്നന്തരായനിചയം നിരന്തരം
ശിഷ്ടരക്ഷണചണൻ ചിരന്തനൻ
ദുഷ്ടനിഗ്രഹപരൻ പരാല്പരൻ
അഷ്ടമൂർത്തി ഭവദുഷ്ടബാധതീ
ത്തിഷ്ടവൃത്തിയടിയന്നു നൽകണം
വാശിയോടടിയനോടെതിർത്തുവ-
ന്നേശിടുന്ന ദുരിതങ്ങൾ നീങ്ങുവാൻ
പാശി തൊട്ടൊരു ദിഗീശർ കൈതൊഴും
ശ്രീശിവന്റെ കൃപ താനൊരാശ്രയം
യത്രയത്ര തിരുനാമകീര്ത്തനം
തത്രതത്ര ശിവ! നിത്യമംഗളം
ചിത്രമത്ര ചരിതം തുണയ്ക്കു കൊ-
ന്നത്രമാത്രമിവനോ തവാശ്രിതൻ
നന്മ തിന്മകളറിഞ്ഞിടാതെയീ-
ജ്ജന്മമിങ്ങിനെ കളഞ്ഞിടുന്നുഞാൻ
ചിന്മയന്റെ കൃപകൊണ്ടുദിയ്ക്കണം
മന്മനസ്സിലറിവന്തമെന്നിയേ
മോഹനപ്രിയതമാര്ദ്ധവിഗ്രഹൻ
മോഹബാധ യൊഴിവാക്കുമീശ്വരൻ
സ്നേഹമാര്ന്നടിയനെത്തുണയ്ക്കുകീ-
ദ്ദേഹമുള്ളളവിലും പരത്തിലും
സ്തുത്യനാദിപുരുഷൻ ചിദാത്മകൻ
സത്യമൂർത്തി സകലേഷ്ടദായകൻ
നിത്യകൃത്യമറിയാതെ ചുറ്റുമീ-
ഭൃത്യനൊത്തൊരഴലൊക്കെ നീക്കണം
ഞാനിവണ്ണമുഴറി സ്തുതിച്ചു പൂ-
മേനിയോര്ത്തു ലതയിൽക്കിടക്കവേ
ഗ്ലാനിതീര്പ്പതിനു വന്നു പാർവ്വതീ-
ജാനിയാക്കുമഴൽ തീര്ക്കുമീശ്വരൻ
ഓമ്പദപ്പൊരുൾ പരന്ന മാമറ-
ക്കാമ്പനന്തഗുണശാലി ശാശ്വതൻ
പാമ്പണിത്തനുവെഴും ദയാമയൻ
താമ്പറഞ്ഞു പരമെന്നൊടിങ്ങിനെ
"എന്തിനുണ്ണി! വലയുന്നു? ഞാൻനിന-
ക്കെന്തിനും പിറകിൽ നില്പതില്ലയോ?
ചിന്തിതങ്ങളറിയുന്നു മാനസം
വെന്തിവണ്ണമലയാതിരിയ്ക്കു നീ!"
ഇന്നു നിന്നെയൊരുമട്ടു കാട്ടിഞാ-
നെന്നുറയ്ക്കു ഭവദുഷ്ടസങ്കടം
നന്നു നന്നു തല കീഴിലീവിധം
നിന്നുഴന്നു കഴിയുന്നു ജീവികൾ
നീ രസിച്ചു ബത! കണ്ടകാടു 'സം-
സാര'മെന്നു പുകഴും മഹാവനം
ക്രൂരസത്വമതിലുള്ളവറ്റയെ
ഗ്ഘോരരോഗഗണമായ്ഗണിയ്ക്കണം
ഉണ്ണി കണ്ടൊരു കഠോരമൂർത്തി മാൻ-
കണ്ണി കേൾക്ക"ജര"യെന്ന കാമിനി
പെണ്ണിവൾക്കു നരരൂപമോഷണം
കണ്ണിരിയ്ക്കുെ മടിയില്ല ചെയ്യുവാൻ.
