സമ്പാദകൻ - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1112 തുലാം
-Page 110-
പുരിചിടകെട്ടി വലത്തേബ്ഭാഗം;
പുരികുഴൽ തിരുകീട്ടപരം ഭാഗം.
പുരികുഴൽ തിരുകീട്ടപരം ഭാഗം.
മതികലചൂടി വലത്തേബ്ഭാഗം;
മലർനിര ചൂടീട്ടപരം ഭാഗം.
കനൽമിഴി കത്തി വലത്തേബ്ഭാഗം;
തൊടുകുറി മിന്നീട്ടപരം ഭാഗം.
സൂര്യക്കണ്ണു വലത്തേബ്ഭാഗം;
നീൾമൈക്കണ്ണൊത്തപരം ഭാഗം.
ഭസ്മം കവിളിൽ വലത്തേബ്ഭാഗം;
പത്തിക്കീറ്റിട്ടപരം ഭാഗം.
കാതിൽപ്പാമ്പു വലത്തേബ് ഭാഗം;
കാതിൽ കുണ്ഡലമപരം ഭാഗം.
ക്ഷ്വേളമെരിഞ്ഞു വലത്തേബ്ഭാഗം;
കുങ്കുമരേഖകളപരം ഭാഗം.
തിരുമാറഴകു വലത്തേബ്ഭാഗം;
തിരളും പോർമുല മറ്റേബ്ഭാഗം.
വിധിതലമാല വലത്തേബ്ഭാഗം;
പുതുമണിമാലകളപരം ഭാഗം.
ശൂലകപാലി വലത്തേബ്ഭാഗം;
പാശാങ്കുശധരമരം ഭാഗം.
തിരുവരചാരു വലത്തേബ്ഭാഗം;
ഘനജഘനാഞ്ചിതമപരം ഭാഗം.
പുലിയൂരി ചാര്‍ത്തി വലത്തേബ്ഭാഗം.
പൂന്തുകിൽ ചാര്‍ത്തീട്ടപരം ഭാഗം.
പന്നഗകാഞ്ചിവലത്തേബ്ഭാഗം;
പൊന്നുടഞാണിട്ടപരം ഭാഗം.
-Page 111-
പടുബലമുരു വലത്തേബ്ഭാഗം;
തുടവിയ തൃത്തുട മറേറബ്ഭാഗം.
ഭുജഗചിലമ്പു വലത്തേബ്ഭാഗം;
കനകചിലമ്പിട്ടപരം ഭാഗം.
ഭസിതസിതാംഘ്രി വലത്തേബ്ഭാഗം;
ലാക്ഷാരുണപദമപരം ഭാഗം.
ഭസിതം തേച്ചു വലത്തേബ്ഭാഗം;
കളഭം തേച്ചിട്ടപരം ഭാഗം.
പന്നഗപൂൺപു വലത്തേബ്ഭാഗം;
പൊന്മയപൂൺപുകളപരം ഭാഗം.
അത്ഭുതരൂപി വലത്തേബ്ഭാഗം;
ശൃംഗാരാത്മകമപരം ഭാഗം.
ശിവ ശിവ ശിവനേ! വനിതാര്‍ത്ഥം തവ
തിരുമെയ് മുഴുവൻ പ്രതിമുഹുരസ്മൽ-
ചിത്തേ നിത്യം തോന്നുക തോന്നുക
വരദ നമസ്തേ വരദ നമസ്തേ.
ഇതി പാർവ്വതീപരമേശ്വരയൊഃ കേശാദിപാദസ്തുതിഃ