കൊടുങ്ങല്ലൂർ ഭരണി
മൂന്നു കണ്ണുള്ളമൂപ്പന്റെ
മൂന്നാം സൽപുരുഷാർത്ഥമേ!
മൂന്നുകാലത്തിലും സൌഖ്യ-
മൂന്നാൻ വേണ്ടിത്തുണയ്ക്കു മേ
കൊണ്ടാടിയങ്ങു മലയാളമനോരമയ്ക്കാ-
യുണ്ടാക്കിയാസ്ഥയിലയച്ചൊരു പദ്യജാലം
കണ്ടാദരിച്ചതിനു ഞാനഭിനന്ദനം ക-
യ്ക്കൊണ്ടാശു കിഞ്ചന വിടുന്നിതു കാര്യമാത്രം
വമ്പേറുന്ന ഭവാൻ പരന്റെ മതമാ-
ണെന്നുള്ള നാട്യത്തോടും
മുമ്പേ കാട്ടിയ കാരണങ്ങളിലൊഴി-
യ്ക്കാതേ വഴക്കിട്ടു ഞാൻ
എമ്പേരിൽ പ്രണയത്തിലും പരിചയം
വർദ്ധിച്ചൊരങ്ങിപ്പൊഴൊ
ന്നയ്മ്പേലുംപടി ചൊല്ലിവെച്ച ശരിയാ-
മിക്കാരണം കാരണം
"സ്വതേതന്നെ ശുദ്ധംകുഴിമടിയ"നാം വെൺമണിമഹ-
ന്നിതേതെന്നായാലും സ്വമതമിതെനിയ്ക്കും ബഹുമതം
അതേമൂലം പത്രങ്ങളിലിടവിടാതെന്നുമെഴുതാ-
ത്തതേവം ഞാൻ കാട്ടീ കൊടിയമടിമോടിക്കൊടിമരം
ഉത്സാഹശക്തിയൊരുപോലെയിടിഞ്ഞിടാതെ
മത്സാഹസത്തിന്നു തുണച്ചുയരായ്കമൂലം,
നത്സാധുവായിടുമൊരേങ്കലെടോ ഭവാന്റെ
സത്സാധനോക്തികൾ കടന്നു കലമ്പൽകൂട്ടീ
ഓരോ മാന്യകവീന്ദ്രരിൽപ്പലരെയും
പ്രോത്സാഹനം ചെയ്തു തൽ-
പേരോരോന്നു മനോരമയ്ക്കു മകുട-
ക്കല്ലാക്കിവയ്പിച്ചതും,
കൂറോടൊട്ടുമൊഴിച്ചിടാതിതിനെ ഞാൻ
പിൻതാങ്ങിയെന്നുള്ളതും
നേരോടെന്റെ മനോരമയ്ക്കു മതിനി-
യ്ക്കും വിസ്മരിയ്ക്കാവതോ?
മടികൊണ്ടാബ്ബഹുരസനില-
യിടിയേണ്ടൊരു കാലമായതോർക്കുമ്പോൾ,
വെടിയല്ലെന്നുടെ കവിത-
ക്കൊടിയുടെ മൂലം മുറിഞ്ഞു പോകുന്നൂ
എന്നും മനോരമയിൽ ഞാനിടവിട്ടിടാതെ
നിന്നുദ്യമിക്കണമണഞ്ഞിനി മേലിലെന്നാൽ
എന്നുള്ളുടച്ചൊരു മടിപ്പനി തീരെ മാറി
മുന്നുള്ളതിൽപ്പെരിയൊരാർത്തി തുടങ്ങിടേണം
അതിനു വേണ്ടൊരു മാർഗ്ഗവുമോതിടാം
മതികെടുത്ത മടിപ്പനി മാറ്റുവാൻ
ഹിതമറിഞ്ഞ ഭവാനൊരു വൈദ്യനാ-
യിതമരുന്നമരുന്നരുളേണമേ
ചിത്രപ്രശ്നം, സമസ്യാവലി, തരമിയലും
തർജ്ജമശ്ലോകമെന്നി-
ങ്ങത്രയ്ക്കൊന്നും രുചിയ്ക്കില്ലിവകൾ; മടിപിടി-
ച്ചിട്ടു മിണ്ടിതിരിയ്ക്കും,
മിത്രത്വം പൂണ്ടൊരങ്ങിങ്ങിനെ ചിലസമയം
കുത്തിനോക്കുന്നതായാൽ
തത്ര പ്രത്യക്ഷമാമെന്നുടെ മടിമറ മാ-
റ്റീടുമുത്സാഹവേഷം
മനോരസം പിടിച്ചെങ്കിൽ
മനോരഥവഴിയ്ക്കിതും
മനോരമയിലിട്ടോളൂ
മനോധർമ്മനിധേ! ഭവാൻ.