പഞ്ചശീര്ഷഫണി"യിന്ദ്രിയങ്ങളാ-
ണഞ്ച,വറ്റയൊരുമിച്ചു നിൽക്കയാം;
സഞ്ചരിച്ചവർ കുടുക്കുമാരെയും
നെഞ്ചകത്തൊരലിവില്ലൊരിയ്ക്കലും.
താപമാര്ന്നു തല കീഴിലീവിധം
നീ പതിച്ച കിണറോ പറഞ്ഞിടാം
ഹാ! പരുങ്ങരുതു "ദേഹ"മാണ;തോ
പാപകർമ്മ ദുഷ്ടസംഭവം.
പാടുപെട്ടു തല കീഴിൽ നീ കിട-
ന്നാടുമീ നെടിയ വള്ളി വാസ്തവം
കേടുകൂടുമൊരു "ജീവിതാശ”മു-
ച്ചൂടുമാധികളിതിന്റെ കായ്കളാം.
കാലകൊയ്യുമതുപോലെ ലോകരെ-
ക്കാലഭേമണയാതെ കൊയ്യുവാൻ
'കാല'നാണു കിണർപൂക്കിരിപ്പൊരി -
ക്കാലസര്പ്പമതിദര്പ്പധാരണൻ.
ഈക്കനത്തലതായെബ്ഭരിയ്ക്കുമാ-
റാക്കമുള്ള തരു "മോഹ"മാണെടോ;
കേൾക്കവന്തരുതുരന്നു വീഴ്ത്തുവോ-
രൂക്കർ മൂഷികർ "നിശാദിനങ്ങ,"ളാം.
അന്തികത്തിലായി! കാണ്മതില്ലയോ
ദന്തിയെപ്പുതിയതായ മാതിരി
പന്തിരണ്ടു നട 'മാസപംക്തി'യാ
ദന്തി"യാണ്ടൃ"തു "ഗണം" ഷഡാനനം;
തൂമരന്ദമതിലുള്ളതോര്ക്കുകിൽ
"കാമസൌഖ്യരസസത്തു", തന്നെയാം
നീ മനസ്സിലറിയേണമീരസം
ക്ഷേമമല്ലിതു നരക്കു വൻവിഷം.
അങ്ങടച്ചു തരുശാഖതോറുമേ
നിങ്ങളായ്സ്സതതമാര്ക്കുമീച്ചകൾ
ഞങ്ങളും ബത! ഭയപ്പെടുന്ന "കാ-
മങ്ങ"ളാണു കളിയല്ല വാസ്തവം.
സാരമാണു പറയുന്നതുണ്ണി! നി-
സ്സാരമായമനുജര്ക്കിതേവിധം
ഘോരരോഗമൃഗജുഷ്ടമായ സം-
സാരകാനനമഥോ! ഭയങ്കരം.
മോഹവും നെടിയജീവിതാശയും
ദേഹസക്തിയുമുദഗ്രദുഃഖദം
സാഹസങ്ങൾ വിഷയങ്ങൾ കേവലം
സോഹമെന്നു നിരുപിയ്ക്കയാം സുഖം.
കെട്ടുപോമിവ, വളര്ത്തിടാതെകെ-
വിട്ടുവെങ്കിലുയരും വളര്ത്തിയാൽ
ഇട്ടുതിയ്യിൽ വിറകെങ്കിലാളിടും;
കെട്ടുപോം വിറകിടാതിരിക്കുകിൽ.
ഇത്തരത്തിലറിവിന്റെസാരസ-
ത്തൊത്തനല്ലമൊഴി ചൊല്ലിമെല്ലവേ
അത്തലാലധികമുള്ളിലാര്ന്നൊരെൻ
കത്തലാറ്റിയവിടുന്നടങ്ങിനാൻ.
