Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 176

176

എം. ശങ്കരൻനമ്പൂതിരിപ്പാട്ടിലെ ആവശ്യപ്രകാരം കൈപ്പിള്ളി നമ്പൂതിരി അവർകൾക്കു


അരുണാചലമദ്ധ്യമാണ്ടെഴും
കരുണാസാരകടാക്ഷയാം ശിവേ!
ചരണാഗതനാമെനിക്കു നീ
ഹരിണാക്ഷീമണി! നന്മ നൾകണേ!


കൈപ്പിള്ളി വിപ്ര കനിവാര്‍ന്ന ഭവാന്റെ നല്ല
കെൽപ്പുള്ള വൃത്തമറിവാൻ കൊതിയോടുകൂടി
ഉല്പന്നമോദമൊരെഴുത്തെഴുതുന്നു,വെന്നാൽ
വ്യുല്പത്തിയില്ല, പിഴ വന്നതു താൻ പൊറുക്ക


എന്തോ നമ്മുടെ നാട്ടുവാര്‍ത്ത വളരെ -
ക്കഷ്ടത്തിലാണൊട്ടുമേ
സന്തോഷം നഹി, വൃഷ്ടിയില്ല, കൃഷിയോ
പൊയ്പോയി സർവ്വം സഖേ!
ചിന്തോപാധികൾ കൊണ്ടു നമ്മുടെ കൃഷി-
ക്കാരൊക്കവേ മാനസം
വെന്തോരോന്നു പുലമ്പിടുന്നു ഫലമി-
ല്ലൂർദ്ധ്വം മൂലം കേവലം


എന്തിന്നു ഞാനിഹ വെറുംകൃഷിവാര്‍ത്ത ചൊൽവ-
തെന്തെങ്കിലും പറകിൽ നീരസമായിടാമേ;
സ്വന്തം രസത്തിനു കുറച്ചു പറഞ്ഞിടാം ഞാൻ
ചന്തം കലര്‍ന്ന ചടുലേക്ഷണയാൾ ചരിത്രം