Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 195

195

കോട്ടയ്ക്കൽ കിഴക്കേ കോവിലകം


പെരുമാൾച്ചേട്ടിപ്പെൻസിലി-
ന്നറുതിയിതാ വന്നു ഭാരതാപ്പീസ്സിൽ;
ഒരു കോലയച്ചുതരണം
വെറുതേ കരുതിക്കിടന്നിടും വകയിൽ.


വില തൽക്ഷണം തരാം ഞാ-
നലസതയതിനില്പിനിക്കു ലവലേശം;
നലമൊടു പെൻസിലയച്ചാ-
ലലമെന്നാലതു വരുത്തിയെത്തിക്കാം


നെടിയ തിടുക്കംകൊണ്ടി-
പ്പടിയെഴുതുന്നേ,നിതിപ്പൊളിദ്ദിൽ
വടിവിൽവിലയ്ക്കും വെറുതെയു-
മിടിവിൽ വശപ്പെട്ടു കിട്ടുവാൻ വിഷമം


അതുകൊണ്ടലട്ടിടുന്നേ-
നിതു കണ്ടാലുടനെയൊന്നയച്ചു തരൂ
ഇതുമാത്രമിപ്പൊളെഴുതു-
ന്നിതു, ശേഷം കണ്ടു മുഖതാവിൽ