Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 108

108

കൊടുങ്ങല്ലൂർ 18-മീനം- 74


പുരാരി പുൽകുമ്പൊഴുതുള്ളഴിഞ്ഞ
പുരാണവേദപ്പൊരുളായ രൂപം
പരാപരജ്ഞാനമതിങ്ങു തന്നു
പരാമയം തീര്‍ത്തരുളട്ടെയെന്നും.


സ്വൈരം താങ്കൾ കുറിച്ചുവിട്ടെഴുമെഴു-
ത്തിന്നെത്തി; കാദംബരീ-
സാരം തർജ്ജമതീര്‍ത്തതസ്സലെഴുതി-
ക്കൂട്ടുന്ന കോലാഹലം
നേരംപോക്കിനു മാനവിക്രമജയം
നിര്‍മ്മിച്ചിടും നാടകം
ചേരുമ്പോലെ മുഴുക്കെയാക്കലിവയാ-
ണെൻജോലിയിപ്പോളെടോ!


അതാണു മുമ്പിട്ടു പറഞ്ഞതെങ്കിലും
കഥാസരിത്സാഗരപാരപാതവും
കൃതാദരം മറ്റൊരു വേലയുണ്ടു മേ
യഥാര്‍ത്ഥമായിട്ടിടയില്ല തെല്ലുമേ.


ഇനിയും മലയാളശബ്ദശാസ്ത്രം
തനിയേ തീര്‍ത്തെഴുതും തിരക്കു വേറെ 
ണിയീവകകൊണ്ടു മാപ്പുവേണം
പണിയുന്നേനവധിയ്ക്കപേക്ഷ ധീമൻ!