Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 160

160

കൊടുങ്ങല്ലൂർ 22-1-77


ആശീവിഷാഭരണകാമസുഖപ്രദാനാ-
മാശീർവ്വിധായിനയനാഞ്ചലചാലനാനാം
കാസാഞ്ചിദസ്തു കരുണാ ത്വയി ചിൽപ്പരാണാ-
മാസാദിതാ നിഗമത്വപരമ്പരാണാം


ഹാംലെറുനാടകതർജ്ജമ താങ്കൾക്കയതരുന്നതിലേയ്ക്കു വി. വി. മാനേജര്‍ക്കു ഞാൻ എഴുതി അയച്ചിട്ടുണ്ട്.


മനോരമാ സാ കവിതാപ്രയോഗ-
പ്രചാരസാഹായ്യകരീ പുരാ നഃ
ഇയന്ത്വിദാനീം കവിഭിർവിമുക്താ
വൃദ്ധേതി താമന്വനയം വചോഭിഃ.


കൃതജ്ഞതാം ദര്‍ശയിതും യഥാവ-
ദിയം കവീനൈഃ പരിലാളനീയാ
പദ്യം പരിഷ്കാരവിരോധി യേഷാം
നിന്ദന്തു തേ ന്യേതു രസം സ്വദന്തോം


കൊല്ലം ഹൈസ്ക്കൂളിൽ മുൻഷിപ്പണിയുടയ തിര-
ക്കിന്നുമാസ്സംസ്കൃതത്തിൽ
കൊല്ലംതോറും വിശേഷജ്ഞത വളരുമൊരാ-
പ്രക്രമപ്രൌഢിമയ്ക്കും
മെല്ലെന്നിംഗ്ലീഷുശീലിപ്പതിനുമധികമായ്
വിഘ്നമാകാത്തമട്ടിൽ
കില്ലെന്ന്യേ സ്വന്തഭാഷാകവിതയുമിടയിൽ-
ത്താങ്കൾ താങ്ങുന്നു വീരൻ


ത്വത്സാമ്യമീയുള്ളവനും ചിലപ്പോ-
ളുത്സാഹശക്തിയ്ക്കു കിടയ്ക്കുമെങ്കിൽ
ദുസ്സാധ്യമെന്തുള്ളു? മടിച്ചു മങ്ങി
ഭിസ്സായിരുന്നീടുകയില്ലെടോ! ഞാൻ