Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 134

134

കൊടുങ്ങല്ലൂർ 6 മീനം 75


ഉടൽപാതി പകുത്തേറ്റ 
ടവാരെച്ചതിച്ചുമേ
നെച്ചിൽ വെള്ളാറ്റുവിടനാ-
മച്ചിക്കൊതിയനാശ്രയം.


ഏറെക്കാലത്തിനുള്ളിൽ പ്രിയസഖേ! സരസ-
ശ്ലോകനിര്‍മ്മാണമാര്‍ഗ്ഗം
തീരെക്കാട്ടാതെ വാക്യപ്പടിയെഴുതിയ നിൻ-
കത്തു കയ്പറ്റിനേൻ ഞാൻ
ദാരിദ്ര്യം വന്നുപോയോ നവനവകവിതാ-
നര്‍മ്മനിര്‍മ്മാണസമ്പൽ-
ഭൂരിദ്രവ്യസ്ഥനാകും തവ കഠിനമെടോ!
ക്ഷാമകാലം കടുപ്പം.


ഇടയ്ക്കിടയ്ക്കുള്ളൊരെഴുത്തുകുത്തും
മുടക്കി താനോ മടിമൂത്തു ഞാനോ
കൊടുക്കിലും കേവലമങ്ങു പദ്യം
കൊടുക്കയില്ലെന്നൊരു സത്യമുണ്ടോ?


വാചകമായിക്കവിതാ
വാചകനിലവിട്ടു പച്ചയായെഴുതാൻ
മേചകദുഷ്കീര്‍ത്തി കലാ-
മോചക! വശമുണ്ടിനിയ്ക്കുമിനി നോക്കൂ.


കൃഷ്ണപിള്ളയുടെയുള്ളിലുള്ളൊരാ-
തൃഷ്ണയുള്ള വഴിചൊന്നപോലെ ഞാൻ
വായ്ക്കരക്കെഴുതി, കാര്യമൊക്കയും
ഭാഗ്യശക്തി സദൃശം ഫലിച്ചിടും.


മടി മുശേട്ട കല്പിക്കു-
മ്പടി മൂകവ്രതത്തിനാൽ
മടിയേറും കവിതയെ
വെടിയേണ്ടുന്ന വട്ടമോ?