Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 123

123

കൊടുങ്ങല്ലൂർ 20 കുംഭം 73


പരമേശ്വരെനക്കാമപരവശനാക്കുന്ന പാർവ്വതി
പരമാനന്ദമങ്ങയ്ക്കു പരമാദരമേകമേ


പത്രത്തിങ്കലിടുന്നതാകിലുമതി.-
ല്ലെന്നാകിലും ഭേദമി-
ല്ലത്രയ്ക്കുണ്ടതിലിങ്ങനാസ്ഥ പുനരാ-
പ്പത്രാധിപാഭ്യർത്ഥനം
മിത്രത്വം വഴിയായ് വിടാൻ മടി ഭവ-
മട്ടുണ്ടിനിയ്ക്കും നമു-
ക്കിത്രയൊക്കെ വഴക്കിതെന്തു വിഷയം
പത്രത്തിലിട്ടേയ്ക്കെടോ


എന്നാലെഴുത്തെഴുതിവെച്ചഥ മേൽവിലാസ-
ത്തിന്നായ് തുടങ്ങുമളവിൽത്തവ നാമധേയം
എന്നാവിലല്ല മമ പേനയിലും പ്രവേശി-
ച്ചന്നാവിധം വിടുവതിന്നിടയാക്കിവിട്ടു


അതേതാകിലും വേണ്ടതല്ലെന്നതില്ലെ-
ന്നതേ താങ്കൾ വാങ്ങുംപടിക്കങ്ങയച്ചേൻ;
ഇതേവം ഭവൽക്കത്തിനും മൂലമായ് വ-
ന്നിതേവം യഥേഷ്ടം മമേഷ്ടം വരുത്തീ


മുൻമാസത്തിൽ മുറയ്ക്കു പത്തുദിവസം
സമസ്ഥസ്ഥിതിക്കായി ഞാൻ
ചുമ്മാ ചെന്നിറണാകുളത്തു മരുവു-
ങ്കാലത്തു മൌനവ്രതം
നിര്‍മ്മായം കളയിച്ച വീരനനുജൻ
മേനോൻ വിശേഷിച്ചതിൽ
ധര്‍മ്മാര്‍ത്ഥം കൃതിചെയ്തു ചെറ്റു ചെറുതാം
സൽക്കാവ്യമൊന്നന്നെടോ


"ശങ്കരാചാര്യചരിതസംഗ്രഹാ"ഭിധമാമതും
ശങ്കേ വിനോദിനിക്കുള്ള സങ്കേതസ്ഥാനമേറിടും


വൃത്തിയായ' മാലതീമാധവത്തിൻതർജ്ജമ തീരുകിൽ
ഒത്തിണങ്ങീട്ടു തൽസ്ഥാനവര്‍ത്തിയാവാനിതാണെടോ


ഭാഷാപോഷിണിയിലുമൊരു
ഭേഷാകും ലേഖനം വിടാൻ മോഹം
പോഷിക്കുന്നുണ്ടു ഫലം
ശേഷിക്കൊത്തോണമെത്തു, മിനി വഴിയേ.