വീട്ടിക്കാട്ടു നാരായണൻ നമ്പൂതിരിയുടെ ആവശ്യപ്രകാരം.
സുപ്രസന്നമുഖിയായ ദേവിയൊ-
ത്തുള്‍പ്രമോദമൊടു കൂടിയാടുവാൻ
ക്ഷിപ്രമാത്മ ഹരനും തുണച്ചൊരാ
സുപ്രഭാവനലരമ്പനാശ്രയം
സഖേ! ഭവാൻ സംപ്രതി സുപ്രസന്ന-
മുഖേന്ദുവാം വല്ലഭയൊത്തുകൂടി
അഖേദനായംഗജയോഗവിദ്യാ-
സുഖേന യോജിച്ചുരുന്നതില്ല?
പരാംഗനാസംഗമധൂര്‍ത്തു കാട്ടി
വരാംഗിയാള്‍ക്കപ്രിയമാക്കിടാതേ
സരാഗനായ് സമ്പ്രതി സപ്രധാന-
സ്മരാഗമപ്പാട്ടിൽ വസിപ്പതില്ലേ?
അറിഞ്ഞു ഞാൻ യൌവനമൊന്നു കേറി-
മറിഞ്ഞുനിൽക്കും തവ ധര്‍മ്മപത്നി
തിരിഞ്ഞതുള്ളാനരുതാതെ രാഗം
നിറഞ്ഞുവാഴും ശുഭവമാനം!
തനിക്കു വൈരക്കറയുള്ള രാമൻ
തനിക്കുമുണ്ടായൊരു കൊച്ചുപുത്രൻ
ഇനിക്കുമമ്മാതിരിതന്നെയെന്നാ-
ലിനിക്കുറേനാൾക്കിളവായിരിക്കാം.
ഭവാനു പക്ഷേ പരദേശവാസാൽ
സുവാസസൌഖ്യം കുറവായിരിക്കാം;
സുവാണിയാളൊത്തുടനെത്തി വീണ്ടും
സ്വവാസഗേഹം കയറാനൊരുങ്ങൂ
ഇതെന്തിനന്യന്റെ ഗൃഹത്തുറുങ്കിൽ
സ്വതന്ത്രവൃത്തിക്കു തടസ്ഥമായി
ചിതംകെടും മാറിനിയും കിടക്കു-
ന്ന,തന്നതാവാമിനി വേണ്ടതാനും.
ഉടൻ കുടുംബത്തിനെയിങ്ങു കൊണ്ടാ-
ക്കിടുന്നതിന്നാ ഗൃഹഭാരവാഹി
തുടങ്ങിടുന്നെന്നൊരു വർത്തമാനം
നടന്നു, കണ്ടാലറിയാം കലാശം