Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 135

135

കൊടുങ്ങല്ലൂർ 27 കന്നി 76


ശ്രീമാതാവൊടു മെന്നല്ലനുജനൊടു മിണ-
ങ്ങീടുമാൾക്കാരൊടും ഞ-
നീമാസം മുപ്പതാംതിയ്യതി പുലർസമയം
കാശിയാത്രയ്ക്കുറച്ചു,
ആ മാഹാത്മ്യപ്രയാണത്തിനു മമ തുണയായ്
മാധവൻ മത്തനെന്നീ
സാമാന്യം നല്ല കൂട്ടാളികൾ സുലഭമെടോ
ബുദ്ധിമുട്ടില്ല ലേശം.


താനുണ്ടെങ്കിലിറങ്ങെടോ ബഹുരസം
തീവണ്ടി കേറാം, നമു-
ക്കാനന്ദിച്ചു തകര്‍ത്തുദുഃഖമറിയാ-
തീയാത്ര സാധിച്ചിടാം
ഞാനോര്‍ത്തില്ല മനോരമയ്ക്കുടയവൻ 
ക്ഷേഭവാൻ പോരുകിൽ
താനാരോ പണിമൂത്തുടൻ പിറുപിറു-
ക്കാനും മതീ തോഴരേ!


ഇനിയും ചില ദുർഘടങ്ങളുണ്ടാം
മുനിഷിത്തം പണയത്തിലാക്കിടേണം
തനിയേ ഗൃഹണിക്കു മന്ദിരംവാ-
ഴ്കിനിയും ദുസ്സഹദുഃഖമായിരിക്കും.


അതിലും പുറമേ യാത്ര-
യതിങ്ങരികിലാകയാൽ
മതിമൻ! വന്നുചേരാൻ
മതിവൈഷമ്യമാകമേ.


അതുകൊണ്ടീയ്യുള്ളവൻ മതി
യിതുസമയം പോയവരാനിനിയൊരിക്കൽ
പുതുമയൊടങ്ങും ഞാനും
കുതുകത്തോടു പോയ് വരാൻ തരം നോക്കാം.