Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 187

187

കോട്ടയ്ക്കൽ 19_10_76


പുരികുഴലിടയിലൊരിളമതിയണിയും
ഗിരിശനു തിരുമടിനടുവിനൊരഴകായ്
അരിമയൊടനിശവുമരുളീടുമവളാം
ഗിരിവരമകളുടെ കഴലിണ ശരണം


എന്താണീയ്യിടെ വര്‍ത്തമാനമറിവി-
ല്ലൊന്നും സഖേ! നമ്മളി-
ച്ചിന്താലേശവിലാസലേശമൊഴികേ
നീട്ടുന്നു നാളിങ്ങിനേ
ഹന്താമോദമിയന്ന പദ്യകുസുമം
ചേരുന്ന പത്രങ്ങൾകൊ-
ണ്ടെന്താ നഷ്ടമിടയ്ക്കിടയ്ക്കും സുകവേ!
മൈത്രിക്കു പൂജിക്കുകിൽ


മടിയുടെ മമതയ്ക്കായ് മറ്റു മിത്രങ്ങളേത്താൻ
വെടിയുകിലതു നന്നല്ലെന്നു തോന്നേണ്ടതല്ലേ?
കുടിലസരസബുദ്ധേ! പദ്യവിദ്യാപ്രയോഗ-
പ്പൊടിയിടുകയീ ചേതോദര്‍പ്പണം മിന്നിടട്ടേ