പൊട്ടിവീണ ലത ഹന്ത! കണ്ടുകൈ-
കൊട്ടിയങ്ങിനെ ചിരിച്ചു ശങ്കരൻ
ഞെട്ടിഞാണുടനുണര്ന്നു വിസ്മയ-
പ്പെട്ടിരുന്നു 'കഥതീര്ന്നു' മംഗളം.
'കുംഭസംഭവനികേത' വാസിയാം
ശംഭളീവിലസിതാര്ദ്ധവിഗ്രഹൻ
സംഭവിച്ചൊരഴലാറ്റി, യെന്നൊരീ -
സ്സംഭവംഭുവി ഭജാര്ത്തിന്മേഷജം.
ചൊല്പടിയ്ക്കുമുടിയും, പുലര്ന്നിടും,
ചെപ്പടിക്കളി കണക്കിലീവിധം
തപ്പടിപ്പവനെയോര്പ്പനെപ്പൊഴും.
ഇന്നുകണ്ടൊരു കിനാവിലൊത്തതാ-
കുന്നുചോട്ടിലെഴുതുന്നൊരീസ്തവം
ഒന്നു നോക്കുവിനിതേറെനല്ലതാ-
ണെന്നുവെച്ചുപറയുന്നതല്ല ഞാൻ.
പട്ടി, വൻകരടി, യൊട്ടകം, കടം
പൊട്ടിവാച്ച മദദന്തി, മര്ക്കടം,
ഒട്ടിവറ്റനിറയേ ക്കൃതാന്തനും
ഞട്ടിവീഴുമൊരു കാടു കണ്ടുഞാൻ
വന്തരുക്കളിടതിങ്ങി നോക്കിയാ
ലന്തമില്ലൊ,രിരുളെങ്ങുമീവിധം
ഹന്ത! കണ്ടൊരു, വനത്തിലേറിനാ-
നന്തമറ്റൊരിവനേകനേകദാ.
അന്തിനേരമടിവയ്ക്കുവാൻ ഭയം;
ദന്തി വന്തരു പുഴക്കിടും രവം;
അന്തികേ പെരിയ സിംഹനാദ, മ-
ന്നെന്തിനിയ്ക്കു ഗതി ചുറ്റിഞാനതിൽ
കുന്നു,കുണ്ടി,വയറിഞ്ഞിടാപ്പടി-
യ്ക്കൊന്നുപോലെ പുതുതായ പുല്ലിനം
വന്നു മൂടിയ വനാന്തരത്തിൽ ഞാ-
നന്നുഴന്നു ഗതികെട്ടു കേവലം
കല്ലു തട്ടിമറിയും, മരങ്ങളിൽ -
ത്തല്ലുമേതല, തറച്ചുമുള്ളുകൾ
എല്ലുമൂക്കൊടുതുളയ്ക്കു, മീവിധം
മല്ലുകെട്ടു നിലവിട്ടു കഷ്ടമേ!
കാടകത്തിലൊരു കൂസലെന്നിയേ
പേടമാൻമിഴിയൊരുത്തിയങ്ങിനെ
പാടവത്തോടു നടന്നിടുന്ന ക-
ണ്ടാടലാലധികമമ്പരന്നു ഞാൻ.
