Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 133

133

കൊടുങ്ങല്ലൂർ 3-3-75


കാറുണ്ണിത്തിങ്കൾ കട്ടിത്തിരയിണ കരിമീൻ
തൊണ്ടി കണ്ണാടിയെന്നീ-
ച്ചേരുന്നെണ്ണങ്ങൾ ചേര്‍ത്തീടിന മുഴുമതി പൂ-
മാല പൊൻകുന്ന, ഭാവം
താരുണ്യശ്രീതിളയ്ക്കും തുള കദളിയിണ-
ത്താരിതൊക്കെപ്പിണയ്ക്കും
കാരുണ്യക്കല്പവല്ലിക്കൊടി നടുമലര-
ന്വാന്തകാങ്കം തൊഴുന്നേൻ.


വടക്കുവാഴുമ്പൊഴിനിക്കു കത്തു
നടക്കുവാൻ കയ്യിളകില്ലതാട്ടേ!
ഇടയ്ക്കു തെക്കോട്ടു കടക്കിലും ക-
യ്പടയ്ക്കു തെറ്റാണിതുമട്ടമാന്തം.


വയ്ക്കും വിട്ടേറ്റുമാനൂർവരയുമൊരു മഹാ-
യാത്രപറ്റിച്ച ഞാനാ-
ത്തക്കം വിഡ്ഢിത്തമായീ തവ സരസകവേ!
മുമ്പു കാട്ടാഞ്ഞകാര്യം
മയ്ക്കുണ്ണാൾ മക്കളെന്നീവകയൊരു ഗൃഹഭാ-
രങ്ങളില്ലായ്കിലന്നി
ച്ചെക്കൻ നാലേഴുതാൻ നാഴിക ശരിവരെയാ-
ക്കോട്ടയത്തേയ്ക്കടുക്കും.


വിജയപര²മാനവിക്രമവിജയം'
തവ നാടകം കവികുലേന്ദ്ര
നിജമായയച്ചുതന്നതു നിജ-
കരതാരിൽക്കിടച്ചില്ലേ?


അതിനൊന്നും മിണ്ടാഞ്ഞതു
മതിയായോ താങ്കൾ കണ്ട ഗുണദോഷം
ധൃതിയൊടു തോന്നിയതു പാ-
ഞ്ഞതിലാവിദ്യാവിനോദിനിക്കു സലാം.


കവിവര! മടിക്കൂട്ടിൽച്ചാടിക്കുടുക്കുപെടാതെ താൻ
കവിത ചിലതുണ്ടാക്കുന്നുണ്ടോ യഥാവസരം സഖേ!
കവിയുമധികോത്സാഹം കൂട്ടുന്ന മന്ത്രമിതിപ്പൊളുൾ-
ക്കവികലരസം ഞാനും കൂടിജ്ജപിച്ചുവിടേണമോ?


'കാദംബരി' നവരസഭര-
കാദംബരീനാടകം തരാം തന്നാൽ
ഏതെങ്കിലും രസം തുണ-
ചെയ്തെങ്കിൻബ് ഭാഷയാക്കി നോക്കാമോ