Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 190

190

എറണാകുളം 19-3-73


യന്മൂർത്തിവൃത്തിരപരാ കില വിഷ്ണുമായാ
യദ്വൈഭവാദ്വിഷമഭൂദമൃതം ഹരസ്യ
ആയുശ്രുതേരിഹ കൃതപ്രചുരപ്രചാരോ
ധന്വന്തരിസ്സ ദിശതാൽ വ ദീർഘമായുഃ


നന്വേഷോസ്മി സഖേ സുഖേന ഭവതാ
പ്ലേഗാമാത്യുൽബണേ
പ്രക്രാന്തസ്യ ചികിത്സനസ്യ സഫലീ-
ഭാവാൽ കൃതാര്‍ത്ഥസ്സ്വയം
സഖ്യം തൽ ഖലു സഖ്യുരുന്നതിയശോ
യൽ സ്വാത്മനാ ദീയതേ
തദ്വത്തദ്വിനതിശ്ച്വതേ ന ന വയം
യുഷ്മാംസ്തുമസ്സാമ്പ്രതം


ഇയമഥ വിചികിത്സാ ത്വച്ചികിത്സാപ്രസംഗേ
മുഖരയതി സഖേ മാം തദ്വിവിത്സാതിലൌല്യാൽ
കഇഹ കഥയ രോഗോ ദോഷകോപക്രമഃ കഃ
കഇഹ ച തവ നൂതസ്തച്ചികിത്സാപ്രകാരഃ


അപിച കിമപി യാച വൈദ്യ ഭൂ‌യോപിമുംബാ
നഗരമധിവസംസ്ത്വം ഹന്ത കാലം കിയന്തം
പ്രകടയ നിജശാസ്ത്രപ്രഭാവം രോഗിലോകേ
കലിതദയഉപേയാ ഭൂരിവിത്തം യശശ്ച


സഞ്ചാരിരോഗേഷു വിശേഷഹേതുഃ
കിഞ്ചാംബിക ത്വാമിഹ ഭദ്രകാളീ
ഭൂയോനുഗൃഹ്ണാതു ദയോദയേഽസ്യാഃ
പ്രായോ മഹാത്മൻ സഫലശ്രമസ്സ്യാഃ


കണ്ടില്ലയോ രസികരഞ്ജിനി താങ്കളെന്തു-
കൊണ്ടില്ല ചൊല്ലുകിതിനുള്ള വിധങ്ങൾ കാണ്മാൻ
വേണ്ടില്ലയെന്നു ചില യോഗ്യർ പറഞ്ഞ നന്ദി-
പൂണ്ടില്ലയെങ്കിലിതുകൊണ്ടാരു സാദ്ധ്യമുണ്ടോ?