പേടിയാകുമിവൾ കണ്ടുമുട്ടിയാ-
ലോടിടും പുരഹരൻ പിനാകിയും
ധാടിയുള്ളവളിവൾക്കു നല്ല, പൂ-
വാടിതന്നെ മൃഗമിശ്രമീവനം
കാട്ടുപോത്തുകൾ, രുരുക്കളുൾഭ്രമം
വിട്ടുചുറ്റുമൊരു സിംഹജാതികൾ,
എട്ടുകാലുടയമാ, നിവറ്റയും
ഞെട്ടുമിത്തരുണിയൊന്നുനോക്കിയാൽ
വല്ലതും വരുമിനിഗ്ഗമിയ്ക്കയാം
നല്ലതെന്നു കരുതിത്തിരിയ്ക്കവേ
നല്ലകാഴ്ച, യൊരു സര്പ്പരാജനു -
ണ്ടുല്ലസിച്ചു തലയഞ്ചെഴുന്നവൻ
ആ വഴിയ്ക്കു വിഷമം ഗമിയ്ക്കുവാ-
നീ വരുന്ന ഫണിരാജവിക്രമം
ദേവരാജനുമടക്കുകില്ല ഞാ-
നേവമോര്ത്തു തലചുറ്റിവീണുപോയ്
എന്തിനേറ്റുകുതികുത്തിയോടി ഞാൻ
പന്തിയല്ല വരവെന്നുറച്ചുടൻ
ദന്തിദന്തരിതകാനനത്തില
ന്നെന്തിതെന്റെ ദൂരദൃഷ്ടമാകണം
ഓടിടുമ്പൊഴുതു പുല്ലുകൊണ്ടുമേൽ-
മൂടിയാരുമറിയാത്ത മാതിരി
പേടിയാം പടിയെഴും കിണറ്റിൽ ഞാൻ
ചാടി ഹന്ത! കുരുടൻ കണക്കിനെ
അങ്ങിണങ്ങിയൊരു വള്ളിയിൽപ്പരം
തങ്ങിനിന്നു തലകീഴിലായി ഞാൻ
പൊങ്ങിനില്ലൊരു പുലാവിൽ ഞെട്ടിമേൽ
ത്തൂങ്ങിടും വലിയ ചക്കപോലവേ
നിന്നുഞാനവിടെയെങ്കിലും ഭയം
വന്നുചേർന്നു പുനരാക്കിടപ്പിലും
ഒന്നു ചീറ്റിയൊരു പാമ്പുവന്നെതൃ-
ക്കുന്നു കൂപമടിപുക്കിരിപ്പവൻ
അക്കിടപ്പിലഴലാണ്ടു നോക്കി മേൽ -
വക്കിലേയ്ക്കവിടെയന്നു കണ്ടുഞാൻ
അക്കിണറ്റിനു ചുഴന്നു ലാത്തുവോ -
രൂക്കിയന്ന മദമത്തഹസ്തിയേ
ദന്തിയാറുമുഖനാണു, പാദമോ
പന്തിരണ്ട,വനിടഞ്ഞു നില്ക്കുകിൽ
പിന്തിരിയ്ക്കമുശിരുള്ള മത്തദി-
ഗ്ദന്തിമാരുമതിനില്ല സംശയം.
അക്കനത്തലതയെബ്ഭരിച്ചിടു-
ന്നുൽക്കടക്കടയെഴുന്ന മാമരം
വെക്കമൊന്നിളകിടുന്നു ലാത്തുവോ -
രിക്കരീന്ദ്രനുടെ കാറ്റടിയ്ക്കുവേ
ആ മരത്തിനുടെ കൊമ്പിലൊക്കയും
ഭീമരൂപമുരുഘോഷ ഭീഷണം,
കേമമായിളകിടുന്നു വണ്ടിനം
കാമമങ്ങിനെയനേകമായിരം.
