മലയാളചരിത്രകാവ്യമോരോ
നിലയായിട്ടു തിരിച്ചു ഞാൻ ക്രമത്തിൽ
അലയാതെഴുതിത്തുടങ്ങി പാരം
വിലയാളും വിധമാക്കുവാനൊരാശ
കഴിയുംപടി വിസ്തരിച്ച സര്‍ഗ്ഗ-
വഴിയേ മുപ്പതുകൊണ്ടാതുക്കിവെയ്പാൻ
ഒഴിയാതെ തുനിഞ്ഞിടുന്നു, മാന്ദ്യം
വഴിയായ്‍വാനിനിയീശ്വരൻ തുണയ്ക്ക
ആറേഴുവര്‍ഗ്ഗം തീര്‍ത്തേൻ ഞാൻ കൂറേറും ദ്വിജരത്നമേ!
തീരേണ്ട ഭാഗം നില്പാണിങ്ങോരേ സൂക്ഷ്മം പഠിക്കയാം