തൃശ്ശിവപേരൂര്‍ 10-മീനം-82
പാലയതു സൌഹൃദം വഃ
പാശാങ്കുശപരശുശൂലകലിതകരം
പാടലകിരണനിമഗ്നം
പാവകജാപത്യമാദിജാമ്പത്യം
എങ്ങോ മഹാജനമനസ്സിനെഴും മഹത്വം
മിങ്ങോമനിക്കുമതു നൊമ്മൾ പിടിച്ചിരിപ്പൂ;
മങ്ങൊല്ല നമ്മുടയ വേഴ്ച ശരീരനാശ-
മങ്ങോര്‍ത്തിടാത്തൊരുദിനത്തിൽ വരും വരയ്ക്കും
ഇങ്ങോട്ടെഴുത്തെഴുതിടാതൊരു കത്തുപോലു-
മങ്ങോട്ടു ഞാനെഴുതുകില്ലതുറച്ചിരുന്നു;
തുംഗോദിതപ്രണയവീചിപയഃപയോധേ!
ത്വം ഗോപയസ്യുത ഗിരാം പ്രസരം വൃഥൈവ
താൻ ഭാരതം തനിയെയൊന്നിഹ ഭാഷയാക്കാൻ
ഞാൻ ഭാരമേറ്റിളകിവീണതു കാരണത്താൽ
മുമ്പായിരുന്നപടി രഞ്ജിനിയെപ്പുലർത്താൻ
മുമ്പായിടുന്ന നില വിട്ടുവലിഞ്ഞു നിപ്പേൻ
കണ്ടീലയോ കിമപി ഭാരതഭാഷയൊട്ടുള്‍-
ക്കൊണ്ടീലയോ പറക മാതിരി ബോദ്ധ്യമായോ?
ഉണ്ടീക്രമത്തിനു കുറച്ചു കുറച്ചിലെങ്കിൽ
മിണ്ടീടിലേ വെളിവിൽ ഞാനറിയുള്ളവല്ലോ
അല്ലാ ഭവാനെയിതു ഞാനറിയിച്ചതില്ലാ
വല്ലാത്തൊരീത്തൊഴിൽ കടന്നു പിടിച്ച കാലം
തെല്ലായതോര്‍ത്തു ഹൃദി നീരസമാര്‍ന്നിരിയ്ക്കാ-
മല്ലാതെകണ്ടു വരികില്ലതു ഞായമല്ലോ
നൂനം ഭവാനൊടിതു മുൻപു പറഞ്ഞിടാതെ
മൌനം വഹിച്ചതൊരുവേഴ്ചയിൽ വേഴ്ചതന്നേ;
ഊനം തനിക്കുമിതിലിത്തിരിയുണ്ടു കേൾക്കാ-
ധ്യാനം നടിച്ചിതുവരെയ്ക്കു മിരുന്നിതല്ലോ