Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 169

169

കാലല്പം വീങ്ങിവീര്‍ത്തോരെൻ കാലപ്പിഴയൊഴിക്കുവാൻ
കാലടിസ്വാമി കൃഷ്ണൻ കാലടിത്തളിരേ ഗതി


നായത്തോട്ടു കിടപ്പുകൊണ്ട മയില
ക്കോട്ടം മകൻ കൃഷ്ണനെ-
ത്തായത്തിൽപ്പിടികൂടിവെയ്പിനിവടെ-
ക്കൂട്ടാം നമുക്കെന്നു ഞാൻ
പോയപ്പോൾ നിരുപിച്ചതാക്കഴുതയേ-
ക്കാണായ്കയാൽ മോശമായ് -
പ്പോയല്ലോ, നനു കുട്ടിമാണിയെയയ-
ച്ചേച്ചാൽ സഖേ! പോരുമേ


വെളുത്തേടൻ ഗോവിന്ദനുമിവനു ചിറ്റാടകളിലാ-
വെളുത്തേടംകൂട്ടും തൊഴിലുമിണചേര്‍ത്തോരു സമയം
എളുപ്പം ചിന്തിച്ചെങ്കിലുമിവിടെയാവശ്യകഥയോ
വളുക്കച്ചായത്തിൽക്കുഴയുമൊരുമട്ടായി വിഷമം


തോട്ടുവായ്ക്കു പെരുമ്പാഴൂർ കൂട്ടുപാതവഴിക്കു ഞാൻ
നോട്ടുചെയ്തു, യാത്ര ശനി നീട്ടുവാനിടയില്ലിനി


അന്നു പകൽ നാൽമണിയ്ക്കിഹ
വന്നു ഭവാൻ കൂട്ടുകൂടിയാൽക്കൊള്ളാം
എന്നുണ്ടാഗ്രഹമെന്നാ-
ലൊന്നുണ്ടാഞായറും തിരിഞ്ഞേക്കും


സരസമപ്പുറമില്ലിഹ താമസം
ഭരണിയാത്രയടുക്കുക കാരണം
വരമതേ! ശരി 'വല്ലവഴിക്കു'മായ്
വരണമീരണമിദ്ധൃതിയാത്രയിൽ.


വല്ലവഴി വേണ്ട വേറേ
നല്ലവഴിയ്ക്കിങ്ങ വന്നു സാമാനം
എല്ലാം കെട്ടിയെടുപ്പി-
ച്ചെല്ലാഞ്ഞാൽ പോക്കു ലാക്കിലാവില്ല