വെണ്മണി മനയ്ക്കൽ കുട്ടൻ നമ്പൂതിരിപ്പാട്ടിലെ ആവശ്യപ്രകാരം ആലത്തൂർ അനുജൻനമ്പൂതിരിപ്പാടവർകൾക്ക്
പുതിയ ദയിതയാകം ... ... ... ... ... ... ക്കുമേറ്റം
പുതിയ മദനശാസ്ത്രപ്പിട്ടു കാട്ടും തനിക്കും
ഇതിലുമധികസൌഖ്യം കൂട്ടിടും പ്രേമബന്ധ-
സ്ഥിതി രജനികൾതോറും പ്രൌഢിയുണ്ടാക്കിടട്ടേ.
നേരമ്പോക്കു കഥിക്കയല്ല പലതും
നോന്തമ്മിലുണ്ടോതുവാൻ
നേരം പോക്കരുതായതിന്നു വഴിയു-
ണ്ടാക്കേണമങ്ങീയിടെ
പൂരത്തിന്നു പുറപ്പെടുന്നതിതിലേ
വെച്ചെങ്കിൽ മൈത്രീസരിൽ-
പൂരത്തിന്നുതകും രസത്തിൽ മുഴുകാം,
ഞാനും വരാം തോഴരേ!
ശേഷം തമ്മിൽ കണ്ടൊരു
ശേഷം; തല്ക്കാലമിവിടെ നിർത്തുന്നൂ;
അനുജനതാമാലത്തൂ-
രനുജനിതെഴുതിയതു വെണ്മണിക്കുട്ടൻ.