ഒത്തവെള്ള, മുഴുവൻകറുത്ത, തെ-
ന്നിത്തരത്തിലിഹ രണ്ടു മൂഷികർ
അത്തരുക്കടതുരന്നു വീഴ്ത്തുവാ-
നൊത്തണഞ്ഞു ധൃതികൂട്ടിയേറ്റവും
ആ മരത്തിനുടെ പൊത്തുതോറുമേ-
തൂമരന്ദമൊഴുകുന്നു സന്തതം
ക്ഷാമമറ്റതു കുടിച്ചു പാര്പ്പതു-
ണ്ടാമധുവ്രതഗണം ഗതക്ലമം
തേനിതെത്ര സുഖദം കൊതിയ്ക്കുമാ-
ജ്ഞാനിമാരുമറിവറ്റ ബാലരും,
ഈ നിലയ്ക്കതിവനും കിടയ്ക്കുകിൽ
ഗ്ലാനിതീര്ന്നു നിവസിച്ചിടാം സുഖം
എറ്റുവീണു പരമെന്റെ വായിലും
മറ്റുമാ മധു; നുണഞ്ഞിറക്കി ഞാൻ
ചെറ്റുതൃപ്തിയടയാത്തൊരാര്ത്തിയാൽ
ച്ചുറ്റുകെന്നനിലയായി കേവലം
തേനിലുള്ള കൊതി നില്പതില്ലിനി-
യ്ക്കീനിലയ്ക്കു വിലയം വരുംവരെ
ഹാനി തട്ടരുതു ജീവിതത്തിനീ
മേനിവാടരുതിതായി ചിന്തയും
കാടകം കമലനേത്ര, ചുറ്റുമീ
ക്കാടനാന, യഹിരണ്ടു, മാമരം
ചോടറുക്കുമെലി രണ്ടു, തേനെഴും
പോടകത്തളി, യിവറ്റയിൽ ബ്ഭയം
ദുഷ്ടനാം വിധിചമച്ച കാട്ടിലെ
ദ്ധഷ്ടരായ കടുവാ വൃകാദികൾ
കഷ്ട്രമെന്നെ നിഹനിയ്ക്കുമോവിഷോൽ
കൃഷ്ടരാമഹികൾ വന്നു കൊത്തുമോ?
പേടമാൻമിഴി തുറിച്ചുനോക്കുമോ
പോടകത്തളികൾ തേനൊടുക്കുമോ
ചോടറുത്തലികൾ വീഴ്ത്തുമോ മരം
കാടനാന കിണർതന്നെ തൂര്ക്കുമോ?
തങ്ങുമീലത പറിച്ചുടൻ മദം
തിങ്ങുമാഗ്ഗജമുടൻ ഭുജിയ്ക്കുമോ
എങ്ങുപിന്നെനില? ചോട്ടിലേയ്ക്കു ഞാ-
നങ്ങുവീഴു, മുരഗം കടിച്ചിടും
ഇത്തരത്തിൽ വരുവാനിരിയ്ക്കുമാ-
പത്തനേകമകതാരിലോര്ക്കയാൽ
ചത്തവന്റെ നിലയായി കഷ്ടമെൻ -
ചിത്തമോ പിടുപിടെപ്പിടയ്ക്കയായ്
ഞാനശിപ്പു, നിതരാമൊലിച്ചിടും
തേനനാമയമതെന്നിരിയ്ക്കിലും
മാനസം പെരിയ ജീവിതാശയിൽ
ത്താനലഞ്ഞുവലയുന്നു സന്തതം
ജീവിതാശ വലുതെന്നു, കണ്ടുഞാ-
നീ വിപത്തിലുമിനിയ്ക്കു ജീവിതം
ഈ വിധം പ്രിയമിതെന്തൊരക്രമം
ഹേ! വിശുദ്ധ പരമേശ!! പാഹിമാം
സങ്കടക്കടൽ കടത്തി വിട്ടിടും
വങ്കടത്തിനമരം പിടിപ്പവൻ
ശങ്കരൻ തലതിരിഞ്ഞു തൂങ്ങുമീ-
യെങ്കലുള്ളൊരു വിപത്തകത്തണം
ദാന്തരായ മുനിമാര്ക്കെഴും, ശുചി-
സ്വാന്തരാജിതനുമാവരൻ പരൻ
