Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 143

143

പൂജവെയ്പ്


പാട്ടിൽ പരമശിവൻ മടി-
കാട്ടിയിരുത്തുന്ന വേദവാക്യാര്‍ത്ഥം
നീട്ടിവിടും കണ്മുനകൊ-
ണ്ടാട്ടിയകറ്റട്ടെ യെന്റെ യഘമഖിലം


ഇതാ ഭവാൻ നോക്കുക തമ്പിമാര്‍ക്കു
ധൃതാദരം പാട്ടിനു തീര്‍ത്ത മന്ത്രം
ഇതാണു സാക്ഷാൽ യുവരാജകാവ്യ-
വിതാനമേലാപ്പിനു തൊങ്ങൽ തോഴാ.


"അടി ബലെ''യെന്നുംചൊല്ലി-
പ്പൊടിപൊടിയായ് പാടിനോക്കിയാൽ പോരാ
മുടിമുതലടിവരെ യിതിലേ-
പ്പൊടിരസവും താങ്കൾ പാട്ടിലാക്കേണം.


അച്ചടിക്കാര്യവും നല്ല
മെച്ചമോടു നിനയ്ക്കണം
സ്വച്ഛബുദ്ധേ! ഫലിക്കായ്കി-
ലിച്ഛപോലിങ്ങയയ്ക്കണം.


പൂജവയ്പിന്നു ബുക്കെല്ലാം
വ്യാജമറ്റിട്ടു കെട്ടുവാൻ
പോകിലേ പറ്റിടൂ നേരം-
വൈകി ഞാൻ കത്തു നിര്‍ത്തുവൻ.


അതിതാമസമെന്നേ! മമ
മതിമൻ! മറുകത്തയച്ചുതരുമല്ലോ താൻ
ധൃതിയായി ദക്ഷിണായന-
ഗതി വിടുവോന്റെ ഹൃദയപത്മവരന്നും.