ജാലവിദ്യയിലനേകജഗത്തി
ജാലമാകവെ മണൽത്തരിപോലേ
കാലചക്രമതിലിട്ടു തിരിക്കും
കാലകാലനുടെ മായ സഹായം.
തമ്മിൽത്തുല്യനിലയ്ക്കു മൂത്തമടിയാം
മുധേവി മൂർച്ഛിച്ചു നോ-
ന്തമ്മിൽത്തല്ല മെഴുത്തുകുത്തുകൾ നട-
ത്താതായതും മറ്റുമേ
വന്മിഥ്യാവിപുലപ്രലാപദശയിൽ
ച്ചൊല്ലേണ്ട ദുർദ്ദൈവമീ
നിമ്മിച്ചീടിന സങ്കടത്തിലിവിടെ
ക്കണ്ണീർ തുടയ്ക്കട്ടെ ഞാൻ.
വൈദ്യന്മാര്‍ക്കൊരു ദേശികത്വമഖിലം
കൊണ്ടും വഹിക്കും മഹാ-
വൈദ്യൻ വായ്ക്കരമുസ്സു വാനണകയാൽ-
വൈഷമ്യമായ് വന്നു തേ
വൈദ്യത്താൽ മുറിവൈദ്യരാകെയിനിമേൽ
ഞാൻ മുമ്പു ഞാൻ മുമ്പതെ.-
ന്നാദ്യന്തം ബഹളംതുടന്നനുദിനം
രോഗം പെരുക്കീടുമേ.
കവികളുമിനി ഞാനാണെന്തുവന്നാലു മൊന്നാം
കവികളുമൊടിവണ്ണം നിന്നു തുള്ളിത്തുടങ്ങും
ഭൂവി പുനരൊരിടത്തും പൂച്ചയില്ലാത്ത രാജ്യ-
ത്തവികലമെലി ഗന്ധര്‍വ്വൻ കളിക്കുന്നപോലേ
ഇന്നെല്ലാക്കേരളത്തിന്റെയുമൊരുധനമാം
വൈദ്യസർവ്വസ്വവും പോ.-
യെന്നല്ലാ കോട്ടയത്തിന്നുടയ നെടുകൊടി-
ക്കാലു ചോടേ മുറിഞ്ഞൂ;
എന്നെല്ലാം ചൊൽവതെന്തിന്നിഹ മമ സഖിയാം
പണ്ഡിതൻ വീണുപൊയ്പോ-
യെന്നല്ലാ തോഴരേ! തന്നുടെ ഗുരുവരനും
പേരുമാത്രത്തിലായീ.
വര്‍ണ്ണാശ്രമാചാരവിധിപ്രകാരം
തിണ്ണം നടക്കും പുരുപുണ്യശാലി
ദണ്ഡം പിടിക്കാതെ മരിച്ചു പുത്രൻ
പിണ്ഡം കൊടുക്കുന്നതു കാത്തിടുന്നൂ.
ഈ വലിയ വൈദ്യകവിയുടെ
ജീവചരിത്രം ക്രമത്തിലെഴുതീടുവാൻ
കേവലമങ്ങുന്നേറ്റിഹ
കൈവണക്കമെന്നു ഞാൻ പറയും.
ഗുരുഭാരമിതേറ്റു തുടങ്ങിടുകിൽ
ഗുരുഭക്തിതനിക്കു തുണയ്ക്കുമെടോ!
ഒരു ലക്ഷ്യവുമില്ലിതിനെങ്കിലുമ-
ങ്ങൊരുലക്ഷ്യവുമെന്നിയെ നേടുമിതും
വായ്ക്കരെച്ചരമശ്ലോകം
വാക്കരെച്ചു പിണച്ചു ഞാൻ
നോക്കൂ മനോരമയ്ക്കേകീ
നീക്കൂ തെറ്റച്ചടിച്ചീടൂ.