കൊടുങ്ങല്ലൂർ 25 കര്‍ക്കടകം 77
ഉദ്വേഗമുള്ളിലുദിയാതെ ജഗത്തിലെല്ലാ-
മുദ്വേലപുഷ്ടിയരുളുന്നൊരു ചക്രവര്‍ത്തി
ദ്വേദസവേദ്യപരദൈവകൃപാകടാക്ഷാ-
'ലെഡ്വേഡ് മഹീപതി ജവാൽ സുഖമാര്‍ന്നിടട്ടേ'.
തിങ്ങും മുദാ 'രസികരഞ്ജിനി'യെന്നു പേതു
പൊങ്ങുന്ന മാസികയെ ഞങ്ങൾ തുടങ്ങുമെന്നും
ചിങ്ങംമുതൽക്കതു മുറയ്ക്കു നടത്തുമെന്നു-
മങ്ങുന്നു നമ്മുടെ 'മനോരമ' കണ്ടറിഞ്ഞോ?
കയ്യിൽ കിടച്ചളവിലേ അറിയാവു താങ്ക-
ളിയ്യിഷ്ടനീ വികൃതി കാട്ടുവതെന്നിവണ്ണം
പൊയ്യല്ല ഞാൻ കരുതിവെച്ചതു പത്രമൂല-
മയ്യയ്യടാ!! കിമപി മുമ്പിലറിഞ്ഞുവല്ലോ.
ആട്ടേ മനോരമവഴിയ്ക്കിതറിഞ്ഞ കാര്യം
പോട്ടേ, മുറയ്ക്കെഴുതിഞാനറിയിച്ചിടുന്നൂ
ഒട്ടേറെ നന്ദിയൊടു താങ്കളിനിസ്സഹായി-
ച്ചാട്ടേ സഖേ! സരസലേഖനജാലമൂലം.
പത്രപ്രവൃത്തിയുടെ മാതിരി കണ്ടു വീണ്ടും
മിത്രപ്രവൃത്തിയിതി ലിന്നവയെന്നറിഞ്ഞും
തത്രപ്രവൃത്തി ശരിയായി നടത്തുകങ്ങും
ചിത്രപ്രവര്‍ത്തിതവിത്വപയഃ പയോധേ!
അങ്ങുന്നിനിക്കെഴുതിവിട്ടൊരെഴുത്തു കണ്ടു
തിങ്ങുന്ന നന്ദിയൊടൊരുത്തരമേകുവാനും
ഇങ്ങന്നിവീശിയൊരമാന്തവിലാസമോര്‍ത്തു
മങ്ങുന്ന മാനസമൊടിത്ര പറഞ്ഞു നിർത്താം.
ചിങ്ങം പതിനഞ്ചാന്തി തു-
ടങ്ങുന്നൊരു രസികരഞ്ജിനിയെ
മുന്നം അങ്ങു മനോരമ വെളിവിലി-
റങ്ങുന്നവിധം പുകൾത്തുവാനെന്തേ?
സഹജയുടെ ജനനമതിലിഹ
സഹജമഹോ .. .. മുല്‍ഭവിച്ചാലും
സഹസാ ജനനാൽ പൂർവ്വം
സഹസാരം ജാതകം ഗണിച്ചാലോ?