Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 147

147

കോട്ടയ്ക്കൽ 20 ധനു 80


സ്മരാരാതിക്കുമുൾക്കാമ്പിൽ
സ്മരാവേശം കൊടുപ്പവൾ
പരാനന്ദക്കുഴമ്പാകം
പരാശക്തി തുണയ്ക്കണം.


ശങ്കുണ്ണിയുണ്ടാക്കിയ പുസ്തകങ്ങൾ
തങ്കുന്ന മോദത്തൊടശേഷവും മേ
ഓരോ വെറും കാപ്പിയയച്ചുകിട്ടാൻ
നേരോടു ഞാൻ മുമ്പൊരെഴുത്തയച്ചു.


അതു താൻ കാണാഞ്ഞിട്ടോ
ചതുരമതേ! ധൃതികൾ പലതുമായിട്ടോ
കുതുകാൽ മറുകത്തും താ-
നിതുവരെയെഴുതാഞ്ഞതെന്നറിഞ്ഞില്ല.


ആക്കഥ പോട്ടേ, കാർഡിതു
നോക്കിക്കഴിയുന്ന സമയമേതന്നെ
ഉൽക്കണ്ഠയുള്ള ബുക്കുക-
ളൊക്കെയുമൊരു ബങ്കിയാക്കിവിട്ടേയ്ക്കൂ.