കൊടുങ്ങല്ലൂർ 28_2_74
മലപെറ്റ മഹാമായേ! മലമറ്റൊഴിയും വിധം
നിലവിട്ടു കനിഞ്ഞെന്നിൽച്ചലദൃഷ്ടിയയക്കണെ!
വിദ്വാന്മണേ! "കൊടുങ്ങല്ലൂർ വിദ്വാനിളയതമ്പുരാൻ'
ശ്രീരാമചരിതം നിര്‍മ്മിച്ചോരാമുഖ്യകവീശ്വരൻ,
സ്ത്രീകൾക്കോണത്തിനും മറ്റും കൈകൊട്ടിക്കളിയാടുവാൻ
'അഹല്യാമോക്ഷ'മാം പാട്ടൊന്നിഹനിര്‍മ്മിച്ചതുണ്ടെടൊ;
അച്ചടിച്ചു പുറത്താക്കിവെച്ചതില്ലതിതേവരെ
അതു കണ്ടിട്ടില്ലയെന്നാൽക്കുതുകം തോന്നുമെത്രയും
രസികൻപാട്ടു കവിതാരസികൻ താങ്കൾ കാണുവാൻ
അയച്ചുതന്നിടാമച്ചിട്ടയപ്പാൻ വഴിയാക്കുമോ?
അവകാശം കൊടുത്തെങ്കിലവസാനം മനോരമ
വാങ്ങുമെന്നാൽ വിശേഷിച്ചും ഞങ്ങൾക്കതു മഹാരസം
ഭാഷാപോഷിണിയിൽത്തന്നെ ഭേഷായിട്ടച്ചടിക്കിലും
പരോപകാരമാവില്ലേ വിരോധമുളവാകുമോ?
ആലോചിച്ചേതുവിധമായാലോ യുക്തമതിൻവിധം
കാണിച്ചുമറുകത്തേകാനാണിച്ചെറിയ ലേഖനം.
രണ്ടുവഴിയ്ക്കും സമ്മതമുണ്ടു നമുക്കവിടെയതിനു വൈഷമ്യം
ഉണ്ടെങ്കിലാശു തൃശൂർകൊണ്ടെത്തിച്ചെങ്കിലച്ചടികഴിഞ്ഞൂ
തന്നെക്കാട്ടേണമെന്നാണിതു മമ കരതാ-
രിങ്കൽ വന്നപ്പൊഴാദ്യ-
ന്തന്നേ ഞാനോര്‍ത്തതെന്നാലതിനുടനെ വിടു-
ന്നുണ്ടു രണ്ടെങ്കിലും കേൾ;
ഒന്നേറ്റാൽപ്പോരുമേതെങ്കിലുമതു സുകവേ!
താങ്കൾ വായിച്ച കണ്ടാൽ
പിന്നേച്ചെയ്യേണ്ടതേതൊ തിരിയെ വിടുകയൊ
തത്ര താനച്ചടിപ്പോ?
വഞ്ചീശൻ തരിവളയും
വഞ്ചീശ്വരി കല്ലുവെച്ച മോതിരവും
അഞ്ചാതെ തരികയാലീ-
സ്സഞ്ചാരം തല പെരുത്തു വിലവെച്ചു
താങ്കൾക്കിബ്ബഹുമാനസിദ്ധിയുളവായ് -
വന്നെന്നഹോ നന്ദിയെ-
ത്താങ്കയ്ക്കൊണ്ടു നടന്നിടുന്നൊരു സഭാ-
യോഗത്തിലീഞാനെടോ
മുൻ കൂട്ടീട്ടണയുന്നു കേവലമതീ-
പത്രത്തില ... ... ... ... ...
വൻകൂറ്റൻ മരവഞ്ചി കറി വഴിയിൽ
ക്ലേശ ... ... ... ... ... ... ... ...