കോട്ടക്കല്‍ 30-4-20
വേദം പകുത്തോരു യോഗി-
വേദവ്യാസമുനീന്ദ്രനേ
കവിയാക്കിയ വാൽമീകി
കവിമന്ത്രാര്‍ത്ഥമേ! തൊഴാം.
ഭാരതം ഭാഷ കല്യാണ-
സൌഗന്ധികമതിങ്കലായ്
മുറയ്ക്കു നൂറുനൂറായി-
ക്കുറിയ്ക്കുന്നുണ്ടു നിത്യവും.
ഭവാന്റെ 'ഭഗവദ്ദൂതു'-
പുസ്തകം വേണമൊന്നു മേ!
നാളെത്തന്നെയയക്കേണം,
നാളു നീട്ടാതിരിക്കണം.
കല്യബുദ്ധേ! ഭാഷയാക്കു-
ന്നില്ലയോ ബാലഭാരതം!
നിത്യമീരണ്ടു പദ്യങ്ങൾ
കൃത്യമായ്ച്ചെയ്ത, തീരുമേ.