മധുപവിരുതമെന്നും കാഹളപ്രൌഢി കൈക്കൊ-
ണ്ടുദിതശശികരാളീചാമരോല്ലാസശാലീ
അധികരുചിരതാരാജാലമുത്തുക്കുടക്കീ-
ഴിത ജയതി മടുത്താർവില്ലി മല്ലീനിലാവേ! 1.
ണ്ടുദിതശശികരാളീചാമരോല്ലാസശാലീ
അധികരുചിരതാരാജാലമുത്തുക്കുടക്കീ-
ഴിത ജയതി മടുത്താർവില്ലി മല്ലീനിലാവേ! 1.
വടിവൊടു നവസന്ധ്യാരാഗമാം കുങ്കുമംകൊ-
ണ്ടുടൽ മുഴുവനണിഞ്ഞാളുജ്വലാ പശ്ചിമാശാ
തടവി നിജകരാഗ്രൈരംബരം ഭാനുമാന-
ങ്ങുടനിതമൊടു ചെല്ലക്കണ്ടു മല്ലീനിലാവേ! 2.
പുതിയ സരസി മുങ്ങിപ്പൂണ്ടു പുണ്യാംഗരാഗം
മൃദുകുമുദപരാഗൈരേന്തി മല്ലീമധൂളീം
ഇത വിചലതി മാലത്തെന്റൽ നിൻകൊങ്കമൊട്ടോ-
ടതുലരസമടുപ്പാൻ മെല്ലെ മല്ലീനിലാവേ! 3
മദനനധികബന്ധൂൻ കൈവളർപ്പാനിദാനീം
പുതുമപെട വിതച്ചോരിന്ദുവിത്തെന്റപോലെ
അധികരുചി വിയത്താം ചാരുകേദാരഭൂമൌ
വിതറിനതുഡുമാലാം കാൺക മല്ലീനിലാവേ! 4.
കമലമലർ മലർത്തും, ചെന്റു കൂമ്പിക്കുമുദ്യൽ-
കുമുദകുല, മടയ്ക്കും നേത്രമാലോക്യ ചന്ദ്രം
കമനി! കലയ കോകദ്വന്ദ്വമിത്ഥം പെടുംപാ-
ടമിതവിരഹമാലോർത്തുള്ളിൽ മല്ലീനിലാവേ. 5
ഉരസിജമുകുളാഗ്രാശ്ലേഷണം താനകപ്പെ-
ട്ടരുളിനതുപകണ്ഠേ കണ്ടു കൈക്കൊണ്ടഖേദം
സ്ഫുരിതകുസുമജാലൈരൊക്കനിന്റിന്നു നൂനം
പരിഹസതി നികാമം മുല്ല മല്ലീനിലാവേ. 6
രഹസി പതിതഭാസ്വാനോടു സംയോഗമെത്തീ
കിമപി കലിതരോഗേണേതി ലോകാപവാദാൽ
തുഹിനകിരണനെന്നും മുദ്ര പൂണ്ടത്ര സന്ധ്യാ-
രമണി വഴുസിനാൾ പോയ് മെല്ലെ മല്ലീനിലാവേ! 7
ഉരപെറുമുഡുനേതാവായ രാമോഽയമക്ഷോൽ-
ക്കരമഴുകൊടു ചൂഴും ചേർത്തുകൊണ്ടാത്തമാനം
കിരണവിശിഖജാലൈരന്ധകാരേന്ദ്രശത്രുൻ
പൊരുതറുതിപെടുത്താൻ മെല്ലെ മല്ലീനിലാവേ! 8
അകിലണിമുല കൂമ്പും പങ്കജെ, രിന്ദുകാന്ത്യാ
മുഖരുചി, മൃദുഹാസം കൈരവംകൊണ്ടു കാട്ടി
പികമൊഴി! വിരഹേ തേ ഹന്ത! മാം കാത്ത സന്ധ്യാ
സുഖതരമിതി നീണാൾ വെൽക മല്ലീനിലാവേ! 9