കോടിലിംഗപുരാൽ 13-1-77
വിഷധരവേഷ്ടിതകായോ
വിഷപായ്യവിമുക്തശൂല ഇഹ കോപി
യൽ കൃപയാന്തകവിജയീ
യച്ഛതു സാ ശക്തിരയി തവായുഷ്യം.
അയമസ്മി തവ 'സുഭാഷിത-
രത്നാകര'മലഘുപദ്യകല്ലോലം
കരപുടധൃതം ദൃശാ ലഘു
പിബണഹാഷം പയോവിഷം ശരി.
സത്യം നാമ പുരാ ത്വൽ-
സമര്‍പ്പിതേ പുസ്തകേപി ധൃതമൌനഃ
സൌഹാർദ്ദവൈപരീത്യാൽ
സൌമുഖ്യ ഹരോ വൃഥാഭവം ഭവതഃ
അസ്തു മമ തത്ര തന്ദ്രി-
പ്രസ്തുതവൃത്തേര്‍ന്നവാപരാധിത്വം
നിസ്തലഗുണാഢ്യ! മാസ്തു പു-
നസ്തു ബതൈതാദൃശം മമൌദാസ്യം
താവകകലഗൃഹഗൃഹിണീ-
തനയാടിസ്വജനവാര്‍ത്ത വിസ്താരാൽ
താവത്തുഷ്ടോസ്മി സഖേ!
തദിദം ശൃണു മമ ച കുശല സർവ്വസ്വം.
മാത്രാ സാകം മാതുലാധിഷ്ഠിതാഃ പ്രാ-
ഗേതേ കാശീം പൂർവ്വവര്‍ഷേ ഗതാഃ സ്മഃ
മധ്യേമാർഗ്ഗം മാതുലഃ സ്വാസ്ഥ്യമൃച്ഛ-
ന്നസ്മാൻ ദുഃഖക്ലേശദുസ്ഥാനകാര്‍ഷീൽ
ആസ്താമേതിൽ സ്വീയഗാര്‍ഹസ്ഥ്യവാർത്താ
പ്രസ്താവിക്യാ യാമി താവൽ പ്രതോള്യാ
ഭാര്യാദ്വൈതം നൌ സമാനം, പരന്തു
സ്പഷ്ടം ജീവദ്വല്ലഭാഗോയുഗോസ്മി
പഞ്ചാസൂത സുതാസ്സുതൌ ച ദയിതാ
തത്രാദികാ മേധനാ
പുത്രീ പുത്രകഏകകശ്ച ഭവത-
സ്സൈഷാ പുനർഗ്ഗര്‍ഭീണീ
കിഞ്ചാനൽ ഗിരിവാരിധീശ്വരകുലോൽ-
ഭൂതം കളത്രന്തു യൽ
തിസ്രസൂത്ര സുതാസ്തഥാപ്യയി സഖേ!
പുത്രീദ്വയം ജീവതീ
ഇതി കഥമപി നാനാപത്യനാശാനുബദ്ധ-
പ്രതിനവബഹുദുഃഖാസ്വാദനമ്ലാനചേതാഃ
വിഷയസുഖമനിത്യം നിത്യമിത്യാത്തമായോ
വിഷയതിഭവതാപേ കഷ്ടമാസ്തേ ജനോയം
നാനാവിധവ്യസനസംഹതിസന്നിപാത-
മ്ലാനാശയോപി കവിതാപ്രമുഖൈർവ്വിനോദൈഃ
ജീവാമി ഹന്ത ബഹുസങ്കടസങ്കലേപി
സൌഖ്യം പുനർവിഷകൃമിക്രമതഃ സ്പൃശാമി
വരട്ടേ. ഇതുകൂടെ വായിച്ചിട്ടേ നിറുത്താവൂ. "ഹാംലറ്റ്' തർജ്ജമ അയച്ചതരണം. അല്ലേ?'' ഇതു് എന്റെ കവിതയാണെന്നുള്ള വിചാരത്തോടുകൂടി വായിക്കില്ലെങ്കിൽ അയച്ചുതരാൻ വിരോധമില്ല വാസ്തവം പറയുന്നതായാൽ ആ പുസ്തകം വായിച്ചുനോക്കാതിരിക്കുന്നതാണ് നമുക്കധികം രസം. തഥാപി വഴിയേ അയപ്പിച്ചുകൊള്ളാം.
കാദംബരീകഥാസാരം വിനോദിനിയിൽ കണ്ടിട്ടുണ്ടായിരിക്കുമല്ലോ. വേറെ പറയത്തക്ക പുസ്തകമൊന്നും പുറത്തായിട്ടില്ല.
സുഭാഷിതരത്നാകരം എന്റെ പുസ്തകലൈബ്രറിയായ കൂനേഴന്റെ മേശയിൽ ചെല്ലാതിരിക്കില്ല. ആയാൾ ഒന്നു കണ്ടാൽ വായിക്കാതെ വിടുന്ന കൂട്ടത്തിലുമല്ലല്ലോ. ഇതു പിന്നെ പ്രതീക്ഷിതവും കൂടിയാകയാൽ പറയേണ്ടതൊന്നുമില്ല.