Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 179

179

കഷ്ടം! സുന്ദരി നിന്റെ മോശനിലയാ-
മേഴാമെട്ടത്തിന്റെ കേ-
ടിഷ്ടംകൊണ്ടു തുറന്നുചൊന്നതു മറ-
ന്നീടാതെയോ... ... ... ... ക്കുന്നിതോ;
നഷ്ടം വന്നതു വന്നു; നല്ല സുഖമായ് -
വാഴേണ്ടകാലം ബഹു-
ക്ലിഷ്ടം കേഴുകവേണ്ടിവന്നു വെറുതേ
കന്നക്കളിക്കൈകളിൽ.


ആട്ടേ, കമ്പം പിടിപ്പിച്ചൊരു കണവനെ നീ
മുമ്പെഴും വേഴ്ച മൂലം
കൂട്ടേണ്ടും കൂട്ടുകെട്ടിൽക്കുതുകമൊടുമിണ
ക്കൂട്ടി വിട്ടെന്നു കേട്ടു;
പോട്ടേ മൂന്നാമനാം 'വൻപൊളിയ'നിനി ... _
... ... ... ... നീയെന്നെ
... ... ... ... ... ... ... ... മാരച്ചുണയമൃതു നിറ-
പ്പൊൻകുടക്കൊങ്കയാളേ!