Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 113

113

കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾക്ക്

കൊടുങ്ങല്ലൂർ 8-7-68


പരിചിതപരമേശ്വരാങ്കസീമാ
പരിണതതാല ഫലപ്രഭസ്തനാഢ്യഃ
... ... ... ... ... ... ... ... ... ... ... ... 
... ... ... ... ... ... ... ... ... ... ... ... 


മുമ്പേ മദ്രാസിലേയ്ക്കങ്ങെഴുതിയ ലിഖിത-
ത്തിന്നുമന്നുത്തരം ഞാ-
നെമ്പേരായന്യനാരാണ്ടെഴുതിയതിലൊരൊ-
പ്പിട്ടതേയുള്ളുവല്ലോ!
വയ്മ്പേറും വേഴ്ച വാച്ചുള്ളൊരു നിലയതു നോ-
ക്കുമ്പോൾ നോന്തമ്മിലീമ-
ട്ടയ്മ്പേശും പത്രസല്ലാപവുമിഹ കുറവാ-
ക്കീടുകിൽ കഷ്ടമല്ലേ?


എന്നാലെൻമടികൊണ്ടു തന്നെയിതുമ-
ട്ടായ് ത്തീർന്നതല്ലോർക്കണം;
നന്നായിട്ടൊരു ജോലിയുണ്ടു തലയിൽ-
ക്കെട്ടിക്കിടക്കുന്നു മേ;
എന്നാലും ചിലനാൾ ചിലപ്പൊളെഴുതാ-
തേവം മടിച്ചങ്ങിരു-
ന്നെന്നാൽ നമ്മുടെ കൂട്ടുകെട്ടൊരു ഫലം-
കാട്ടാത്തതായ്ത്തീരുമേ.


താനറികെന്നമ്മയൊരു
ദീനം വന്നതു ചികിത്സചെയ്തിട്ടുവാൻ
താനേ വായ്ക്കരമുസ്സിനെ
ഞാനിങ്ങോട്ടാനയിച്ചു വെണ്മണിയും.


കെല്പാടായതിനായി ഞങ്ങൾ കരുതി-
ക്കൂട്ടീട്ടുടൻ കോട്ടയ-
ത്തുല്പന്നാദരമൊന്നു വന്നു കയറാ-
നായിപ്പുറപ്പെട്ടതിൽ
തൃപ്പൂണിത്തുറെയുണ്ടു മുസ്സൊരു ചികി-
ത്സയ്ക്കായി വന്നിട്ടതെ-
ന്നപ്പോൾക്കേട്ടിറണാകുളത്തിനു കിഴ-
ക്കായ് പോയി വന്നീടിനേൻ.


അയ്യോ നമുക്കുണ്ടതിജോലിയെന്നാ-
ലിയ്യൂഴമിക്കത്തു ചുരുക്കിടുന്നേൻ;
വയ്യെന്നെടോ താങ്കൾ 'വിനോദി'നിയ്ക്കു
കയ്യോടു കണ്ണിട്ടുവരുന്നതുണ്ടോ?


പാരാതേ പുതുതായ ദിക്കു പലതും
പാർക്കാം, പാലാത്ഥങ്ങളും
നേരായ് മുമ്പറിയാതെയുള്ള വിവരം
പ്രത്യക്ഷമീക്ഷിച്ചിടാം,
പോരാ പിന്നെയുമൽഭുതങ്ങൾ വളരെ-
ക്കാണാം, മഹാത്മാക്കളാ-
യാരാൽ സൌഹൃമോയിടാം, പല ഫലം
ദേശാടനം തന്നിടും.'