സമ്പാദകൻ - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1112 തുലാം
-Page 109-
1. ഉല്ലോലപീലിമലരെല്ലാമണിഞ്ഞിരുളെ
വെല്ലുന്ന പൂങ്കുഴലൊതുങ്ങീ,
ഉലയുമൊരു കര്‍ണ്ണാ- ഭരണനിഴൽ മിന്നും
കവിളിണയുമുരുകരുണ പൊഴിയുമൊരു മിഴിമുനയു-
മതിമൃദുലമുറുവലുമിയങ്ങി.
2. കല്യാണകാന്തിഭരകല്യേന്ദുസുന്ദരമി-
തെല്ലായിലും നിജജനാനാം
കലയ നയനാനാം- ഫലമിതമലാനാം
തിരുമുഖവുമതിലളിതഗളലുളിത തുളസികുല-
കലിതമപി കുവളമലർദാമം.
3. ചൊല്ലേറുമംഗദഗണം നല്ല കങ്കണനി-
റം തോഞ്ഞ കൈകളനുവേലം
തടവുമൊരു കോല-ക്കുഴൽവിളി സലീലം
വലികൾമികുമുദരനെറി തുടുതുടെയൊരുടുപുടവ
തുടയിണയുമഴകുടയ കാലും.
4. പൊന്നിൻ ചിലമ്പുകളുമുന്നിദ്രശോഭയൊടു
മിന്നും നഖങ്ങളുമൊരോന്നേ
കനിവൊടകതാരിൽ-കരുതുക മുരാരിം
കനമിയലുമതിദുരിതമൊഴിവതിനു മുകിൽതൊഴുത
തിരുനിറവുമഴകിനൊടതന്ദ്രം.