അന്തരാമനസിവാണു തീര്ക്കുക-
ന്നന്തരായനിചയം നിരന്തരം
ശിഷ്ടരക്ഷണചണൻ ചിരന്തനൻ
ദുഷ്ടനിഗ്രഹപരൻ പരാല്പരൻ
അഷ്ടമൂർത്തി ഭവദുഷ്ടബാധതീ
ത്തിഷ്ടവൃത്തിയടിയന്നു നൽകണം
വാശിയോടടിയനോടെതിർത്തുവ-
ന്നേശിടുന്ന ദുരിതങ്ങൾ നീങ്ങുവാൻ
പാശി തൊട്ടൊരു ദിഗീശർ കൈതൊഴും
ശ്രീശിവന്റെ കൃപ താനൊരാശ്രയം
യത്രയത്ര തിരുനാമകീര്ത്തനം
തത്രതത്ര ശിവ! നിത്യമംഗളം
ചിത്രമത്ര ചരിതം തുണയ്ക്കു കൊ-
ന്നത്രമാത്രമിവനോ തവാശ്രിതൻ
നന്മ തിന്മകളറിഞ്ഞിടാതെയീ-
ജ്ജന്മമിങ്ങിനെ കളഞ്ഞിടുന്നുഞാൻ
ചിന്മയന്റെ കൃപകൊണ്ടുദിയ്ക്കണം
മന്മനസ്സിലറിവന്തമെന്നിയേ
മോഹനപ്രിയതമാര്ദ്ധവിഗ്രഹൻ
മോഹബാധ യൊഴിവാക്കുമീശ്വരൻ
സ്നേഹമാര്ന്നടിയനെത്തുണയ്ക്കുകീ-
ദ്ദേഹമുള്ളളവിലും പരത്തിലും
സ്തുത്യനാദിപുരുഷൻ ചിദാത്മകൻ
സത്യമൂർത്തി സകലേഷ്ടദായകൻ
നിത്യകൃത്യമറിയാതെ ചുറ്റുമീ-
ഭൃത്യനൊത്തൊരഴലൊക്കെ നീക്കണം
ഞാനിവണ്ണമുഴറി സ്തുതിച്ചു പൂ-
മേനിയോര്ത്തു ലതയിൽക്കിടക്കവേ
ഗ്ലാനിതീര്പ്പതിനു വന്നു പാർവ്വതീ-
ജാനിയാക്കുമഴൽ തീര്ക്കുമീശ്വരൻ
ഓമ്പദപ്പൊരുൾ പരന്ന മാമറ-
ക്കാമ്പനന്തഗുണശാലി ശാശ്വതൻ
പാമ്പണിത്തനുവെഴും ദയാമയൻ
താമ്പറഞ്ഞു പരമെന്നൊടിങ്ങിനെ
"എന്തിനുണ്ണി! വലയുന്നു? ഞാൻനിന-
ക്കെന്തിനും പിറകിൽ നില്പതില്ലയോ?
ചിന്തിതങ്ങളറിയുന്നു മാനസം
വെന്തിവണ്ണമലയാതിരിയ്ക്കു നീ!"
ഇന്നു നിന്നെയൊരുമട്ടു കാട്ടിഞാ-
നെന്നുറയ്ക്കു ഭവദുഷ്ടസങ്കടം
നന്നു നന്നു തല കീഴിലീവിധം
നിന്നുഴന്നു കഴിയുന്നു ജീവികൾ
നീ രസിച്ചു ബത! കണ്ടകാടു 'സം-
സാര'മെന്നു പുകഴും മഹാവനം
ക്രൂരസത്വമതിലുള്ളവറ്റയെ
ഗ്ഘോരരോഗഗണമായ്ഗണിയ്ക്കണം
ഉണ്ണി കണ്ടൊരു കഠോരമൂർത്തി മാൻ-
കണ്ണി കേൾക്ക"ജര"യെന്ന കാമിനി
പെണ്ണിവൾക്കു നരരൂപമോഷണം
കണ്ണിരിയ്ക്കുെ മടിയില്ല ചെയ്യുവാൻ.
പഞ്ചശീര്ഷഫണി"യിന്ദ്രിയങ്ങളാ-
ണഞ്ച,വറ്റയൊരുമിച്ചു നിൽക്കയാം;
സഞ്ചരിച്ചവർ കുടുക്കുമാരെയും
നെഞ്ചകത്തൊരലിവില്ലൊരിയ്ക്കലും.