എമ്പേരിൽ പ്രണയത്തിലും പരിചയം
വർദ്ധിച്ചൊരങ്ങിപ്പൊഴൊ
ന്നയ്‌മ്പേലും പടി ചൊല്ലിവെച്ച ശരിയാ-
മിക്കാരണം കാരണം
"സ്വതേതന്നെ ശുദ്ധംകുഴിമടിയ"നാം വെൺമണിമഹ-
ന്നിതേതെന്നായാലും സ്വമതമിതെനിയ്ക്കും ബഹുമതം
അതേമൂലം പത്രങ്ങളിലിടവിടാതെന്നുമെഴുതാ-
തേവം ഞാൻ കാട്ടീ കൊടിയമടിമോടിക്കൊടിമരം
ഉത്സാഹശക്തിയൊരുപോലെയിടിഞ്ഞിടാതെ
മത്സാഹസത്തിന്റെ തുണച്ചു യരായ്കമൂലം,
നത്സാധുവായിടുമൊരേങ്കലെടോ ഭവാന്റെ
സത്സാധനോക്തികൾ കടന്നു കലമ്പൽകൂട്ടീ
ഓരോ മാന്യകവീന്ദ്രരിൽപ്പലരെയും
പ്രോത്സാഹനം ചെയ്തു തൽ-
പേരോരോന്നു മനോരമയ്ക്കു മകുട-
ക്കല്ലാക്കിവയ്പിച്ചതും,
കൂറോടൊട്ടുമൊഴിച്ചിടാതിതിനെ ഞാൻ
പിൻതാങ്ങിയെന്നുള്ളതും
നേരോടെന്റെ മനോരമയ്ക്കുമതിനി-
യ്ക്കും വിസ്മരിയ്ക്കാവതോ?
മടികൊണ്ടാബ്ബഹുരസനില-
യിടിയേണ്ടൊരു കാലമായതോര്‍ക്കുമ്പോൾ,
വെടിയല്ലെന്നുടെ കവിത-
ക്കൊടിയുടെ മൂലം മുറിഞ്ഞു പോകുന്നൂ
എന്നും മനോരമയിൽ ഞാനിടവിട്ടിടാതെ
നിന്നുദ്യമിക്കണമണഞ്ഞിനി മേലിലെന്നാൽ
എന്നുടച്ചൊരു മടിപ്പനി തീരെ മാറി
മുന്നുള്ളതിൽപ്പെരിയൊരാര്‍ത്തി തുടങ്ങിടേണം
അതിനു വേണ്ടൊരു മാര്‍ഗ്ഗവുമോതിടാം
മതികെടുത്ത മടിപ്പനി മാറ്റുവാൻ
ഹിതമറിഞ്ഞ ഭവാനൊരു വൈദ്യനാ-
യിതമരുന്നമരുന്നരുളേണമേ
ചിത്രപ്രശ്നം, സമസ്യാവലി, തരമിയലും
തർജ്ജമശ്ലോകമെന്നി-
ങ്ങത്രയ്ക്കൊന്നും രുചിയ്ക്കില്ലിവകൾ; മടിപിടി-
ച്ചിട്ടു മിണ്ടിതിരിയ്ക്കും,
മിത്രത്വം പൂണ്ടൊരങ്ങിങ്ങിനെ ചിലസമയം
കുത്തിനോക്കുന്നതായാൽ
തത്ര പ്രത്യക്ഷമാമെന്നുടെ മടിമറ മാ-
റ്റീടുമുത്സാഹവേഷം
മനോരസം പിടിച്ചെങ്കിൽ
മനോരഥവഴിയ്ക്കിതും
മനോരമയിലിട്ടോളൂ
മനോധർമ്മനിധേ! ഭവാൻ
കെൽപ്പിൽ രാമക്കുറുപ്പിന്റെ-
യപ്പൂർവ്വകുലവിസ്തരം
'തുപ്പൽക്കോളാമ്പി'യെന്നൊന്നു
കൽപ്പിച്ചെഴുതി ഞാനെടോ.