താപമാര്ന്നു തല കീഴിലീവിധം
നീ പതിച്ച കിണറോ പറഞ്ഞിടാം
ഹാ! പരുങ്ങരുതു "ദേഹ"മാണ;തോ
പാപകർമ്മ ദുഷ്ടസംഭവം.
പാടുപെട്ടു തല കീഴിൽ നീ കിട-
ന്നാടുമീ നെടിയ വള്ളി വാസ്തവം
കേടുകൂടുമൊരു "ജീവിതാശ”മു-
ച്ചൂടുമാധികളിതിന്റെ കായ്കളാം.
കാലകൊയ്യുമതുപോലെ ലോകരെ-
ക്കാലഭേമണയാതെ കൊയ്യുവാൻ
'കാല'നാണു കിണർപൂക്കിരിപ്പൊരി -
ക്കാലസര്പ്പമതിദര്പ്പധാരണൻ.
ഈക്കനത്തലതായെബ്ഭരിയ്ക്കുമാ-
റാക്കമുള്ള തരു "മോഹ"മാണെടോ;
കേൾക്കവന്തരുതുരന്നു വീഴ്ത്തുവോ-
രൂക്കർ മൂഷികർ "നിശാദിനങ്ങ,"ളാം.
അന്തികത്തിലായി! കാണ്മതില്ലയോ
ദന്തിയെപ്പുതിയതായ മാതിരി
പന്തിരണ്ടു നട 'മാസപംക്തി'യാ
ദന്തി"യാണ്ടൃ"തു "ഗണം" ഷഡാനനം;
തൂമരന്ദമതിലുള്ളതോര്ക്കുകിൽ
"കാമസൌഖ്യരസസത്തു", തന്നെയാം
നീ മനസ്സിലറിയേണമീരസം
ക്ഷേമമല്ലിതു നരക്കു വൻവിഷം.
അങ്ങടച്ചു തരുശാഖതോറുമേ
നിങ്ങളായ്സ്സതതമാര്ക്കുമീച്ചകൾ
ഞങ്ങളും ബത! ഭയപ്പെടുന്ന "കാ-
മങ്ങ"ളാണു കളിയല്ല വാസ്തവം.
സാരമാണു പറയുന്നതുണ്ണി! നി-
സ്സാരമായമനുജര്ക്കിതേവിധം
ഘോരരോഗമൃഗജുഷ്ടമായ സം-
സാരകാനനമഥോ! ഭയങ്കരം.
മോഹവും നെടിയജീവിതാശയും
ദേഹസക്തിയുമുദഗ്രദുഃഖദം
സാഹസങ്ങൾ വിഷയങ്ങൾ കേവലം
സോഹമെന്നു നിരുപിയ്ക്കയാം സുഖം.
കെട്ടുപോമിവ, വളര്ത്തിടാതെകെ-
വിട്ടുവെങ്കിലുയരും വളര്ത്തിയാൽ
ഇട്ടുതിയ്യിൽ വിറകെങ്കിലാളിടും;
കെട്ടുപോം വിറകിടാതിരിക്കുകിൽ.
ഇത്തരത്തിലറിവിന്റെസാരസ-
ത്തൊത്തനല്ലമൊഴി ചൊല്ലിമെല്ലവേ
അത്തലാലധികമുള്ളിലാര്ന്നൊരെൻ
കത്തലാറ്റിയവിടുന്നടങ്ങിനാൻ.
പൊട്ടിവീണ ലത ഹന്ത! കണ്ടുകൈ-
കൊട്ടിയങ്ങിനെ ചിരിച്ചു ശങ്കരൻ
ഞെട്ടിഞാണുടനുണര്ന്നു വിസ്മയ-
പ്പെട്ടിരുന്നു 'കഥതീര്ന്നു' മംഗളം.
'കുംഭസംഭവനികേത' വാസിയാം
ശംഭളീവിലസിതാര്ദ്ധവിഗ്രഹൻ
സംഭവിച്ചൊരഴലാറ്റി, യെന്നൊരീ -
സ്സംഭവംഭുവി ഭജാര്ത്തിന്മേഷജം.